കൊല്ലം : ജന്മനാ ഇരുകൈകളില്ലാത്ത ആൾ ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചു. പോലീസ് ഇയാൾക്കെതിരേ കേസെടുത്തു. കുന്നിക്കോട് സ്വദേശിയായ ബോബിഹൗസിൽ ഷിജു എന്ന യുവാവ് ഓടിച്ച കാർ ആണ് ആശ്രാമം സ്വദേശികളുടെ കാറിൽ ഇടിച്ച് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം അഞ്ചിന് ആശ്രാമം യൂണിയൻ ഡ്രൈവിംഗ് സ്കൂളിന് മുന്നിൽ ആയിരുന്നു അപകടം. ഇരു കൈകളും ഇല്ലാത്ത ഷിജു സ്വന്തമായി കാർ ഓട്ടോമാറ്റിക് സംവിധാനം സജ്ജമാക്കി കാൽ കൊണ്ടാണ് കാർ ഓടിച്ചിരുന്നത്. കാറിന് മോട്ടോർ വാഹന വകുപ്പ് അംഗീകാരമോ ഷിജുവിന് ഡ്രൈവിംങ്ങ് ലൈസൻസോ ലഭിച്ചിട്ടില്ലാ എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ നാല് മാസ മായി യുവാവ് വാഹമോടിക്കുന്നതായും വ്യക്തമായി. ഈസ്റ്റ് പോലീസ് കേസെടുത്തു.
Read MoreCategory: Kollam
ഒരു മാസത്തെ പെൻഷൻ പിടിക്കുന്നത് അനീതി; സർക്കാരിന്റെ തീരുമാനം പലരേയും ആത്മഹത്യയിലേക്ക് നയിക്കുമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
കൊല്ലം: ദുരിതാശ്വാസത്തിന്റെ പേരിൽ ഗവണ്മെന്റിന്റെ സാലറി ചലഞ്ചിന്റെ ഭാഗമായി ജീവനക്കാരുടെ ശന്പളം പിടിച്ചു വാങ്ങുന്നതു പോലെ പെൻഷൻകാരുടെ ഒരുമാസത്തെ പെൻഷൻ പിടിച്ചുവാങ്ങുവാനുള്ള ഗവണ്മെന്റിന്റെ നീക്കം കടുത്ത അനീതിയാണ്. ഈ വാർത്ത സർവീസ് പെൻഷൻകാരെ ഞെട്ടിക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്തിരിക്കുകയാണ്. റിട്ടയർ ചെയ്തവർക്ക് ജീവൻ നിലനിർത്താൻ വേണ്ടി തരുന്ന തുകയാണ് പെൻഷൻ. 70% പെൻഷൻകാരും 15000 രൂപയ്ക്ക് താഴെ പെൻഷൻ വാങ്ങുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ഒരുമാസത്തെ പെൻഷൻ വാങ്ങുന്നത് പല പെൻഷൻകാരെയും ആത്മഹത്യയിലേക്ക് തള്ളിവിടും. സർക്കാർ എടുക്കാൻ പോകുന്ന തീരുമാനത്തെ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ പ്രസ്താവിച്ചു.
Read Moreന്യായവിലയ്ക്ക് സര്‍ക്കാര്‍ വാങ്ങിയ മൂവായിരം ടണ്‍ തോട്ടണ്ടി ഉടനെത്തുമെന്ന് മന്ത്രി
കൊല്ലം :ന്യായവിലയ്ക്ക് സര്‍ക്കാര്‍ വാങ്ങിയ മൂവായിരം ടണ്‍ തോട്ടണ്ടി ദിവസങ്ങള്‍ക്കുള്ളില്‍ എത്തിക്കാനാകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കാപ്പെക്സില്‍ നിന്നും 2012, 2013 വര്‍ഷങ്ങളില്‍ വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി വിതരണം ചാത്തിനാംകുളം ഫാക്ടറിയില്ഉദ്ഘാടനംചെയ്തുപ്രസംഗിക്കുകയായിരുന്നു മന്ത്രി. കശുവണ്ടി വികസന കോര്‍പറേഷനും കാപക്സിനും തോട്ടണ്ടി നല്‍കുക വഴി രണ്ടു സ്ഥാപനങ്ങളുടേയും നഷ്ടം കുറച്ച് ക്രമേണ ലാഭത്തിലേക്ക് എത്തിക്കാനും സാധിക്കും. ഇതോടൊപ്പം നേരിട്ട് വിപണനം നടത്തിയും ലാഭത്തിന്റെ തോത് ഉയര്‍ത്താമെന്നാണ് പ്രതീക്ഷ. തൊഴില്‍ ദിനങ്ങള്‍ പരമാവധി ഉയര്‍ത്താന്‍ കഴിഞ്ഞ സാഹചര്യത്തില്‍ അടുത്ത വര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. എം.ബി.ബി.എസ് പ്രവേശനം ലഭിച്ച കശുവണ്ടി തൊഴിലാളികളുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡ് മന്ത്രി സമ്മാനിച്ചു. കാപക്സ് ചെയര്മാന് പി. ആര്. വസന്തന് അധ്യക്ഷനായി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കരിങ്ങന്നൂര്‍ മുരളി, ടി.സി. വിജയന്, കോതേത്ത് ഭാസുരന്‍, സുഭഗന്‍, മാനേജിംഗ്…
Read Moreയുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ് : പ്രതിയെ വെറുതെ വിട്ടു; കോടതിയുടെ കണ്ടെത്തൽ ഇങ്ങനെ…
കൊല്ലം: ഭർതൃമതിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ട് കോടതി ഉത്തരവായി. മീനാട് വരിഞ്ഞം തെങ്ങുവിള വീട്ടിൽ ഷൈനി (32) കൊല്ലപ്പെട്ട കേസിലാണ് ചാത്തന്നൂർ മീനാട് കാരംകോട് ആർ.കെ. നിവാസിൽ രാജേഷ് കുമാറിനെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി – രണ്ട് ജഡ്ജി കെ.എൻ സുജിത്ത് കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. 2015 ജൂൺ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഷൈനിയുടെ ഭർത്താവ് വിദേശത്ത് നിന്നും നാട്ടിൽ വരുന്നതിനെ തുടർന്ന് തന്റെ വീട്ടിൽ വരരുതെന്ന് പറഞ്ഞ് ഇവരുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന രാജേഷിനെ വിലക്കി. എന്നാൽ ഷൈനിയിൽ നിന്നും 15000 രൂപ കടം വാങ്ങിയത് തിരികെ കൊടുക്കാനായിരുന്നു പ്രതി സംഭവദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയതത്രെ. തിരികെ പോകാൻ കൂട്ടാക്കാതെ നിന്ന പ്രതിയെ ഭയപ്പെടുത്താൻ വേണ്ടിയാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ഷൈനി ദേഹത്തൊഴിച്ചത്. ഈ സമയം വീടിന് പുറത്ത് നിന്ന പ്രതി…
Read Moreമഹാത്മാഗാന്ധിയുടെ നൂറാം ജന്മവാർഷികം; ജില്ലതല എഴുത്ത് പരീക്ഷാ മത്സരം 27ന്
കൊല്ലം :കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്ഷികവും ഖാദി പ്രസ്ഥാനത്തിന്റെ നൂറാം വര്‍ഷികവും പ്രമാണിച്ച് നടത്തുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിലേക്ക് മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതിന് എഴുത്ത് പരീക്ഷ നടത്തും. മഹാത്മാ ഗാന്ധിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള എഴുത്തുപരീക്ഷാ മത്സരം ് 27ന് രാവിലെ 11 നും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക് 11.30 നും ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നടത്തും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് ഒക്ടോബര്‍ ആറിന് തിരുവനന്തപുരം വഞ്ചിയൂരിലെ ആസ്ഥാന ഓഫീസില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നതിന് സ്കൂള്‍ ഹെഡ്മാസ്റ്റ്/കോളേജ് പ്രിന്‍സിപ്പലിന്റെ സര്ട്ടിഫിട്ടറ്റ് ഹാജരാക്കണം. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 25ന് ഉച്ചകഴിഞ്ഞ്…
Read Moreപുനലൂരിൽ ഹർത്താൽ പുരോഗമിക്കുന്നു; സിപിഐ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു; പ്രധാനമന്ത്രിക്കെതിരേ സിപിഐയുടെ പഞ്ച് ചലഞ്ചിൽ സംഭവിച്ചതിങ്ങനെ…
പുനലൂർ: സിപിഐ നേതാവിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പുനലൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കഴിഞ്ഞ രാത്രി അഞ്ചലിൽ സിപിഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ അറസ്റ്റിലായത്. സംഘർഷത്തിൽ പുനലൂർ സിഐ ബിനു വർഗീസിനും പരിക്കേറ്റിരുന്നു. അഞ്ചലിലായിരുന്നു സംഭവങ്ങളുടെ തുടക്കം. സിപിഐ പ്രധാനമന്ത്രിക്ക് എതിരെ നടത്തിയ പഞ്ച് ചലഞ്ച് പരിപാടിക്കിടെ ബിജെപി പ്രവർത്തകർ രംഗത്തെത്തി. തുടർന്ന് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പിന്നാലെ സിപിഐ പ്രവർത്തകർ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പോലീസുമായി സംഘർഷമുണ്ടായതും ലിജു അറസ്റ്റിലായതും. അറസ്റ്റ് വിവരം അറിഞ്ഞതോടെ പാർട്ടി പ്രവർത്തകർ സംഘടിച്ച് പുനലൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. മുൻ എംഎൽഎ പി.എസ്.സുപാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വേണുഗോപാൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് പുനലൂർ സിപിഐ പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. കടകന്പോളങ്ങൾ…
Read Moreവേർപിരിയാനെത്തിയ യുവദമ്പതികൾ കമ്മീഷന്റെ ഇടപെടലിൽ തിരികെ ഒന്നിച്ചു പോയി; കേസ് പിൻവലിക്കാനും തീരുമാനിച്ചു
കൊല്ലം :സംസ്ഥാന വനിതാ കമ്മീഷന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ ഏഴു കേസുകളില്‍ തീര്‍പ്പ് കല്പ്പിച്ചു. കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്, അംഗങ്ങളായ ഷാഹിദ കമാല്‍, അഡ്വ. എം.എസ് താര എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. 58 കേസുകള്‍ പരിഗണിച്ചു. 25 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. അഞ്ചു പരാതികള്‍ കോടതി നടപടികള്‍ക്കായും നാലെണ്ണം പോലീസ് അന്വേഷണത്തിനായും മാറ്റിവച്ചു. പരാതികളില്‍ ഭൂരിഭാഗവും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് വനിതാകമ്മിഷന് അധ്യക്ഷ പറഞ്ഞു. മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗമാണ് പല പരാതികള്‍ക്കും കാരണമാകുന്നത്.ലീഗല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ട്രേഡ് യൂണിയന് പ്രശ്നനങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാരിയായ അഭിഭാഷക നല്കിയ പരാതിയില്‍ നിയമ നടപടി സ്വീകരിക്കാനും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും കമ്മീഷന് നിര്‍ദ്ദേശിച്ചു. ജീവനാംശ തുക നല്കുന്നതില് ഭര്‍ത്താവ് വീഴ്ച വരുത്തിയെന്നു കാട്ടി ആദിവാസി യുവതി സമര്‍പ്പിച്ച പരാതിയും തീര്‍പ്പാക്കി. കുടിശിക തുകയായ…
Read Moreഎം സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ട മൺകൂനകൾ ഭീഷണിയാകുന്നു
പുത്തൂർ : കലയപുരത്ത് എം സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മണ്ണിക്കാല ജംഗ്ഷനിൽ മാർത്തോമ്മ പള്ളിക്ക് സമീപം റോഡ് വക്കിൽ കുന്നു പോലെ ഉയരത്തിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാൻകെ എസ് ടി പി തയാറാകണമെന്ന ആവശ്യം ശക്തം. എം സി റോഡ് നവീകരണം കെഎസ്ടിപി 2005ൽ തുടങ്ങിയപ്പോൾ വശങ്ങളിലേക്ക് കൂട്ടിയിട്ട കല്ലുനിറഞ്ഞ മൺകൂനകൾ ഇതുവരേയും നീക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല.മൺസൂൺ കാലത്ത് കാട് കയറി ഇഴജന്തുക്കളുടെ താവളമായി പാതയോരം മാറിയിരിക്കുകയാണ്.ഖരമാലിന്യങ്ങൾ വ്യാപകമായി തള്ളുന്നു.വലിയ പാറക്കല്ലുകൾ തള്ളിയിരിക്കുന്ന ഈ സ്ഥലത്ത് അപകടങ്ങളും പെരുകുകയാണ്. പുത്തൂർമുക്കിലും കുളക്കട കെഎസ്ഇ ബി ഓഫീസിനു സമീപവും 13വർഷം മുമ്പ് കൂട്ടിയിട്ട മൺകൂനകൾ കാട് കയറിക്കിടക്കുകയാണ്.പാതയോരത്തെ മൺകൂനകൾ അടിയന്തിരമായി നീക്കo ചെയ്യാൻ നടപടി സ്വീകരിക്കണം. കലയപുരത്തെ ബസ് യാത്രക്കാർ മഴയും വെയിലും ഏറ്റ് അല്പസമയം വിശ്രമിക്കാൻ പോലും കഴിയാതെ വലയുന്നു. കാത്തിരിപ്പ് കേന്ദ്രങ്ങൾ…
Read Moreകടലിലെ അത്ഭുത കാഴ്ചകളുമായി അണ്ടർ വാട്ടർ എക്സ്പോ കൊല്ലം ആശ്രാമ മൈതാനത്ത് നാളെ ആരംഭിക്കും
കൊല്ലം: കടലിലെ അത്ഭുത കാഴ്ചകളുമായി ഓഷ്യാനസ് അണ്ടർ വാട്ടർ എക്സ്പോ 19മുതൽ കൊല്ലം ആശ്രാമം മൈതാനിയിൽ ആരംഭിക്കും. 150 അടി നീളത്തിൽ നീൽ എന്റർടൈൻമെന്റ്സ് നിർമിച്ച ഇന്ത്യയിലെ ആദ്യ മൊബൈൽ ടണൽ അക്വേറിയമാണ് എക്സ്പോയുടെ ആകർഷണമെന്ന് സംഘാടകരായ കെ.കെ.നിമിൽ, എസ്.പദ്മനാഭൻ, ഡി.സുനുരാജ്, അരുൺകുമാർ എന്നിവർ അറിയിച്ചു. കടലിന്റെ അടിത്തട്ടിലെ അനേകയിനം മത്സ്യങ്ങളും സസ്യങ്ങളും മറ്റ് ജീവജാലങ്ങളും അടങ്ങുന്ന വിസ്മയ ലോകം ജിഐ സ്ട്രെക്ചറിൽ അക്രിലിക് ഗ്ലാസിൽ നിർമിച്ച തുരങ്കത്തിൽ പുനരാവിഷ്കരിക്കുന്ന രാജ്യത്തെ പ്രഥമ പ്രദർശനമാണിത്. 18 രാജ്യങ്ങളിൽ നിന്നുള്ള 16000 അലങ്കാര മത്സ്യങ്ങളും കടൽ ജീവികളും ടണൽ അക്വേറിയത്തിലുണ്ടാകും. കടലിനടിയിലൂടെ സഞ്തരിക്കുന്ന അനുഭവം പകരുന്ന രീതിയിലാണ് പ്രദർശനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അരാപെയ്മ, ഷാർക്ക്, ചീങ്കണ്ണി രൂപത്തിലുള്ള അലികാറ്റർ, രാത്രി മനുഷ്യശബ്ദത്തിൽ കരയുന്ന റെഡ്കാറ്റ്, പിരാന, ഒക്ടോപസ്, തെരണ്ടി എന്നിവ അക്വേറിയത്തിലെ വിസ്മയ കാഴ്ചകളാകും. ഓരോ ജീവജാലങ്ങളെയും അതിന്റെ…
Read Moreനഗരമധ്യത്തിൽവെച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡിയിലുള്ളവരുടെ ചോദ്യംചെയ്യൽ തുടരുന്നു; വിവാഹിതയായ യുവതിയോടുള്ള അടുപ്പമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ്
കൊല്ലം: നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യൽ തുടരുന്നു. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തിൽ സിയാദിനെയാണ് (32) കഴിഞ്ഞദിവസം രാത്രിയിൽ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. കഴുത്തിന്റെ വശത്ത് കുത്തേറ്റത്തിനെതുടർന്ന് രക്തംവാർന്നാണ് സിയാദ് മരിച്ചത്. ഹോക്കിസ്റ്റിക്കുകൊണ്ടുള്ള അടിയേറ്റ് വാരിയെല്ലുകളും തകർന്നിരുന്നു. സിയാദ് അടിയും കുത്തുമേറ്റ് കിടന്ന സ്ഥലത്തുനിന്ന് മൊബൈൽഫോണും പേഴ്സും കണ്ടെടുത്തിരുന്നു. സിയാദിനെ ആക്രമിക്കാൻ ബൈക്കിലെത്തിയ സംഘത്തിന്റേതാണ് ഇവയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. വിവാഹിതയായ ഒരു യുവതിയുമായി ഉണ്ടായ അടുപ്പമാണ് കൊലപാതകത്തിന് ഇടയാക്കിയത്. യുവതിയുടെ ബന്ധുക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് നടന്നുവരുന്നത്. യുവതിയുടെ ബന്ധുക്കൾ ക്വട്ടേഷൻ നൽകി സിയാദിനെ അപായപ്പെടുത്തിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നു. പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
Read More