കൊല്ലം: ദേശീയ പാത വികസനത്തിന്റെ പേരിൽ ദേവാലയ കെട്ടിടങ്ങൾ അന്യായമായി ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. നീണ്ടകര വേട്ടുതറ ജംഗ്ഷൻ മുതൽ തെക്കോട്ട് പാലംവരെ നിലവിലുള്ള അലൈൻമെന്റ് പ്ലാനിൽ നിന്നും വ്യത്യസ്തമായി റോഡിന് ഇടത് ഭാഗം ഒഴിവാക്കി വലത് വശം കൂടുതൽ സ്ഥലം ഏറ്റടുത്ത് അതിർത്തി നിർണയിച്ചിട്ടുളളതിനാൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ മുഖ്യകവാടം, സെമിത്തേരി, ഗ്രോട്ടൊ, പരേതർക്കായി ചടങ്ങുകൾ തടത്തി വരുന്ന ബലി പീഠം, പാരീഷ് ഹാൾ എന്നിവ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഇതിൽ പ്രതിഷേധിച്ച് ഇടവകഭരണ സമിതിയും അനിമേറ്റർമാരും നിയമനടപടികളും സമര പരിപാടികളുംമായി മുന്നോട്ട് നീങ്ങുന്നതിന് തീരുമാനിച്ചു. ആരാധനാലയങ്ങളും സെമിത്തേരികളും സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്ര -സംസ്ഥാനസർക്കാരുകൾ ഉറപ്പ് നൽകിയിട്ടുളള തുക പ്രോജക്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുളളതുമാണ്. ഇതിന് വിപരീതമായി അനധികൃതവും അന്യായവുമായരീതിയിൽ ദേവാലയ കെട്ടിടങ്ങൾ അലൈൻമെന്റിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളെ യോഗം അപലപിച്ചു.
Read MoreCategory: Kollam
ഒരു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ
കൊട്ടാരക്കര : മുൻ കഞ്ചാവ് കേസിലെ പ്രതിയെ എക്സൈസ്കാരെന്ന വ്യാജേന തട്ടികൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട് മർദിച്ചവശനാക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കരുനാഗപ്പള്ളി കെഎസ് പുരം ആദിനാട് തെക്ക് പുത്തൻ വീട്ടിൽ ഗുരുലാൽ (27), വള്ളിക്കുന്ന് രാമഞ്ചിറ കൊച്ചുവിള പടിയേറ്റതിൽ മുനീർ എന്ന് വിളിക്കുന്ന നസീർ (33), കരുനാഗപ്പള്ളി ആലിൻകടവ് പുത്തൻ വീട്ടിൽ ഷാനു എന്ന് വിളിക്കുന്ന ഷാൻ (24) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 ഓടെ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ പെരുംകുളം ബിജു ഭവനിൽ ബിജു (48)വിനെ എക്സൈസ് കാരെന്ന വ്യാജേന ഇയോൺ കാറിലെത്തിയ മൂന്നംഗ സംഘം കഞ്ചാവ് വില്പന നടത്തിയെന്നാരോപിച്ച് കാറിൽ കയറ്റി കൊണ്ട് പോയി മർദിച്ചവശനാക്കി ഒരു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. തുടർന്ന് ബിജു ഭാര്യയെ ഫോണിൽ ബന്ധപ്പെടുകയും തന്നെ…
Read Moreനോക്കുകുത്തിയായി കലയനാട്ടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; 60 വർഷം പഴക്കമുള്ള സ്ഥാപനത്തിന് പറയാനുള്ളത് ദയനീയമായ കഥകൾ
പുനലൂർ: കലയാനാട്ടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നോക്കുകുത്തിയാകുന്നു. പുനലൂരിലേയും സമീപ പ്രദേശങ്ങളിലേയും കാലാവസ്ഥാ വ്യതിയാനങ്ങൾ മനസിലാക്കാനും കാറ്റിന്റെ ഗതി, അന്തരീക്ഷ ഊഷ്മാവ്, മഴ എന്നിവ തിട്ടപ്പെടുത്തുവാനുമായി 60 വർഷം മുന്‍പ് ആണ് നഗരത്തിൽ ഇത് സ്ഥാപിച്ചത്. റ്റിബി ജംഗ്ഷന് സമീപം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് മുകളിൽ പ്രവർത്തിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏഴു വർഷം മുന്‍പ് നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരെ കലയനാട് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. താരതമ്യേന താഴ്ന്ന പ്രദേശമായ ഇവിടെ മരങ്ങളാൽ ചുറ്റപ്പെട്ടതുമായ സ്ഥലവുമാണ്. ഇവിടെ നഗരത്തിലെ അന്തരീക്ഷ ഊഷ്മാവ് ശരിയായി ലഭിക്കില്ല എന്നതാണ് സത്യമെന്നിരിക്കെയാണ് ഈ ഉൾപ്രദേശത്ത് വാടക കെട്ടിടത്തിൽ ഇന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ പുനലൂർ പട്ടണത്തിലെ അസാധാരണ ചൂടും മഴക്കാല വ്യതിയാനങ്ങളും ശാസ്ത്രലോകത്തിനു പോലും ഇന്നും കണ്ടെത്താൻ കഴിയാത്ത കാര്യമാണ്. കഴിഞ്ഞ വേനലിൽ നഗരസഭ…
Read Moreഅംഗപരിമിതരായ ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയ നിലയിൽ; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…
കൊട്ടാരക്കര: അംഗപരിമിതരായ ദമ്പതികളെ ഒരു മണിക്കൂർ വ്യത്യാസത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കുളക്കട ലക്ഷം വീടു കോളനിക്കു സമീപം എ ബി സദനത്തിൽ സജി എബ്രഹാം (55) പൊന്നമ്മ (48) എന്നിവ രാ ണ് മരിച്ചത്. സജി എബ്രഹാം കാഴ്ചവൈകല്യമുള്ളയാളും പൊന്നമ്മ കാലിനു സ്വാധീനക്കുറവുള്ളയാളുമാണ്. ഇന്നലെ സന്ധ്യക്ക് സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിനു ശേഷം സജി എബ്രഹാം സുഹൃത്തായ യുവാവിനൊപ്പം ഓട്ടോറിക്ഷയിൽ കയറി പുറത്തേക്കു പോയി. ഈ സമയം പൊന്നമ്മ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്ന് പുറത്തേക്കോടിയ ഇവരെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാത്രി 9.30 ഓടെയാണ് ഈ മരണം നടന്നത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മടങ്ങിയെത്തിയ സജി എബ്രഹാം വീടിനുള്ളിൽ കയറി കതകടച്ചു. വിവരം പുത്തൂർ പോലീസിലറിയിച്ചെങ്കിലും എത്തിച്ചേരാൻ വൈകി. പോലീസെത്തി കതക് തള്ളി തുറന്നു…
Read Moreമേയാന്‍ വിടുന്ന കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി കടത്തുന്ന സംഘം വീണ്ടും സജീവം; ഇറച്ചി കടത്തിന് ചില ചെക്ക്പോസ്റ്റ് ജീവനക്കാർക്കും പങ്കെന്ന് ആരോപണം
വിളക്കുപാറ: കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളായ ആര്‍പിഎല്‍, ഓയില്‍പാം എസ്റ്റേറ്റുകളില്‍ മേയാന്‍ വിടുന്ന കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി കടത്തുന്ന സംഘം വീണ്ടും സജീവം. ആദ്യ കാലങ്ങളില്‍ കന്നുകാലികളെ മോഷ്ടിച്ചു വാഹനങ്ങളില്‍ കടത്തുമായിരുന്നു എങ്കില്‍ ഇപ്പോള്‍ കന്നുകാലികളെ തോട്ടങ്ങളിലെ ആളൊഴിഞ്ഞ ഭാഗങ്ങളില്‍ എത്തിച്ച് കൊന്ന് ഇറച്ചിയാക്കി കടത്തുകയാണ് പതിവ് വിളക്കുപാറ ലക്ഷ്മി വിലാസത്തില്‍ പുഷ്പലതയുടെ പശുവിനെ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒായില്‍പാം എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കശാപ്പിനു ശേഷം ഉപേക്ഷിച്ച ശരീരഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. ഇതിനുമുമ്പും നിരവധിയാളുകളുടെ കന്നുകാലികളെ കാണാതായിട്ടുണ്ട്. പോലീസില്‍ പരാതി നല്കിയാലും കാര്യമായ അന്വേഷണം ഉണ്ടാകാറില്ല. മാസങ്ങള്‍ക്ക് മുമ്പും ഇത്തരത്തില്‍ കന്നുകാലികളെ വ്യാപകമായി കാണാതായത്തോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധനങ്ങള്‍ ശക്തമാക്കിയിരുന്നു. അന്ന് അല്‍പ്പം കുറവുണ്ടായിരുന്ന കന്നുകാലി മോഷണം ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. കന്നുകാലികളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയാല്‍…
Read Moreട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; ബോട്ടുകൾ അർധരാത്രിമുതൽ കടലിലേയ്ക്ക്
വർഗീസ് എം.കൊച്ചു പറമ്പിൽ ചവറ : സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് അര്‍ധരാത്രി മുതല്‍ കടലിലിറങ്ങും. രാത്രി 12 ന് നീണ്ടകര പാലത്തിന്റെ തൂണുകളിൽ ബന്ധിപ്പിച്ചിട്ടുള്ള ചങ്ങലയുടെ പൂട്ട് തുറന്ന് വിസിൽ മുഴങ്ങുന്നതോടെ ട്രോളിംഗ് നിരോധനം അവസാനിച്ച് ബോട്ടുകൾ മത്സ്യബന്ധനത്തിനായി പുറപ്പെടും. മൂവായിരത്തോളം ബോട്ടുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിൽ 1350 ൽപ്പരം ബോട്ടുകൾ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രീകരിച്ചുണ്ട്. സംസ്ഥാനത്ത് 1000 ത്തിലധികം ബോട്ടുകള്‍ അന്യസംസ്ഥാനത്തു നിന്നുള്ളതാണ്. ഭൂരിഭാഗം ബോട്ടുകളും ഇന്ന് കടലിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഹാര്‍ബറുകളിലും മറ്റും കിടക്കുന്ന ബോട്ടുകളില്‍ ഐസ്, വെള്ളം, വല, റോപ്പ് , മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കയറ്റുന്ന ജോലികള്‍ കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയിരുന്നു. ബോട്ടുകളില്‍ ജോലി ചെയ്യുന്നത് ഏറെയും മറുനാട്ടുകാരാണ്. രണ്ട് ദിവസം മുമ്പ് തന്നെ…
Read Moreനരേന്ദ്രമോദി യുഗം അവസാനിക്കുന്നു; മായാവതിയോ മമതാ ബാനര്‍ജിയോ പ്രധാനമന്ത്രിയാകുമെന്ന് ആര് ബാലകൃഷ്ണപിള്ള
പുനലൂര്‍: ഇന്ത്യയില്‍ മായാവതിയോ മമതാ ബാനര്‍ജിയോ പ്രധാനമന്ത്രിയാകുമെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര് ബാലകൃഷ്ണപിള്ള പറഞ്ഞു. പുനലൂരില്‍ നടന്ന കേരളാ കോണ്‍ഗ്രസ്(ബി)ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി യുഗം അവസാനിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി 150സീറ്റിലൊതുങ്ങും. കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാട് പ്രാദേശിക കക്ഷികള്‍ക്ക് ഗുണം ചെയ്യും. ജില്ലയില്‍ നിന്നും ആരൊക്കെ എംപിമാരാകണമെന്ന് കേരളാ കോണ്‍ഗ്രസ് ബി തീരുമാനിക്കും. ഇടതുമുന്നണിയില്‍ ഘടകകക്ഷിയാകുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. കര്‍ഷക താല്പര്യങ്ങള് സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്നും പിള്ള പറഞ്ഞു.
Read Moreഅലിമുക്ക് -അച്ചൻകോവിൽ പാത തകർന്നു; ബസ്, സമാന്തര സർവീസുകൾ നിലച്ചു; നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ല
പത്തനാപുരം: അലിമുക്ക് -അച്ചന്‍കോവില്‍ പാത തകര്‍ച്ചയില്‍. ബസ് സര്‍വീസും, സമാന്തര സര്‍വീസുകളും നിലച്ചു. ഇതേതുടർന്ന് പ്രദേശവാസികള്‍ ദുരിതത്തില്‍ ആയി. അലിമുക്ക് മുതൽ അച്ചൻകോവിൽ വരെയുളള 40 കിലോമീറ്റർ പാതയാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. വനം മന്ത്രി റോഡിന്റെ അറ്റകുറ്റപണികൾക്കും ടാറിംഗിനുമായി 18 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികളെങ്ങുമെത്തിയില്ല. ശബരിമല തീർഥാടകരും പത്തനാപുരം, പത്തനംതിട്ട, കുന്നിക്കോട്, പുന്നല എന്നീ ഭാഗങ്ങളിൽ നിന്നും യാത്രക്കാർ അച്ചൻകോവിലിൽ ക്ഷേത്രത്തിലും മറ്റും പോകാനായി ആശ്രയിക്കുന്ന റോഡാണിത്. ദേശീയപാതയ്ക്ക് സമാന്തരമായി കിഴക്കൻ മേഖലയിലൂടെയുളള ഗതാഗതം സുഗമമാക്കാനായി വനംവകുപ്പും എസ് എഫ് സി കെ യും സംയുക്തമായാണ് റോഡ് നിർമ്മിച്ചത്. പാതയിൽ കറവൂർ മുതൽ മുളളുമല വരെയും ചെമ്പനരുവി മുതൽ അച്ചൻകോവിൽ വരെയുമാണ് വനംവകുപ്പ് നിർമ്മിച്ചത്. മുളളുമല മുതൽ ചെരിപ്പിട്ടക്കാവ് വരെയുളള പാത എസ് എഫ് സി കെ യുടെ നിയന്ത്രണത്തിൽ ഉളളതാണ്. ഇതിൽ…
Read Moreഅഭിമന്യുവിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് പുസ്തകവണ്ടിയുമായി ഡിവൈഎഫ്ഐ
കരുനാഗപ്പള്ളി : കൊലച്ചെയ്യപെട്ട എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച പുസ്തക വണ്ടി ശ്രദ്ധേയമായി. ഡിവൈഎഫ്ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയാണ് പുസ്തകവണ്ടിയുടെ യാത്ര സംഘടിപ്പിച്ചത്. ജൻമനാടായ വട്ടവടയിൽ ഒരു ലൈബ്രറി എന്നത് അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിനായി ജനങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകവണ്ടിയുടെ ഉദ്ഘാടനം തൊടിയൂർ അരമത്തുമഠം ജംഗ്ഷനിൽ ഡിവൈഎഫ് ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി ആർ വസന്ത് നിർവഹിച്ചു. തൊടിയുർ മേഖല പ്രസിഡന്റ് അച്ചു അജികുമാർ അധ്യക്ഷനായി. സെക്രട്ടറി യു വിനോദ് , സംസ്ഥാന കമ്മിറ്റി അംഗം ബി എ ബ്രിജിത്ത്, ബ്ലോക്ക് സെക്രട്ടറി ടി ആർ ശ്രീനാഥ്, പ്രസിഡന്റ്് ആർ രജ്ഞിത്ത്, ആർ അശ്വതി, ശിബി, ഹാഷിം, സദ്ദാം, ആശ എന്നിവർ പ്രസംഗിച്ചു. തുടർന്ന്…
Read Moreജില്ലയിൽ മൂന്നര കോടിയുടെ കൃഷിനാശമെന്ന് അധികൃതർ: കണക്കുകൾ ഭാഗികം; യഥാർഥ നഷ്ടം ഇതിന്റെ ഇരട്ടിയായിരിക്കുമെന്ന് കർഷകർ
കൊട്ടാരക്കര: ജില്ലയിൽ കാലവർഷക്കെടുതി മൂലം മൂന്നര കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകൾ. എന്നാൽ ഇത് ഭാഗികമായ കണക്കാണെന്നും യഥാർഥ നഷ്ടം ഇതിന്റെ ഇരട്ടിയായിരിക്കുമെന്നും കർഷകരും കർഷക സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസാണ് കാർഷിക നഷ്ടത്തിന്റെ കണക്കുകൾ സമാഹരിച്ചിട്ടുള്ളത്. ഓരോ പ്രദേശങ്ങളിലെയും കൃഷി ഓഫീസുകൾ വഴി ശേഖരിച്ച കണക്കുകളാണിത്. ഇതിൻ പ്രകാരം മുന്നൂറു ഹെക്ടറോളം സ്ഥലത്താണ് കൃഷി നാശം സംഭവിച്ചിട്ടുള്ളത്. ഇതിന്റെ നഷ്ടക്കണക്കാണ് മൂന്നരക്കോടി രൂപയായി വിലയിരുത്തിയിട്ടുള്ളത്.വിള ഇൻഷുറൻസ് എടുത്തിട്ടുളളവരുടെ കൃഷിനാശം മാത്രമാണ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുള്ളതെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. ഇൻഷുറൻസില്ലാത്ത കർഷകരുടെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലന്നാണ് കർഷകരുടെ വാദം. വൻകിട കർഷകർമാത്രമാണ് ഇൻഷുറൻസിൽ താൽപര്യം പ്രകടിപ്പിക്കുക. നാമമാത്ര -ഇടത്തരം കർഷകർ ഇതിനു മുതിരാറില്ല. ഈ വിഭാഗമാണ് ജില്ലയിലെ ഭൂരിപക്ഷം കർഷകരും. ഇതു മൂലം ഇപ്പോൾ കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നഷ്ടക്കണക്കുകൾ…
Read More