പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി സിയിലെ അംഗീകൃത യൂണിയനുകൾ പണിമുടക്കിലേക്ക്. നവമ്പർ 5, 6 തീയതികളിൽ പണിമുടക്ക് സമരം നടത്തുമെന്ന് യൂണിയനുകൾ നോട്ടീസ് നല്‍കിയിരുന്നു.ഇതിനെ തുടർന്ന് ഇന്നലെ സി എംഡി ബിജു പ്രഭാകരന്റെ അധ്യക്ഷതയിൽ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സമരത്തിന് ആധാരമായ വിഷയങ്ങളിൽ തീരുമാനമുണ്ടായില്ലെന്ന് അംഗീകൃത തൊഴിലാളി യുണിയനുകൾ അറിയിച്ചു.കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയത് 11 വർഷം മുമ്പാണ്. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന ജീവനക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് കഴിഞ്ഞ ജൂൺ 21-ന് ഗതാഗത മന്ത്രി യോഗം വിളിച്ചു. മാനേജ്മെന്റിന്റെ ഉപസമിതി രൂപീകരിച്ച് തുടർ ചർച്ചകൾ നടത്താനും തീരുമാനിച്ചു. പക്ഷേ ആദ്യ യോഗം ചേർന്നത് സെപ്റ്റംബർ 9- നാണ്.തുടർന്ന് അഞ്ചു വട്ടം ചർച്ച…
Read MoreCategory: Kollam
ക്ലാസിൽ കയറാതെ അവർ എങ്ങോട്ട് പോയി? കൊട്ടിയത്തു നിന്നും കൂട്ടുകാരികളായ രണ്ട് യുവതികളെ കാണാതായി
കൊട്ടിയം: കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കാൻ പോയ കൂട്ടുകാരികളായ രണ്ട് യുവതികളെ കാണാതായി. ഉമയനല്ലൂർ വാഴപ്പള്ളി സ്വദേശി പതിനെട്ടുകാരിയെയും കൂട്ടുകാരി പെരുമ്പുഴ സ്വദേശി 21 കാരിയെയുമാണ് കാണാതായത്. ഇരുവരും 23-ന് രാവിലെ സ്ഥാപനത്തിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതാണ്. വീട്ടിലെത്തുന്ന പതിവു സമയം കഴിഞ്ഞിട്ടും എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ സ്ഥാപനത്തിലും മറ്റും അന്വേഷിച്ചു. കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കൊട്ടിയം പോലീസിൽ പരാതിപ്പെട്ടു.പരാതിയിൽ ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു. അന്വേഷണം നടത്തി വരികയാണെന്ന് കൊട്ടിയം പോലീസ് പറഞ്ഞു.
Read Moreദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും പരിഹാരമുണ്ടാകും; ധീരജവാന്റെ കുടുംബത്തിന് ആശ്വാസമേകാൻ കേന്ദ്ര സഹമന്ത്രി എത്തി
കൊട്ടാരക്കര: വീരമൃത്യു വരിച്ച ധീരജവാൻ ഓടനാവട്ടം കുടവട്ടൂർ ശിൽപാലയത്തിൽ വൈശാഖിന്റെ കുടുംബത്തിന് ആശ്വാസമേകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വൈശാഖിന്റെ വീട്ടിലെത്തി. രാജ്യത്തിന് വേണ്ടിയാണ് വൈശാഖ് ജീവത്യാഗം ചെയ്തതെന്നും കുടുംബത്തിന്റെ ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും വി. മുരളീധരൻ പറഞ്ഞു. മാതാപിതാക്കളായ ബീനാകുമാരി, ഹരികുമാർ, സഹോദരി ശില്പ എന്നിവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ശനിയാഴ്ച വൈകുന്നേരം 6.45നാണ് തിരുവനന്തപുരത്ത് നിന്നും മന്ത്രി വി. മുരളീധരൻ വൈശാഖിന്റെ വീട്ടിലെത്തിയത്. വൈശാഖിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാതാപിതാക്കളെ കണ്ട് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പ് നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, ജില്ലാ സെക്രട്ടറി പത്മകുമാരി, മണ്ഡലം പ്രസിഡന്റുമാരായ വയയ്ക്കൽ സോമൻ, ബിജു പുത്തയം, സതീഷ് മഞ്ജല്ലൂർ, സംസ്ഥാന സമിതി അംഗം ബി. രാധാമണി, കെ. ആർ.…
Read Moreകടത്തിലാണെങ്കിലും ജോലി ചെയ്യുന്നവർക്ക് ശമ്പളം; പൊതുപണിമുടക്ക് ദിവസത്തെ ശമ്പളം കെഎസ്ആർടിസിയും കൊടുക്കും
സ്വന്തം ലേഖകൻചാത്തന്നൂർ: നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പറയുന്ന കെ എസ് ആർ ടി സി മാനേജ്മെന്റ് പൊതുപണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളം നല്കാൻ തീരുമാനിച്ചു. കഴിഞ്ഞ സെപ്റ്റംബർ 29-ന് നടത്തായ പണിമുടക്ക് ദിവസത്തെ വേതനമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന ഭരണം നടത്തുന്ന ഇടതു മുന്നണി കൂടി പങ്കെടുത്ത സമരമായിരുന്നു നടന്നത്. സിവിൽ സർജന്റെ റാങ്കിലുള്ള ഡോക്ടർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളവർക്ക് വേതനം നല്‍കാം എന്ന തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഹാജർ ക്രമീകരിക്കുന്നതിനായി ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഹാജരായി കണക്കാക്കാനും അന്നത്തെ വേതനം വിതരണം ചെയ്യാനുമാണ് ഉത്തരവ്. ഇതിന് ശേഷമുള്ള അവധികൾ ഇൻക്രിമെന്റ് ഗ്രേഡ് പ്രമോഷൻ തുടങ്ങിയ ആനുകുല്യങ്ങൾ താത്ക്കാലികമായി അനുവദിക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്. ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ക്രമീകരിക്കുന്നതും തിരികെ ഈടാക്കേണ്ട പക്ഷം തുടർന്നുള്ള വേതനത്തിൽ നിന്നും കുറവ് ചെയ്യുന്നതാണെന്നും വ്യക്തമാക്കുന്നുണ്ട്. ഈ പൊതുപണിമുടക്ക് ദിവസം…
Read Moreജോലി നഷ്ടപ്പെട്ട യുവാവിന്റെ ജീവിതോപാധിയായിരുന്നു..! വിളവെടുപ്പ് പ്രായമായ മത്സ്യകൃഷി കുളത്തില്‍ വിഷം കലക്കി സാമൂഹ്യ വിരുദ്ധരുടെ ക്രൂരത
അഞ്ചല്‍ : കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് ജോലി നഷ്ട്ടമായി തിരിച്ചെത്തിയ അഞ്ചല്‍ പനച്ചിവിള കുമരംചിറ വീട്ടില്‍ അഖിലേഷ് ഏറെ പ്രതീക്ഷയോടെയാണ് സ്വന്തം വീട്ടുവളപ്പില്‍ പടുതാക്കുളം മത്സ്യ കൃഷി ആരംഭിച്ചത്. ജോലി നഷ്ടപ്പെട്ട മകന് ജീവിതോപാധി കണ്ടെത്തിയ സന്തോഷത്തിലായിരുന്നു മാതാവ് മല്ലികയും. സര്‍ക്കാര്‍ സബ്സിഡിക്ക് പുറമേ മാതാവ് കുടുംബശ്രീയില്‍ നിന്നും വായ്പ്പ എടുത്ത് നല്കിയ ഒരുലക്ഷം രൂപയും സുഹൃത്തുക്കളുടെ പക്കല്‍ നിന്നും കടം വാങ്ങിയതുമടക്കം രണ്ടു ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് മത്സ്യകൃഷി ആരംഭിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മത്സ്യ കൃഷിയില്‍ വ്യാപൃതനായിരുന്ന അഖിലേഷ് വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിവരാവേയാണ് സാമൂഹികവിരുദ്ധരുടെ ക്രൂരത. കഴിഞ്ഞ ദിവസം രാവിലെ കുളത്തിനടുത്ത് എത്തിയ അഖിലേഷ് കാണുന്നത് മത്സ്യങ്ങള്‍ കൂട്ടമായി ചത്ത് വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതാണ്. ആയിരം കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചിരുന്നത്. വിളവെടുപ്പ് പൂര്‍ത്തിയാക്കി കടങ്ങള്‍ തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്ന അഖിലേഷും മാതാവും ഇനി എന്ത്…
Read Moreവിദേശത്തുള്ള യുവതിയുമായി സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടു, അടുപ്പം വര്‍ധിച്ചപ്പോള്‍ വിവാഹ വാഗ്ദാനവും നല്കി; പിന്നെ നടന്നത്…
ചാത്തന്നൂർ: വിദേശത്തായിരുന്ന യുവതിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും അടുപ്പം കുടി പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയതു. ആലപ്പുഴ അരുക്കുറ്റി പുതുച്ചേരിയിൽ വീട്ടിൽ ശരത് എൻ ദേവാ (25) ണ് അരുക്കുറ്റിയിൽ നിന്നും പിടിയിലായത്. യുവതി വിദേശത്തായിരിക്കുമ്പോഴാണ് സമൂഹമാധ്യമത്തിലൂടെ ഇവർ പരിചയപ്പെടുന്നത്. അടുപ്പം വർധിച്ചപ്പോൾ ശരത് യുവതിക്ക് വിവാഹ വാഗ്ദാനം നല്കി. പിന്നീട് പല ആവശ്യങ്ങൾ ഉന്നയിച്ച് യുവതിയിൽ നിന്നും ഒരു ലക്ഷത്തിലധികം രുപ പല തവണയായി വാങ്ങിച്ചു. നാട്ടിലെത്തിയ യുവതിയെ കഴിഞ്ഞ 6-ന് പാരിപ്പള്ളിയിലെ വീട്ടിലെത്തി ശരത് പീഡനത്തിന് ഇരയാക്കി. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുന്നതായി ബോധ്യപ്പെട്ട യുവതി പാരിപ്പള്ളി പോലീസിന് പരാതി നല്‍കുകയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട് ശരതിന്. പാരിപ്പളളി ഇൻസ്പെക്ടർ അൽ ജബാറിന്റെ നേതൃത്വത്തിൽ എസ്ഐ.പ്രദീപ്, എഎസ് ഐമാരായ നന്ദകുമാർ,…
Read Moreആശുപത്രിയിലെ ഏറ്റുമുട്ടൽ! അനിഷ്ട സംഭവങ്ങൾക്കു പിന്നില്‍ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാര്‍; ഓപ്പറേഷൻ തീയറ്ററിനുള്ളിൽ വരെ സംഘട്ടനം; മൂന്നു പേർക്ക് കുത്തേറ്റു
കൊട്ടാരക്കര: പുലമൺ കോട്ടപ്പുറത്തിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പുറത്തു നിന്നെത്തിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മറ്റു രണ്ടു പേർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ രാത്രി പത്തോടെയാണ് സംഘർഷമുണ്ടായത്. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരാണ് അനിഷ്ട സംഭവങ്ങൾക്കു പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ഇന്നലെ വൈകുന്നേരം കുന്നിക്കോട്ട് വെച്ച് ഏറ്റുമുട്ടിയിരുന്നു.ഇതിന്റെ തുടർച്ചയായാണ് രാത്രിയിൽ ആശുപത്രിക്കുള്ളിൽ ഏറ്റുമുട്ടലുണ്ടായത്. ആശുപത്രിക്കു മുന്നിൽ തുടങ്ങിയ ഏറ്റുമുട്ടൽ ആശുപത്രി വളപ്പിലേക്കും ആശുപത്രിക്കുക്കുള്ളിലേക്കും വ്യാപിക്കുകയായിരുന്നു. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ വരെ സംഘട്ടനം നടന്നു.പാറക്കല്ലുകളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണങ്ങൾ. ആക്രമണത്തിനുപയോഗിച്ച പാറക്കല്ലുകൾ ആശുപത്രിയിലും പരിസരത്തും കിടക്കുന്നുണ്ട്. ആശുപത്രിക്കുള്ളിൽ രക്തവും തളം കെട്ടി കിടക്കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാമ്പുചെയ്തു വരുന്നു. അത്യാസന്ന നിലയിലുള്ള നിരവധി രോഗികൾ ചികിത്സയിലുള്ള…
Read Moreആസാം വാള ആർക്കും വേണ്ട! പിടിച്ച മീൻ നശിപ്പിച്ചു കളയാൻ മനസനുവദിക്കാത്തതിനാൽ വഴിയാത്രക്കാർക്ക് സൗജന്യമായി വിതരണം ചെയ്തു
ചാത്തന്നൂർ: മത്സ്യകൃഷി വികസന ഏജൻസിയുടെ സഹായത്തോടെ മത്സൃ കൃഷിക്ക് ഇറങ്ങി തിരിച്ചവർ ദുരിതത്തിലായി. മീൻ വാങ്ങാൻ ആരും തയാറാകുന്നില്ല. കുളത്തിൽ നിന്നും പിടിച്ച മീൻ നശിപ്പിച്ചു കളയാൻ മനസനുവദിക്കാത്തതിനാൽ വഴിയാത്രക്കാർക്ക് സൗജന്യമായി വിതരണം ചെയ്യേണ്ടി വന്നു. ചാത്തന്നൂർ സ്വദേശി കനിവ് രാജീവും സുഹൃത്ത് കിഷോറും ചേർന്നാണ് മത്സ്യകൃഷി തുടങ്ങിയത്. ഭാരിച്ച തുക ബാങ്ക് വായ്പ എടുത്താണ് മൂലധന നിക്ഷേപം നടത്തിയത്. വീട്ടുമുറ്റത്ത് പടുതങ്ങളും നിർമ്മിച്ചു. മത്സ്യകൃഷി വികസന ഏജൻസി ആസാം വാളകുഞ്ഞുങ്ങളെയാണ് നല്‍കിയത്. വിളവെടുക്കാറായപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ മുഖേനയും മറ്റും പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി. പ്രതികരണം ആശാവഹമായിരുന്നില്ല. കുളത്തിൽ നിന്നും മീൻ പിടിച്ച് വാഹനത്തിൽ ചാത്തന്നൂർ ടൗണിൽ എത്തിച്ചു. ഒരു പകൽ മുഴുവൻ ശ്രമിച്ചിട്ടും ഒരു മീൻ പോലും ആരും വാങ്ങിയില്ല. ആസാം വാള എന്ന് കേൾക്കുമ്പോൾ തന്നെ തിരിച്ചു നടക്കും.വൈകുന്നേരമായതോടെ വഴിയെ പോയവർക്ക് സൗജന്യമായി മീൻ…
Read Moreകെഎസ്ആർടിസിയിൽ മൂന്നാമതും കൂട്ടസ്ഥലമാറ്റം; ഉത്തരവിനെക്കുറിച്ച് കോർപ്പറേഷൻ അവകാശപ്പെടുന്നതിങ്ങനെ…
ചാത്തന്നൂർ: കെ എസ് ആർ ടി സി യിൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സ്ഥലം മാറ്റി കൊണ്ട് മൂന്നാമതും ഉത്തരവിറക്കി. ആദ്യ രണ്ടു ഘട്ടത്തിലും ഇറക്കിയ ഉത്തരവുകളിലെ അപാകതകളും പരാതികളും പരിഹരിച്ചുകൊണ്ടും കോടതി ഉത്തരവുകൾ പാലിച്ചുകൊണ്ടുമാണ് ഇന്നലെത്തെ ഉത്തരവ് എന്ന് കോർപ്പറേഷൻ അവകാശപ്പെടുന്നുണ്ട്. ഫലത്തിൽ മൂന്നാമത് ഇറങ്ങിയ ഉത്തരവും കൂട്ടസ്ഥലം മാറ്റം തന്നെയെന്ന് ജീവനക്കാർ .കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യത്തെ സ്ഥലം മാറ്റ ഉത്തരവുണ്ടായത്. അതിനെതിരെ ജീവനക്കാർ കോടതിയെ സമീപിച്ചു.പരാതികളും ആക്ഷേപങ്ങളും പരിഹരിച്ച് മൂന്ന് മാസത്തിനകം പുതിയ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി നിർദ്ദേശിച്ചു. ഇതനുസരിച്ച് രണ്ടാമതും ‘സ്ഥലം മാറ്റ ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നു.1458 കണ്ടക്ടർമാരാണ് പരാതികൾ നല്‍കിയത്.വീണ്ടും ജീവനക്കാർ കോടതിയെ സമീപിക്കുമെന്ന ഘട്ടമായപ്പോൾ ആ ഉത്തരവ് മരവിപ്പിച്ചു. സ്ഥലം മാറ്റ പട്ടിക കരട് പട്ടികയായി പ്രഖ്യാപിച്ച് ജീവനക്കാരുടെ പരാതികൾ കൂടി കേട്ട ശേഷമാണ്…
Read Moreകേരളത്തെ ഞെട്ടിച്ച കൊലപാതകം! അന്വേഷണത്തിന് അസാധാരണ വഴികളും; നിര്‍ണായകമായത് ഡമ്മി പരിശോധന
കൊല്ലം : പാന്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. വിചിത്രവും ക്രൂരവുമായ ഒരു കൊലപാതകം തെളിയിക്കാൻ അന്വേഷണ സംഘം സഞ്ചരിച്ചത് അസാധാരണ വഴികളിലൂടെയും. 2018 മാര്‍ച്ച് 25 നായിരുന്നു ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെയും വിവാഹം നടക്കുന്നത്. വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, എന്നിവയുൾപ്പെടെ ഉത്രയുടെ കുടുംബത്തില്‍ നിന്നും അരക്കോടി രൂപയോളം വരുന്ന സ്വത്ത് വകകളാണ് സ്ത്രീധനമായി സൂരജന് ലഭിച്ചത്. വീടുപണിയ്ക്കും വാഹനം വാങ്ങുന്നതിനുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍ എന്നിവ പുറമേ. മാസം വട്ടചെലവിന് പ്രത്യേകം തുക. വിവാഹം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും ഉത്രയെ ഒഴിവാക്കാനുള്ള പോംവഴികളും സൂരജ് ആലോചിച്ചു തുടങ്ങി. ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. വിവാഹ മോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്ക് ലഭിച്ച അരക്കോടിയോളം സ്വത്ത്…
Read More