ചേർത്തല: മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തില്‍ കേസിലെ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. ബിപിഎൽ ലിസ്റ്റിൽ നിന്നു പുറത്താക്കപ്പെട്ട തീരദേശമത്സ്യതൊഴിലാളികളെ അണിനിരത്തി ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയുടെ ചേർത്തല ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിൽ പ്രതികളായ കെപിസിസി സെക്രട്ടറി എസ്.ശരത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി വിമൽ, നേതാക്കളായ ബാബു ആന്റണി, കെ.എസ്. തങ്കച്ചൻ, ഹെർബിൻ പീറ്റർ, സിബി പൊള്ളയിൽ എന്നിവരെയാണ് ചേർത്തല ജൂഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ് കോടതി വെറുതെ വിട്ടത്. 2017 ഓഗസ്റ് മാസം നടത്തിയ സമരത്തിൽ തീരദേശത്തു നിന്നും നൂറോളം സ്ത്രീകളും പങ്കെടുക്കുകയും മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എട്ടുവർഷത്തോളം നടന്ന നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കുവേണ്ടി അഡ്വ.സി.ഡി ശങ്കർ കോടതിയില്‍ ഹാജരായി.
Read MoreCategory: Kottayam
എംജി യൂണിവേഴ്സിറ്റി കലോത്സവം; കലാശക്കൊട്ട്, കപ്പിനരികെ കൊച്ചിക്കാര്
കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവത്തിനു നാളെ കൊടിയിറക്കം. അക്ഷരനഗരിക്ക് ഉറങ്ങാത്ത രാവ് ഇന്നു മാത്രം. കളര്‍ഫുള്ളായ കാമ്പസുകളും ആവേശം നിറഞ്ഞ വേദികളും രാത്രിയെ പകലാക്കി മാറ്റുകയാണ്. കലോത്സവം തുടങ്ങിയതു മുതല്‍ കൊച്ചി കോളജുകള്‍ സമ്പൂര്‍ണ ആധിപത്യം തുടരുകയാണ്. 55 പോയിന്റുമായി തേവര എസ്എച്ച് കോളജ് ആണ് മുന്നിൽ. 53 പോയിന്റുമായി ആര്എല്വിക കോളജ് തൃപ്പുണിത്തുറ തൊട്ടുപിന്നിലുണ്ട്. നാലാം സ്ഥാനത്തായിരുന്ന മഹാരാജസ് കോളജ് 49 പോയിന്റുമായി മൂന്നാമതെത്തി. പിന്നിലായിരുന്ന മുന്‍ ചാമ്പ്യന്മാര് കൂടിയായ മഹാരാജാസിനെ രണ്ടു ദിവസത്തെ മത്സരഫലങ്ങളാണ് മുന്നോട്ടെത്തിച്ചത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സെന്റ് തെരാസാസ് നാലാം സ്ഥാനത്തൊണ്. അതിഥേയരായ കോട്ടയം സിഎംഎസ് കോളജ് 17 പോയിന്റുമായി ഏഴാമതുണ്ട്. തിരുനക്കര മൈതാനിയിലെ വേദിയില്‍ ഇന്നു വൈകുന്നേരം നാലിന് ആവേശം നിറയുന്ന മാര്‍ഗംകളി അരങ്ങേറും. മൂന്നിനു കലോത്സവം സമാപിക്കും. സമാപന ദിവസം ബാന്റ് ഉള്‍പ്പെടെയുളള സംഗീതനിശ ഒരുക്കിയാണ് കലോത്സവത്തെ സംഘാടകര്‍…
Read Moreറേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം ഏഴിന്
പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ ഏഴിന് കടകള്‍ അടച്ച് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിനു മുന്പില് ധര്‍ണ നടത്തും.സമരപ്രഖ്യാപന കണ്വന്ഷന് ഓള് ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഫെഡറേഷന് ദേശീയ സെക്രട്ടറി ജോണ്സന് വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷന് നല്‍കണമെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും അതിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയ സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ജോണ്സന് വിളവിനാല്‍ പറഞ്ഞു സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ അസോസിയേഷന് കവിയറ്റ് ഫയല്‍ ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ തള്ളിയിട്ടും വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കാതെ ഇരിക്കുന്നതിന് എതിരെ കൂടിയാണ് ഈ കടയടപ്പ് സമരം എന്നും അദ്ദേഹം പറഞ്ഞു. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്…
Read Moreഎംജി കലോത്സവം; എറണാകുളം മുന്നേറുന്നു; ആതിഥേയരായ സിഎംഎസ് കോളജ് ഏഴാം സ്ഥാനത്ത്
കോട്ടയം: തേവര എസ്എച്ച് കോളജിന്റെ ലാസ്യലയ താളത്തില്‍ ആറാടി എറണാകുളം ജില്ലയുടെ മുന്നേറ്റം തുടരുന്നു. എംജി യൂണിവേഴ്സിറ്റി കലോത്സവം അവസാനിക്കുവാന്‍ രണ്ടുദിനം ബാക്കിനില്‍ക്കെ 50 പോയിന്റുമായി തേവര എസ്എച്ച് കോളജ് തുടക്കം മുതലുള്ള തേരോട്ടം തുടരുകയാണ്. 39 പോയിന്റുമായി സെന്റ് തെരേസാസാണ് രണ്ടാം സ്ഥാനത്ത്. 34 പോയിന്റ് നേടി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് മൂന്നാം സ്ഥാനത്തുണ്ട്. പിന്നിലായിരുന്ന മുന്‍ ചാമ്പ്യന്മാര് കൂടിയായ മഹാരാജാസ് 23 പോയിന്റുമായി നാലാമതെത്തി. രണ്ടു ദിവസത്തെ മത്സരഫലങ്ങളാണ് മഹാരാജാസിനെ മുന്നോട്ടെത്തിച്ചത്. അതിഥേയരായ കോട്ടയം സിഎംഎസ് കോളജ് എറണാകുളം കോളജുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി 16 പോയിന്റുമായി ഏഴാമതുണ്ട്. ആദ്യമായിട്ടാണ് കോട്ടയം സിഎംഎസ് കോളജ് ഏഴാം സ്ഥാനത്ത് എത്തുന്നത്. കോല്‍ക്കളിയും ആവേശം നിറയുന്ന കളര്‍ ഫുള്‍ മത്സരമായ ഗ്രൂപ്പ് ഡാന്‍സും ഇന്നു വേദിയിലെത്തും. മൂന്നിനു കലോത്സവം സമാപിക്കും. സമാപന ദിവസം ബാന്റ് ഉള്‍പ്പെടെയുളള സംഗീതനിശ ഒരുക്കിയാണ്…
Read Moreകലയുടെ കനകപ്രഭയിൽ സിഎംഎസ് കോളജ്
കോട്ടയം: കലയുടെ കനകപ്രഭയിലാണു കോട്ടയം. “വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പേരുപോലെതന്നെ അക്ഷരനഗരിയായ കോട്ടയം ഭാവരസതാളലയങ്ങളിൽ ഒന്നായിത്തീർന്നു. കലാമാമാങ്കം നാലാം ദിനത്തിലേക്കു കടക്കുമ്പോള്‍ യുവതയുടെ ഉത്സവമേളങ്ങളിൽ നിറഞ്ഞാടുകയാണു പ്രധാന വേദിയായ സിഎംഎസ് കോളജ് കാമ്പസ്. തിരുനക്കരയുടെ തിരുമുറ്റത്തും സിഎംഎസ് കോളജിലും ബസേലിയസ്, ബിസിഎം കോളജുകളിലെ വേദികളിലും കലാവിരുന്ന് ആസ്വദിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്. മത്സരാര്‍ഥികള്‍ ഏറിയതിനാല്‍ മത്സരങ്ങള്‍ പുലര്‍ച്ചെ വരെ നീളുകയാണ്. എല്‍ഇഡി ലൈറ്റുകള്‍ സൃഷ്ടിക്കുന്ന മാസ്മരിക വെളിച്ചത്തില്‍ നര്‍ത്തകിമാരുടെ ചുവടുകളുടെ താളത്തിലും ഗായകരുടെ ഈണത്തിലും താളംപിടിച്ച് രാത്രിയിലും കലോത്സവം ആഘോഷമാക്കുകയാണു കുട്ടികള്‍. വിദ്യാര്‍ഥികള്‍ക്ക് ആടാനും പാടനുമായി ഓപ്പണ്‍ സ്റ്റേജും കോളജ് ഒരുക്കിയിട്ടുണ്ട്. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തുന്നത് സിഎംഎസ് കോളജ് കാമ്പസിലാണ് 207 വര്‍ഷം പിന്നിടുന്ന കലാലയ മുത്തശിയെ കാണുന്നതിനും അടുത്തറിയുന്നതിനുമായിട്ടാണ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോളജുകളില്‍നിന്നു കുട്ടികള്‍…
Read Moreപാലാ വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
പാലാ: രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിനു തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നു പുലർച്ചെ അഞ്ചോടെയാണു തീപിടിത്തമുണ്ടായത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇവിടെനിന്നു പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സിന്റെ നാലോളം യൂണിറ്റ് എത്തി മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണു തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. കെട്ടിടം പൂർണമായും കത്തിനശിച്ചു. രാമപുരം ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ യൂണിറ്റാണ് അഗ്നിക്കിരയായത്.
Read Moreപൊളളുന്ന വെയിൽ മത്സരാര്‍ഥികളെ വലയ്ക്കുന്നു; ഗ്രീന്‍ റൂമില്‍ ഫാന്‍ പോലുമില്ലാത്ത അവസ്ഥ
കോട്ടയം: പൊളളുന്ന വെയിലും ചൂടും മത്സരാര്ഥികളെയും വലയ്ക്കുന്നു. താപനിലയില്‍ ഇന്നലെ കോട്ടയം എക്കാലത്തെയും ഉയര്‍ന്ന റിക്കാര്‍ഡ് കുറിച്ചത്. 39.9 ഡിഗ്രിയാണ്. മണിക്കൂറുകളോളം കാത്തിരിക്കുന്ന മത്സരാര്‍ഥികള്‍ പലരും തളര്‍ന്നുവീഴുന്ന സ്ഥതിയാണ്. പല വേദികളോടും ചേര്‍ന്നുള്ള ഗ്രീന്‍ റൂമില്‍ ഫാന്‍ പോലുമില്ല. ചിലരാകട്ടെ വേഷവിധാനങ്ങള്‍ അണിഞ്ഞ് എസിയുള്ള വാഹത്തിലെത്തി വേദിക്കരികില്‍ പാര്‍ക്ക് ചെയ്യുകയാണ്. മത്സരം തുടങ്ങാന്‍ ചെസ് നമ്പര്‍ വിളിക്കുമ്പോഴാണ് വേദിയിലെത്തുന്നത്.ചൂടിന്റെ കാഠിന്യത്തില്‍ മത്സരങ്ങള്‍ കാണുന്നതിനും പകല്‍ ആളുകള്‍ കുറവാണ്. രാത്രിയിലാണു കുറുച്ചു കാണികളെങ്കിലും എത്തുന്നത്.
Read Moreഎംജി യൂണിവേഴ്സിറ്റി കലോത്സവം; വിജയാഹ്ലാദങ്ങളിൽ എറണാകുളം താരങ്ങള്‍
കോട്ടയം: എംജി കലോത്സവത്തില്‍ കിരീടം നേടാനുള്ള വാശിയേറിയ മത്സരത്തില്‍ മൂന്നാംദിനത്തിലും എറണാകുളം കോളജുകള്‍ക്കു മുന്നേറ്റം. നിലവില്‍ തേവര എസ്എച്ച് 22 പോയിന്റോടെ ഒന്നാം സ്ഥാനത്തും സെന്റ് തെരേസാസ് 17 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണുള്ളത്. ആര്‍എല്‍വി തൃപ്പൂണിത്തുറ, കാലടി ശ്രീശങ്കര കോളജ് 16 പോയിന്റുമായി ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 15 പോയിന്റുമായി യുസി കോളജ് ആലുവ തൊട്ടുപിന്നിലുണ്ട്. കുംഭച്ചൂടിലും അക്ഷരനഗരിയില്‍ കലയുടെ ആവേശപ്പൂരം മുന്നേറുകയാണ്. ഇന്നു രാവിലെ നാടോടിനൃത്തവും വഞ്ചിപ്പാട്ടും കഥാപ്രസംഗവും സ്റ്റേജിതരമത്സരങ്ങളായ കവിതാരചനയും നടന്നു. രാത്രി ബിസിഎം കോളജില്‍ അഭിനയത്തിന്റെ രസക്കാഴ്ചയുമായി സ്കിറ്റ് അരങ്ങേറും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത കോട്ടയത്തെ കലാസ്നേഹികള്‍ കലോത്സവം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്. വേദികളില്‍ ഇന്ന് ഇഞ്ചോടിച്ച് മത്സരങ്ങള്‍ തുടരും.
Read Moreമൂന്നാർ കാട്ടാന ആക്രമണം: ഡീൻ കുര്യാക്കോസ് എംപിയുടെ നിരാഹാരസമരം തുടരുന്നു
ഇടുക്കി: മൂന്നാർ മേഖലയിലെ കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ആരംഭിച്ച നിരാഹാരസമരം തുടരുന്നു. മൂന്നാർ ഗാന്ധിപ്രതിമയ്ക്കു മുന്നിലാണ് എംപി അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. മൂന്നാറിൽ സ്പെഷൽ ആർആർടിയെ നിയോഗിക്കുക, ജനവാസമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെ കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കുക, വന്യജീവി ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് എംപിയുടെ സമരം. നേതാക്കളും കോണ്‍ഗ്രസ് പ്രവർത്തകരും അദ്ദേഹത്തോടൊപ്പം സമരത്തിൽ പങ്കെടുക്കുന്നുണ്ട്.ഇതിനിടെ ഡീൻ കുര്യാക്കോസിന്റെ സമരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് സിപിഎം ആരോപിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന് അടിയന്തര നഷ്ടപരിഹാരം കൈമാറിയതിനു ശേഷം എംപി പെട്ടെന്ന് സമരമാരംഭിച്ചതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. ജില്ലയിലെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വനം…
Read Moreകടുവ ഭക്ഷിച്ച നിലയിൽ മ്ലാവിന്റെ ജഡം; ഭീതിയിലാഴ്ന്ന് പമ്പാവാലി; മനുഷ്യജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തു നിൽക്കരുതെന്ന് ജനപ്രതിനിധികൾ
കണമല: കഴിഞ്ഞയിടെ കടുവയുടെ സാന്നിധ്യം കണ്ട് ടാപ്പിംഗ് തൊഴിലാളി ഓടി രക്ഷപ്പെട്ട പമ്പാവാലി, തുലാപ്പള്ളി പ്രദേശത്ത് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന നിലയിൽ കടുവ ഭക്ഷിച്ച മ്ലാവിന്റെ ജഡാവശിഷ്ടം കണ്ടെത്തി. സംഭവത്തിൽ സ്ഥലത്തെത്തി പരിശോധനയും തെളിവെടുപ്പും നടത്തിയതിനൊപ്പം നിരീക്ഷണവും ഏർപ്പെടുത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. കടുവയെ പിടികൂടി ഭീതി അകറ്റണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്. കർഷകനായ വട്ടപ്പാറ കുളങ്ങര ജോർജുകുട്ടിയുടെ പുരയിടത്തിലാണ് മ്ലാവിന്റെ ജഡം കാണപ്പെട്ടത്. ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം നാളുകളായി ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ആഴ്ചയാണ് വയറക്കുന്നേൽ പൊന്നച്ചൻ എന്ന കർഷകൻ കടുവയുടെ മുന്നിൽപ്പെട്ടത്. കടുവ കേഴയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നതുകൊണ്ടു മാത്രമാണ് തനിക്ക് രക്ഷപ്പെടാനായതെന്ന് പൊന്നച്ചൻ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി നിരവധി വളർത്തുമൃഗങ്ങളെയും കടുവ കൊണ്ടുപോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തു നിൽക്കാതെ എത്രയും വേഗം പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ…
Read More