പത്തനാപുരം:നാശത്തിന്റെ വക്കിലെത്തിയ വഴിയോര വിശ്രമ കേന്ദ്രമായ കളത്തട്ടിന് യുവാക്കളുടെ കൂട്ടായ്മയില്‍ പുനര്‍ജനി.തലവൂര്‍ കുരായിലെ കളത്തട്ടാണ് പ്രദേശവാസികളായ യുവാക്കളുടെ ശ്രമദാനത്താല്‍ പുനരുദ്ധീകരിക്കുന്നത് . നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളത്തട്ടിന് യഥാസമയം അറ്റകുറ്റ പണികള്‍ നടത്താത്തത് മൂലം തകര്‍ച്ചയുടെ വക്കിലായിരുന്നു.മേല്‍ക്കൂരയും ഓടുകള്‍ക്കും പൂര്‍ണ്ണമായും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഗതാഗത സൗകര്യങ്ങള്‍ പരിമിതമായ കാലത്ത് കാല് നടയായി വരുന്നവര്‍ക്ക് അഭയവും വിശ്രമകേന്ദ്രങ്ങളുമായിരുന്നു ഇവ.പൂര്‍ണമായും തടിയില്‍ നിര്‍മിച്ച് ഓട് പാകിയിട്ടുള്ള കളത്തട്ടുകള്‍ മണ്മറഞ്ഞുപോയ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായിരുന്നു. ചരിത്രസ്മാരകം കൂടിയായ കളത്തട്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പുരാവസ്തു വകുപ്പിനും , ത്രിതല പഞ്ചായത്തുകള്‍ക്കും നാട്ടുകാര്‍ നിവേദനവും നല്‍കിയിരുന്നു.അധികൃതര്‍ കയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് പുനരുദ്ധാരണവുമായി യുവാക്കള്‍ രംഗത്തെത്തിയത്. പുതിയ ഓട് പാകി മേല്‍ക്കൂര ബലപ്പെടുത്തി തൂണുകള്‍ക്ക് നിറം നല്‍കാനാണ് തീരുമാനം.കൂടാതെ അടിത്തറ ബലപ്പെടുത്തുകയും ചെയ്യുമെന്ന് കളത്തട്ട് സംരക്ഷണ സമിതി കണ്‍വീനര്‍ ദില്‍ജു.പി.മോഹന്‍ പറഞ്ഞു. അജികുമാര്‍ , ദീപു,ബിനോയ് .പി. മോഹന്‍,…
Read MoreCategory: Kollam
പ്രളയം മൂലം ജനം ദാരിദ്രത്തിൽ; കേന്ദ്രം നൽകിയ അരി ഏറ്റെടുക്കാതെയുള്ള സംസ്ഥാന സർക്കാരിന്റെ നടപടി ഗുരുതരമായ വീഴ്ച
കൊല്ലം: പ്രളയക്കെടുതി മൂലം ജനങ്ങൾ ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്പോൾ 89450 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത് കേരള സർക്കാർ ഏറ്റെടുക്കാതെ എഫ്.സി.ഐ ഗോഡൗണുകളിൽ കെട്ടികിടക്കുന്ന വിവരം മൂന്നാഴ്ചയായി സർക്കാരിനെ അറിയിച്ചിട്ടും അരി ശേഖരിക്കാൻ സൗകര്യമായ ഇടമില്ലെന്ന മുടന്തൻ ന്യായങ്ങൾ ഗുരുതരമായ സർക്കാരിന്റെ വീഴ്ചയാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാൻസിസ് ഒരു പ്രസ്താവനയിലൂടെ ആരോപിച്ചു. സംസ്ഥാന സർക്കാർ പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാനാവശ്യപ്പെട്ടത് അനുസരിച്ചാണ് ഓഗസ്റ്റ് 21ന് അധിക അരി അനുവദിച്ചത്. എത്രയും പെട്ടന്ന് അരി ഏറ്റെടുക്കുകയും ദുരിതബാധിതപ്രദേശങ്ങളിൽ എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കല്ലട ഫ്രാൻസിസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Read Moreസർക്കാർ ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തി ശന്പളം പിടിച്ചുപറിക്കുന്നത് അപമാനകരം
കൊല്ലം : സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ശന്പളം പിടിച്ചുപറിക്കുന്ന ധനകാര്യമന്ത്രി തോമസ് ഐസക്ക് മന്ത്രി സഭയ്ക്ക് തന്നെ അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ. ഉത്തരവിറക്കിയ ഇടതുപക്ഷക്കാരനായ ഉദ്യോഗസ്ഥൻ പോലും ഒരു മാസത്തെ ശന്പളം നൽകാനാവില്ലായെന്ന് എഴുതി കൊടുത്തതുതന്നെ സർക്കാരിന്റെ ജീവനക്കാരോടുള്ള അവഹേളനത്തിന് മറുപടിയാണെന്നും എം എം ഹസ്സൻ ചൂണ്ടിക്കാട്ടി. കെ പി സി സി നിർദേേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രളയ ദുരിത ബാധിതർക്ക് നിർമ്മിച്ച് നൽകുന്ന വീടുകളുടെ പദ്ധതിയിലേക്കുള്ള ചെക്ക് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ പി സി സി ജന. സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ, കെ പി സി സി സെക്രട്ടറി എ ഷാനവാസ്ഖാൻ എന്നിവർ 5 ലക്ഷം രൂപ വീതമുള്ള തുകയുടെ ചെക്ക് കെ പി സി സി പ്രസിഡന്റിന് കൈമാറി.…
Read Moreസഹോദരിയുടെ മകളുമായുള്ള യുവാവിന്റെ അടുപ്പം; ചോദ്യം ചെയ്യലിനിടെ കാമുകനായ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു; കാമുകിയുടെ ബന്ധുക്കൾക്കെതിരേ പോലീസ് കേസ്
കൊല്ലം : ചാമക്കടയിൽ ഓട്ടോഡ്രൈവർ കുത്തേറ്റുമരിച്ചു. പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തു. പള്ളിത്തോട്ടം സ്വദേശിയായ സിയാദ് (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ചാമക്കട മഹാറാണി മാർക്കറ്റിന് സമീപമായിരുന്നു സംഭവം. കൊലതപാതകവുമായി ബന്ധപ്പെട്ട് പള്ളിത്തോട്ടം സ്വദേശിയായ നൗഷറിന്റെ ബന്ധുക്കളായ പത്തോളം പേർക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നൗഷറിന്റെ സഹോദരിയുടെ മകളുമായി സിയാദ് അടുപ്പത്തിലാവുകയും യുവതിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് ബന്ധുക്കൾ ഇടപെട്ട് യുവതിയെ തിരിച്ചുകൊണ്ടുവരികയും കൗൺസലിംഗും മറ്റും നടത്തി ബന്ധത്തിൽനിന്ന് പിൻതിരിപ്പിച്ചു. അടുത്തിടെ വീണ്ടും യുവതിയുമായി സിയാദ് അടുപ്പത്തിലായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഈസ്റ്റ് പോലീസ് പറഞ്ഞു. സിയാദിന്റെ മൃതദേഹം കൊല്ലം ജില്ലാആശുപത്രി മോർച്ചറിയിൽ.
Read Moreതെന്മല പോലീസ് സ്റ്റേഷൻ മാറ്റാനുള്ള സിപി ഐ മന്ത്രിയുടെ നീക്കത്തിനെതിരെ സിപിഎം രംഗത്ത്
കൊല്ലം : തെന്മല പോലിസ് സ്റ്റേഷൻ മാറ്റുന്നത് സംബന്ധിച്ച് ഭരണകക്ഷിയിൽ തർക്കം രൂക്ഷമായി .മന്ത്രിയുടെയും സിപിഐയുടെയും നിലപാടിനെ തിരെ സിപിഎം ഏരിയ കമ്മിറ്റിയാണ് രംഗത്തുവന്നത്. പോലീസ് സ്റ്റേഷന് പുതിയ മന്ദിരം നിർമ്മിക്കും വരെ നിലവിലുള്ള സ്ഥലത്ത് നിലനിർത്തണമെന്ന് സി പി എം ഏരിയാ സെക്രട്ടറി എസ് ബിജു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്ഥലം എം എൽ എ കൂടിയായമന്ത്രി കെ.രാജു പോലീസ് സ്റ്റേഷൻ കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഐബിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം പുനലൂർ ഏരിയ കമ്മിറ്റിയെ അറിയിച്ചു.ഇതോടെയാണ് സിപിഐയുടെയും മന്ത്രിയുടെയും നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി ഏരിയ സെക്രട്ടറി രംഗത്തെത്തിയത്. തെന്മലയിൽ വനംവകുപ്പിന്റെ അധീനതയിലുള്ള 95 സെന്റ് സ്ഥലം പോലിസ് സ്റ്റേഷൻ നിർമ്മിക്കാൻ വിട്ടു നൽകാനുള്ള നീക്കവുമായി മന്ത്രി മുന്നോട്ട് പോകുകയാണ്. അതു വരെ സ്റ്റേഷൻ ഇപ്പോഴത്തെ സ്വകാര്യ എസ്റ്റേറ്റിലെ കെട്ടിടത്തിൽ…
Read Moreസംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസ്; ഭർത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും
കരുനാഗപ്പള്ളി: സംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. കുലശേഖരപുരം, കടത്തൂർ തൈക്കൂട്ടത്തിൽ അബ്ദുൽ സലാ(35) മിനെയാണ് അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2016 ജൂലൈ ആറിന് ചെറിയ പെരുന്നാൾ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഗൾഫിലായിരുന്ന അബ്ദുൽ സലാം സംശയത്തിന്റെ പേരിൽ ഭാര്യ സനൂജ (28)യെ കൊലപ്പെടുത്തുകയായിരുന്നുവത്രെ. ചെറിയ പെരുനാൾ ആഘോഷത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. മുഖം ഭിത്തിയിലിടിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തി എന്നായിരുന്നു കേസ്. മൃതദേഹം കെട്ടി തൂക്കാനും ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സമീപത്തെ കുടുംബ വീട്ടിൽ നിന്നും ബന്ധുക്കളെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് ഒളിവിൽ പോയ അബ്ദുൽ സലിം അടുത്ത വലിയപെരുന്നാൾ ദിനത്തിലാണ് അറസ്റ്റിലാകുന്നത്. അബ്ദുൽ സലിമിനും സനൂജയ്ക്കം അഞ്ചും ഒന്നര വയസുമുള്ള രണ്ടു കുട്ടികളുണ്ട്. കരുനാഗപ്പള്ളി പോലീസ് അന്വേഷിച്ച കേസ് ജില്ലാ കോടതിയിൽ ട്രയൽ ആരംഭിച്ചതും…
Read Moreമലയോമേഖലയിൽ എലിപ്പനിബാധിതർ വർധിക്കുന്നു; ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി സൂപ്രണ്ട്
പുനലൂര്‍ : ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി അഞ്ചുപേര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എലിപ്പനിയ്ക്ക് ചികിത്സതേടി. ഈമാസം ഇതുവരെയുള്ള കണക്കാണിത്. ഇതില്‍ രണ്ടുപേര്‍ താലൂക്ക് ആശുപത്രിയിലെ ഐ.പി.വിഭാഗത്തില്‍ ഇപ്പോള്‍ ചികിത്സിയിലാണ്. പുനലൂര്‍ നഗരസഭയില്‍ നിന്നും പിറവന്തൂര്‍, തലവൂര്‍, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളില്‍ നിന്നുമുള്ളവര്‍ക്കാണ് എലിപ്പനി ബാധിച്ചത്. ഇതില്‍ പുനലൂര്‍ നഗരസഭയില്‍ നിന്നും കുളത്തൂപ്പുഴ പഞ്ചായത്തില്‍ നിന്നുമുള്ളവരാണ് ചികിത്സയില്‍ കഴിയുന്നത്. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആര്.ഷാഹിര്‍ഷ അറിയിച്ചു. എലിപ്പനി ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള എല്ലാ സംവിധാനങ്ങളും താലൂക്ക് ആശുപത്രിയില്‍ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. എലിപ്പനി ബാധിതരെ ചികിത്സിയ്ക്കാന്‍ ആറ് കിടക്കകളോട് കൂടിയ പ്രത്യേക വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്ന് വിതരണത്തിന് ഫാര്‍മസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനകം 3000-ത്തോളം പേര്‍ക്ക് മരുന്ന് നല്‍കിക്കഴിഞ്ഞു. ഒ.പി.വിഭാഗത്തില്‍…
Read Moreഅന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നു; സൂര്യാഘാതമേൽക്കാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ
കൊല്ലം :അന്തരീക്ഷതാപം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പു നല്കി. ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചൂടുള്ള ശാരീരികാവസ്ഥ, നേര്‍ത്ത വേഗതയിലുള്ള നാഡിയിടിപ്പ്, ശക്തിയായ തലകറക്കം, മാനസികാവസ്ഥയിലെ മാറ്റം എന്നിവയാണ് ലക്ഷണങ്ങള്‍. അബോധാവസ്ഥയ്ക്കും സാധ്യതയുണ്ട്. സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ വെയിലത്തുനിന്ന് മാറി വിശ്രമിക്കണം. തണുത്ത വെള്ളത്തില്‍ ശരീരം തുടയ്ക്കണം. വീശുകയോ ഫാന്‍, എ.സി. എന്നിവയുള്ള ഇടത്ത് വിശ്രമിക്കുകയോ വേണം. ധാരാളം വെള്ളം കുടിക്കണം. കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റണം. വിദഗ്ധ ചികിത്സയും തേടണം. മുന്‍കരുതലിനായി മണിക്കൂര്‍ ഇടവിട്ട് രണ്ടു മുതല്‍ നാലുവരെ ഗ്ലാസ് വെള്ളം കുടിക്കാം. അധിക വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും ഉപയോഗിക്കണം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വെയിലത്ത് ജോലി ചെയ്യരുത്. കട്ടി കുറഞ്ഞ വെള്ള നിറമുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ശക്തിയായ വെയിലില്‍ പണിയെടുക്കുന്നവര്‍ ഇടയ്ക്ക് തണലത്ത്…
Read Moreപ്രളയം മനുഷ്യ നിർമിതം; ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയിൽ
സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമ്മിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ജുഡീഷൽ വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.പ്രളയത്തിൽ ഇരകളായവർക്ക് കുറ്റമറ്റ രീതിയിൽ നഷ്ടപരിഹാരം നൽകണമെന്നും അതിന് പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreചന്ദനമരങ്ങൾ മോഷ്ടിച്ച് കടത്തൽ വ്യാപകം; വനംവകുപ്പിൽ മതിയായ ജീവനക്കാരില്ലെന്ന് ആക്ഷേപം
കൊല്ലം: തെന്മല വനം ഡിവിഷനിൽ ചന്ദനമരങ്ങൾ മോഷണം പോകുന്നത് പതിവായിട്ടും കൂടുതൽ വനപാലകരെ നിയമിക്കുവാൻ നടപടികളില്ലെന്ന് ആക്ഷേപം. വനം മന്ത്രിയുടെ സ്വന്തം നാട്ടിലാണ് ആവിശ്യത്തിന് ജീവനക്കാരില്ലാത്തത്. കഴിഞ്ഞ ദിവസം ഇവിടെ മുന്നിടത്താണ് ചന്ദനമോഷണം നടന്നത്. ആര്യങ്കാവ് റെയിഞ്ചിലെ കടമാൻപാറ, തെന്മല, ഒറ്റക്കൽ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.ഇതിൽ കടമാൻപാറയിലെ പ്രതികളെ ചെങ്കോട്ട പോലീസ് വാഹന പരിശോധനക്കിടയിലാണ് പിടികൂടിയത്.ഇവിടെ നടക്കുന്ന പല ചന്ദനമോഷണങ്ങളും പുറം ലോകമറിയുന്നത് പ്രതികൾ മറ്റ് പലയിടത്തും പിടിയിലാകുന്നതോടെയാണ്. മോഷണം നിത്യസംഭവമാകുന്നത് മേഖലയിൽ വനം വകുപ്പിന് വേണ്ടത്ര സ്ഥിരം ജീവനക്കാർ ഇല്ലാത്തതിനാലാണ്.നിലവിലുള്ള വനം റെയ്ഞ്ച് ഓഫീസർ സ്ഥലം മാറിപ്പോയി ദിവസങ്ങളായിട്ടും പുതിയ റെയ്ഞ്ച് ഓഫീസറെ നിയമിക്കുവാൻ വനം മന്ത്രിയുടെ മണ്ഡലത്തിൽ പോലും കാലതാമസം നേരിടുന്നതിനിടെയാണ് ചന്ദനമോഷണം. കേരളത്തിൽ മറയൂർ മേഖലകഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദന മരങ്ങൾ ഉള്ള സ്ഥലമാണ് തെന്മല ഡിവിഷനിലെ ആര്യങ്കാവ് റെയ്ഞ്ചിലെ കടമാൻപാറ സെക്ഷൻ…
Read More