പൊ​ള​ളു​ന്ന വെ​യി​ൽ മ​ത്സ​രാ​ര്‍​ഥി​ക​ളെ വ​ല​യ്ക്കു​ന്നു; ഗ്രീ​ന്‍ റൂ​മി​ല്‍ ഫാ​ന്‍ പോ​ലു​മി​ല്ലാത്ത അവസ്ഥ


കോ​ട്ട​യം: പൊ​ള​ളു​ന്ന വെ​യി​ലും ചൂ​ടും മ​ത്സ​രാ​ര്‍​ഥി​ക​ളെ​യും വ​ല​യ്ക്കു​ന്നു. താ​പ​നി​ല​യി​ല്‍ ഇ​ന്ന​ലെ കോ​ട്ട​യം എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന റി​ക്കാ​ര്‍​ഡ് കു​റി​ച്ച​ത്. 39.9 ഡി​ഗ്രി​യാ​ണ്. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ല​രും ത​ള​ര്‍​ന്നു​വീ​ഴു​ന്ന സ്ഥ​തി​യാ​ണ്.

പ​ല വേ​ദി​ക​ളോ​ടും ചേ​ര്‍​ന്നു​ള്ള ഗ്രീ​ന്‍ റൂ​മി​ല്‍ ഫാ​ന്‍ പോ​ലു​മി​ല്ല. ചി​ല​രാ​ക​ട്ടെ വേ​ഷ​വി​ധാ​ന​ങ്ങ​ള്‍ അ​ണി​ഞ്ഞ് എ​സി​യു​ള്ള വാ​ഹ​ത്തി​ലെ​ത്തി വേ​ദി​ക്ക​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ക​യാ​ണ്.

മ​ത്സ​രം തു​ട​ങ്ങാ​ന്‍ ചെ​സ് ന​മ്പ​ര്‍ വി​ളി​ക്കു​മ്പോ​ഴാ​ണ് വേ​ദി​യി​ലെ​ത്തു​ന്ന​ത്.ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ കാ​ണു​ന്ന​തി​നും പ​ക​ല്‍ ആ​ളു​ക​ള്‍ കു​റ​വാ​ണ്. രാ​ത്രി​യി​ലാ​ണു കു​റു​ച്ചു കാ​ണി​ക​ളെ​ങ്കി​ലും എ​ത്തു​ന്ന​ത്.

Related posts

Leave a Comment