അഞ്ചൽ: ഭാര്യ ഉത്രയെ പലതവണ കൊല്ലാൻ ശ്രമിച്ച സൂരജ് നേരത്തെ പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ചും അപായപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണ് പറക്കോട്ടെ വീട്ടില്‍ ഉത്രയെ കടിച്ചത്. ഇതിനു മുമ്പ് 2020 ഫെബ്രുവരി 29ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ കണ്ടതും ഇതേ അണലിയാണ്. ഉത്ര ഈ പാമ്പിനെ കണ്ടു ഭയന്നു നിലവിളിക്കുകയും സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി ടെറസില്‍ കയറി പുറത്തേക്ക് എറിയുകയും ചെയ്തു. എന്നാല്‍, പിന്നീട് സൂരജ് താഴെയിറങ്ങി ചാക്കെടുത്തു വിറകുപുരയില്‍ വച്ചു. ഈ പാമ്പിനെ മാര്‍ച്ച് രണ്ടിന് ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിക്കുകയായിരുന്നു. രണ്ടിനു രാത്രി വീടിനു പുറത്തുവച്ച് ഉത്രയെ പാമ്പു കടിച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഉത്രയ്ക്കു കടിയേറ്റത് മുറിയില്‍ വച്ചാണെന്നു കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും അവര്‍ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി. പാമ്പിനെ എത്തിച്ച ചാക്ക് ഉള്‍പ്പെടെ തെളിവെടുപ്പില്‍ കണ്ടടുത്തു.…
Read MoreCategory: Kollam
ഉത്ര വധക്കേസ്: ചുവടുപിഴയ്ക്കാത്ത അന്വേഷണത്തിലൂടെ മുന്നേറി; റൂറൽ പോലീസിന് പൊൻതൂവൽ
കൊല്ലം: ചുവടുപിഴയ്ക്കാത്ത അന്വേഷണത്തിലൂടെ അത്യപൂർവമായ കേസിലെ പ്രതിയെ തെളിവുകൾ നിരത്തി നീതിപീഠത്തിന്റെ മുന്‍പിലെത്തിച്ചത് റൂറൽ പോലീസിന് അഭിമാനകരമായ നേട്ടം. ഉത്രവധക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥരും കൊല്ലം റൂറൽ പോലീസും അഭിമാന തിളക്കത്തിലും ആഹ്ളാദത്തിലുമായിരുന്നു. വിഷ പാമ്പിനെ ഉപയോഗിച്ച് കൊല നടത്തിയ അത്യപൂർവമായ കേസ് ഇപ്പോൾ പോലീസിന്റെ കുറ്റാന്വേഷണ പഠന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിയമ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിലും ഇടം നേടിയിട്ടുണ്ട്. സമാന സംഭവങ്ങൾ എവിടെ, ഏതു കാലത്തു നടന്നാലും കൊല്ലം റൂറൽ പോലീസും അന്വേഷണ സംഘവും പരാമർശിക്കപ്പെടുമെന്നത് റൂറൽ സേനക്ക് അഭിമാനവും ചാരിതാർഥ്യവും നൽകുന്നതാണ്. 2020 മേയ് 21ന് കൊല്ലപ്പെട്ട ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും റൂറൽ എസ് പി യായിരുന്ന ഹരിശങ്കറിനു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങുന്നത്. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം…
Read Moreഉത്ര കൊലക്കേസ്; ശീതീകരിച്ച മുറിയുടെ ജനല്‍ തുറന്നിട്ടതെന്തിനെന്ന മാതാപിതാക്കളുടെ സംശയം, കൊലപാതകത്തിന്റെ ചുരുളഴിയിച്ച കഥയിങ്ങനെ…
കൊല്ലം : പാന്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. വിചിത്രവും ക്രൂരവുമായ ഒരു കൊലപാതകം തെളിയിക്കാൻ അന്വേഷണ സംഘം സഞ്ചരിച്ചത് അസാധാരണ വഴികളിലൂടെയും. 2018 മാര്‍ച്ച് 25 നായിരുന്നു ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെയും വിവാഹം നടക്കുന്നത്. വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, എന്നിവയുൾപ്പെടെ ഉത്രയുടെ കുടുംബത്തില്‍ നിന്നും അരക്കോടി രൂപയോളം വരുന്ന സ്വത്ത് വകകളാണ് സ്ത്രീധനമായി സൂരജന് ലഭിച്ചത്. വീടുപണിയ്ക്കും വാഹനം വാങ്ങുന്നതിനുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍ എന്നിവ പുറമേ. മാസം വട്ടചെലവിന് പ്രത്യേകം തുക. വിവാഹം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും ഉത്രയെ ഒഴിവാക്കാനുള്ള പോംവഴികളും സൂരജ് ആലോചിച്ചു തുടങ്ങി. ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. വിവാഹ മോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്ക് ലഭിച്ച അരക്കോടിയോളം സ്വത്ത്…
Read Moreവീട് വാടകയ്ക്കെടുത്തു കൊടുക്കാമെന്നു പറഞ്ഞു യുവതിയെ..! ഷാക്കർ മുങ്ങിയത് 40,000 രൂപയും യുവതിയുടെ സ്കൂട്ടറുമായി
വർക്കല: വീട് വാടകയ്ക്കെടുത്തു കൊടുക്കാമെന്നു പറഞ്ഞു യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡനം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല രഘുനാഥപുരം സ്വദേശി കടയിൽവീട്ടിൽ ഷാക്കർ (37) ആണ് അറസ്റ്റിലായത്. യുവതിയെ വാടകവീട്ടിൽ വച്ച് പീഡിപ്പിച്ച ശേഷം റൂമിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും യുവതിയുടെ സ്കൂട്ടറുമായി പ്രതി കടന്നുകളയുകയായിരുന്നു. വർക്കല ഡിവൈഎസ്പി പി. നിയാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് കാറും യുവതിയിൽ നിന്ന് തട്ടിയെടുത്ത സ്കൂട്ടറും കണ്ടെടുത്തു. ഡാൻസാഫ് ടീമംഗങ്ങളായ എസ്ഐ ഫിറോസ്ഖാൻ, എഎസ്ഐ ബിജു കുമാർ, സുനിൽരാജ്, ഡിവൈഎസ്പിയുടെ കുറ്റാന്വേഷണ സംഘത്തിലെ ടീമംഗങ്ങളായ എസ്ഐ ഗോപകുമാർ, എഎസ്ഐ ബൈജു, ഹരീഷ്, ഷൈജു, കണ്ണൻ പിള്ള ,എഎസ്ഐ ബൈജു, എസ്സിപിഒവിനോദ് എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി. പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
Read Moreടഗുകളുടെ അഭാവം! ക്രൂ ചേഞ്ചിംഗിന് തിരിച്ചടിയാകുന്നു; കാരണമായി അധികൃതര്‍ പറയുന്നത് ഇങ്ങനെ…
വിഴിഞ്ഞം: കോവിഡ് നിയന്ത്രണങ്ങൾ മാറി വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങൾ തുറന്നതും വിഴിഞ്ഞത്തെ ടഗുകളുടെ കുറവും ക്രൂ ചേഞ്ചിംഗ് മന്ദഗതിയിലാക്കി. ഒാഗസ്റ്റ് മാസത്തിൽ തൊണ്ണൂറോളം കപ്പലുകൾ ജീവനക്കാരെ ഇറക്കാനും കയറ്റാനുമായി വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിട്ടിരുന്നെങ്കിൽ സെപ്റ്റംബറിൽ നേർ പകുതിയിൽ താഴെയായി. സിംഗപ്പൂർ, കൊളംബോ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങൾ മാസങ്ങളോളമുള്ള അടച്ച് പൂട്ടലിനുശേഷം കഴിഞ്ഞ മാസം മുതൽ തുറന്ന് നൽകി. ക്രൂചേഞ്ചിംഗ് ആരംഭിച്ച ശേഷം വളരെ വേഗത്തിൽ അഞ്ഞൂറ് തികച്ച വിഴിഞ്ഞം തുറമുഖം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഏറ്റവും കൂടുതൽ കപ്പലടുപ്പിച്ച് മൈനർ പോർട്ടുകളിൽ ഇന്ത്യയിൽ ഒന്നാം നിരയിലെത്തി. കുറഞ്ഞ ചെലവിൽ ക്രൂ ചേഞ്ചിംഗ് നടത്താമെന്നതും അന്താരാഷ്ട്ര കപ്പൽ ചാനലിന് സമീപമെന്ന പ്രത്യേകതയും കണക്കിലെടുത്ത് പതിനൊന്നോളം ഏജന്റുമാരും താത്പര്യപൂർവ്വം ഇവിടഐത്തി. കാറ്റും കടൽക്ഷോഭവും വകവയ്ക്കാതെ ലോകത്താകമാനമുള്ള പത്ത് കപ്പലുകൾ വരെ ചില ദിവസങ്ങളിൽ തുറമുഖത്ത് നങ്കൂരമിട്ട് ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയ…
Read Moreവീണ്ടും വില്ലനായി സ്ത്രീധനം! മകളുടെ ഭർത്താവും അമ്മയും കൂടിയാണ് മകളെ കൊലപ്പെടുത്തിയതെന്നു പിതാവ്; പ്രീതിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു
അഞ്ചല്‍ : പൂനെയില്‍ ഭര്‍ത്തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അഞ്ചൽ അറയ്ക്കൽ പൊടിയാട്ടുവിള മധു മന്ദിരത്തിൽ മധുസൂദനൻപിള്ള -അംബിക ദമ്പതികളുടെ മകൾ പ്രീതി (ചിഞ്ചു -27) യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവരുടെ സാനിധ്യത്തില്‍ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അതേസമയം പ്രീതിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പിതാവ് അടക്കമുള്ള ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അഖില്‍ മകളെ വലിയ രീതിയില്‍ ഉപദ്രവിച്ചിരുന്നു. ഇക്കാര്യം മകള്‍ തങ്ങളോടു ഒളിച്ചുവയ്ക്കുകയും അതേസമയം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുകയും ചെയ്തിരുന്നുവെന്ന് പിതാവ് മധുസൂദനൻപിള്ള പറയുന്നു. മകളുടെ ശരീരത്ത് മര്‍ദനമേറ്റതിന്റെ നിരവധി പാടുകളാണ് ഉള്ളതന്നും പിതാവ് വ്യക്തമാക്കി. ദില്ലിയിൽ സ്ഥിര താമസമാക്കിയ പ്രീതിയും പൂനെ മലയാളിയായ അഖിലും തമ്മിലുള്ള വിവാഹം 2015 ലാണ് നടന്നത്. 125 പവൻ സ്വർണമാണ് അഖിലിന്…
Read Moreകോർപ്പറേഷനിൽ 300-ഓളം സുരക്ഷാ ജീവനക്കാരുടെ ഒഴിവ്; കെഎസ്ആർടിസി ജീവനക്കാരെ സുരക്ഷാ ജോലിക്ക് നിയോഗിക്കുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി ജീവനക്കാരെ സുരക്ഷാ ജോലിക്കായി നിയോഗിക്കാൻ തീരുമാനം. 300-ഓളം സുരക്ഷാ ജീവനക്കാരുടെ ഒഴിവുകളുണ്ട് കോർപ്പറേഷനിൽ. വിമുക്തഭടന്മാരെ പി എസ് സി മുഖേന സുരക്ഷാ ജോലിയ്ക്കായി നിയോഗിക്കുകയായിരുന്നു പതിവ്. അത്തരം നിയമനം നടത്താതെയാണ് നിലവിലുള്ള ജീവനക്കാരെ സുരക്ഷാ ജോലിക്കായി നിയോഗിക്കുന്നത്. സുരക്ഷാ വിഭാഗത്തിലേയ്ക്കുള്ള ജീവനക്കാരുടെ പട്ടിക തയാറാക്കി ഉടൻ നല്‍കണമെന്ന് ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരി യൂണിറ്റ് ഓഫീസർമാർക്ക് കഴിഞ്ഞ 4-ന് ഉത്തരവ് നല്കി. ആയാസരഹിത (അദർ ഡ്യൂട്ടി ) ജോലിയിലേയ്ക്ക് തസ്തികമാറ്റം നടത്താൻ കോർപ്പറേഷനിൽ നിയമമുണ്ട്. ഓരോ അവയവങ്ങളുടെയും കാര്യക്ഷമത മെഡിക്കൽ ബോർഡ് പരിശോധിച്ച് 45 ശതമാനത്തിൽ താഴെ മാത്രം ശാരീരിക ക്ഷമതയുള്ളവരെയും 30 ശതമാനം വരെ കാഴ്ചശക്തി കുറവുള്ളവരെയുമാണ് ആ യാസരഹിത ജോലിക്കായി തസ്തികമാറ്റം അനുവദിക്കുന്നത്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണ്…
Read Moreസൂരജിനൊപ്പം തന്നെ മാതാപിതാക്കള്‍ക്കും പങ്കുണ്ട്! സഹോദരിക്ക് പ്രധാന പങ്കാണ്; സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ; ഉത്രയുടെ കുടുംബം പറയുന്നു…
അഞ്ചല്‍ : ഏറെ പ്രമാദമായ അഞ്ചല്‍ ഏറം സ്വദേശിനി ഉത്രയുടെ കൊലപാതകത്തില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയുണ്ട്. കോടതിയില്‍ പ്രോസിക്യൂഷന് സ്വീകരിച്ച ശക്തമായ നിലപാട് പ്രതിക്ക് വലിയ ശിക്ഷ തന്നെ ലഭിക്കുമെന്ന ഉറപ്പാണ് നല്‍കുന്നതെന്നും ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു. കേസില്‍ സൂരജിനോപ്പം തന്നെ മാതാപിതാക്കള്‍ക്കും സഹോദരിക്കും പങ്കുണ്ട്. സഹോദരിക്ക് പ്രധാന പങ്കാണ് കേസിലുള്ളത്. ഇവരെയും ശിക്ഷിക്കുമെന്നാണ് പ്രതീക്ഷ. ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസില്‍ വിശ്വാസം നഷ്ടമായതോടെയാണ് റൂറല്‍ പോലീസ് മേധാവിയെ നേരില്‍ കണ്ടു പരാതി നല്‍കിയത്. ലോക്കല്‍ പോലീസില്‍ അഞ്ചല്‍ എസ്ഐ അടക്കമുള്ളവര്‍ അനുകൂല നിലപാട് സ്വീകരിച്ചുവെങ്കിലും അന്നത്തെ സിഐ കേസ് അന്വേഷിക്കുന്നതില്‍ കാര്യമായ ഊര്‍ജിതം കാണിച്ചിരുന്നില്ല. ഇതിനാലാണ് ഉന്നതങ്ങളില്‍ പരാതി നല്‍കിയത്. തങ്ങളുടെ കുടുംബത്തിനുണ്ടായ നഷ്ടം ഇനിയൊരു കുടുംബത്തിനും ഉണ്ടാകരുത്. അതിനാല്‍…
Read Moreപ്രസവിച്ച ഉടൻ കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച യുവതിയ്ക്ക് ജാമ്യം, ജാമ്യത്തിലിറക്കിയത് ഭര്‍ത്താവ്!
ചാത്തന്നൂർ: പ്രസവിച്ച ഉടൻ കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തിൽ ജയിലിൽ കഴിയുകയായിരുന്ന യുവതിയ്ക്ക് ജാമ്യം ലഭിച്ചു. ഭർത്താവ് വിഷ്ണുവാണ് ജാമ്യത്തിലിറക്കിയതെന്ന് പോലീസ് പറഞ്ഞു. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയ്ക്കാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. കഴിഞ്ഞ ജനുവരി 5-നാണ് കരിയിലക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച ശേഷം രേഷ്മ കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പോലീസ് കേസ്. കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി മരിച്ചു. ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട, ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. അജ്ഞാത കാമുകനായി രേഷ്മയോട് ചാറ്റ് ചെയ്തിരുന്ന ഭർത്തൃ സഹോദരന്റെ ഭാര്യ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ ആര്യ (23)…
Read Moreകെഎസ്ആർടിസി കൊമേഴ്സ്യൽ വിഭാഗത്തിന് പുതിയ ചുമതലകൾക്കൂടി ഏർപ്പെടുത്തി സി എംഡി ബിജു പ്രഭാകരൻ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ കോമേഴ്സ്യൽ വിഭാഗത്തിന് നിലവിലുള്ളതിന് പുറമേ മറ്റ് ചുമതലകളും ഉത്തരവാദിത്വവും ഏർപ്പെടുത്തി സി എംഡി ബിജു പ്രഭാകരന്റെ ഉത്തരവ്.എസ്റ്റേറ്റ് ഓഫീസർ, സി ടി ഒ – ഇൻചാർജ്ജ് എന്നിവർക്കാണ് അധിക ചുമതലകൾ. പുതിയ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തുകയും പരമാവധി തുക നേടുകയുമാണ് ലക്ഷ്യം. മാത്രമല്ല പൊതുഗതാഗത മേഖലയിൽ നിന്നും വ്യതിചലിച്ച് മറ്റ് മേഖലകളിലേക്ക് മാറുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഒറ്റ നോട്ടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ നല്കി അടുക്കും ചിട്ടയും ഉണ്ടാക്കാനുള്ള ശ്രമവും പുതിയ ഉത്തരവിന് പിന്നിലുണ്ട്. ഭൂമി സംബന്ധമായ രേഖകൾ സൂക്ഷിക്കുകയും അവ കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഇനി എസ്റ്റേറ്റ് ഓഫീസറാണ്.ആദായനികുതി, കെട്ടിട നികുതി എന്നിവയും കൃത്യമായി അടയ്ക്കണം. വൈദ്യുതി ചാർജ്, വാട്ടർ ചാർജ് എന്നിവയും അടയ്ക്കേണ്ടത് എസ്റ്റേറ്റ് ഓഫീസറുടെ ചുമതലയാണ്. കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുക്കേണ്ടതും വാടക കൃത്യമായി പരിക്കുകയും വേണം.പുതിയ കരാറുകളിലും എഗ്രിമെന്റുകളിലും ഏർപ്പെടേണ്ടതും…
Read More