വ​ന്യ​മൃ​ഗ​ങ്ങ​ളെ കൂ​ട്ടി​ലാ​ക്കാ​നും നാ​ടു​ക​ട​ത്താ​നും നി​ര​വ​ധി കടമ്പകൾ

കോ​ട്ട​യം: ക​ടു​വ, പു​ലി, ക​ര​ടി എ​ന്നി​വ മ​നു​ഷ്യ​വാ​സ​മേ​ഖ​ല​യി​ലേ​ക്കു വ​ന്നാ​ലും അ​തി​നെ കൂ​ട്ടി​ലാ​ക്കാ​നും തി​രി​കെ കാ​ട്ടി​ലെ​ത്തി​ക്കാ​നും വ​നം​വ​കു​പ്പി​നു നി​ര​വ​ധി ക​ട​മ്പ​ക​ള്‍ ക​ട​ക്ക​ണം. മ​നു​ഷ്യ​നു ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മൃ​ഗ​ത്തെ പി​ടി​കൂ​ടാ​നു​ള്ള കൂ​ടു സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തെ ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ അ​നു​മ​തി​വേ​ണം. ക​ടു​വ​യെ​യും പു​ലി​യെ​യും ക​ണ്‍​മു​ന്നി​ൽ കാ​ണു​ക​യോ ആ​ക്ര​മി​ക്കാ​ന്‍ വ​രി​ക​യോ ചെ​യ്തു എ​ന്നു പ​രാ​തി​പ്പെ​ട്ടാ​ലും വ​നം വ​കു​പ്പി​ന് അ​ക്കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​ക​ണം. കാ​ല്‍​പ്പാ​ദ​വും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന​തി​ന്‍റെ രീ​തി​യോ നോ​ക്കി ഏ​തി​നം മൃ​ഗ​മാ​ണെ​ന്നു തി​രി​ച്ച​റി​യ​ണം. പി​ന്നീ​ടു കാ​മ​റ സ്ഥാ​പി​ച്ച് അ​തി​ല്‍ മൃ​ഗ​ത്തി​ന്‍റെ ചി​ത്രം പ​തി​ഞ്ഞു കാ​ണ​ണം. വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ടും ഫോ​ട്ടോ​ക​ളും ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ന്‍​ഡ​നു സ​മ​ര്‍​പ്പി​ക്കു​ക​യും തൃ​പ്തി​ക​ര​മെ​ന്നു തോ​ന്നി​യാ​ല്‍ മാ​ത്രം കൂ​ടു സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്യും. സം​സ്ഥാ​ന​ത്ത് 12 ഫോ​റ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ മാ​ത്ര​മേ മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടാ​നു​ള്ള കൂ​ടു​ള്ളു. ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൃ​ഗ​ങ്ങ​ളെ പി​ടി​ക്കാ​നു​ള്ള…

Read More

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍. പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നും എ​ന്‍​ഡി​എ​യ്ക്കും സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ​തോ​ടെ ഇ​രു​വ​ര്‍​ക്കും​വേ​ണ്ടി കൊ​ണ്ടു​പി​ടി​ച്ച പ്ര​ചാ​ര​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്തു പ​രി​ച​യ​മു​ള്ള​വ​രെ​യാ​ണ് ഇ​രു​കൂ​ട്ട​രും ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. സി​റ്റിം​ഗ് എം​പി ആ​ന്‍റോ ആ​ന്‍റ​ണി നാ​ലാം ഊ​ഴ​ത്തി​നു രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പു​ള്ള പ​ത്ത​നം​തി​ട്ട​യി​ലെ യു​ഡി​എ​ഫും പ്ര​ചാ​ര​ണ ശൈ​ലി​യി​ലേ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ മാ​റ്റി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പാ​ര്‍​ട്ടി ഓ​ഫി​സു​ക​ളി​ല്‍ ത​ന്നെ പ്ര​ത്യേ​ക വാ​ര്‍ റൂ​മു​ക​ള്‍ ത​ന്നെ തു​റ​ന്ന് ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ ത​യാ​റാ​ക്കി ന​ല്‍​കു​ന്ന പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ പ്ര​ച​രി​പ്പി​ക്കേ​ണ്ട ചു​മ​ത​ല മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യ പ്ര​ര്‍​ത്ത​ക​ര്‍​ക്കു​ള്ള​ത്. വി​ഷ​യ​ത്തി​ല്‍ ക​രു​ത​ല്‍ വേ​ണ​മെ​ന്ന നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ ഉ​പ​ദേ​ശി​ക്കു​ന്നു​മു​ണ്ട്. സ​മൂ​ഹമാ​ധ്യ​മ പ്ര​ചാ​ര​ണ​വും അ​തി​രുക​ട​ന്നാ​ല്‍ പോ​ലീ​സ് കേ​സു​ക​ള്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും മ​റ്റും കാ​ര​ണ​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​രീ​ക്ഷ​ണ​വും ഇ​ട​പെ​ട​ലും ഉ​ണ്ടാ​കു​ന്ന​ത്.

Read More

പാ​ര്‍​ക്കിം​ഗി​നെ ചൊ​ല്ലി ത​ര്‍​ക്കം : പോ​ലീ​സു​കാ​ര​നു കു​ത്തേ​റ്റു

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു. കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ അ​ടി​മാ​ലി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ള​ത്തൂ​വ​ല്‍ സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ അ​നീ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. അ​ടി​മാ​ലി ടൗ​ണി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് മൂ​വ​ര്‍ സം​ഘം കാ​റി​ല്‍ പോ​യ അ​നീ​ഷി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ഇ​രു​ന്നൂ​റേ​ക്ക​റി​ലാ​ണ് സം​ഭ​വം. അ​ടി​മാ​ലി ടൗ​ണി​ലെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന് മു​ന്നി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ര്‍​ക്കം ഉ​ണ്ടാ​യ​ത്. മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റി​ല്‍ മ​രു​ന്നു വാ​ങ്ങാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​നീ​ഷ്. ഇ​വി​ടെ നി​ന്നും വീ​ട്ടി​ലേ​ക്ക് കാ​റി​ല്‍ പോ​ക​വെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന സം​ഘം ഇ​രു​ന്നൂ​റേ​ക്ക​റി​ല്‍ വെ​ച്ച് കാ​ര്‍ ത​ട​ഞ്ഞു. ബോ​ണ​റ്റി​ല്‍ ശ​ക്ത​മാ​യി അ​ടി​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​ത്തി പ​രി​ക്കേ​ല്‍​പി​ച്ച​ത്. അ​നീ​ഷി​ന്‍റെ വ​യ​റി​ലും കൈ​യ്ക്കും പ​രി​ക്കേ​റ്റു.…

Read More

സോ​ഡ കു​ടി​ക്കാ​നെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

ക​ടു​ത്തു​രു​ത്തി: സോ​ഡ കു​ടി​ക്കാ​നെ​ത്തി ക​ട​യു​ട​മ​യാ​യ വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​യാ​ളെ പി​ടി​കൂ​ടി. ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി പു​ളി​ക്ക​ല്‍ ബി​ജോ പി. ​ജോ​സി(40) നെ​യാ​ണു പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 12.30ന് ​ആ​യാം​കു​ടി എ​രു​മ​ത്തു​രു​ത്ത് അ​മ്പാ​ട്ടു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട ന​ട​ത്തു​ന്ന പു​ത്ത​ന്‍​പു​ര​യി​ല്‍ സു​മ​തി​യ​മ്മ (78) യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണ മാ​ല​യാ​ണ് ഇ​യാ​ള്‍ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ചു​വ​ന്ന സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് ജ​ല അ​ഥോ​റി​റ്റി​യി​ലെ ജോ​ലി​ക്കാ​ര​നാ​ണെ​ന്നും പൈ​പ്പ് പൊ​ട്ടി​യ​തു ന​ന്നാ​ക്കാ​നെ​ത്തി​യ​താ​ണെ​ന്നും പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണു സോ​ഡ ആ​വ​ശ്യ​പ്പെ​ട്ട​ത്. തൊ​പ്പി​യും ക​ണ്ണ​ട​യും മാ​സ്കും ധ​രി​ച്ചി​രു​ന്ന ഇ​യാ​ള്‍ മാ​സ്ക് കു​റ​ച്ച് മാ​റ്റി സോ​ഡാ കു​ടി​ച്ച​ശേ​ഷം കു​പ്പി തി​രി​കെ ന​ല്‍​കു​ക​യും ഒ​രു സെ​ല്‍​ഫി എ​ടു​ക്കാ​മെ​ന്നു ക​ട​യു​ട​മ​യോ​ടു പ​റ​യു​ക​യും ചെ​യ്തു. സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ സ​മ്മ​തി​ക്കാ​തി​രു​ന്ന ക​ട​യു​ട​മ കു​പ്പി​യെ​ടു​ത്തു താ​ഴെ ഇ​രു​ന്ന സോ​ഡാ​പ്പെ​ട്ടി​യി​ലേ​ക്കു വ​യ്ക്കു​ന്ന​തി​നി​ടെ​യി​ല്‍ മാ​ല പൊ​ട്ടി​ച്ചു സ്കൂ​ട്ട​റി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടി ക​ട​യി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ടു​ത്തു​രു​ത്തി എ​സ്ഐ…

Read More

കോ​ട്ട​യ​ത്ത് പ്ര​ചാ​ര​ണം ഉ​ഷാ​ർ; എ​ല്‍​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​ന്‍ 10ന്; ​യു​ഡി​എ​ഫ് 11ന്

കോ​ട്ട​യം: കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം ഓ​ട്ട പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് ഇ​രു സ്ഥാ​നാ​ര്‍​ഥി​ക​ളും. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട്ട​യം ദ​ര്‍​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കോ​ട്ട​യം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ചേ​രും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെു​ട​ക്കും. 11നു ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നും ന​ട​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫി​ന്‍റെ ഘ​ക​ക​ക്ഷി നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ പ്ര​ചാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വേ​ശ​ക​ര​മാ​യി തു​ട​രു​ന്നു. വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ധാ​ന നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​രി​ട്ടു ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചാ​ണു പ്രാ​ഥ​മി​ക പ്ര​ചാ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​യി എ​ല്‍​ഡി​എ​ഫ് നേ​തൃ​യോ​ഗ​ങ്ങ​ളും സ​ജീ​വ​മാ​ണ്. ഇ​ന്ന​ലെ അ​യ​ര്‍​ക്കു​ന്നം, അ​ക​ല​ക്കു​ന്നം,…

Read More

ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ യു​വ​തി അ​തേ ബ​സി​ടി​ച്ച് മ​രി​ച്ചു

ക​റു​ക​ച്ചാ​ൽ: സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നും ഇ​റ​ങ്ങി​യ യു​വ​തി അ​തേ ബ​സി​ടി​ച്ച് മ​രി​ച്ചു. നെ​ടു​മ​ണ്ണി ആ​ലു​ങ്ക​ൽ അ​ജി ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ അ​ൻ​സു ജോ​സ​ഫ് (ജി​നു​ക്കു​ട്ടി-34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​റു​ക​ച്ചാ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പി​താ​വ് മാ​ന്തു​രു​ത്തി ചേ​ന്നാ​ട്ട് സാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ബേ​ക്ക​റി തു​റ​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ൻ​സു. മാ​ന്തു​രു​ത്തി​യി​ൽ​നി​ന്നും ക​റു​ക​ച്ചാ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി അ​ൻ​സു മു​ന്നോ​ട്ട് ന​ട​ക്കു​മ്പോ​ൾ അ​തേ ബ​സി​ടി​ച്ച് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ൻ​സു​വി​നെ യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ​യും തു​ട​ർ​ന്ന് ചെ​ത്തി​പ്പു​ഴ​യി​ലെ​യും സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ​ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് മൃ​ത​ദേ​ഹം മാ​ന്തു​രു​ത്തി​യി​ലെ ഭ​വ​ന​ത്തി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് ഭ​ർ​തൃ​ഭ​വ​ന​ത്തി​ലെ​ത്തി​ച്ച് ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​നെ​ടു​മ​ണ്ണി ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഏ​ക മ​ക​ൻ ആ​ൽ​ഫൈ​ൻ (അ​ഞ്ച് വ​യ​സ്, നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് സി​ബി​എ​സ്ഇ സ്കൂ​ൾ വി​ദ്യാ​ർ​ഥി.) മാ​താ​വ്: കു​മാ​രി,…

Read More

ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ള്‍ അ​റ​സ്റ്റി​ൽ

പ​ള്ളി​ക്ക​ത്തോ​ട്: വീ​ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി​നി​ക​ളാ​യ പൊ​ന്ന​മ്മാ​ള്‍ ശെ​ല്‍​വം (49), എം. ​അ​ഞ്ജ​ലി (35), നാ​ഗ​ജ്യോ​തി(22), ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ചി​ത്ര (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ആ​നി​ക്കാ​ട് ഭാ​ഗ​ത്തു​ള്ള ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പ​ഴ​യ കു​ക്ക​റു​ക​ളും ഫാ​നും ഓ​ട്ടു​വി​ള​ക്കും അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ളും വ​യ​റു​ക​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രി​ല്‍​നി​ന്നു മോ​ഷ​ണ​മു​ത​ല്‍ ക​ണ്ടെ​ടു​ത്തി​രു​ന്നു. എ​സ്എ​ച്ച്ഒ കെ.​എ​ന്‍. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read More

മു​ദ്ര​പ​ത്ര​ങ്ങ​ള്‍​ക്കും സ്റ്റാ​മ്പു​ക​ള്‍​ക്കും ക്ഷാ​മം; ആ​വ​ശ്യ​ക്കാ​ര്‍ വ​ല​യു​ന്നു

കോ​ട്ട​യം: മു​ദ്ര​പ​ത്ര​ങ്ങ​ള്‍​ക്കും റ​വ​ന്യൂ സ്റ്റാ​മ്പു​ക​ള്‍​ക്കും ക​ന​ത്ത ക്ഷാ​മ​മെ​ന്നു പ​രാ​തി. മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്കും പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും റ​വ​ന്യൂ, താ​ലൂ​ക്ക്, മ​രാ​മ​ത്ത് തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍​ക്കും കു​റ​ഞ്ഞ തു​ക​യു​ടെ സ്റ്റാ​മ്പു​ക​ളും മു​ദ്ര​പ​ത്ര​ങ്ങ​ളും നി​ര്‍​ബ​ന്ധ​മാ​ണ്. എ​ന്നാ​ല്‍ ആ​ഴ്ച​ക​ളാ​യി ജി​ല്ല​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ദ്ര​പ​ത്ര​ങ്ങ​ളും സ്റ്റാ​മ്പു​ക​ളും കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. വി​വി​ധ അ​പേ​ക്ഷ​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ന് ഇ​വ നി​ര്‍​ബ​ന്ധ​മാ​ണെ​ന്നി​രി​ക്കെ ഇ​വ കി​ട്ടാ​നി​ല്ലാ​ത്ത​ത് ആ​വ​ശ്യ​ക്കാ​രെ വ​ല​ക്കു​ക​യാ​ണ്. വി​വി​ധ ക​രാ​റു​ക​ള്‍, വാ​ട​ക ചീ​ട്ടു​ക​ള്‍, ബാ​ധ്യ​ത​ക​ള്‍, ജ​ന​ന മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ന​ല്‍​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വെ​ണ്ട​ര്‍​മാ​രു​ടെ കൈ​വ​ശ​വും 50, 100, 200 രൂ​പ മൂ​ല്യ​മു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ട്ര​ഷ​റി​ക​ളി​ല്‍ നി​ന്നു​ള്ള വി​ത​ര​ണം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​താ​യി അ​വ​ര്‍ പ​റ​യു​ന്നു. കൂ​ടാ​തെ 2, 5, 10 രൂ​പ​യു​ടെ കോ​ര്‍​ട്ട്ഫീ സ്റ്റാ​മ്പു​ക​ളും കി​ട്ടാ​നി​ല്ല. മു​ദ്ര​പ​ത്ര​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ഇ​നി മു​ത​ല്‍…

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷം; പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പെ​ട്രോ​ൾ ഊ​റ്റു​ന്നെന്ന് വ്യാ​പ​ക പ​രാ​തി

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പെ​ട്രോ​ൾ ഊ​റ്റു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ സ​മ​യ​ത്തു വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പെ​ട്രോ​ൾ ഊ​റ്റു​ന്ന​തു യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു​ക​ള‍​യു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ജാ​സ് വ​ട​ക്കേ​ടം, ശ്രീ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​മെ​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നി​ൽ നി​ർ​മാ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ പാ​ർ​ക്കിം​ഗി​നു സ്ഥ​ല​പ​രി​മി​തി​യു​ണ്ട്. സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വ​ഴി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ​ക്കു വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യേ​ണ്ടി വ​രു​ന്നു. ഈ ​സാ​ഹ​ച​ര്യം മോ​ഷ്ടാ​ക്ക​ൾ മു​ത​ലെ​ടു​ക്കു​ക​യാ​ണ്. പ​ഴ​യ റെ​യി​ൽ​വെ സ്റ്റേ​ഷ​നും പ​രി​സ​ര​വും കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. വി​ജ​ന​മാ​യ ഇ​വി​ടം രാ​ത്രി​യും പ​ക​ലും സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ…

Read More

എ​ആ​ര്‍ ക്യാ​മ്പിലെ ആ​ക്രി ക​ട​ത്തി; ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം

കോ​ട്ട​യം: എ​ആ​ര്‍ ക്യാ​മ്പി​ല്‍​നി​ന്നു വ​ന്‍​തോ​തി​ല്‍ ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി വി​ല്പ​ന ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്തം. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി എ​ആ​ര്‍ ക്യാ​മ്പി​ല്‍​നി​ന്നും ടാ​റ്റാ 407 ലോ​റി​യി​ല്‍ അ​ഞ്ചു ലോ​ഡ് ആ​ക്രി സാ​ധ​ന​ങ്ങ​ളാ​ണ് പു​റ​ത്തേ​ക്കു പോ​യ​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ക്യാ​മ്പി​ല്‍ ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ വ​ന്‍​തോ​തി​ല്‍ കു​മി​ഞ്ഞു​കൂ​ടി ക​ഴി​യു​മ്പോ​ള്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു റി​പ്പോ​ര്‍​ട്ട് ന​ല്കും. തു​ട​ര്‍​ന്നു ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഓ​രോ സാ​ധ​ന​ങ്ങ​ള്‍​ക്കും അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ചു നോ​ട്ടീ​സ് പ​തി​പ്പി​ക്കും. ഒ​ന്നി​ല​ധി​കം ആ​ളു​ക​ള്‍ നോ​ട്ടീ​സ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട് ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി എ​ത്തി​ച്ചേ​ര്‍​ന്നാ​ല്‍ നി​ശ്ചി​ത ദി​വ​സം ലേ​ലം വി​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കും. പി​ന്നീ​ട് ഏ​റ്റ​വും കൂ​ടി​യ വി​ല​യ്ക്കു ലേ​ലം വി​ളി​ക്കു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും സാ​ധ​ന​ങ്ങ​ള്‍ ന​ല്കു​ക. ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി​യാ​ണ് എ​ആ​ര്‍ ക്യാ​മ്പി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്തി​പു​റ​ത്തു കൊ​ണ്ടു​പോ​യി വി​ൽ​ക്കു​ന്ന​ത്. കെ​എ​പി കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ ലോ​റി എ​ത്തി​ച്ചാ​ണ് ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റു​ന്ന​ത്. അ​ഞ്ചു ലോ​ഡ് സാ​ധ​ന​ങ്ങ​ള്‍…

Read More