ആർ. ബാലകൃഷ്ണപിള്ളയുമായി കൊടിക്കുന്നിൽ കൂടിക്കാഴ്ച നടത്തി; ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് ക​ട​പ്പാ​ടു​ള്ള വ്യ​ക്തി​യാ​ണ് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​ന്ന് കൊടിക്കുന്നിൽ

കൊട്ടാരക്കര: കെപി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ൻ മ​ന്ത്രി​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ബി) ​നേ​താ​വു​മാ​യ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ എത്തി കൂ​ടി കാ​ഴ്ച ന​ട​ത്തി. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ക​നാ​യ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങാ​ൻ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ത​യാ​റാ​യ​ത് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ചാ വി​ഷ​യ​മാ​യി. ര​ണ്ടു മു​ന്ന​ണി​ക​ളി​ലാ​ണെ​ങ്കി​ൽ പോ​ലും പ​ഴ​യ സൗ​ഹൃ​ദ​വും ക​ട​പ്പാ​ടും മ​റ​ക്കാ​തെ ത​നി​ക്ക് പു​തി​യ പ​ദ​വി ല​ഭി​ച്ച​പ്പോ​ൾ അ​തി​ന്‍റെ ചു​മ​ത​ല ഏ​ൽ​ക്കു​ന്ന​തി​ന് മു​ന്പ് യു​ഡി​എ​ഫി​ന്‍റെ സ്ഥാ​പ​ക നേ​താ​വാ​യി​രു​ന്ന ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ നേ​രി​ൽ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങാ​ൻ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി കാ​ണി​ച്ച മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രി​ലും മ​തി​പ്പു​ള​വാ​ക്കി. ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് ക​ട​പ്പാ​ടു​ള്ള വ്യ​ക്തി​യാ​ണ് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​ന്നും യുഡിഎ​ഫ് മു​ന്ന​ണി​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ അ​നു​ഭ​വ​മാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ ഓ​ർമി​പ്പി​ച്ചു. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ത​നി​ക്ക്…

Read More

ര​ഞ്ജി​ത്ത് വ​ധം; പുതിച്ചേരിയിൽ പിടിയിലായ പ്രതികളെ കൊല്ലെത്തെത്തിച്ചു;  പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാൻ അപേക്ഷ നൽകി പോലീസ്

കൊ​ല്ലം :ര​ഞ്ജി​ത് ജോ​ൺ​സ​ണി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. ഇ​ര​വി​പു​രം സ്വ​ദേ​ശി മ​നോ​ജ്, നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി ഉ​ണ്ണി, കു​ക്കു എ​ന്ന പ്ര​ണ​വ്, സം​ഘ​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന മി​നി എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. ഇ​വ​രെ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് പു​തു​ച്ചേ​രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​ല്ലം പോ​ലീ​സ് ലോ​ഡ്ജി​ൽ​നി​ന്ന് പി​ടി​കൂ​ടി കൊ​ല്ല​ത്തെ​ത്തി​ച്ച​ത്.സം​ഭ​വ​ത്തി​ന് ശേ​ഷം പ​ര​വൂ​ർ കാ​യ​ലോ​ര​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ൾ പു​തു​ച്ചേ​രി​യി​ലേ​ക്ക് ക​ട​ന്ന​ത് പു​ല്ലി​ച്ചി​റ സ്വ​ദേ​ശി​യു​ടെ കാ​റി​ലാ​ണ്. മൊ​ബൈ​ൽ​ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം കാ​റി​ന്‍റെ അ​ന്വേ​ഷ​ണ​വും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് സ​ഹാ​യ​ക​മാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ വി​ഷ്ണു, വി​ജേ​ഷ്, റി​യാ​സ്, ഉ​ണ്ണി എ​ന്നി​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ട്ടു​പേ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി.​ആ​ദ്യം പി​ടി​കൂ​ടി​യ​വ​രി​ൽ​നി​ന്ന് പോ​ലീ​സി​ന് ചി​ല വി​വ​ര​ങ്ങ​ൽ ല​ഭി​ച്ചെ​ങ്കി​ലും അ​ത് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളി​ലാ​ണ് മ​റ്റ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.…

Read More

ക്ര​മ​സ​മാ​ധാ​ന​ത്തി​ന് മൈ​ത്രി​ പ​ദ്ധ​തി​യു​മാ​യി പോ​ലീ​സ്; പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ച് കൊല്ലം സിറ്റി പോലീസ് പറ‍യുന്നതിങ്ങനെ…

ക​രു​നാ​ഗ​പ്പ​ള്ളി :പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ലെ റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന മൈ​ത്രി പ​ദ്ധ​തി​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​തു​ട​ക്ക​മാ​യി. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​ല്ലം സി​റ്റി പോ​ലീ​സാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. എ​ല്ലാ മാ​സ​ത്തി​ലെ​യും ര​ണ്ടാം ശ​നി​യാ​ഴ്ച സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​ത്രി​യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. യോ​ഗ​ത്തി​ൽ റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ്ര​ദേ​ശ​ത്തെ ക്ര​മ​സ​മാ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാം. പോ​ലീ​സ് ഇ​ട​പെ​ട്ട്പ​രി​ഹ​രി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കി ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ല​ക്ഷ്യം. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ​രി​ഹാ​രം തേ​ടും. യോ​ഗ​ത്തി​ൽ ഉ​യ​രു​ന്ന പ​രാ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് വ​ഴി ക്ര​മാ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ​പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ കരു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ലെ ആ​ദ്യ​യോ​ഗം ടൗ​ൺ​ക്ല​ബ്ബി​ൽ ചേ​ർ​ന്നു. കൊ​ല്ലം സി​റ്റി…

Read More

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്നയാൾ  ആ​ത്മ​ഹ​ത്യാരം​ഗം മൊ​ബൈ​ൽ ഫോണിൽ പ​ക​ർ​ത്തി യു​വാ​വ് ​തൂ​ങ്ങി മ​രി​ച്ചു

കു​ള​ത്തൂ​പ്പു​ഴ: മൊബൈൽഫോണിൽ തൂ​ങ്ങി​മ​ര​ണം പ​ക​ർ​ത്താ​ൻ പാ​ക​ത്തി​ൽ സെ​റ്റ് ചെ​യ്തശേഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി.കൈ​ത​ക്കാ​ട് മ​ഠ​ത്തി​ക്കോ​ണം റി​യാ​സ് മ​ൻ​സി​ലി​ൽ നി​ഹാ​സി(30)നെ ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്ത് ത​ന്നെ മൊ​ബൈ​ലി​ൽ മ​ര​ണ​രം​ഗ​ങ്ങ​ളു​ടെ വീ​ഡ​യോ​ചി​ത്രീ​ക​രി​ച്ച നി​ല​യി​ൽ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര്യ​യു​മാ​യ് ഏ​റെ നാ​ളാ​യ് പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്നു നി​ഹാ​സ്. കു​ള​ത്തൂ​പ്പു​ഴ പോലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

Read More

രഞ്ജിത്ത് ജോൺ വധം; പു​തു​ച്ചേ​രി​യി​ൽ പി​ടി​യി​ലാ​യി പ്രതികളെ  ഇന്ന് കൊല്ലത്തെത്തിക്കും

കൊ​ല്ലം :പേ​രൂ​ർ സ്വ​ദേ​ശി ര​ഞ്ജി​ത്ത് ജോ​ണി​നെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി ത​മി​ഴ്നാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ ത​മി​ഴ്നാ​ട്ടി​ലെ പു​തു​ച്ചേ​രി​യി​ൽ പി​ടി​യി​ലാ​യി.​ഇ​വ​രെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​​ക്കും. മു​ഖ്യ​പ്ര​തി പാ​ന്പ് മ​നോ​ജ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​നോ​ജ്, നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി ഉ​ണ്ണി, കു​ക്കു എ​ന്നി​വ​രെ കൂ​ടാ​തെ ഉ​ണ്ണി​യു​മാ​യി അ​ടു​പ്പ​മു​ള്ള മി​നി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. കി​ളി​കൊ​ല്ലൂ​ർ ക്രൈം ​എ​സ്ഐ അ​നി​ൽ​കു​മാ​ർ, ഷാ​ഡോ പോ​ലീ​സ് എ​സ്ഐ വി​പി​ൻ​കു​മാ​ർ, ആ​ർ.​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ​പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് സം​ഘം കൊ​ല്ല​ത്തേ​ക്ക് യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. മൊ​ബൈ​ൽ​ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. സം​ഘം പു​തു​ച്ചേ​രി​യി​ലു​ള്ള ഒ​രു ലോ​ഡ്ജി​ൽ ഉ​ള്ള​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് ലോ​ഡ്ജ് വ​ള​ഞ്ഞ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ളെ ഇ​ന്ന് രാ​ത്രി​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

പു​ന​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​ത്തു​മ​ണി​ക്കൂ​റി​ല​ധി​കം ഉ​പ​രോ​ധി​ച്ച സംഭവം;  പോലീസിന് ഗുരുതരവീഴ്ചയെന്ന് റിപ്പോർട്ട്

കൊ​ല്ലം : അ​ഞ്ച​ലി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​വും പി​ന്നാ​ലെ പു​ന​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​ത്തു​മ​ണി​ക്കൂ​റി​ല​ധി​കം ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. അ​ഞ്ച​ല്‍ കോ​ളേ​ജ്‌ ജം​ഗ്ഷ​നി​ല്‍ എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മോ​ദി പ​ഞ്ച് ച​ല​ഞ്ച് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ഇ​തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ത​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് പ​ഞ്ച് ച​ല​ഞ്ചി​നാ​യ് ത​യാ​റാ​ക്കി​യ കോ​ലം പി​ടി​ച്ചെ​ടു​ത്തു എ​ന്ന് മാ​ത്ര​മ​ല്ല അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. ഇ​ത് പോ​ലീ​സും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രും പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ​വ്യക്ത​മാ​ണ്. ഒ​രു കേ​സ് എ​ടു​ത്ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന ഈ ​ന​ട​പ​ടി​യാ​ണ് പി​ന്നീ​ടു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഞ്ച​ലി​ല്‍ പ്ര​ക​ട​നം ന​ട​ത്തി തി​രി​കെ​വ​ര​വേ എ​തി​ര്‍ ദി​ശ​യി​ല്‍ ബി​ജെ​പി ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രും പ്ര​ക​ട​ന​മാ​യി എ​ത്തി. പു​ന​ലൂ​ര്‍ ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും പോ​ലീ​സു​കാ​ര്‍…

Read More

​അറ്റ​കു​റ്റ പ​ണി​ക​ളു​ടെ​യും സി​ഗ്ന​ൽ ത​ക​രാ​റു​ക​ളു​ടെ​യും പേ​രി​ൽ  ട്രെയിനുകൾ വൈകുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം

കൊ​ല്ലം : നാ​ളു​ക​ൾ ഏ​റെ​യാ​യി​ട്ടും അ​റ്റ​കു​റ്റ പ​ണി​ക​ളു​ടെ​യും സി​ഗ്ന​ൽ ത​ക​രാ​റു​ക​ളു​ടെ​യും പേ​രി​ൽ ട്രെ​യി​നു​ക​ൾ വൈ​കു​ന്ന​ത് യാ​ത്ര​ക്കാ​ർ​കു​ണ്ടാ​കു​ന്ന ക​ടു​ത്ത ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​കാ​ട്ടി ജി​ല്ല​യി​ലു​ട​നീ​ള​മു​ള​ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മ​തി​യാ​യ ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ്ത​ത​യും കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത ക​രാ​ർ പ​ണി​ക​ളും മൂ​ലം ട്രെ​യി​നു​ക​ൾ നി​ര​ന്ത​ര​മാ​യി വൈ​കു​ന്ന​തി​നാ​ൽ സ്ഥി​രം യാ​ത്ര​ക്കാ​ര​ട​ക്ക​മു​ള​ള യാ​ത്ര​ക്കാ​രു​ടെ ജീ​വി​ത​ക്ര​മ​വും ദൈ​നം​ദി​ന ബ​ജ​റ്റും പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​ടി​യ​ന്തി​ര​ന​ട​പ​ടി​യു​ണ്ടാ​യി സ​മ​യ​ക്ര​മം പാ​ലി​ച്ച് ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടു. സ​തേ​ണ്‍ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ്യാ​പ​ക​പ്ര​തി​ഷേ​ധ​ദി​നം കൊ​ല്ല​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജീ​വ് പ​രി​ശ​വി​ള​യും ശാ​സ്താം​കോ​ട്ട​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ണ്ണ​ന​ല്ലൂ​ർ നി​സാ​മും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ളെ​യും, സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ​യും, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കാ​നു​ള​ള ജ​ന​കീ​യ​സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സീ​സ​ണ്‍ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​യി കൂ​ടു​ത​ൽ ജ​ന​റ​ൽ ക​ന്പാ​ർ​ട്ട്മെ​ന്‍റും ഡി ​റീ​സ​ർ​വ​ഡ് ബോ​ഗി​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്നും…

Read More

ന​മു​ക്കു​വേ​ണ്ടി മ​ണ്ണി​നു​വേ​ണ്ടി; പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് ക​ണ്ട​ൽ വ​ന​വ​ൽ​ക്ക​ര​ണ  പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി

കൊ​ല്ലം : കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നം വ​കു​പ്പ്, സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് ക​ണ്ട​ൽ ചെ​ടി​ക​ൾ ന​ട്ടു. ന​മു​ക്കു​വേ​ണ്ടി മ​ണ്ണി​നു​വേ​ണ്ടി ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് തൈ​ക​ൾ ന​ട്ട​ത്.​തേ​വ​ർ​കാ​വ് വി​ദ്യാ​ധി​രാ​ജ കോ​ളേ​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം വോ​ള​ണ്ടി​യ​ർ​മാ​ർ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫോ​റ​സ്റ​റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ.​ബാ​ബു​രാ​ജ​പ്ര​സാ​ദ് ക​ണ്ട​ൽ​ച്ചെ​ടി ന​ട്ട് പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ വ​ന​മി​ത്ര സു​മ​ൻ​ജി​ത്ത്മി​ഷ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ള്ളി​ക്ക​ലാ​ർ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ജീ.​മ​ഞ്‍​ജു​കു​ട്ട​ൻ,എ​ൻ.​എ​സ്സ്. എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ദി​ലീ​പ്, സെ​ക്ഷ​ൻ ഫോ​റ​സ്റ​റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ഗോ​പ​കു​മാ​ർ, എ​സ്സ്. കെ. ​ജ​നീ​വ്, ആ​ർ രാ​മ​ച​ന്ദ്ര​ൻ, എ. ​ആ​ഷി​ഖ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സാ​ഹി​ർ വീ​വീ​സ്, സ​നീ​ഷ് സ​ച്ചു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

കെഎസ്ആർടിസിയിലെ അശാസ്ത്രീയ പണിമുടക്ക്  സമ്പ്രദായം; ഒ​ക്ടോ​ബ​ർ 2 മു​ത​ൽ ആരംഭിക്കുന്ന പ​ണി​മു​ട​ക്ക്  വിജയിപ്പിക്കണമെന്ന് എഐടിയുസി

കൊ​ട്ടാ​ര​ക്ക​ര : കെഎ​സ്ആ​ർടിസി​യി​ലെ അ​ശാ​സ്ത്രീ​യ​മാ​യ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഒ​ക്ടോ​ബ​ർ 2 മു​ത​ൽ ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ളോ​യീ​സ് യൂ​ണി​യ​ൻ(​എ.​ഐ.​ടി.​യു.​സി) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ശാ​സ്ത്രീ​യ​മാ​യ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കി​യ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ഭാ​രം വ​ർ​ദ്ധി​ച്ചി​രി​ക്ക​യാ​ണ്. എ​ട്ട് മ​ണി​ക്കൂ​ർ ജോ​ലി എ​ന്നാ​ണെ​ങ്കി​ലും 12 മു​ത​ൽ 13 മ​ണി​ക്കൂ​ർ​വ​രെ ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി വ​രു​ന്നു​ണ്ട്. ഈ ​സ​മ്പ്ര​ദാ​യം തു​ട​ങ്ങി​യ​ത് മു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ യാ​ത്രാ​ക്ളേ​ശ​വും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി പ​രി​ഷ്കാ​രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​സ്.​ബൈ​ജു​വി​ന്റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി എ​സ്.​ശി​വ​കു​മാ​ർ, എ​സ്.​അ​നീ​സ്, എം.​ടി.​ശ്രീ​ലാ​ൽ, ജാ​ക്സ​ൺ, എ.​സു​രേ​ഷ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

Read More

കരുനാഗപ്പള്ളിയിൽ പൂ​വാ​ല​ശ​ല്യം രൂക്ഷമാകുന്നു;  ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർഥിനികളെ ഉപദ്രപിച്ച ര​ണ്ടുപേ​ർ പോ​ലീ​സ് പി​ടി​യി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​ക​ളെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ലാ​യി. തൊ​ടി​യൂ​ർ മ​ഹാ​ദേ​വ​ർ കോ​ള​നി​യി​ൽ ശ്യാം (20), ​വി​ഷ്ണു (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൊ​ടി​യൂ​ർ ക​ല്ലേ​ലി​ഭാ​ഗ​ത്തെ സ്കൂ​ളി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ വ​ഴി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പെ​ൺ​കു​ട്ടി​ക​ളെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തു വ​രു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.​ ക​ഴി​ഞ്ഞ 15 ന് ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​ത്യേ​ക​ത​രം ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷാ​ഡോ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​നു സ​മീ​പ​ത്തു നി​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.​ഇ​വ​ർ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ക​രു​നാ​ഗ​പ്പ​ള്ളി എ​സ് ഐ ​ബി മ​ഹേ​ഷ്പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​റ് ചെ​യ്തു.

Read More