ഫണ്ടില്ലാത്തതുകൊണ്ടല്ലേ;  മലിനജ​ലം ക​യ​റി​യ കി​ണ​റു​ക​ൾ ശു​ദ്ധി​യാ​ക്കാ​ൻ ന​ട​പ​ടി​യില്ല;  തഴവ ഗ്രാമപഞ്ചായത്തിൽ കു​ടി​വെ​ള്ള​ക്ഷാമം രൂക്ഷം

കൊല്ലം :ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്ത് പ്ര​ള​യ കെ​ടു​തിയിൽ നൂ​റു​ക​ണ​ക്കി​ന് കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളാ​യ കി​ണ​റു​ക​ൾ മ​ലി​ന​ജ​ല​ത്തി​ൽ മു​ങ്ങ​പ്പെ​ട്ടു​പോ​യി​രു​ന്നു.ഇ​വ വൃ​ത്തി​യാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് പാ​വു​മ്പ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ്ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ഴ​വാ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നേ​യും സെ​ക്ര​ട്ട​റി​യേ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധി​ച്ചു.

ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ,ഭൂ​മി​യു​ടെ മു​ക​ൾ​പ്പ​ര​പ്പി​ൽ അ​ടി​ഞ്ഞു​കൂ​ടി കി​ട​ന്നി​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ, ഇ​റ​ച്ചി മ​ത്സ്യ വേ​സ്റ്റു​ക​ൾ നി​ക്ഷേ​പി​ച്ചി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ഴു​ക്കു​വെ​ള്ളം എ​ന്നി​വ വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് കി​ണ​റു​ക​ളി​ലേ​ക്ക് ഒ​ഴു​കി ഇ​റ​ങ്ങി​യി​രു​ന്നു.

പാ​വു​മ്പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം കി​ണ​റു​ക​ളു​ടെ​യും അ​വ​സ്ഥ ഇ​താ​ണ്. ഈ ​പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ന് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണി​പ്പോ​ൾ. ഈ ​ജ​ലം ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്നാ​ൽ മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് പോ​ലും അ​വ​ർ അ​ടി​മ​പ്പെ​ട്ടു പോ​കും.

പൈ​പ്പ് ക​ണ​ക്ഷ​ൻ വ​ഴി​യു​ള്ള വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല​മാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് പ​ല​കു​ടും​ബ​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന​ത്. ഇപ്പോൾ പൈ​പ്പ് വെ​ള്ളം കി​ട്ടാ​താ​യി​രി​ക്കു​ക​യാ​ണ്.നാ​ൽ​ക്കാ​ലി​ക​ളെ കു​ളി​പ്പി​ക്കു​ന്ന​തി​നോ തൊ​ഴു​ത്തു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് പോ​ലു​മോ കി​ണ​റു​ക​ളി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നേ​രി​ട്ട് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ഒ​രു​മാ​സം മു​മ്പ് പ​റ​ഞ്ഞ​താ​ണ്. ആ​വ​ശ്യ​ത്തി​ന് ഫ​ണ്ട് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് കി​ണ​ർ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​ത്ത​ത് എ​ന്നാ​ണ് അ​റി​യു​വാ​ൻ ക​ഴി​യു​ന്ന​ത്.

Related posts