വേളമാനൂർ ഗാന്ധി ഭവൻ സ്നേഹാശ്രമത്തിലെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് മുൻ ഡിജിപി എ.ഹേമചന്ദ്രൻ ദേശീയപതാക ഉയർത്തുന്നു. പാരിപ്പള്ളി: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുൻ ഡിജിപി എ.ഹേമചന്ദ്രൻ സ്നേഹാശ്രമത്തിൽ ദേശീയപതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും സുഖസൗകര്യങ്ങളും നമ്മുടെ മുൻ തലമുറ അനുഭവിച്ച യാതനകളുടെയും ത്യാഗങ്ങളുടെയും ഫലമാണെന്നത് നാം വിസ്മരിക്കരുതെന്നു അദ്ദേഹം പറഞ്ഞു. ഇന്നത്തെ വൃദ്ധരുടെ യൗവനകാലത്ത് അവർ അനുഭവിച്ച കഷ്ടപ്പാടുകളുടെ ഫലമാണ് ഇന്നത്തെ സുഖത്തി െ ന്റ നിദാനം. വൃദ്ധരെ ചേർത്തുപിടിച്ചു സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പാരിപ്പള്ളി യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ പതാക വന്ദനം നടത്തി. എഴിപ്പുറം ഹയർസെക്കഡറി സ്കൂളിലെ എൻസിസി കേഡറ്റുകൾ റിപ്പൂബ്ലിക്ദിന പരേഡ് നടത്തി. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയായ…
Read MoreCategory: Kollam
കൊല്ലത്ത് ഗേറ്റ്പൂട്ടി ആശുപത്രി ജീവനക്കാർ കല്യാണമുണ്ണാൻ പോയി; മരുന്ന് വാങ്ങാനാവാതെ രോഗികൾ
അഞ്ചല്‍ : സഹപ്രവര്‍ത്തകന്റെ കല്ല്യാണം കൂടാന്‍ ആശുപത്രി പൂട്ടി കൂട്ടമായി പോയി ജീവനക്കാര്‍. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ,സിപിഐ പ്രവര്‍ത്തകര്‍ ജീവനക്കാര്‍ പൂട്ടിയ ഗേറ്റില്‍ കൊടികള്‍ സ്ഥാപിച്ചു പ്രതിഷേധിച്ചു. അഞ്ചല്‍ ഇഎസ്ഐ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം വിചിത്രവും നാടകീയവുമായ കാര്യങ്ങള്‍ നടന്നത്. കൊല്ലത്ത് നടന്ന സഹപ്രവര്‍ത്തകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ രാവിലെ ആശുപത്രിയില്‍ എത്തിയ നഴ്സുമാര്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ശേഷം ആശുപത്രിയും പൂട്ടി കൊല്ലത്തേക്ക് പുറപ്പെട്ടു. ഇതറിയാതെ തോട്ടം മേഖലയില്‍ നിന്നും ഉള്‍പ്പടെയുള്ള തൊഴിലാളികളടക്കം നിരവധിപേര്‍ ആശുപത്രിയിലെത്തി. ചികിത്സയോ മരുന്നോ ലഭിക്കാതായതോടെ ഇവര്‍ നിരാശരായി മടങ്ങി. സംഭവമറിഞ്ഞ് സിപിഐ എഐവൈഎഫ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. ആശുപത്രി പൂട്ടിയിട്ടിരിക്കുന്നതിന്റെ കാര്യം തിരക്കിയതോടെയാണ് കല്ല്യാണ വിശേഷം അറിയുന്നത്. ഇതോടെ ഉന്നതരെ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണമായും നിര്ത്തിവച്ചുകൊണ്ടോ പൂട്ടിയിട്ടുകൊണ്ടോ കല്ല്യാണം കൂടാന്‍ പോകുന്നതിന് ആര്‍ക്കും…
Read More24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ തീരുമാനം
പരവൂർ: രാജ്യത്ത് വരും മാസങ്ങളിൽ കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ഇതിൻ്റെ ഭാഗമായി 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളാണ് ഇനി നിർമിക്കുക. ഇത്തരത്തിലുള്ള 50 റേക്കുകൾ ചെന്നൈ പെരമ്പൂരിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചെന്നൈ ഐസിഎഫിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. ഇപ്പോൾ രാജ്യത്ത് സർവീസ് ആരംഭിച്ചത് 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ്. ഈ സെമി ഹൈ സ്പീഡ് ട്രെയിനിൽ 11 തേർഡ് ഏസി , നാല് സെക്കൻ്റ് ഏസി , ഒരു ഫസ്റ്റ് ക്ലാസ് ഏസി കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഐസിഎഫിൽ രൂപകൽപ്പന ചെയ്ത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ നിർമിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൗറയ്ക്കും കാമാഖ്യ യ്ക്കും മധ്യേയുള്ള റൂട്ടിലാണ് സർവീസ് നടത്തുന്നത്.ഇതിന് ലഭിച്ച വൻ…
Read Moreകർണാടകയിൽ തിരയിൽപ്പെട്ട് മെഡിക്കൽ വിദ്യാർഥി മരിച്ചു; പരവൂർ സ്വദേശിനായ കല്യാണി പഠനയാത്രയുടെ ഭാഗമായാണ് ബീച്ചിലെത്തിയത്
പരവൂർ: മെഡിക്കൽ വിദ്യാർഥി പഠനയാത്രയ്ക്കിടെ കടലിൽ മുങ്ങിമരിച്ചു. പരവൂർ കോട്ടപ്പുറം വടക്കൻ വിളയിൽ അജയ്കുമാറിന്റെയും മിനിയുടെയും മകൾ കല്യാണി (20) യാണ് മരിച്ചത്. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്. ഞായറാഴ്ച സഹപാഠികളോടൊപ്പം കർണാടകയിലെ തന്നെ ഗോകർണ ബീച്ചിലേക്ക് വിനോദ യാത്ര പോയിരുന്നു. വൈകുന്നേരം അഞ്ചോടെ ബീച്ചിലെത്തിയ സംഘം തിരയിൽ ചവിട്ടുന്നതിനിടയിൽ കല്യാണിയും മറ്റൊരു വിദ്യാർഥിയും തിരയിൽ അകപ്പെട്ടു.ഇരുവരേയും കൂടെയുളളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും കല്യാണിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. രണ്ട് മണിക്കൂറിനു ശേഷം കല്യാണിയെ കണ്ടെത്തിയെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടത്തു. സഹോദരി: നേഹ (മെഡിക്കൽ വിദ്യാർഥി ). സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 11 ന് വീട്ടുവളപ്പിൽ നടന്നു.
Read Moreയാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു വിലയുമില്ല; ചേയ്സ് പൊട്ടിയ സ്വിഫ്റ്റ് ബസ് ദീർഘദൂര സർവീസ് നടത്തുന്നു
ചാത്തന്നൂർ: ചേയ്സ് പൊട്ടിയ ബസ് ദീർഘദൂര സർവീസിന് അയയ്ക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നറിഞ്ഞിട്ടും ബോധപൂർവ്വം അത് വിസ്മരിച്ചു കൊണ്ടാണ് അധികൃതരുടെ നടപടി.പൊതു ഗതാഗത സ്ഥാപനമായ കെ -സ്വിഫ്റ്റിന്റെ കെഎസ്-86 എന്ന ചെസ്റ്റ് നമ്പരുള്ള ബസാണ് ചെയ്സ് പൊട്ടിയിട്ടും യാത്രക്കാരുടെ ജീവന് പണയംവച്ച് തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സര്‍വീസ് നടത്തുന്നത്. വയനാടൻ ചുരങ്ങളിലൂടെ ഉൾപ്പെടെ ദുർഘടം നിറഞ്ഞ റോഡുകളിലൂടെയാണ് ഈ സൂപ്പർ ഡീലക്സ് എയർ ബസിന്റെ യാത്ര. തകരാര്‍ പരിഹരിക്കാതെ അത് രഹസ്യമാക്കി വച്ചു കൊണ്ടാണ് ഇപ്പോഴുംതിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സര്‍വീസ് നടത്തുകയാണ്.നാല് വര്‍ഷത്തെ പഴക്കം മാത്രമാണ് ഈ ബസിനുള്ളത്. ഇതേ സീരീസില്‍ വാങ്ങിയ കെ എസ്-16, കെ എസ് -18, കെ എസ്-30 എന്നീ ബസുകളിലും സമാനമായ പ്രശ്നം ഉണ്ടായതാണ്. ഈ സീരീസിൽ വാങ്ങിയ ബസുകളുടെ ചേയ്സുകൾ തകരുന്നത് ജീവനക്കാർ ചൂണ്ടിക്കാട്ടിയിട്ടും ബസുകൾ നിരത്തിൽ നിന്നും പിൻവലിച്ചിട്ടില്ല. കുറച്ചു നാൾ…
Read Moreസുരക്ഷാ സംവിധാനകൾ കൂടുതൽ ശക്തമാക്കുന്നു; റെയിൽ സുരക്ഷയ്ക്കു റോബോട്ടുകളും; ആദ്യ പരീക്ഷണം വിശാഖപട്ടണത്ത്
പരവൂർ: സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റോബോട്ടിന്റെ സേവനം പരീക്ഷിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് തന്നെ ആദ്യമായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലാണ് എഎസ്സി അർജുൻ എന്ന പേരുള്ള ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് റെയിൽവേ പരീക്ഷണത്തിന് തുടക്കമിട്ടിട്ടുള്ളത്. യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ സ്റ്റേഷൻ പ്രവർത്തനങ്ങളെ സഹായിക്കാൻ ആർപിഎഫ് ഉദ്യോഗസ്ഥരോടൊപ്പം ഈ റോബോട്ട് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിശാഖപട്ടണത്ത് തന്നെയാണ് ഈ റോബോട്ടിനെ പൂർണമായും രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തത്. ഒരു വർഷത്തിലേറേ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇത് പ്രവർത്തന സജ്ജമായതെന്നും അധികൃതർ പറഞ്ഞു. മുഖം തിരിച്ചറിയൽ സംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ജനക്കൂട്ട നിരീക്ഷണം , ആർപിഎഫ് കൺട്രോൾ റൂമുകളിലേക്ക് തത്സമയ അലർട്ടുകൾ അയക്കുക എന്നിവ ചെയ്യാൻ ഈ റോബോട്ടിന് കഴിയും. ഇതുവഴി സ്റ്റേഷനുകളിലെ അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ ആർപിഎഫിന് സാധിക്കും. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്…
Read Moreതലസ്ഥാനത്തെ ദക്ഷിണേന്ത്യയിലെ പ്രധാന മൂന്ന് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് ട്രെയിൻ സർവീസ് 27 മുതൽ
പരവൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന മൂന്ന് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകള്‍ 27 മുതലും തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ 26 മുതലും സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെര്‍ലപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംഗഷനിലേക്കുമാണ് അമൃത് ഭാരത് സര്‍വീസുകള്‍. താംബരം-തിരുവനന്തപുരം സെന്‍ട്രല്‍ ട്രെയിന്‍ 28ന് വൈകുന്നേരം അഞ്ചിന് താംബരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തുനിന്ന് 29ന് രാവിലെ 10.40ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.45ന് താംബരത്ത് എത്തും.തിരുവനന്തപുരം നോര്‍ത്ത് – ചെര്‍ലപ്പള്ളി ട്രെയിന്‍ 27ന് രാവിലെ 7.15ന് ചെര്ലപ്പള്ളിയില്നിന്നു പുറപ്പെട്ട് 28ന് ഉച്ച കഴിഞ്ഞ് 2.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. 28ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകുന്നേരം 5.30നാണ് ട്രെയിന്‍…
Read Moreബിഎസ്എൻഎൽ 5 -ജിടവറിന്റെ പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
പരവൂർ: ബിഎസ്എൻഎൽ 5 -ജി ടവറിന്റെ പേരിൽ രാജ്യത്ത് തട്ടിപ്പ് വ്യാപകം. ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.ബിഎസ്എൻഎൽ 5 -ജി ടവർ സ്ഥാപിക്കുന്നതിന് താങ്കളുടെ പേരിലുള്ള ഭൂമി തെരഞ്ഞെടുത്തു എന്ന കത്തിലൂടെയുള്ള അറിയിപ്പാണ് തട്ടിപ്പിന്റെ തുടക്കം. ഇതിന് ഒരു എതിർപ്പില്ലാ രേഖ (എൻഒസി) സമർപ്പിക്കണം എന്നതായിരിക്കും മറ്റൊരു നിർദേശം. ഭാരത് ദൂർ സഞ്ചാർ മന്ത്രാലയം നടത്തിയ ഓൺലൈൻ സാറ്റ്ലൈറ്റ് സർവേ വഴിയാണ് ടവർ സ്ഥാപിക്കാൻ സ്ഥലം തെരഞ്ഞെടുത്തത് എന്ന വിവരവും ഇതിൽ ഉണ്ടാകും.ഇതിന്റെ കരാർ നടപടികൾ ഉറപ്പിക്കുന്നതിനായി എഗ്രിമെന്റ് ചാർജ് ഇനത്തിൽ 2,500 രൂപ ഉടൻ അടയ്ക്കണമെന്നും വാർത്താ വിനിമയ മന്ത്രാലയത്തിന്റെ പേരിൽ വരുന്ന എൻഒസി സംബന്ധിച്ച അറിയിപ്പിൽ ഉണ്ടാകും. ഇത്തരത്തിൽ ടവർ സ്ഥാപിക്കുന്ന രീതി ബിഎസ്എൻഎല്ലിന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.ബിഎസ്എൻഎൽ രാജ്യത്തുടനീളം 5 -ജി സേവനങ്ങൾ അതിവേഗം എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനായി നിലവിലെ 4- ജി ടവറുകൾ…
Read Moreഒടിത്തളർന്ന സൂപ്പർ ഫാസ്റ്റുകളെ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചറാക്കി സർവീസിന് ഒരുക്കി കെഎസ്ആർടിസി
ചാത്തന്നൂർ: ഓടിത്തളർന്ന പഴഞ്ചൻ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഒരുക്കുന്നു. നിലവിൽ സൂപ്പർ ഫാസ്റ്റിന്റെ കാലാവധി 12 വർഷവും ഫാസ്റ്റ് പാസഞ്ചറിന്റെ കാലാവധി 15 വർഷവുമാണ്. 12 വർഷം കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ മൂന്നു വർഷം കൂടി ഫാസ്റ്റ് പാസഞ്ചറായി ഓടിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. ബസുകളുടെ കണ്ടീഷനെയും യാത്രക്കാരുടെ സുരക്ഷയേയും ഇത് ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 2016ന് മുമ്പ് സൂപ്പർ ഫാസ്റ്റുകളുടെ കാലാവധി അഞ്ച് വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് ഏഴു വർഷ വുമായിരുന്നു. അത് കഴിഞ്ഞാൽ പിന്നീട് ഈ ബസുകൾ ഓർഡിനറി സർവീസ് ആക്കുമായിരുന്നു. കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങാതായതോടെ നിലവിലെ സൂപ്പർ, ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ കാലാവധി രണ്ടു ഘട്ടമായിഉയർത്തിയാണ് പന്ത്രണ്ടും പതിനഞ്ചും വർഷമാക്കിയത്. കെ.ബി. ഗണേശ് കുമാർ മന്ത്രിയായ ശേഷം പുതിയ ബസുകൾ വാങ്ങാൻ തുടങ്ങി. സർക്കാരിൽ…
Read Moreകെഎസ്ആർടിസി ദിവസവേതനത്തിൽ ആശ്രിത നിയമനം നടത്തും; ഒഴിവ് വരുന്നതനുസരിച്ച് സ്ഥിരനിയമനം
ചാത്തന്നൂർ: കെഎസ്ആർടി സിയിൽ സർവീസിലിരിക്കേ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നല്കുന്നു. ബദലി ജീവനക്കാരായി 715 രൂപ ദിവസ വേതനത്തിലാണ് നിയമനം. ഈ ബദലിനിയമനം സ്ഥിരം തസ്തിക ഉണ്ടാകുന്നതുവരെയാണ്. സ്ഥിരം നിയമനം നടത്തുന്നതിനോ റിപ്പോർട്ട് ചെയ്യുന്നതിനോ മാനേജ്മെന്റോ സർക്കാരോ തീരുമാനം എടുക്കുന്നത് വരെയായിരിക്കും. ബദലികളായി നിയോഗിക്കുന്നവരെ സ്ഥിരം നിയമനത്തിന് പരിഗണിക്കില്ല. സർവീസ് റൂൾ പ്രകാരം സർവീസ് ബ്രേക്ക് ബദലി നിയമനത്തിനും ബാധകമായിരിക്കും. വർഷങ്ങളായി ആശ്രിത നിയമനത്തിന് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നല്‍കുന്നതാണ് തീരുമാനമെങ്കിലും യാതൊരു തൊഴിൽ ആനുകൂല്യങ്ങളോ തൊഴിൽ സുരക്ഷയോ ഇല്ലാതെയാണ് നിയമനം. കണ്ടക്ടർ, ഡ്രൈവർ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക്, സെയിൽസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്കായിരിക്കും നിയമനം. ആശ്രിത നിയമനത്തിന് അപേക്ഷ നല്കിയിട്ടുള്ളവരുമായി 27, 28, 29 തീയതികളിൽ നേരിട്ട് അഭിമുഖംനടത്തും. 27ന് കാസർകോഡ് ,വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലുളളവർക്കും 28ന് തൃശൂർ, എറണാകുളം, ഇടുക്കി,…
Read More