അഞ്ചൽ : കടക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് വ്യത്യസ്ത കേസുകളിലായി മൂന്നുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ചു തെന്മല ഇക്കോ ടൂറിസം കാണാന്‍ എന്ന വ്യാജേന കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ റാഷിദ്, ചെറുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്, പട്ടികജാതി പെണ്‍കുട്ടിയെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ എത്തിച്ചു പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളവുപച്ച സ്വദേശി നവാസ് എന്നിവര്‍ക്കെതിരെയാണ് പോക്സോ നിയമ പ്രകാരം കടക്കല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ റാഷിദ്, ചെറുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന് എന്നിവരെ കടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നവാസ് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കടക്കല്‍ പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ട് പ്രതികളേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read MoreCategory: Kollam
വർത്തമാനകാല ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ ദർശനങ്ങൾക്ക് വളരെയേറെ പ്രസക്തിയുണ്ടെന്ന് ബിന്ദു കൃഷ്ണ
കൊല്ലം : വർത്തമാനകാല ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ ദർശനങ്ങൾക്ക് വളരെയേറെ പ്രസക്തി ഉണ്ടെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. അസഹിഷ്ണുതയുടെ രാജ്യമായി ഭാരതത്തെ വളർത്തി എടുക്കുവാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ തട ഇടുവാൻ മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാടുകൾക്ക് മാത്രമേ കഴിയുകയുള്ളുവെന്നും പ്രസിഡന്റ് പറഞ്ഞു. മഹാത്മാവിന്റെ ദർശനങ്ങൾ പിന്തുടരണമെന്നും ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ 150-ാം വാർഷിക ദിനാഘോഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.ബിന്ദുകൃഷ്ണ. കോണ്‍ഗ്രസ് നേതാക്കളായ എ. ഷാനവാസ്ഖാൻ, ജി പ്രതാപവർമ്മ തന്പാൻ, പ്രൊഫ. ഇ മേരിദാസൻ,രമാരാജൻ, എസ് വിപിനചന്ദ്രൻ, എൻ ഉണ്ണികൃഷ്ണൻ, എം എം സഞ്ജീവ് കുമാർ, വാളത്തുംഗൽ രാജഗോപാൽ, എസ് ശ്രീകുമാർ, പ്രസാദ് നാണപ്പൻ, നടുക്കുന്നിൽ വിജയൻ, പി എസ് പ്രദീപ്, കാഞ്ഞിരവിള അജയകുമാർ, ആദിക്കാട് മധു, തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreപ്രളയത്തിന് ശേഷം കല്ലടയാറ്റിൽ വൻ തോതിൽ മണലടിഞ്ഞു; രാത്രിയിൽ മണൽകടത്ത് വ്യാപകമാകുന്നതായി പരാതി
കൊട്ടാരക്കര: വെള്ളപ്പൊക്കത്തിനുശേഷം കല്ലടയാറ്റിൽ നിന്നുള്ള അനധികൃത മണൽകടത്ത് വ്യാപകമായി .രാത്രിയിലാണ് മലൂറ്റും കടത്തും നടന്നു വരുന്നത്. കല്ലടയാറിൽ ജലനിരപ്പുയരുകയും കരകവിഞ്ഞൊഴുകുകയും ചെയ്ത സമയത്ത് ആറ്റിൽ വലിയ തോതിൽ മണൽ ശേഖരം അടിഞ്ഞുകൂടുകയുണ്ടായി. വർഷങ്ങളായി നടന്നു വന്നിരുന്ന മണലൂറ്റു നിമിത്തംആറ്റിലെ മണൽസമ്പത്ത് നഷ്ടമായിരുന്നു. ഇപ്പോഴത്തെ വെള്ളപ്പൊക്കത്തോടെയാണ് ഇതിനു പരിഹാരമായത്.ഈ മണൽസമ്പത്താണ് വീണ്ടുംകൊള്ളയടിച്ചു തുടങ്ങിയിട്ടുള്ളത്. കുന്നത്തൂർ, താഴം ,കരിമ്പിൻ പുഴ, ആറ്റുവാശ്ശേരി എന്നിവിടങ്ങളിൽമണലൂറ്റു നടന്നു വരുന്നു. ആറിന്റെമറുകരയിൽ നിന്നും വള്ളങ്ങളിൽ ഇക്കരെയെത്തിയാണ് രാത്രി കാലങ്ങളിൽ മണൽ വാരുന്നത്. ഇത് മറുകരയിലെത്തിച്ച് ആറ്റുതീരങ്ങളിൽ സംഭരിച്ചു സൂക്ഷിച്ചാണ് വിൽപന നടത്തി വരുന്നത്. ആറ്റിനക്കരെയുള്ള കടമ്പനാട് ,ഏനാദിമംഗലം പഞ്ചായത്തുകളിലാണ് മണൽ സംഭരണകേന്ദ്രങ്ങൾ. പോലീ സും റവന്യു അധികൃതരും ഇത്കണ്ടില്ലെന്നു നടിക്കുകയാണ്.കല്ലടയാറ്റിൽ നിന്നും മണൽ വാരുന്നത് നിയമപരായി നിരോധിച്ചിട്ടുള്ളതാണ്. അനിയന്ത്രിതമായ മണലൂറ്റു മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ നിരോധനം നിലവിൽ വന്നത്. ഇതുലംഘിച്ചുകൊണ്ടാണ് ഇപ്പോഴത്തെ…
Read Moreക്യാമ്പസുകളിൽ സംഘടനകളുടെ പ്രാമാണിത്തവാദം തെറ്റെന്ന് അഡ്വ. ജയശങ്കര്‍
കൊല്ലം: പ്രാമാണിത്തവാദം ശക്തിപ്പെടുമ്പോഴാണ് കലാലയങ്ങളില്‍ വര്‍ഗീയ-വിധ്വംസക സംഘടനകള്‍ ശക്തിപ്പെടുന്നതെന്ന് അഡ്വ. എ ജയശങ്കര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ദിശാബോധം നഷ്ടപ്പെടരുത്. ദരിദ്രന്റെ മക്കള്‍ പഠിക്കുന്ന കലാലയങ്ങളില്‍ മാത്രമേ സമരം നടക്കുകയുള്ളുവെന്ന അവസ്ഥ മാറണമെന്നും ജയശങ്കര്‍ പറഞ്ഞു. ജില്ലയിലെ എഐഎസ്എഫ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇസ്ക്ര’ സംഘടിപ്പിച്ച ‘അക്രമരഹിത കലാലയം-പഠനത്തോടൊപ്പം ആശയസമരവും പോരാട്ടവും’ എന്ന വിഷയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഷാനിമോള്‍ ഉസ്മാന് ,ഡോ. പി കെ ഗോപന് , അഡ്വ ആര് വിജയകുമാര്‍ ടി കെ വിനോദന്‍ ,സി ബി ഗോപകുമാര്‍, പോണാല്‍ നന്ദകുമാര്‍, മുരുകലാല്, അഡ്വ. ബി കെ ജയമോഹന്, ജയകുമാര്‍, ഇഗ്നേഷ്യസ് ജി ജോസ്, സോണി വി പള്ളം എന്നിവര്‍ സംബന്ധിച്ചു.
Read Moreപ്രളയദുരന്തത്തിൽ തകർന്ന ടൂറിസം മേഖല ശക്തിപ്പെട്ടു; വിനോദ സഞ്ചാരികളെ വരവേൽക്കാൻ നാം തയ്യാറെന്ന് മന്ത്രി കടകംപള്ളി
ചാത്തന്നൂർ: പ്രളയ ദുരന്തത്തിൽ തകർന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ച് കഴിഞ്ഞു എന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു.ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം .വിനോദ സഞ്ചാരികളെ വരവേൽക്കാൻ നാം ഇന്ന് തയാറാണ്. ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ പണി ഇഴഞ്ഞിഴഞ്ഞാണ് പൂർത്തീകരിച്ചത്.ടൂറിസം പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ നമുക്ക് കഴിയണം.ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതിയ്ക്ക് ജനങ്ങൾ നല്ല പിന്തുണ നൽകിയാൽ മാത്രമെ രണ്ടാം ഘട്ടത്തെ കുറിച്ച് ആലോചിക്കുകയുളളൂ എന്നും മന്ത്രി പറഞ്ഞു.ജി.എസ്.ജയലാൽ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ലൈല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സുഭാഷ്, സെക്രട്ടറി ബിജു.സി.നായർ, ജില്ലാ പഞ്ചായത്തംഗം സി.പി.പ്രദീപ്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.അജയകുമാർ,ഡിടിപി.സി സെക്രട്ടറി സന്തോഷ് കുമാർ,മൈനർ ഇറിഗേഷൻ എ.എക്സ്.ഇ ബിന്ദു എന്നിവർ പ്രസംഗിച്ചു.
Read Moreമത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് മുതൽക്കൂട്ടായി കണ്ടൽ വനം; കൊല്ലം ആലപ്പാട്ട് പഞ്ചായത്തിലാണ് ഏക്കറോളം വരുന്ന കണ്ടൽകാട് വളരുന്നത്
കരുനാഗപ്പള്ളി :തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽ ശേഖരമായ ആയിരംതെങ്ങ് കാട്ടുകണ്ടത്തിനു സമീപം പ്രതീക്ഷയുണർത്തി മറ്റൊരു കണ്ടൽ വനവും വളരുന്നു. ആലപ്പാട് പഞ്ചായത്തിൽ ഫിഷിംഗ് ഹാർബറിനു സമീപമുള്ള നാല് ഏക്കറോളം വരുന്ന കായലിനും കടലിനും ഇടയ്ക്കുള്ള സ്ഥലത്ത് രണ്ടര ഏക്കറോളം വരുന്ന ഭാഗത്താണ് കണ്ടൽ വനം വളരുന്നത്. കായംകുളം കായലിലെ മത്സ്യസമ്പത്തിന്റെ ആവാസവ്യവസ്ഥയയുടെ വളർച്ചയ്ക്ക് ഈ കണ്ടൽ വനം വലിയ സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഇതിൽ പകുതിയോളം ഭാഗം ജലാശയമാണ്. ബാക്കിയുള്ള ഭാഗത്ത് കണ്ടലുകൾ പതിനഞ്ചു വർഷമായി വളരുന്നുണ്ടായിരുന്നെങ്കിലും നിബിഢവനമായി മാറിയത് അടുത്ത കാലത്താണ്. പ്രധാനമായും നാലിനം കണ്ടലുകളാണ് ഇവിടെ കണ്ടു വരുന്നത്. തീക്കണ്ടൽ, മുപ്പട്ടികണ്ടൽ,ചെറുകണ്ടൽ, പ്രാന്തൻ കണ്ടൽ എന്നിവയാണ് ഇവിടെ തഴച്ചുവളരുന്നത്. രാജാക്കൻമാരുടെ ഭരണകാലത്ത് തന്നെ കൃഷി വകുപ്പിന്റെ കീഴിലായിരുന്നു ഈ സ്ഥലം.1975നുശേഷം കൃഷി വകുപ്പിൽ നിന്നും ഫിഷറീസ്…
Read Moreസംസ്ഥാനത്ത് രക്ത ദാനത്തിൽ മുന്നിൽ നിൽക്കൂന്ന സന്നദ്ധ സംഘടനയ്ക്കുള്ള പുരസ്കാരം ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മറ്റിക്ക്
കൊല്ലം : സംസ്ഥാനത്ത് രക്ത ദാനത്തിൽ മുന്നിൽ നിൽക്കൂന്ന സന്നദ്ധ സംഘടനയ്ക്കുള്ള പുരസ്കാരത്തിന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അർഹരായി. ദേശിയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ ഡയറക്ടർ ലിഡ ജേക്കബിൽനിന്ന് ജില്ലാ പ്രസിഡന്റ് എസ് ആർ അരുൺ ബാബുവും സെക്രട്ടറി ആർ ബിജുവും പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം ആർ രാജേഷ്, യൂത്ത് ബ്രിഗേഡ് ജില്ലാ ക്യാപ്റ്റൻ പി കെ സുധീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.നേരത്തെ ജില്ലയിൽ ഏറ്റവും അധികം രക്തം ദാനം ചെയ്ത സംഘടനക്കുള്ള പുരസ്കാരവും ജില്ലാ കമ്മിറ്റി നേടിയിരുന്നു.
Read Moreമേവനക്കോണം ക്ഷേത്രത്തിൽ മോഷണം; പട്രോളിംഗിനിടെ ജീപ്പ് കണ്ട് രണ്ടു പേർ ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോയി; ഇവരായിരിക്കാം ക്ഷേത്ര കവർച്ച നടത്തിയതെന്ന് പോലീസ്
ചാത്തന്നൂർ: പാരിപ്പള്ളി ശ്രീരാമപുരം മേവനക്കോണം തിരുനെട്ടറക്കാവ് ക്ഷേത്രത്തിൽ മോഷണം നടന്നു. പാതയോരത്തെ ക്ഷേത്രവഞ്ചി കുത്തിപൊളിച്ച് നാലായിരത്തോളം രൂപ മോഷ്ടാക്കൾ കവർന്നു. പുലർച്ചെയാണ് സംഭവം . ഉടൻ തന്നെ പാരിപ്പള്ളി എസ്ഐ രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് നടന്ന പട്രോളിംഗിൽ ചിറക്കര ഭാഗത്ത് വച്ച് പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രണ്ട്പേർ ഒാടിമറഞ്ഞു. ഇവർ മോഷ്ടാക്കളാകാമെന്ന് പോലീസ് പറഞ്ഞു.ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഡോഗ്സ്ക്വാഡ്,ഫിംഗർ പ്രിന്റ് വിദഗ്ധർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Read Moreകല്ലുംകടവ് പാലം അപകടാവസ്ഥയിൽ; പി.ഡബ്ല്യുഡി എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നിലെ യൂത്തുകോൺഗ്രസ് ഉപരോധസമരത്തിന് വിജയം; അടിയന്തര നടപടി സ്വീകരിക്കാമെന്ന് എഞ്ചിയർ
പത്തനാപുരം: പത്തനാപുരം കല്ലുംകടവ് പാലത്തിന്റെ അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും,പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും, മാക്കുളം പാലത്തിലൂടെ പൊതുഗതാഗതം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം പി.ഡബ്ല്യുഡി എഞ്ചിനീയറുടെ കാര്യാലയവും തുടർന്ന് എഞ്ചിനീയറേയും ഉപരോധിച്ചു. ഉപരോധത്തിനൊടുവിൽ ഒരാഴ്ച്ചയ്ക്കകം പാലത്തിൽ കോൺക്രീറ്റ് നടത്തി സഞ്ചാരയോഗ്യമാക്കുകയും പൊതുമരാമത്ത് വകുപ്പിന്റെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഉദ്യോഗസ്ഥരെക്കൊണ്ട് പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാമെന്നും, മാക്കുളം പാലത്തിലൂടെയുള്ള പൊതുഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ അനീഷ് ഖാന്, യു .നൗഷാദ്, സുധീർ മലയിൽ, അനസ് എ ബഷീർ,അജിത്ത് കൃഷ്ണ, ഹുനൈസ്, യു .യദു കൃഷ്ണൻ, അഭിജിത്ത് അമ്പനാർ,അനിൽ കുമാർ,അഖിൽ,അരുൺ കമുകുംചേരി, ഷാൻ പള്ളിമുക്ക്, ലിംസൺ പുന്നല,തുടങ്ങിയവർ…
Read Moreമാറണം മേവറം: രാത്രിയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി; പകൽ ബോധവൽക്കരണ പരിപാടികളും; മാലിന്യ മുക്ത മേവറത്തിനുവേണ്ടി പരിസ്ഥിതി പ്രവർത്തകരുടെ പ്രവർത്തനം നാളെ മുതൽ
കൊട്ടിയം: കൊല്ലം നഗരത്തിന്റെ വാതില്പ്പടിയായ മേവറത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള മാറണം മേവറം ജനജാഗ്രതാ കാമ്പയിന് നാളെ തുടക്കമാകും. അറവുമാടുകളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യം വലിച്ചെറിയുന്നതിന് എതിരായ സാമൂഹ്യ ഇടപെടലിന് കളമൊരുക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. എട്ടുവരെ രാത്രികാലങ്ങളില്‍ മാലിന്യ നിക്ഷേപം തടയുന്നതിനും നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പോലീസിന്റെ സഹായത്തോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മേവറത്ത് ക്യാമ്പുചെയ്യും. പകല്‍ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. ആവശ്യമായ പ്രകാശ സംവിധാനം, നൈറ്റ് വിഷന്‍ കാമറകള്‍, മൊബൈല്‍ മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങിയവ മേവറത്ത് സജ്ജമാക്കുന്നതിന് മുന്നോടിയായിട്ടാണ് ജാഗ്രതാ പരിപാടി സംഘടിപ്പിക്കുന്നത്. പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും ഉറവിടങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്. കാര്ത്തികേയന് അറിയിച്ചു. മൂന്നിന് വൈകുന്നേരം ആറിന് എം.നൗഷാദ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. മേയര്‍ വി.രാജേന്ദ്രബാബു അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് ലോഗോ പ്രകാശനം ചെയ്യും.…
Read More