കൊല്ലം: തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ വിവരങ്ങള്‍ 29 നകം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശിച്ചു. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോസ്റ്റല്‍ ഡിസ്ട്രിക്റ്റ് കമ്മിറ്റിയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയത്. സുപ്രീംകോടതി നിര്‍ദേശാനുസരണം കൈയേറ്റങ്ങളുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ടൗണ്‍ പ്ലാനര്‍ കണ്‍വീനറും വില്ലേജ് ഓഫീസര്‍മാര്‍ അംഗങ്ങളുമായി രൂപീകരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമാഹരിക്കുക. ഇടക്കാല റിപ്പോര്‍ട്ട് ഈ മാസം അവസാനം ചീഫ് സെക്രട്ടറിക്ക് കൈമാറും. ജില്ലയില്‍ 40 വില്ലേജുകള്‍ ഉള്‍പ്പെടുന്ന 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കമ്മിറ്റിയുടെ പരിധിയില്‍ ഉള്ളത്. നിയമം ലംഘിച്ച് നിര്‍മിച്ച പാര്‍പ്പിട സമുച്ചയങ്ങള്‍, വാണിജ്യ സ്ഥപനങ്ങള്‍, ചെറു നിര്‍മാണങ്ങള്‍ എന്നിവയുടെ കണക്കുകള്‍ പ്രത്യേകമായി ശേഖരിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി രണ്ട്, മൂന്ന് ഘട്ട റിപ്പോര്‍ട്ടുകള്‍ കൂടി തയാറാക്കും. ഡിസംബറിലാണ് പൊതുജന…
Read MoreCategory: Kollam
ചവറ ഗവൺമെന്റ് കോളജ് പരിസരം കാടുകയറിയ നിലയിൽ; ഇഴജന്തുക്കളുടെയും മാലിന്യ നിക്ഷേപത്തിലും പൊറുതിമുട്ടി വിദ്യാർഥികൾ
കൊല്ലം: ചവറ ബേബിജോണ്‍ മെമ്മോറിയൽ ഗവ. കോളജ് പരിസം കാടുകയറി നശിക്കുന്നു. കോളജ് ആരംഭിച്ചിട്ട് 37 വർഷം പിന്നിട്ടിട്ടും കോളജിന് ചുറ്റുമതിൽ നിർമിക്കാൻ കഴിഞ്ഞിട്ടില്ല. കോളജിന്റെ തെക്കുഭാഗത്തുളള കെട്ടിടങ്ങളുടെ ചുറ്റിനുമാണ് കാടുവളർന്ന് കിടക്കുന്നത്. ഇതു മുലം മാലിന്യ നിക്ഷേപവും നടക്കുന്നുണ്ട്. ചുറ്റുമതിൽ ഇല്ലാതതുമൂലം കോളജിന് തെക്കുഭാഗത്തുകൂടിയാണ് സമീപവാസികൾ വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നത്. ഇഴജന്തുക്കളുടെയും നയ്ക്കളുടെയും ശല്യം മൂലം വിദ്യാർഥികളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടുകൾ അനുഭിവിക്കുന്നു. വഴിയിൽ മൂട്ടോളം വെളളമാണുളളത്. നാഷണൽ സർവീസ് സ്കീമിന്റെ രണ്ട് യൂണിറ്റുകളും എൻ.സി.സി യുടെ ഒരു യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ടങ്കിലും ഇവർ ആരും തന്നെ കാടുപിടിച്ചുകിടക്കുന്ന സ്ഥലം വൃത്തിയാക്കാൻ തയാറാകാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്
Read Moreശക്തമായ മഴയിൽ പാലത്തിന്റെ കൈവരികൾ തകർന്നു; സുരക്ഷ വേലി തകർന്നതറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ
പത്തനാപുരം:പേമാരിയില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു.പത്തനാപുരം കല്ലുംകടവ് മാമൂട്ടില്‍ കടവ് പാലത്തിന്റെ കൈവരികളാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ തകര്‍ന്നത്.ഇരുപത് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച പാലത്തിന് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഒരുലക്ഷം രൂപ ചിലവഴിച്ച് അഞ്ച് വര്‍ഷം മുന്‍പാണ് കൈവരി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പാലത്തിന് മുകളിലൂടെ കുത്തിയൊഴുകിയ ജലത്തോടൊപ്പമെത്തിയ മരത്തടികള്‍ തട്ടിയാണ് കൈവരികള്‍ തകര്‍ന്നത്.കല്ലുംകടവ് തോടിന് കുറുകേയുള്ള ഈ പാലത്തെ നൂറ് കണക്കിന് യാത്രക്കാരാണ് ദിവസവും ആശ്രയിക്കുന്നത്.വിദ്യാര്ത്ഥികളുള്പ്പെടെയുള്ളര് സ്കൂളിലേക്ക് പോകുന്നതും ഇതുവഴിയാണ്.പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
Read Moreകൊല്ലത്ത് പട്ടികടി തുടരുന്നു; പത്തനാപുരം ടൗണിൽ പേപ്പട്ടിയുടെ കടിയേറ്റ് നാലുപേർ ആശുപത്രിയിൽ
പത്തനാപുരം:വീണ്ടും പേപ്പട്ടിയുടെ ആക്രമണം;നാലുപേര്‍ക്ക് കടിയേറ്റു.ഇന്നലെ വൈകുന്നേരം അഞ്ചോടെ പത്തനാപുരം ടൗണിലാണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്.ഫോറസ്റ്റ് ഓഫീസിന് സമീപം റോഡിലൂടെ നടന്നുപോയവരെയും,ബസ് കാത്തു നിന്നവരെയുമാണ് പേപ്പട്ടി ഓടിച്ച് കടിച്ചത്.മാത്യു,അശോകന്,ബാബു എന്നിവര്‍ക്കും,മറ്റൊരാള്‍ക്കുമാണ് കടിയേറ്റത്. ഇവര്‍ അടൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു.കഴിഞ്ഞ ദിവസം ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകനും,മറ്റൊരാള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിരുന്നു.ഒരാഴ്ച മുന്‍പ് കടയ്ക്കാമണ്‍ ഗര്‍ഭിണിയുള്‍പ്പെടെ പത്തോളം പേര്‍ക്കും കടിയേറ്റിരുന്നു.തെരുവ് നായ്ക്കളുടെയും,പേപ്പട്ടിയുടെയുടേയും ശല്യം രൂക്ഷമായിട്ടും അധികൃതര്‍ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധവും ശക്തമാണ്.
Read Moreകെഎസ്ആർടിസി ബസിൽ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പോലീസ് പിടിയിൽ
ആര്യങ്കാവ് : കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. തമിഴനാട് തൂത്തുക്കുടി സ്വദേശി ദിലീപ് മനോഹരനാണ് ആര്യങ്കാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പുലര്‍ച്ചെ രണ്ടരയ്ക്ക് തിരുന്നെല്‍വേലി -ചെങ്കോട്ട ബസിലാണ് ഇയാള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന അധികൃതര്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ അയജകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രേംനസീര്‍, ശശി, ഷൈജു, സുജിത്ത്, വിഷ്ണു എന്നിവരടങ്ങുന്ന സംഘം ബസ് പരിശോധിക്കുകയും കഞ്ചാവുമായി പ്രതിയെ പിടികൂടുകയും ചെയ്തത്. പിടികൂടിയ പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
Read Moreശക്തമായ മഴ; പത്തനാപുരം പച്ചിലമല ഉരുൾപൊട്ടൽ ഭീഷണിയിൽ; അടിവാരത്ത് ഭീതിയോടെ ജനങ്ങൾ
പത്തനാപുരം:മഴ ശക്തമായതോടെ ഭീതി മാറാതെ പച്ചിലമല നിവാസികള്‍.തുടര്‍ച്ചയായ ഉരുള്‍പൊട്ടല്‍ ഭീഷണി അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.കുന്നിക്കോട് ദേശീയപാതയോട് ചേര്‍ന്ന പച്ചിലമലയുടെ അടിവാരത്ത് താമസിക്കുന്നവരാണ് ഭീതിയില്‍ കഴിയാന്‍ വിധിക്കപ്പെടുന്നത്. ഇടയ്ക്കിടെ മണ്ണിടിഞ്ഞ് ഇറങ്ങുന്നതോടെ പച്ചിലമലക്കാരുടെ ആശങ്ക ഇരട്ടിയായിട്ടുണ്ട്. മലഭാഗത്തും കൊല്ലം – തിരുമംഗലം ദേശീയപാതയുടെ അടിവാരത്തുമായി എഴുപതോളം കുടുംബങ്ങളാണ് അധിവസിക്കുന്നത്. മഴ തുടരുകയാണെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന നിര്‍ദേശം നല്‍കിയെങ്കിലും എവിടേക്ക് പോകണമെന്ന് അധികൃതരും പറയുന്നില്ല. ഇന്നലെ ബന്ധുവീടുകളില്‍ അഭയം തേടിയ ഇവര്‍ വീണ്ടും വീടുകളിലേക്ക് തിരികെയെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയിലാണ് പച്ചിലമലയിൽ മണ്ണിടിച്ചിൽ രൂക്ഷമായത്. മഴതുടരുന്നതിനാൽ മലയിലെ പാറക്കെട്ടില്‍ നിന്നുളള നീരൊഴുക്ക് ശക്തമാണ്. കഴിഞ്ഞ മഴക്കാലം മുതല്‍ ഉരുൾ പൊട്ടൽ സൂചനയുള്ള പ്രദേശമാണ് ഇത്. മുൻപും ഇവിടെ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ പ്രളയ കാലങ്ങളിലും ഇവിടെ ഉരുള്‍പൊട്ടല്‍ ഭീതി നിലനിന്നിരുന്നു.ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. പത്തനാപുരം, കൊട്ടാരക്കര…
Read Moreആലംബഹീനർക്ക് കാരുണ്യ സ്പർശവുമായി ഫയർമാൻ മനോജ്
സന്തോഷ് പ്രിയൻ കൊല്ലം: ആലംബഹീനർക്ക് കാരുണ്യസ്പർശമായി ഫയർമാൻ. ചാമക്കട ഫയർസ്റ്റേഷനിലെ ഫയർമാൻ ചവറ മുകുന്ദപുരം മേനാന്പള്ളി ചേമത്ത് വീട്ടിൽ മനോജ് ആണ് ആരോരുമില്ലാത്ത രോഗികൾക്കും തെരുവിൽ കഴിയുന്നവർക്കും സാന്ത്വനമാകുന്നത്.ജോലി കഴിഞ്ഞ് വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ഏതൊരാളും പായുന്പോൾ മനോജ് നേരെ ചെല്ലുന്നത് ജില്ലാ ആശുപത്രിയിലേക്കാണ്. അവിടെ കൂട്ടിരിപ്പുകാരില്ലാതെ, ഭക്ഷണം കിട്ടാതെ, പരിചരണം കിട്ടാതെ ഏതെങ്കിലും രോഗി വലയുന്നുണ്ടെങ്കിൽ അവർക്ക് മനോജ് എന്ന മുപ്പത്തിമൂന്നുകാരന്റെ മഞ്ഞുതുള്ളിയുടെ നൈർമല്യം പോലുള്ള സ്നേഹാമൃതം കിട്ടും. ഏതെങ്കിലുമൊരു വാർഡിലെ രോഗിക്ക് ഭക്ഷണമില്ലെങ്കിൽ സ്വന്തം ചെലവിൽ പുറത്തുപോയി വാങ്ങിവന്ന് നൽകും. പരിചരണമാണ് കിട്ടേണ്ടതെങ്കിൽ അടുത്തിരുന്ന് പരിചരിക്കും. ഇനി ഇതെല്ലാം കഴിഞ്ഞ് ഏറെ വൈകി വീട്ടിലേക്ക് പോകുന്പോൾ റോഡരിലിലോ വെയിറ്റിംഗ് ഷെഡിലോ അവശനായി ആരെങ്കിലും കിടക്കുന്നതു കണ്ടാൽ മനോജ് അപ്പോൾതന്നെ ആശുപത്രിയിലെത്തിക്കും. ജില്ലാ ആശുപത്രിയിലെ മെഡിക്കൽ അനക്സ് വാർഡിൽ ആരുമില്ലാത്ത രോഗികൾക്കും ഭക്ഷണം വാങ്ങി നൽകും. ഫയർഫോഴ്സിൽ…
Read Moreമലയോര പ്രദേശമായ കുമ്മിൾപഞ്ചായത്തിൽ പാറഖനനത്തിന് അനുമതി നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊല്ലം: ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ കുമ്മിൾപഞ്ചായത്തിൽ നിന്നും വൻതോതിൽ പാറ ഖനനം നടത്തുന്നതിന് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്ന് പിൻതിരിയണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ജില്ലാ കളക്ടറോടും കേരള സർക്കാരിനോടും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം ജില്ലാ കളക്ടർക്കു കൈമാറി. പാറക്വാറികളുടെ ആധിക്യം മൂലം പാരിസ്ഥിതികമായി ശ്വാസംമുട്ടുന്ന, 1946 ഹെക്ടർ മാത്രം വിസ്തൃതിയുള്ള കുമ്മിൾ പഞ്ചായത്തിൽ പത്തോളം കരിങ്കൽ ക്വാറികളാണ് ഉള്ളത്. ഇതിൽ നാല് എണ്ണം ഇപ്പോഴും ഖനനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വിഴിഞ്ഞം പദ്ധതിക്കെന്ന പേരിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കം. പാറ ഖനനം നടത്താൻ കഴിയുന്ന പ്രദേശങ്ങൾ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കണ്ടെത്തി പ്രത്യേകം വിജ്ഞാപനം ചെയ്യുക, പാറഖനനം പൂർണമായും സർക്കാർ മേഖലയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ഭൂമിയുടെ പ്രകൃതിദത്ത ഉപയോഗത്തെ അടിസ്ഥാനമാക്കി സംസ്ഥാന അടിസ്ഥാനത്തിൽ ബാധകമായ സൊണേഷൻ നടത്തുക…
Read Moreആറാട്ട് കുളം നവീകരണം ഫലം കണ്ടില്ല ; കുളത്തിൽ വീണ്ടും പായൽ നിറഞ്ഞു; 10 ലക്ഷത്തിന്റെ കരാർ പണികൾ നടന്നില്ലെന്ന ആരോപണവുമായി നാട്ടുകാർ
ശാസ്താംകോട്ട: ഏറെ പ്രതീക്ഷയോടെ നടത്തിയ മൈനാഗപ്പള്ളി വേങ്ങയിലെ ആറാട്ട് കുളം നവീകരണം ഫലം കണ്ടില്ല. കുളത്തിൽ വീണ്ടും പായലും കുളവാഴകളും നിറഞ്ഞു. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നത് മൂലം പായലും കുളവാഴകളും നിറഞ്ഞ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ കുളം പ്രദേശവ വാസികളുടെ നിരന്തര ആവശ്യത്തെയും സമ്മർദത്തെയും തുടർന്നാണ് നന്നാക്കാൻ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തയാറായത്.പത്ത് ലക്ഷം രൂപയാണ് കുളം നവീകരണത്തിന് നീക്കിവച്ചത്. പായലും കുളവാഴകളും നീക്കം ചെയ്ത് വെള്ളം വറ്റിച്ച് ചെളി നീക്കം ചെയ്യുകയും വശങ്ങളിലെ കെട്ടുകൾ ഉയർത്തി കെട്ടുകയും മാലിന്യം നിക്ഷേപിക്കാൻ കഴിയാത്ത തരത്തിൽ കുളത്തിന് ചുറ്റും വേലിയും സി സി റ്റി വി കാമറകൾ സ്ഥാപിക്കുകയും ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. ഭാവിയിൽ ആവശ്യമെങ്കിൽ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കുന്ന തരത്തിലുള്ള നവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. കുളത്തിലെ പായലും മറ്റും വാരി മാറ്റുകയും കുളം വറ്റിച്ച്…
Read Moreകാര്‍ഷിക മേഖലയ്ക്ക് ഉണർവേകാൻ വനിതാ തൊഴില്‍സേന; ജില്ലയിൽ എവിടെയും ഇവരുടെ സേവനം ലഭിക്കും
കൊല്ലം : ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വു നല്കാന് വനിതാ തൊഴില്‍സേന തയാര്‍. യന്ത്രവല്‍കൃത കൃഷിരീതിയില്‍ പ്രാവീണ്യം നേടിയ വനിതകളാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. നിലമൊരുക്കാനും തെങ്ങുകയറാനുമൊക്കെ ഇനി ഇവരെ ആശ്രയിക്കാം. ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇവരുടെ സേവനം ലഭ്യമാക്കും. തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് സേന രൂപീകരിച്ചത്. യന്ത്രവല്‍കൃത ഞാറ് നടീല്‍ മുതല്‍ തെങ്ങ് കയറ്റത്തില്‍വരെ പരിശീലനം നല്കി. വിളയിറക്കാനും വിളവെടുക്കാനുമാവശ്യമായ യന്ത്രങ്ങളും നല്കി.ഓരോ പഞ്ചായത്തില്‍ നിന്നും പ്രതിവര്‍ഷം കുറഞ്ഞത് 40 ദിവസമെങ്കിലും മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്തിട്ടുള്ള വനിതകളെയാണ് സേനയില്‍ ഉള്‍പ്പെടുത്തിയത്. 10 സ്ത്രീ തൊഴിലാളികള്‍ അടങ്ങുന്ന ഓരോ പഞ്ചായത്തുകളിലെയും തൊഴില്‍ സേനയില്‍ 18 മുതല്‍ 50 വരെ പ്രായമുള്ളവരാണ് അംഗങ്ങള്‍. ഓരോ പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് പ്രാഥമിക…
Read More