ചാത്തന്നൂർ : ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മേഖലയിലെ സ്കൂളുകളില്‍ മിനി എം. സി. എഫ് (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) സ്ഥാപിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് യു. പി. എസില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല നിര്‍വഹിച്ചു. കളക്ടെഴ്സ് അറ്റ് സ്കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ സ്ഥാപിക്കുന്നത്. ഇതോടെ സ്കൂളുകളിലെ അജൈവ മാലിന്യം തരം തിരിച്ചു സംസ്കരിക്കാന്‍ സാധിക്കും എന്ന് പ്രസിഡന്റ് പറഞ്ഞു. വിദ്യാര്‍ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അബോധം സൃഷ്ടിക്കുന്നതിനുമാണ് കളക്ടെഴ്സ് അറ്റ് സ്കൂള്‍ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ വഴി ശുചിത്വപാലന സന്ദേശങ്ങള്‍ വീടുകളില്‍ എത്തിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. എല്ലാ സ്കൂളുകളിലും മിനി എം സി. എഫു കള്‍ സ്ഥാപിക്കും. ശുചിത്വമിഷനും വിദ്യഭ്യാസ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദിച്ചനല്ലൂര്പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്…
Read MoreCategory: Kollam
സേഫ് കൊല്ലം; പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിച്ചാൽ കർശന നടപടി
കൊല്ലം : ജില്ലയില്‍ പൊതു ഇടങ്ങള്‍, ഓടകള്‍, കടല്‍, കായല്‍, പുഴകള്‍ തുടങ്ങിയ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ ജൈവ-അജൈവ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, കുഴിച്ചിടുക, ഒഴുക്കിക്കളയുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.സമസ്ത മേഖളകളേയും ബന്ധിപ്പിച്ച് സുരക്ഷിത കൊല്ലം സാധ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ സുഗമ പ്രവര്‍ത്തനം കൂടി ഉറപ്പാക്കാനാണ് നടപടി. പൊതു – സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍, ഭക്ഷണം പാക്ക് ചെയ്ത് വിതരണം ചെയ്യുന്ന വ്യക്തികള്‍, സംഘടനകള്‍, ഏജന്‍സികള്‍, തെരുവ് കച്ചവടക്കാര്‍, എല്ലാ തരത്തിലുമുള്ള കച്ചവട സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങി ആരും പൊതു ഇടങ്ങളില്‍ മാലിന്യം ഉപേക്ഷിക്കരുത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി. പൊലിസ്, തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വകുപ്പുകള്‍ക്കും നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കാം. നടപടികള്‍ തടയാന്‍ നേരിട്ട് ചുമതലപ്പെട്ട…
Read Moreറേഷൻകടകൾ സപ്ലൈകോയ്ക്ക് കൈമാറുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെടിയുസി -എം
കൊല്ലം :റേഷൻകടകൾ സപ്ലൈകോയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സമരപരിപാടികൾ തുടങ്ങുമെന്ന് കേരളസ്റ്റേറ്റ് റേഷൻ ഡീലേഴ്സ് വർക്കേഴ്സ് ഫെഡറേഷൻ (കെടിയുസി -എം) സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി. റേഷൻ മേഖലയിലെ 14300ഓളം വരുന്ന വ്യാപാരികളെയും അവിടെയുള്ള സെയിൻസ്മാൻമാരുടെയും തൊഴിൽ നഷ്ടമാക്കുന്ന ഒരു തീരുമാനവും അംഗീകരിക്കില്ലെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനസെക്രട്ടറി പുനലൂർ കെ.വി എബ്രഹാമിന്റെഅധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് കുരീപ്പുഴ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കളിയിലിൽ നാസർ, വിഴിഞ്ഞം മജീദ്കുട്ടി, തൊടുപുഴ വില്യം, ഹരിപ്പാട് കൃഷ്ണൻകുട്ടി, ഇ.ഷറഫുദീൻ, രാജപ്പൻ പത്തനാപുരം, ഷെമീർ കൊല്ലം തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകൊട്ടാരക്കരയിലെ ഹൈമാസ്റ്റ് ലൈറ്റുകളിലധികവും പ്രയോജനരഹിതം; അറ്റകുറ്റപ്പണി നടത്താത്തതുമൂലം മറിഞ്ഞു വീഴുമോയെന്ന ഭീതിയിൽ ജനങ്ങൾ
കൊട്ടാരക്കര: ടൗണുൾപ്പെടെ നഗരസഭാ പരിധിയിലുൾപ്പെടുന്ന ഹൈമാസ്റ്റ് ലൈറ്റുകളിൽ ഭൂരിപക്ഷവും ഇപ്പോൾ പ്രയോജനരഹിതമാണ്.’കത്താത്തവയും കേടുപാടു സംഭവിച്ചവയുമാണ് ഇവയെല്ലാം തന്നെ. ജനങ്ങളുടെ ആവശ്യപ്രകാരം എം.പി., എം.എൽ.എ. തുടങ്ങിയ ജനപ്രതിനിധികളാണ് ഹൈമാസ്റ്റ് ലൈറ്റിന് ഫണ്ടനുവദിക്കുന്നത്. അനുമതി നൽകുന്നതും വൈദ്യൂത ചാർജ് അടക്കുകുന്നതും തദ്ദേശ സ്ഥാപനങ്ങളാണ്. ഇത്തരം ലൈറ്റുകൾ സ്ഥാപിക്കുന്നതിൽ വൈദഗ്ധ്യം ഉള്ള ചില കമ്പനികളാണ് ഇത് കരാറേറ്റെടുത്തു നടപ്പിലാക്കി വരുന്നത്. ലൈറ്റു സ്ഥാപിച്ച് വെളിച്ചം കാണിച്ചു കഴിഞ്ഞാൽ ഇവരുടെ ജോലി തീർന്നു.പിന്നീടുണ്ടാകുന്ന കുഴപ്പങ്ങൾ പരിഹരിക്കാൻ ഇവർക്കു ബാധ്യതയില്ല. മിക്ക ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ച് ആറുമാസത്തിനകം തന്നെ കണ്ണടച്ചിട്ടുണ്ട്.നിർമ്മാണത്തിലെ തട്ടിപ്പും അപാകതയുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു ഹൈമാസ്റ്റ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ മിനിമം അഞ്ചു ലക്ഷം രൂപ വരെ ഫണ്ടായി അനുവദിക്കാറുണ്ട്.ജനങ്ങളുടെ ജീവനു ഭീഷണിയായിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളും ഏറെയുണ്ട്. അപകടാവസ്ഥയിലുള്ള ഇവ ഏതു നിമിഷവും മറിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. കൊട്ടാരക്കര പോലീസ് സ്റ്റേഷനു…
Read Moreചാത്തന്നൂർ ജംഗ്ഷൻ വാഹനയാത്രികരുടെ കുരുതിക്കളമാകുന്നു; ഇതൊന്നും ശ്രദ്ധിക്കാനോ നിയന്ത്രിക്കാനോ തയാറാകാതെ അധികൃതർ
ചാത്തന്നൂർ: ദേശീയപാത ചാത്തന്നൂർ ജംഗ്ഷൻ വാഹനയാത്രക്കാരുടെ കുരുതിക്കളമാവുന്നു.കഴിഞ്ഞദിവസം ദമ്പതികൾ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ താണ് അവസാനത്തെ പ്രധാന അപകടം. ഒന്നര ആഴ്ച മുമ്പാണ് ബൈക്കപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. ഓരോ ആഴ്ചയിലും ഒന്നിലധികം അപകടം ജംഗ്ഷനിലെ അഞ്ഞൂറ് മീറ്റർ സ്ഥലത്തിനുള്ളിൽ നടക്കുന്നു. ഗവ.ഹൈസ്കൂളിന് സമീപം മുതൽ ബ്ലോക്കാഫീസ് റോഡു വരെയുള്ള ദേശീയ പാതയിലെ മിക്ക അപകടങ്ങളും ദേശീയ പാതയിലെ ഈ ഭാഗത്തെ ഡിവൈഡർ റോഡ് നിരപ്പിലാണ്.ഡി വൈഡർ ഉള്ള വിവരം പോലും വാഹനയാത്രക്കാർക്ക് മനസ്സിലാക്കില്ല.ഫ്രീക്കൻമാരുടെ അമിതവേഗത്തിലുള്ള ചുറ്റി കറങ്ങലും മറ്റൊരു കാരണമാണ്. ദേശീയപാതയിലെ ഡിവൈഡറുകളിൽ തെരുവ് വിളക്ക് സ്ഥാപിച്ചിട്ടുണ്ട് . പക്ഷേ ഇതിലെ ലൈറ്റുകൾ പ്രകാശിക്കാറില്ല. സന്ധ്യ കഴിഞ്ഞാൽ ചാത്തന്നൂർ ടൗൺ അന്ധകാരത്തിലാണ്. ടാക്സി സ്റ്റാന്റിന് മുന്നിലെ വിളക്കു കാലുകൾ വാഹനം ഇടിച്ച് നശിപ്പിക്കുന്നത് സ്ഥിരം സംഭവമാണ്. ഒരു വിളക്കു…
Read Moreകോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയെകുറിച്ച് ചിന്തിക്കുവാൻപോലും ജനങ്ങൾക്ക്കഴിയില്ലെന്ന് ആർ.ചന്ദ്രശേഖരൻ
കൊല്ലം : രാജ്യത്ത് കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതവും മറുഭാഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായതുതന്നെ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുവാൻ വേണ്ടിയാണ് എന്ന നിലയ്ക്കും . ഇരു കൂട്ടരും കൂടി വിചാരിച്ചാലും കോണ്‍ഗ്രസില്ലാത്ത ഒരു ഭാരതത്തെ സൃഷ്ടിക്കുവാൻ കഴിയില്ല. കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയെകുറിച്ച് ചിന്തിക്കുവാൻപോലും ജനങ്ങൾക്ക്കഴിയില്ലെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ ആർ. ചന്ദ്രശേഖരൻ.ആയൂർ ആന്പാടി ഓഡിറ്റോറിയത്തിൽ നടന്ന ഐഎൻടിയുസി ഇടമുളയ്ക്കൽ മണ്ഡലം സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു ആർ.ചന്ദ്രശേഖരൻ . മണ്ഡലം പ്രസിഡന്റ് ആർ.ഷിജുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി ചാമക്കാല ജ്യോതികുമാർ, സുരേഷ് കുമാർ ബാബു, യോഹന്നാൻ കുട്ടി, വലിയവിള വേണു, രാജീവ് കോശി, വിൽസണ്‍ നെടുവിളയിൽ, സേതുനാഥ്, റംലി എസ്.റാവുത്തർ, ബാബു ജോർജ്ജ്, അശോകൻ പനവേലി, രൂപേഷ് ഉണ്ണിത്താൻ, സുരേഷ് പടിഞ്ഞാറ്റിൻകര,…
Read Moreഗാന്ധിസന്ദേശം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ആർ. രാമചന്ദ്രൻ എംഎൽഎ
കരുനാഗപ്പള്ളി :മഹാത്മജിയുടെ സന്ദേശവും ഓർമ്മകളും നിലനിൽക്കേണ്ടത് മാനവരാശിയുടെ രക്ഷക്കും രാജ്യത്തിന്റെ കെട്ടുറപ്പിനും അത്യാവശ്യമാണെന്ന് ആർ. രാമചന്ദ്രൻ എം. എൽ. എ അഭിപ്രായപ്പെട്ടു. ഗാന്ധിസ്മരണക്കായി ആരംഭിച്ച സബർമതി ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ഘാതകർ രാഷ്ട്രപിതാവിന്റെ ഓർമ്മകളെപോലും ഭയപ്പെടുന്നു. ഗാന്ധിയൻ ദർശനങ്ങൾ ലോകജനത ഏറ്റെടുക്കുമ്പോൾ ഭാരതത്തിൽ ഗാന്ധിനിന്ദ ഏറിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ അദ്ധ്യക്ഷനായിരുന്നു. പോലീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ്ഷാഫി വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം. കെ. വിജയഭാനു, ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു വിജയൻ, പരിസ്ഥിതി പ്രവർത്തകൻ കെ സി ശ്രീകുമാർ, ഗ്രന്ഥശാലാ സെക്രട്ടറി ജി മഞ്ജുക്കുട്ടൻ,ഗാന്ധിദർശൻ കോ ഓഡിനേറ്റർ സുധീർ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ മുനീർ…
Read Moreകുളത്തൂപ്പുഴ അഞ്ചൽ പ്രദേശങ്ങളിലെ റോഡുകളുടെ വികസനത്തിന് അനുമതി ലഭ്യമാക്കുമെന്ന് മന്തി
കുളത്തൂപ്പുഴ: കുളത്തുപ്പുഴ അഞ്ചൽ പ്രദേശത്ത് വനഭാഗത്ത് കൂടികടന്ന് പോകുന്ന ഗ്രാമീണ റോഡുകൾ പൊതുജനങ്ങളുടെ സൗകര്യാർത്ഥം വീതികൂട്ടി യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി തടസങ്ങൾനീക്കി വനം വകുപ്പിൻെറ അനുമതി ലഭ്യാമാക്കുമെന്ന് വനം മന്ത്രി കെ.രാജു. അമ്പതേക്കറിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒാണം ഫെസ്റ്റ് സാസ്കാരിക സമ്മേളനം ഉദ്ഘാടം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.വൈദ്യുതി എത്തിപ്പെടാത്തമേഖലകളിൽ വെളിച്ചമെത്തിക്കാനും, വനമേഖലയിലെ എല്ലാകുടുംബങ്ങൾക്കും കൈവശഭൂമിക്ക് പട്ടയംലഭ്യാമാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. മലയോരഹൈവേയുടെ നിർമ്മാണം തടസങ്ങൾ നീക്കി ആറുമാസത്തിനകം പൂർത്തിയാക്കി നാടിനു സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു. വിവിധ കായിക-കലാപരിപാടികളും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.ലൈലാബീവി അധ്യക്ഷതവഹിച്ചയോഗത്തിൽ വൈസ്പ്രസിഡൻറ് സാബുഎബ്രഹാം മുഖ്യപ്രഭാഷണം നടത്തി . ജില്ലാപഞ്ചായത്ത് അംഗം ഷീജ.കെ.ആർ, വിഷ്ണു ബി.എസ്,ടി.ബാബു, സുനിൽസാം, കെ. ശശിധരന്, തങ്കപ്പൻകാണി ,ജിനു.കെ, ഉഷാകുമാരി, ഒാമനകുട്ടൻ,അഫ്സൽഖാൻ,ഒ.വിമല, എന്നിവർ പ്രസംഗിച്ചു.
Read Moreപെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതിൽ അഴിമതിആരോപണവുമായി അസോസിയേഷൻ
കൊല്ലം: സംസ്ഥാനത്ത് പുതിയ പെട്രോൾ പന്പുകൾക്ക് അനുമതി നൽകുന്നതിൽ വ്യാപക അഴിമതിയും ക്രമക്കേടും നടക്കുന്നതായി ക്വയിലോൺ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. പുതിയ പന്പുകൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിപത്രമായി ജില്ലാ കളക്ടറിൽ നിന്ന് എൻഒസി ആവശ്യമാണ്. ഓയിൽ കന്പനികൾ നൽകുന്ന അപേക്ഷയുടെയും പ്ലാനിന്റെയും അടിസ്ഥാനത്തിലാണ് എൻഒസി നൽകുന്നത്. ബന്ധപ്പെട്ട് ഏഴ് ഡിപ്പാർട്ടുമെന്റുകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ എൻഒസി നൽകുന്നത്. ഇത് അതിവേഗം തരപ്പെടുത്താനും ക്രമക്കേടുകൾ മൂടിവയ്ക്കാനും ഓയിൽ കന്പനി ഉദ്യോഗസ്ഥരുടെയിടയിലും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലും ഡീലർഷിപ്പ് വേണ്ടുന്നവർക്കിടയിലും ഏജന്റ് മാഫിയ പ്രവർത്തിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.ഇതുവഴി നിലവിലെ നിയമങ്ങൾ പലതും അട്ടിമറിക്കയാണ്. നിയമവിരുദ്ധമായ സ്ഥലങ്ങൾ അനുയോജ്യമാക്കുന്നതിനുമൊക്കെ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നത്. ഇക്കാര്യം ചൂണ്ടി വകുപ്പ് മന്ത്രിമാർക്കും വിജിലൻസിലും അസോസിയേഷൻ പരാതി നൽകുകയുണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം ഡിവൈഎസ്പി…
Read Moreസൃഹൃത്തുക്കൾ ഒന്നിച്ചിരുന്നു മദ്യപിച്ചു; പൂസായ സൃഹൃത്തിനെ വഴിയിൽ തള്ളി വാഹനവുമായി കടന്ന യുവാവ് പോലീസ് പിടിയിൽ
പരവൂർ : ഓട്ടോ ഡ്രൈവറെ മർദിച്ച് ഓട്ടോയുമായി ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. തേവലക്കര കോയിവിള പ്രസാദത്തിൽ പ്രിജിത്താണ് (30) പിടിയിലായത്. പോലീസ് പറയുന്നത് ഇങ്ങനെ പാചക തൊഴിലാളിയായ പ്രിജിത്ത് കഴിഞ്ഞ മേയ് 20 നു കൊല്ലത്ത് നിന്നും പരിചയക്കാരനായ ചന്ദ്രൻപിള്ളയുടെ ഓട്ടോയിൽ പരവൂരിൽ സുഹൃത്തിനെ കാണാൻ എത്തിയിരുന്നു. മൂവരും പരവൂരിലെ പ്രജിത്തിന്റെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചു. വീണ്ടും മദ്യപിക്കുന്നതിനായി ഇവർ നഗരത്തിലെ ബാറിലെത്തി. ശേഷം മദ്യപിച്ച് ബോധരഹിതനായ ചന്ദ്രൻപിള്ളയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഓട്ടോയുമായി പ്രിജിത്ത് കടന്നു കളഞ്ഞു. തുടർന്ന് ഓട്ടോയുടെ ഉടമ വാഹനം കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ അപകടത്തിൽ തകർന്ന നിലയിൽ മടത്തറയിൽ ഓട്ടോ കണ്ടെത്തി. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഓട്ടോ കടത്തിക്കൊണ്ടുപോയത് പ്രിജിത്താണെന്നു തിരിച്ചറിഞ്ഞു. അന്വേഷണത്തിനിടെ കൊല്ലം കലക്ടറേറ്റ് സമീപത്ത് നിന്നും പ്രതിയെ പിടികൂടി. പീഡനം…
Read More