കുണ്ടറ: സ്കൂള്‍ വിട്ട് സഹപാഠികള്‍ക്കൊപ്പം വീട്ടിലേക്ക് പോയ അഞ്ചാംക്ലാസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി. കാഞ്ഞിരകോട് സ്കൂളിലെ വിദ്യാര്‍ഥി ആല്‍ത്തറമുകള്‍ കിഴങ്ങുവിള പടിഞ്ഞാറ്റതില്‍ ഉല്ലാസിന്റേയും പ്രമീളയുടെയും മകന് ആദിത്യനാണ് മുഖത്ത് തെരുവുനായയുടെ കടിയേറ്റത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് വീട്ടിലേക്കുള്ള വഴിയില്‍ നായയുടെ ആക്രമണമുണ്ടായത്. നായവരുന്നതുകണ്ട് സഹപാഠികള്‍ക്കൊപ്പം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ആദിത്യനെ ആക്രമിച്ചത്. നാട്ടുകാര്‍ ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുണ്ടറയിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. അറവുമാലിന്യം തിന്ന് ശീലിച്ച നായ്ക്കൾ മുതിര്‍ന്നവരെപ്പോലും ആക്രമിക്കുകയാണ്. കൂട്ടമായി രാത്രിയിലെത്തുന്ന നായകള്‍ വളര്‍ത്തുകോഴികളെയും ആടുകളെയും തിന്നുതീര്‍ക്കുന്നു. കോഴി, താറാവ്, ആട് കര്‍ഷകര്‍ നായശല്യംമൂലം കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. റോഡില്‍ അറവുശാലമാലിന്യം തള്ളുന്നത് തടയുകയല്ലാതെ നായശല്യത്തിന് പരിഹാരമുണ്ടാക്കാനാവില്ലെന്നാണ് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.
Read MoreCategory: Kollam
രണ്ടുവർഷത്തിന് ശേഷം കണ്ടെത്തി, തെളിവുകൾ കെട്ടിച്ചമച്ചത്; യുവാവിനെ മോഷണക്കേസിൽ കുടുക്കിയ രണ്ടു പോലീസുകാർക്കു സസ്പെൻഷൻ
തിരുവനന്തപുരം: നിരപരാധിയായ യുവാവിനെ മോഷണക്കേസിൽ കുടുക്കിയ പോലീസുകാർക്കു സസ്പെൻഷൻ. തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലെ മുൻ സിഐയും നിലവിൽ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിൽ അംഗവുമായ ജി. അജിത് കുമാർ, വെള്ളറട സ്റ്റേഷനിലെ മുൻ എസ്ഐയും ഇന്നു കൊല്ലം പുത്തൂരിൽ സിഐയുമായ വിജയകുമാർ എന്നിവർക്ക് എതിരേയാണു നടപടി. തിരുവനന്തപുരം സ്വദേശി റെജിനെ മോഷണക്കേസിൽ കുടുക്കിയ സംഭവത്തിലാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. 2017 ഒക്ടോബറിൽ വെള്ളറടയിലെ രണ്ടു കടകളിൽ നടന്ന മോഷണത്തിലാണു റെജിൻ അറസ്റ്റിലായത്. കേസിൽ 21 ദിവസം റെജിൻ ജയിലിൽ കിടന്നു. നാലു ദിവസത്തോളം പോലീസ് കസ്റ്റഡിയിൽ വച്ചു മർദിച്ചതായും റെജിൻ പരാതിപ്പെട്ടു. പരാതി വാർത്തയായതിനെ തുടർന്ന് സ്പെഷൽ ബ്രാഞ്ചും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. റെജിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണു പോലീസുകാർക്കെതിരേ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. കേസിൽ വിചാരണ റദ്ദാക്കാനും ഉത്തരവിട്ടു.
Read Moreയുവാവ് തീവണ്ടിയിൽനിന്ന് വീണ സംഭവം; പോലീസ് അന്വേഷണം തുടങ്ങി; ആരോ തള്ളിയിട്ടതാണെന്ന് യുവാവ്
കൊല്ലം :തീവണ്ടിയിൽനിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് യുവാവിന്റെ മൊഴിയെടുത്തശേഷം അന്വേഷണം ശക്തമാക്കും. പരവൂർ നെടുങ്ങോലം ചരുവിളവിളപുത്തൻവീട്ടിൽ രാജുവാണ് ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ് തിരുവനപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ പെരിനാട് ഭാഗത്താണ് ഇയാൾ വീണത്. യാത്രക്കാരിൽ ഒരാൾ ട്രെയിൻ ചങ്ങലവലിച്ച് നിർത്തി ആർപിഎഫിനെ വിവരം അറിയിച്ചതിനെതുടർന്ന് പോലീസുകാരും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇന്നലെ അവശനായി കുറ്റിക്കാട്ടിൽ കിടന്ന യുവാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയവരാണ് ഇയാലെ ആശുപത്രിയിലെത്തിച്ചത്. ഒരാൾ തള്ളിയിട്ടെന്നാണ് യുവാവ് മറ്റുള്ളവരോട് പറഞ്ഞത്. റെയിൽവേ പോലീസും അന്വേഷണം നടത്തും. ചെന്നൈയിൽ മൂന്നുവർഷമായി രാജു ഫാസ്റ്റ് ഫുഡ് വിൽപ്പന നടത്തിവരികയാണ്.
Read Moreജീവകാരുണ്യ പ്രവർത്തനത്തിന് മാതൃകയായി നവ മാധ്യമ കൂട്ടാഴ്മയായ ചങ്ക്സ് മനയിൽ
ചവറ : ജീവകാരുണ്യ പ്രവർത്തനത്തിന് നവ മാധ്യമ കൂട്ടാഴ്മയായ ചങ്ക്സ് മനയിൽ കുടിവെള്ള കിണർ നിർമ്മിച്ച് നൽകി മാതൃകയായി. ജലനിധി പൈപ്പിലൂടെ മാത്രം ജലത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മനയിൽ ലക്ഷം വീട് കോളനി നിവാസികൾക്കാണ് ഈ പുണ്യ പ്രവർത്തിയിലൂടെ ശുദ്ധജലം ലഭിക്കുന്നത്. ജലത്തിനായി വളരെയേറെ ക്ലേശകരമായി കോളനി നിവാസികൾ കഴിയുന്നുവെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചങ്ക്സ് മനയിൽ ഈ ദൗത്യം ഏറ്റെടുത്തത്. പന്മനമനയിൽ സർക്കാർ ഹയർ സെക്കന്ററി സ്്കൂളിലെ 1996 – 97 വർഷത്തിലെ എസ് എസ് എൽ സി പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയാണ് ഇത്. ഇവർ ഒത്തൊരുമിച്ചപ്പോൾ ലക്ഷംവീട് കോളനിയിലെ കുടുംബങ്ങൾക്ക് ജലദൗർലഭ്യത്തിന് ആശ്വാസമായി. ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം കിണറ്റിൽ നിന്നും വെള്ളം കോരി കുടിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഹമ്മദ് മൺസൂർ, ചങ്ക്സ് പ്രവർത്തകരായ നബീൽ, നവാസ്, ഷാ നവാസ്…
Read Moreനക്കാപിച്ച വോട്ടുകൾക്ക് വേണ്ടി സിപിഎം പ്രത്യയശാസ്ത്ര നയം ബലികഴിച്ചുവെന്ന് പ്രേമചന്ദ്രൻ
സിപിഎം നക്കാപിച്ച വോട്ടുകൾക്ക് വേണ്ടി പ്രത്യയശാസ്ത്ര പരമായ നയം ബലി കൊടുക്കുകയാണെന്ന് എന്‍.കെ. പ്രേമചന്ദ്രൻ എംപി. സമ്പന്ന പ്രീണനം നടത്തുകയും അധോലോക താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. വണ്ടിച്ചെക്ക് കേസില്‍ പോലും മുഖ്യമന്ത്രി ഇടപെടുന്നത് നാണക്കേടാണെന്ന് ആര്‍എസ്പി ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢനും വിമർശിച്ചു. എൽഡിഎഫ് മന്ത്രിമാർ വന്ന വഴി മറന്നവരാണ്. പാലാ ഉപതെരഞ്ഞടുപ്പിൽ ജനങ്ങൾ എൽഡിഎഫിനോട് പകരം ചോദിക്കുമെന്നും ചന്ദ്രചൂഢന് പറഞ്ഞു.
Read Moreപുനലൂര്‍ – പൊന്‍കുന്നം റോഡ് നിർമാണം; ഇപിസി മാതൃകയില്‍ നിര്‍മാണം; 10 മീറ്റര്‍ ബിഎം ബിസി ടാറിംഗ്
പത്തനംതിട്ട: പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ടിയിരുന്ന പുനലൂര്‍ – പൊന്‍കുന്നം റോഡ്, ലോകബാങ്കിന്റെ നിര്‍ദേശപ്രകാരം എന്‍ജീനീയറിംഗ് പ്രൊക്യുയര്‍മെന്റ് ആൻഡ് കണ്‍സ്ട്രേക്ഷന്‍ (ഇപിസി) മാതൃകയില്‍ മൂന്ന് പാക്കേജുകളായി തിരിച്ച് നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി ജി. സുധാകരന് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ അഭ്യര്‍ഥന മാനിച്ച് കെഎസ്ടിപി രണ്ടാം ഘട്ട പദ്ധതിയുടെ നിലവിലെ വായ്പാ കാലാവധി കഴിഞ്ഞ ഏപ്രില്‍ 30ല്‍ നിന്നും രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് 2021 ഏപ്രില്‍ 30 വരെയാക്കുന്നതിന് ലോകബാങ്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അവശേഷിക്കുന്ന പൊൻകുന്നം – പുനലൂർ ഭാഗത്തെ പ്ലാച്ചേരി – കോന്നി റീച്ചിന്റെ നിർമാണോദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള പുനലൂർ – പൊൻകുന്നം റോഡ് ഇപിസി മാതൃകയില്‍ 737.64 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. 10 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി ഉപരിതലം…
Read Moreപ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ ; ഡോക്ടര്‍മാര്‍ ചികിത്സാ മാര്‍ഗരേഖ പിന്തുടരണമെന്ന് ജില്ലാ കളക്ടര്‍
കൊല്ലം: നിപ്പ ഉള്‍പ്പടെ പുതിയ പകര്‍ച്ച രോഗങ്ങള്‍ നേരിടുന്നതിന് സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരെ സജ്ജരാക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ടിബി സെന്ററില്‍ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ചികിത്സാ മാര്‍ഗരേഖ പിന്തുടരാന് എല്ലാ ഡോക്ടര്‍മാരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പകര്‍ച്ചരോഗങ്ങള്‍ ആരോഗ്യവകുപ്പിന്റെ സമയബന്ധിതമായ ഇടപെടല്‍ വഴിയാണ് പ്രതിരോധിക്കാനായത്. എച്ച്1 എന്‍1, ഡിഫ്തീരിയ എന്നീ രോഗങ്ങള്‍ ജില്ലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ചികിത്സാ മാര്‍ഗരേഖ ഡോ. എന്‍.എന്‍. പ്രഭുവിന് നല്കി പ്രകാശനവും നടത്തി. വിവിധ പകര്‍ച്ചവ്യാധികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ചികിത്സാ മാര്‍ഗരേഖയെക്കുറിച്ച് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ.…
Read Moreമഴപെയ്താൽ വെള്ളം മുഴുവൻ ഓഫീസിനകത്ത്; വിശ്രമ മുറി തകർന്ന് വീഴാറായ നിലയിൽ; തെന്മല പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ കാര്യം ദയനീയം
തെന്മല: പരിമിതികളില്‍ വീര്‍പ്പുമുട്ടി തെന്മല പോലീസ് സ്റ്റേഷന്. 1972ലാണ് സ്റ്റേഷന് രൂപീകരിച്ചത്. 1974 മുതലാണ് ഇപ്പോഴുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഓടിട്ട പഴയ കെട്ടിടമായതിനാല്‍ മഴ പെയ്താല്‍ ചോര്‍ന്ന് അകം മുഴവന്‍ വെള്ളക്കെട്ടാകും. ഒരുവര്‍ഷമാകുന്നതേയുള്ളൂ സ്റ്റേഷനില്‍ പുതിയ ഒരു ജീപ്പ് ലഭിച്ചിട്ട്. അച്ചന്‍കോവില്‍ പോലീസ് സ്റ്റേഷന് രൂപീകരിച്ചശേഷം തെന്മലസ്റ്റേഷന്റെ അംഗബലം കുറച്ചു. മൂന്ന് എസ്ഐമാര്‍, രണ്ട് എഎസ്ഐമാര്‍, എട്ട് സീനിയര്‍ സിപിഒമാര്‍, ഇരുപത്തിയൊന്ന് സിപിഒമാര്‍, ഒരു വനിത സീനിയര്‍ സിപിഒ, നാല് വനിത സിപിഒമാര്‍ എന്നിങ്ങനെ 39 ജീവനക്കാരാണ് വേണ്ടത്. നിലവില്‍ 31 പേരെ ഉള്ളൂ. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ ഏക സ്റ്റേഷനാണിത്. വര്‍ഷത്തില്‍ 1500ല്‍ കൂടുതല്‍ കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ പോലീസ് സ്റ്റേഷനായി തെന്മല തടി ഡിപ്പോയ്ക്കു സമീപം വനംവകുപ്പിന്റെ ഒരേക്കര്‍ ഭൂമി കണ്ടുവച്ചിട്ടുണ്ട്. തുടര്‍നടപടി ഒന്നുമായിട്ടില്ല. താത്കാലികമായി…
Read Moreകൊട്ടാരക്കര കഞ്ചാവ് വ്യാപാരത്തിന്റെ ഇടത്താവളം; ആശുപത്രി വളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തിയ പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊട്ടാരക്കര: കഞ്ചാവ് മാഫിയ കൊട്ടാരക്കരയിൽ പിടിമുറുക്കുന്നു. വിൽപനയുടെയും ഉപയോഗത്തിന്റെയും വിതരണത്തിന്റെയും ജില്ലയിലെ പ്രധാന കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു.സർക്കാർ ആശുപത്രി വളപ്പിൽ കഞ്ചാവ് കൃഷി നടത്താൻ പോലും ശക്തരാണ് ഇവിടുത്തെ കഞ്ചാവ് മാഫിയയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമായി. കൊട്ടാരക്കര താലൂക്കാകാശുപത്രി വളപ്പിൽ നിന്നും വളർച്ചയെത്തിയ കഞ്ചാവ് ചെടി എക്സൈസ്പെഷ്യൽ സ്ക്വാഡാണ് കണ്ടെത്തിയത്. കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിൽ നിന്നും കഞ്ചാവ് പിടികൂടപ്പെടാത്ത ദിവസങ്ങൾ വിരളമാണ്. ബസ്റ്റാന്റുകളിൽ നിന്നും സ്കൂൾ പരിസരങ്ങളിൽ നിന്നുമാണ് അധികവും പിടികൂടപ്പെടുന്നത്. പിടിക്കപ്പെടാത്തതിന്റെ എത്രയോ അധികമാണ് ഇവിടെ വിപണനം നടന്നു വരുന്നത്. ഏറ്റവുമൊടുവിൽ പിടിക്കപ്പെട്ടത് നാലര കിലോ കഞ്ചാവാണ്. കൊട്ടാരക്കര ബസ്റ്റാന്റിൽ നിന്നുമാണ് പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.തമിഴ്നാട്ടിൽ നിന്നും വിൽപനക്കായി കൊണ്ടുവന്നതായിരുന്നു. ഒരാഴ്ച മുൻപ് നെടുവത്തൂരിലെ ഒരു സ്കൂൾ പരിസരത്തു നിന്നും കഞ്ചാവ് വിൽപനയിലേർപ്പെട്ടിരുന്ന നാല് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. കൊട്ടാരക്കരക്കു സമീപമുള്ള ഒരു പ്രമുഖ…
Read Moreഅടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു
അടൂർ: നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾ പരിക്കുകളോടെ ആശുപത്രിയിൽ. പറക്കോട് നിന്നും അടൂരിലേക്കു വന്ന ബൈക്ക് അടൂർ സെൻട്രൽ ടോളിനു കിഴക്കുള്ള സ്വകാര്യ ആശുപത്രിക്കു സമീപം നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം. ഇന്നലെ രാത്രിയാണ് അപകടം. കൊടുമണ്‍ ബോബി ഭവനിൽ തങ്കച്ചന്റെ മകൻ ജോബി തങ്കച്ചന്(39) ചരുവിള വീട്ടിൽ ബേബി മകൻ ബിനു (29) എന്നിവരാണ് മരിച്ചത്. പാലവിള വീട്ടിൽ ജോബി ജോസാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
Read More