ശാസ്താംകോട്ട: ടെറസിൽ നിന്ന് വീണ് വൃദ്ധൻ മരിച്ചു. ഐ.സി.എസ് ജംഗ്ഷനിൽ തൈക്കാവിൽ തെക്കതിൽ ഇബ്രാഹിം കുട്ടി (84) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരത്തോടെ വീടിന് മുകളിൽ കയറിയ നായയെ ഓടിക്കാൻ കയറിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ-ജമീല ബീവി . മക്കൾ- നിസ,സലിം,ഷൗക്കത്ത്,ഫാത്തിമ,നൗഷാദ്(യൂ.എ.ഇ),സിദ്ദിഖ് (ദമാം),നിയാസ് (അൽക്കോബാർ).മരുമക്കൾ അബ്ദുൽ ഖാദർ,സജീന,റജില,അബ്ദുൽ വഹാബ്,തസ്നി,റഹ്മത്തുൽഫൗസിയ,തസ്നി കബറടക്കം ഇന്ന് പള്ളിശ്ശേരിക്കൽ ജമാഅത്ത് ഖബർ സ്ഥാനിൽ .
Read MoreCategory: Kollam
ഉരുൾപൊട്ടൽ സാധ്യത; വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും
പത്തനംതിട്ട: ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ വേഗത്തിൽ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാർശ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾക്ക് നല്‍കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിൽ 50 സംഘങ്ങളെയാണ് വിവിധ ജില്ലകളിലെ പരിശോധനകൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു. പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, കേന്ദ്ര ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പഠനസംഘം സ്ഥല പരിശോധനയ്ക്ക്…
Read Moreഇഷ്ടിക തൊഴിലാളികളുടെ മരണം; ഇൻഷുറൻസ് തുക ലഭ്യമാക്കാൻ നടപടി സ്വികരിക്കുമെന്ന് മന്ത്രി
കുളത്തുപ്പുഴ : ഇഷ്ടികചൂളയിൽ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപകട മരണ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തി തുക ലഭ്യമാക്കാൻ ശ്രമം നടത്തുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ആദിവാസി ഭൂമിയിൽ വെച്ചുണ്ടായ അപകടമായതിനാൽ വനാവകാശ നിയമത്തിന്റെ പരിരക്ഷയും ഉറപ്പുവരുത്തും .പോസ്ററുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയു എന്നും മന്ത്രി പറഞ്ഞു. കമാൻകോട് ആദിവാസി കോളനിലെ ചൂളയിൽ പ്പെട്ട് വെള്ളനാട് വാളിക പുന്നാരക്കോണം കാരിച്ചിരയിൽ വിട്ടിൽ ഭാസി നായർ (64) ,ആര്യനാട് കുളപ്പട കിഴക്കുംപുറം ലക്ഷം വിട് കോളനിയിൽ അശോകൻ (57) എന്നിവരാണ് മരിച്ചത് .അപകടസ്ഥലം മന്ത്രി സന്ദർശിച്ചു. പി.ജെ രാജു .സുരേന്ദ്രൻ നായർ.കെ.കെ. എബ്രഹാം,അഞ്ചൽ വനം റേഞ്ച് ഓഫിസർ ബി.ആർ. ജയൻ, കുളത്തുപ്പുഴ എസ്.ഐ. ജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു .
Read Moreപ്രളയം: മരിച്ചവരുടെ കുടുംബത്തിന് അമൃതാനന്ദമയിമഠം ഒരു ലക്ഷം വീതം നല്‍കും
കൊല്ലം: കേരളത്തിലെ മഴക്കെടുതിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അമൃതാനന്ദമയിയുടെ സഹായഹസ്തം. ആള്‍നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം മഠംനല്കും.ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അവരിലേയ്ക്ക് കാരുണ്യവും സേവനവുമായി നാമോരോരുത്തരും കടന്നു ചെല്ലണമെന്നും അമൃതാനന്ദമയി പറഞ്ഞു. പ്രളയത്തില്പെട്ടവര്ക്ക് അവശ്യസഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി മഠത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അമൃത ഹെല്പ് ലൈന്‍ സഹായകേന്ദ്രം അമൃത വിശ്വ വിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസില്‍ സജ്ജീകരിച്ചിരുന്നു. അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ സന്നദ്ധ സേവകരാണ് ഈ ഹെല്പ് ലൈന്‍ (0476 2805050) സംവിധാനം കൈകാര്യം ചെയ്തത്. രക്ഷാപ്രവര്‍ത്തനം മുതല്‍ ഭക്ഷണം, വസ്ത്രങ്ങള്‍, സന്നദ്ധ സേവനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിരവധി ദുരിതബാധിതര്‍ ഈ ഹെല്പ് ലൈനിനെ ആശ്രയിച്ചതായി മഠം അധികൃതർ അറിയിച്ചു. വയനാട്, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ മഠവും മഠത്തിന്റെ മറ്റുസ്ഥാപനങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.…
Read Moreപള്ളിക്കലാറിലെ തടയണ വെള്ളപ്പൊക്കത്തിന് കാരണമാകുന്നെന്ന പരാതി : കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
കൊല്ലം :വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിക്കലാറിന് കുറുകേ പാവുമ്പയില്‍ നിര്‍മിച്ച തടയണ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് കാരണമായെന്ന ആശങ്കയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും ആശയവിനിയമയം നടത്തി. സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് എ ഡി എമ്മിനെ കളക്ടര്‍ ചുമതലപ്പെടുത്തി. ഇവിടെ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതിന് തടയണ കാരണമായിട്ടുണ്ടോ എന്നത് കൂടുതല്‍ ശാസ്ത്രീയമായ പഠനത്തിലൂടെ മാത്രമേ മനസിലാക്കാന്‍ സാധിക്കൂ. നീരൊഴുക്ക് തടസപ്പെടുന്നുണ്ടോയെന്നും തോടിന്റെ വശങ്ങളിലെ കല്‍ക്കെട്ടുകളില്‍ എവിടെയെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. എന്തെങ്കിലും സാങ്കേതിക ന്യൂനതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായി കളക്ടര്‍ പറഞ്ഞു.മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ എന്‍ജിനീയര്‍മാര്‍, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സാങ്കേതിക വശങ്ങള് പഠിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്,…
Read Moreശാസ്ത്രീയ പഠനങ്ങൾ നടത്താതെ നിർമിക്കുന്ന തടയണകൾ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു
കൊല്ലം: ശാസ്ത്രീയ പഠനങ്ങൾ നടത്താതെ നിർമിക്കുന്ന തടയണകൾ വെള്ളപ്പൊക്കത്തിന് കാരണമായി മാറുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. തൊടിയൂരിൽ നിർമിച്ച തടയണ മൂന്ന് പഞ്ചായത്ത് നിവാസികളെയാണ് ദുരിതത്തിലാക്കിയത്. ശൂരനാട് വടക്ക്, തൊടിയൂർ, തഴവാ പഞ്ചായത്തുകളിലെ വിവിധ ദുരിത്വാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ഇതേ മേഖലകളിൽ ദുരിതം ഉണ്ടായിരുന്നു. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അധികാരികൾ അന്ന് ഉറപ്പ് നൽകിയിരുന്നതുമാണ്.ഉറപ്പുകൾ പാലിക്കപ്പെടാത്തതിനാൽ ദുരിതം വീണ്ടുമാവർത്തിക്കുകയാണ്.ഇനിയെങ്കിലും പാഠം ഉൾക്കൊണ്ട് സത്വര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡൻറ് ജി.ഗോപിനാഥ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ് ജിതിൻ ദേവ്, ബിജെപി കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള, ഡി.സുരേഷ്, പ്രദീപ്, അജയൻ വാഴപ്പള്ളി ,രഞ്ജിത്, രാജേഷ് വരവിള എന്നിവർ ഒപ്പമുണ്ടായിരുന്നു. —
Read Moreഅര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരി പിടിയിൽ
പത്തനാപുരം : നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റു വന്നയാൾ പോലീസ് കസ്റ്റഡിയിൽ. ജംഗ്ഷനിൽ സ്റ്റേഷനറി വ്യാപാരം നടത്തിവന്ന ഷറഫുദ്ദീനെ (62) യാണ് പൊലീസ് പിടികൂടിയത്.സ്കൂള്‍ വിദ്യാർത്ഥികൾക്കടക്കം പുകയില ഉൽപന്നങ്ങൾ നല്‍കുന്നതായി കൊല്ലം എസ്.പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം എസ്.ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തി പതിനഞ്ചോളം കവർ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്ന് മഞ്ചളളൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 50000 രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. പുകയില ഉൽപന്നങ്ങൾ വില്പന നടത്തിയതിന്റെ പേരിൽ ഷറഫുദ്ദീൻ മുൻപും ജയിൽ ശിക്ഷ അനുഭവച്ചിട്ടുള്ളതാണെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും എസ്.ഐ പുഷ്പകുമാർ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreആവിഷ്കാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നിടത്ത് കവിക്കും കവിതക്കും പ്രസക്തിയേറുമെന്ന് എംപി
കൊല്ലം: എന്തെഴുതണം എങ്ങനെ എഴുതണം എന്നുള്ള എഴുത്തുകാരന്റെ അവകാശം നിഷേധിക്കപ്പെടുന്ന ഇ കാലഘട്ടത്തിൽ സാംസ്കാരിക സാമൂഹ്യ മേഖലയിലുള്ളവർ എഴുത്തുകാരാകുമ്പോൾ അവ തുറന്നു പറയുവാനും പ്രതികരിക്കുവാനുമുള്ള ശേഷി വർധിക്കുകയാണെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി. ഇപ്ലോയുടെ സാഹിത്യവിഭാഗമായ ഇപ്ലോ എഴുത്തുപുരയുടെ ആഭിമുഖ്യത്തിലുള്ള കാവ്യസന്ധ്യ കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി. ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നിടത്ത് കവിക്കും കവിതയ്ക്കും പ്രസക്തിയേറുകയാണ്. ചോദ്യം ചോദിക്കുന്നവർ നിശബ്ദരാക്കപ്പെടുമ്പോൾ കവിതകൾ നീതി നിഷേധങ്ങൾക്കെതിരെയുള്ള ചോദ്യങ്ങളായി ഉയരണം എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇപ്ലോ എഴുത്തുപുര കോർഡിനേറ്റർ ഡോ. സജി കരിങ്ങോല അധ്യക്ഷത വഹിച്ച കാവ്യസന്ധ്യയിൽ ജോർജ് എഫ് സേവ്യർ വലിയവീട് രചിച്ച നാലാമത്തെ കാവ്യസമാഹാരമായ പുഴയെ വരയ്ക്കുവാനാകുമോ എന്ന പുസ്തകത്തിന്റെ പ്രകാശനം കവിയും സിനിമാഗാന രചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ സിനിമ നാടകനടൻ കെപിഎസി ലീലാകൃഷ്ണന് പുസ്തകം നൽകി നിർവഹിച്ചു. കാഥികനും കവിയും സാഹിത്യവിമർശകനുമായ…
Read Moreറോഡിൽ മാലിന്യം തള്ളിയയാളെ നാട്ടുകാർ പിടികൂടി; റോഡിൽ തള്ളിയ മാലിന്യം വാരിച്ച് പ്രതിയെ പോലീസിലേൽപിച്ചു
കുണ്ടറ : രാത്രിയിൽ പൊതുവഴിയിൽ ഓട്ടോയിൽ കൊണ്ടുവന്ന് ഇറച്ചിമാലിന്യം തള്ളിയ യുവാവിനെ നാട്ടുകാർ പിടികൂടി .തളളിയ മാലിന്യം തിരികെ വാരിച്ച് കണ്ണനല്ലൂർ പോലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി മുഖത്തല സെന്റ് ജൂഡ് സ്കൂളിന് സമീപമായിരുന്നു സംഭവം. തൃക്കോവിൽവട്ടം പഞ്ചായത്തിൽ നടുവിലക്കരയിൽ കല്ലുവെട്ടാംകുഴി ജംഗ്ഷനിൽ നിന്നും പാലമുക്കിലേക്ക് പോകുന്ന വഴിയിൽ ഓട്ടോയിൽ കൊണ്ടുവന്ന മാംസാവശിഷ്ടം റോഡിൽ തള്ളിയശേഷം കടന്നുകളഞ്ഞ സിനോജ് എന്നയാളെ നാട്ടുകാർ പിറകേ പോയി പിടികൂടുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി 9.30 യോടെയായിരുന്നു സംഭവം
Read Moreബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്; സിപിഎമ്മിൽ തർക്കംമുറുകുന്നു
പത്തനാപുരം:ബ്ലോക്ക് പഞ്ചായത്തിന്റെ തലപ്പത്തേക്ക് ആരെന്നതിനെ ചൊല്ലി സിപിഎമ്മിനുള്ളില്‍ തര്‍ക്കം മുറുകുന്നു.കഴിഞ്ഞ നാല് വര്‍ഷം പ്രസിഡന്റായിരുന്ന എസ് സജീഷിന്റെ രാജിക്ക് പിന്നാലെയാണ് സിപിഎമ്മിന് പുതിയ തലവേദന.ആറ് മാസം മുന്‍പേ സജീഷിന്റെ രാജി ആവശ്യപ്പെട്ട പാര്‍ട്ടിക്ക് ഇതുവരെയും പുതിയ പ്രസിഡന്റ് ആരെന്ന തീരുമാനത്തിലെത്താനായിട്ടില്ല. മൂന്ന് പേരെയാണ് പാര്‍ട്ടി പരിഗണിക്കുന്നതെങ്കിലും പ്രദേശികമായ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ വലയ്ക്കുകയാണ്.പട്ടാഴി വടക്കേക്കര ഡിവിഷനെ പ്രതിനിധീകരിക്കുന്ന കെ ബി സജീവിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ചപ്പോള്‍ തന്നെ സജീവിനെ പരിഗണിച്ചെങ്കിലും ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റായിരുന്ന സജീഷിന് നറുക്ക് വീഴുകയായിരുന്നു.അതുകൊണ്ട് ഇത്തവണ സജീവിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ് . കുന്നിക്കോട് ഡിവിഷനംഗം എം എസ് സുധയെ പരിഗണിക്കണമെന്ന് കുന്നിക്കോട് ഏരിയ കമ്മിറ്റി സമ്മര്‍ദം ചെലുത്തുന്നുണ്ട്.മുതിര്‍ന്ന നേതാക്കളെന്ന പരിഗണന ഇരുവര്‍ക്കുമുണ്ട്.എന്നാല്‍ മാങ്കോട് ഡിവിഷനംഗം എ ബി അന്‍സാറിനെ പ്രസിഡന്റാക്കണമെന്ന്…
Read More