പരവൂർ : സംസ്ഥാന ലഹരിവർജന മിഷൻ വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാ-താലൂക്ക് സർക്കാർ ആശുപത്രികളോട് അനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിലും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലും ലഹരി വിമോചന ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. കൊല്ലം ജില്ലയിലെ ലഹരിമോചന ചികിത്സാ കേന്ദ്രത്തിന്റെ ആസ്ഥാനം പരവൂർ നെടുങ്ങോലം രാമറാവു മെമ്മേോറിയൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജി.മുരളീധരൻ നായർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.കെ.സനു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ കേന്ദ്രം ആരംഭിക്കുന്നതിന് അടിസ്ഥാനസൗകര്യ വികസനം, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ ഒരുക്കുന്നതിന് 23,72,600 രൂപ സർക്കാർ അനുവദിച്ച് കഴിഞ്ഞു. ഒരു കൺസൾട്ടന്റ്, സൈക്കാട്രിസ്റ്റ്, എംബിബിഎസ് ഡോക്ടർ, മൂന്ന് സ്റ്റാഫ് നഴ്സ്, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒരു സൈക്കാട്രിക് സോഷ്യൽ വർക്കർ, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരുൾപ്പെടെ 11 ജീവനക്കാരെ താത്ക്കാലികമായി നിയമിക്കും. ഇവർക്ക് ഒരുവർഷം ഓണറേറിയം…
Read MoreCategory: Kollam
രാത്രികാല അപകടം കുറയ്ക്കാൻ പോലീസിന്റെ ചുക്ക് കാപ്പി; പദ്ധതി പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചവറ.ദേശീയപാതയിൽ രാത്രികാല അപകടം കുറയ്ക്കാനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നടപ്പിലാക്കിയിരുന്ന ചുക്ക് കാപ്പി പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യം ശക്തമായി .ഓച്ചിറ ,കൊട്ടിയം ,ചാത്ത ന്നൂർ ,പാരിപ്പള്ളി എന്നിവടങ്ങളിലായിരുന്നു പോലീസും സന്നദ്ധ സംഘടനകളുമായി ചേർന്ന് രാത്രി 12 നും പുലർച്ചെ 3 നും മധ്യേ ഡ്രൈവർക്കൊരു ചുക്ക് കാപ്പി എന്ന പദ്ധതി നടപ്പിലാക്കിയത് . പോലീസ് കൈകാണിച്ച് വണ്ടി നിർത്തിച്ച് ഡ്രൈവർമാർക്ക് കട്ടൻ കാപ്പി നൽകുന്നതായിരുന്നു പദ്ധതി .ദേബേഷ്കുമാർ ബഹ്റ സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കുമ്പോഴാണ് പദ്ധതി നടപ്പിലാക്കിയത് .ഇത് കൊണ്ട് ഡ്രൈവർമാരുടെ ഉറക്കത്തിന്റെ ആലസ്യം കുറയ്ക്കുകയും ,ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനയും നടക്കുമായിരുന്നു. 2016 ലാണ് ഇതിന് തുടക്കായത് . കമ്മീഷണർ സ്ഥലം മാറി പോയതോടെ പദ്ധതി നിലയ്ക്കുകയായിരുന്നുവെന്ന് പറയുന്നു .ദേശീയ പാതയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലം കന്നേറ്റി പാലത്തിനും നീണ്ടകര പാലത്തിനും ഇടയിലാണ്…
Read Moreഫണ്ടില്ലാത്തതുകൊണ്ടല്ലേ; മലിനജലം കയറിയ കിണറുകൾ ശുദ്ധിയാക്കാൻ നടപടിയില്ല; തഴവ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം
കൊല്ലം :തഴവ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ പ്രദേശത്ത് പ്രളയ കെടുതിയിൽ നൂറുകണക്കിന് കുടിവെള്ള സ്രോതസുകളായ കിണറുകൾ മലിനജലത്തിൽ മുങ്ങപ്പെട്ടുപോയിരുന്നു.ഇവ വൃത്തിയാക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ പ്രതിക്ഷേധിച്ച് പാവുമ്പ മണ്ഡലം യൂത്ത് കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും സെക്രട്ടറിയേയും യൂത്ത് കോൺഗ്രസ് ഉപരോധിച്ചു. കക്കൂസ് മാലിന്യങ്ങൾ,ഭൂമിയുടെ മുകൾപ്പരപ്പിൽ അടിഞ്ഞുകൂടി കിടന്നിരുന്ന മാലിന്യങ്ങൾ, ഇറച്ചി മത്സ്യ വേസ്റ്റുകൾ നിക്ഷേപിച്ചിരുന്ന പ്രദേശങ്ങളിലെ അഴുക്കുവെള്ളം എന്നിവ വെള്ളപ്പൊക്ക സമയത്ത് കിണറുകളിലേക്ക് ഒഴുകി ഇറങ്ങിയിരുന്നു. പാവുമ്പ പ്രദേശങ്ങളിൽ ഭൂരിഭാഗം കിണറുകളുടെയും അവസ്ഥ ഇതാണ്. ഈ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന് രൂക്ഷമായ ദുർഗന്ധമാണിപ്പോൾ. ഈ ജലം ജനങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ മാരകരോഗങ്ങൾക്ക് പോലും അവർ അടിമപ്പെട്ടു പോകും. പൈപ്പ് കണക്ഷൻ വഴിയുള്ള വാട്ടർ അതോറിറ്റിയുടെ ജലമാണ് ഈ പ്രദേശത്ത് പലകുടുംബങ്ങളും ആശ്രയിക്കുന്നത്. ഇപ്പോൾ പൈപ്പ് വെള്ളം കിട്ടാതായിരിക്കുകയാണ്.നാൽക്കാലികളെ കുളിപ്പിക്കുന്നതിനോ തൊഴുത്തുകൾ വൃത്തിയാക്കുന്നതിന് പോലുമോ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ…
Read Moreഈ-പോസ് മെഷീനുകള്‍ പരാജയം ; റേഷന്‍ വാങ്ങാനാകാതെ ജനങ്ങള്‍ നട്ടം തിരിയുന്നു
കരുനാഗപ്പള്ളി : സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഈ-പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം കാര്‍ഡ് ഉടമകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആരോടും പറയുവാനാകാതെ ജനങ്ങള്‍ നരകയാതന അനുഭവിക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതേക്കുറിച്ച് റേഷന്‍ വ്യാപാരി സംഘടനകള്‍ വകുപ്പ് മന്ത്രിക്കും മറ്റുള്ളവര്‍ക്കും പരാതികള്‍ നല്‍കിയെന്ന് പറയുന്നതല്ലാതെ തീരുമാനവും ഉണ്ടായിട്ടില്ല. റേഷന്‍ വാങ്ങുന്നതിനായി കടയില്‍ എത്തുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പെടെയുള്ള സാധാരണജനങ്ങള്‍ പട്ടിണികിടന്ന് മരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഓരോ കടയിലും ഇരിക്കുന്ന ഈ-പോസ് മെഷീനുകളില്‍ കാര്‍ഡ് ഉടമയുടെ വിരല്‍ അടയാളം പതിയ്ക്കുന്നതിനായി പത്ത് വിരലുകള്‍ വരെ ഉപയോഗിക്കേണ്ടിവരുന്ന ഗതികേടില്‍ ജനം വലയുന്നു. ഈ-പോസ് മെഷീന് സാധാരണക്കാരന് ബി.പി കൂട്ടുന്നതല്ലാതെ ഫലം കാണുവാന്‍ മണിക്കൂറുകള്‍ എടുക്കുന്ന സത്യം സര്‍ക്കാരും വകുപ്പുമന്ത്രിയും അറിയുന്നില്ല. സാധാരണക്കാരന്റെ റേഷന്‍ പോലും സമയാസമയങ്ങളില്‍ നല്കുന്നതിലുള്ള വീഴ്ചയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ ജനതാദള്‍ യു.ഡി.എഫ് വിഭാഗം കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടികളുമായി…
Read Moreഅനുജന്റെ കുത്തേറ്റ് ജേഷ്ഠന് ദാരുണ അന്ത്യം; നെഞ്ചിൽ കുത്തിയിറക്കിയ കത്തി ഹൃദയത്തെ മുറിച്ചതാണ് മരണ കാരണം; കൊട്ടിയത്ത് നടന്ന കൊലപാതകത്തിന്റെ കാരണം കേട്ടാൽ ഞെട്ടും
കൊട്ടിയം : ജേഷ്ഠൻ കുത്തേറ്റുമരിച്ചു. അനുജൻ പിടിയിൽ. കൊട്ടിയം തഴുത്തല പനവിളയിൽ മഹിപാലനാണ് (56) കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ ധനപാലനെ പുലർച്ചയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. ഏറെനാളായി കുടുംബപ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ഇരുവരും വീട്ടിൽ വഴക്കിടുക പതിവായിരുന്നുവെന്നും കൊട്ടിയം പോലീസ് പറഞ്ഞു. പതിവുപോലെ ഇന്നലെ രാത്രിയിലും വഴക്കിട്ടു. ഇതിനിടയിൽ ജ്യേഷ്ഠനെ അനുജൻ കുത്തിപരിക്കേൽപ്പിച്ചശേഷം രക്ഷപെട്ടെങ്കിലും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഹൃദയത്തിൽ ആഴത്തിലുള്ള മുറിവേറ്റ മഹിപാലനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും കൂലിപണിക്കാരാണ്. അവിവാഹിതനാണ് മഹിപാലൻ.
Read Moreമഹാത്മാഗാന്ധിയുടെ ശുചിത്വ ഭാരതം എന്ന സ്വപ്നം പ്രാവർത്തികമാക്കാൻ യുവ തലമുറയ്ക്ക് മാത്രമേ കഴിയൂവെന്ന് പ്രേമചന്ദ്രൻ എം .പി
കൊല്ലം: യുവജനങ്ങൾ ശുചിത്വ സന്ദേശ പ്രചാരകരാകണമെന്ന് പ്രേമചന്ദ്രൻ എം .പി . കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻ കിഴിലുള്ള നെഹ്റു യുവ കേന്ദ്രയും നാഷണൽ സർവീസ് സ്കീമും സംയുക്തമായി ചവറ ബേബി ജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ സംഘടിപ്പിച്ച സേവാ കാന്പയിന്റെ ജില്ലാ തല ഉത്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . നമ്മൾ താമസിക്കുന്നയിടം നാം പഠിക്കുന്ന കലയാലയം ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല വിദ്യാർത്ഥികൾ ഓരോരുത്തർക്കുമാണ് . മഹാത്മാഗാന്ധിയുടെ ശുചിത്വ ഭാരതം എന്ന സ്വപ്നം പ്രാവർത്തികമാക്കാൻ യുവ തലമുറയ്ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . . ചടങ്ങിൽ എൻ .വിജയൻ പിള്ള എംഎൽഎ അധ്യക്ഷത വഹിച്ചു .ജില്ലാ യൂത്ത് കോഓർഡിനേറ്റർ അലിസാബ്രിൻ .ബി , ഡോ . മിനി .എൻ .രാജൻ , ഡോ .ജി ഗോപകുമാർ .ആർ .സുനിൽ കുമാർ , എന്നിവർ…
Read Moreകുളത്തുപ്പുഴയിയിൽ സാമൂഹ്യവിരുദ്ധ ശല്യം വർധിക്കുന്നു; അർധരാത്രിയിൽ വടക്കുംകര ഗീതാകുമാരിയുടെ വീടിന്റെ ജനല്‍ ചില്ല് എറിഞ്ഞു തകർത്തു
കുളത്തുപ്പുഴ: കുളത്തുപ്പുഴ ഏഴംകുളത്ത് സാമൂഹ്യവിരുദ്ധ ശല്ല്യം വര്‍ദ്ധിക്കുന്നു. സാമൂഹ്യവിരുദ്ധരുടെ കല്ലേറില്‍ വീടിന്റെ ജനല്ചില തകര്‍ന്നു. കഴിഞ്ഞ ദിവസം അര്‍ധരാതി ഏഴംകുളം വടക്കുംകര പുത്തന്‍വീട്ടില്‍ ഗീതകുമാരിയുടെ വീടിനു നേരെയാണ് ആക്രമണം. കല്ലേറില്‍ വീടിന്റെ മുന്‍ വശത്തെ ജനല്‍ ചില്ലകള്‍ തകര്‍ന്നു.പുലർച്ചെയോടെയാണ് സംഭവം. രാത്രിയില്‍ ശബ്ദം കേട്ടെങ്കിലും വീട്ടില്‍ ഉണ്ടായിരുന്ന ഗീതാകുമാരി പുറത്തിറങ്ങിയില്ല. രാവിലെ വീടിന്റെ വാതില്‍ തുറക്കാന്‍ എത്തിയപ്പോഴാണ് ജനല്‍ചില്ലുകള്‍ തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിനുള്ളില്‍ നിന്നും പാറക്കല്ലും കണ്ടെത്തി. ഇതോടെ സംഭവം ചൂണ്ടിക്കാട്ടി ഗീതാകുമാരി കുളത്തുപ്പുഴ പോലീസില്‍ പരാതി നല്കി.എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏഴംകുളം പ്രദേശം കേന്ദ്രീകരിച്ചു സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുകയാണ് എന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച പ്രദേശത്തെ മൂന്നു വീടുകളില്‍ മോഷണവും നിരവധി വീടുകളില്‍ മോഷണ ശ്രമവും നടന്നിരുന്നു. പ്രദേശത്ത് രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണം എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതെ സമയം ഗീതകുമാരിയുടെ…
Read Moreതീരദേശത്തെ എല്ലാ സ്കൂളുകളുടേയും നിലവാരം ഉയര്‍ത്തും; ഒപ്പം തീരപ്രദേശത്തിന്റെ സംരക്ഷണവും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന്മന്ത്രി
കൊല്ലം :തീരദേശം ഉള്‍ക്കൊള്ളുന്ന 57 നിയമസഭാ മണ്ഡലങ്ങളിലെയും സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പണ്ടാരതുരുത്ത് സര്‍ക്കാര്‍ എല്‍.പി. സ്കൂളില്‍ ഫിഷറീസ് വകുപ്പിന്റെ ഫണ്ടില്‍ നിന്നുള്ള 1.53 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാണ് മത്സ്യമേഖലയിലെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നത്. മികച്ച വിദ്യാഭ്യാസം നല്കുന്ന സാഹചര്യവും ഉറപ്പാക്കിയിട്ടുണ്ട്. സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം തീരപ്രദേശത്തിന്റെ സംരക്ഷണവും സര്‍ക്കാര്‍ നടപ്പിലാക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ നീളുന്ന തീരദേശം സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. മത്സ്യമേഖലയിലെ ആരോഗ്യകേന്ദ്രങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തും. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവയെല്ലാം നവീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളിലെ കുട്ടികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ആര്. രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, വൈസ് പ്രസിഡന്റ് എം.ബി.…
Read Moreകുളത്തുപ്പുഴ ജനവാസമേഖലയിലെ കോഴിഫാം ബുദ്ധിമുട്ടുണ്ടാക്കുന്നു ; നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്
കുളത്തുപ്പുഴ: നെല്ലിമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന കൂറ്റന്‍ കോഴിഫാം ജന ജീവിതം ദുസഹമാക്കുന്നു. പൊരിയല്മുക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമാണ് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പഞ്ചായത്തില്‍ നിന്നോ ആരോഗ്യ വകുപ്പില്‍ നിന്നോ യാതൊരുവിധ ലൈസന്‍സും ഇല്ലാതെ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കോഴിഫാം പ്രദേശത്തെ ജനങ്ങളില്‍ ഉണ്ടാക്കുന്നത് രൂക്ഷമായ അലര്‍ജി രോഗങ്ങളാണ്. കൂടാതെ ഇവിടെ നിന്നും വമിക്കുന്ന ദുര്‍ഗന്ധം പ്രദേശത്തെ ഒന്നാകെ ദുരിതത്തിലാക്കിയിട്ടുണ്ട്. കല്യാണം അടക്കമുള്ള ഒരു തരത്തിലുള്ള ചടങ്ങുകളും ഇവിടെ വച്ചു നടത്താന്‍ കഴിയാതെയായി. ഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകുന്നത് ചതുപ്പ് പ്രദേശത്തെക്കും തോട്ടിലേക്കുമാണ്. ഒപ്പം കുട്ടികളില്‍ അടക്കം അലര്‍ജി രോഗം കൂടി വന്നതോടെ നാട്ടുകാര്‍ പരാതിയുമായി പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ചു. ഇരുവരും വന്നു പരിശോധന നടത്തുകയും ഫാം ഇവിടെ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് 24 മണിക്കൂറിനുള്ളില്‍ ഫാം…
Read Moreവീട്ടിൽ കയറിയ മോഷ്ടാവിനെ യുവാവ് പിടികൂടി; കള്ളന്റെ ആക്രമണത്തിൽ യുവാവിന്റെ കൈയ്ക്കും തലയ്ക്കും പരിക്ക്; അഞ്ചുപവന്റെ സ്വർണം മോഷണം പോയി
കരുനാഗപ്പള്ളി: പുത്തൻതെരുവിൽ മോഷ്ടാവിന്റെആക്രമണത്തിൽ യുവാവിന് പരിക്ക്. അഞ്ച് പവൻ സ്വർണ്ണം മോഷണം പോവുകയും ചെയ്തു.പുന്നക്കുളം പള്ളിയുടെ പടീറ്റതിൽ അഫ്സൽസലാമിനാണ് ( 19 ) പരിക്കേറ്റത്. ഇയാളെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുക്കള വാതിലിൽ കൂടി പ്രവേശിച്ച മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കൈക്കലാക്കി. ശബ്ദംകേട്ട് ഉണർന്ന അഫ്സൽ മോഷ്ടാവിനെകയറി പിടിച്ചതിനെ തുടർന്ന് മോഷ്ടാവിന്റെ കൈവശം ഉണ്ടായിരുന്ന മാരകായുധംകൊണ്ട് അഫ്സലിന്റെ തലക്കും കൈയക്കും അടിച്ച് മുറിവേൽപ്പിച്ച് മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. സംഭവമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നും പോലീസെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.
Read More