സ്‌​കൂ​ള്‍ ബ​സു​ക​ളി​ല്‍ ജി​പി​എ​സ് സംവിധാനം ഏർപ്പെടുത്തൽ ; പ​രി​ശീ​ല​ന പ​രി​പാ​ടി നാ​ളെ

കൊല്ലം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ജിപി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി നാളെ ആ​രം​ഭി​ക്കും. പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ന്‍ ട്രാ​ക്കിം​ഗ് സം​വി​ധാ​നം, എ​ഐ​എ​സ്-140 സ്റ്റാ​ന്‍​ഡേ​ര്‍​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി ഹാ​ര്‍​ഡ്‌​വെ​യ​ര്‍, സോ​ഫ്റ്റ്‌​വെ​യ​ര്‍, തുടങ്ങിയസു​ര​ക്ഷാ​മി​ത്രം സം​വി​ധാ​ന​മു​ള്ള 12 ക​മ്പ​നി​ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി .

ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ യാ​ത്ര നി​രീ​ക്ഷി​ക്കാ​നും അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​നും ക​ഴി​യും. അ​ത്യാ​ഹി​തം, വാ​ഹ​നം 45 ഡി​ഗ്രി​യി​ല്‍ കൂ​ടു​ത​ല്‍ ച​രി​യു​ന്ന സാ​ഹ​ച​ര്യം എ​ന്നി​വ​യും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലും ആ​ര്‍ടി ഓ​ഫീ​സി​ലെ മി​നി ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും അ​റി​യാ​നാ​കും.

അ​ടി​യ​ന്ത​ര സ​ഹാ​യം എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യ​ക​മാ​കും.സ്ത്രീ ​സു​ര​ക്ഷി​ത​ത്വ​ത്തി​ന് മു​ന്‍​ക​രു​ത​ല്‍, കു​ട്ടി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ന്നി​വ​യ്ക്കാ​യി വാ​ഹ​ന​ത്തി​ലു​ള​ള പാ​നി​ക് ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ക്കാം. അ​ലാ​റം വ​ഴി സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​തി​വേ​ഗം അ​റി​യി​പ്പ് ന​ല്‍​കാ​നാ​കും.

സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കാ​യി ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ​രി​ശീ​ല​നം നാ​ളെ രാ​വി​ലെ 10.30 മു​ത​ല്‍ കൊ​ല്ലം ടി.​എം. വ​ര്‍​ഗീ​സ് ഹാ​ളി​ല്‍ ന​ട​ത്തും. സ്‌​കൂ​ളു​ക​ളി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള​വ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ​ഹി​തം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ വി. ​സ​ജി​ത്ത് അ​റി​യി​ച്ചു.

Related posts