വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പ​ത്ര​ക്കെ​ട്ടു​ക​ള്‍ എ​ടു​ക്കാ​ന്‍ പോ​യ യു​വാ​വ് മ​രി​ച്ചു

തൊ​ടു​പു​ഴ: പു​ല​ര്‍​ച്ചെ പ​ത്ര​ക്കെ​ട്ടു​ക​ള്‍ എ​ടു​ക്കാ​ന്‍ പോ​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ക​രി​ങ്കു​ന്നം തെ​രു​വ​ക്കാ​ട്ടി​ല്‍ പ​യ​സ് ജോ​സ​ഫി​ന്‍റെയും (ദീ​പി​ക നെ​ടി​യ​കാ​ട് ഏ​ജ​ന്‍റ്) ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബീ​നാ പ​യ​സി​ന്‍റെയും മ​ക​ന്‍ ജോ​സ​ഫ് (കു​ഞ്ഞാ​യി-21) ആ​ണു മ​രി​ച്ച​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ തൊ​ടു​പു​ഴ- മൂ​വാ​റ്റു​പു​ഴ പാ​ത​യി​ല്‍ ആ​നി​ക്കാ​ട് അ​ടൂ​പ്പ​റ​മ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ത്ര​ക്കെ​ട്ടു​ക​ള്‍ എ​ടു​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ക​രാ​ര്‍ പ​യ​സി​നു​ണ്ട്. മൂ​വാ​റ്റു​പു​ഴ​യി​ൽനി​ന്നു പു​ല​ര്‍​ച്ചെ പ​ത്ര​ക്കെ​ട്ടു​ക​ള്‍ എ​ടു​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു ജോ​സ​ഫ്. ജോ​സ​ഫ് ഓ​ടി​ച്ചി​രു​ന്ന മാ​രു​തി ഓം​നി വാ​നി​ല്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ വാ​നിന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നാ​ട്ടു​കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ജോ​സ​ഫി​നെ പു​റ​ത്തെ​ടു​ത്തത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ആം​ബു​ല​ന്‍​സി​ല്‍ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടുന​ല്‍​കും. സം​സ്‌​കാ​രം പി​ന്നീ​ട്.

Read More

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

മ​ണ​ര്‍​കാ​ട്: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലായിരു​ന്ന മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​വാ​തൂ​ര്‍ ശാ​ന്തി​ഗ്രാം കോ​ള​നി​ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ര​ഘി​ലാ​ലി​നെ(30)യാ​ണു മ​ണ​ര്‍​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് 20നു ​രാ​ത്രി രാത്രി ​വ​ട​വാ​തൂ​ര്‍ കു​രി​ശു​ക​വ​ല​യ്ക്കു​സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ട​വാ​തൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റ​ബ​ര്‍ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. യു​വാ​വ് കു​രി​ശു​ക​വ​ല​യ്ക്കു​സ​മീ​പം നി​ൽ​ക്കു​ന്പോ​ൾ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ എ​ത്തി​യ സം​ഘം യുവാവിനെ ചോ​ദ്യം ചെ​യ്യു​ക​യും മ​ര്‍​ദി​ക്കു​ക​യും ഇ​ടി​ക്ക​ട്ട​കൊ​ണ്ടു ത​ല​യ്ക്കിടി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

എം​ജി യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വം കോ​ട്ട​യ​ത്ത്

കോ​ട്ട​യം: മൂ​ന്നു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം എം​ജി യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​നു കോ​ട്ട​യം വീ​ണ്ടും ആ​തി​ഥ്യ​മ​രു​ളു​ന്നു. ഫെ​ബ്രു​വ​രി 26 മു​ത​ല്‍ മാ​ര്‍​ച്ച് മൂ​ന്നു​വ​രെ​യാ​ണ് കോ​ട്ട​യ​ത്തു ക​ലോ​ത്സ​വം. തി​രു​ന​ക്ക​ര മൈ​താ​നം പ്ര​ധാ​ന വേ​ദി​യാ​കും. സി​എം​എ​സ് കോ​ള​ജ്, ബ​സേ​ലി​യോ​സ് കോ​ള​ജ്, ബി​സി​എം കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും മ​റ്റു​വേ​ദി​ക​ള്‍. ഒ​മ്പ​തു വേ​ദി​ക​ളി​ലാ​യി ഏ​ഴു ദി​വ​സം ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ 375 കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​യ്ക്കും. ഇ​ത്ത​വ​ണ ക​ലോ​ത്സ​വ​ത്തി​ല്‍ 13 പു​തി​യ ഐ​റ്റ​ങ്ങ​ള്‍ കൂ​ടി​യെ​ത്തു​ന്നു​ണ്ട്. വ​ഞ്ചി​പ്പാ​ട്ട്, കു​ച്ചി​പ്പു​ടി, മാ​പ്പി​ള​പ്പാ​ട്ട്, നാ​ട​ന്‍​പാ​ട്ട്, പ​രി​ച​മു​ട്ടു​ക​ളി, രം​ഗോ​ളി, ചി​ത്ര, ശി​ല്‍​പ്പ നി​ര്‍​മാ​ണം, മെ​ഹ​ന്തി, ക​ഥാ​ര​ച​ന ത​മി​ഴ്, ഉ​പ​ന്യാ​സ ര​ച​ന ത​മി​ഴ്, ക​വി​താ​ര​ച​ന ത​മി​ഴ്, പ്ര​സം​ഗം തി​മി​ഴ്, പ​ദ്യ​പാ​രാ​യ​ണം ത​മി​ഴ് എ​ന്നി ഇ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഉ​ള്‍​പ്പെ​ട​ത്തി​യി​രി​ക്കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​നാ​യു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബ​സേ​ലി​യ​സ് കോ​ള​ജി​ല്‍…

Read More

ആശാനേ പണിപാളി… ഇടുക്കിയിലെ ന​വ​കേ​ര​ള സ​ദ​സിൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ തീ​ർ​പ്പാ​യ​ത് 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ

ഉ​പ്പു​ത​റ: ഇ​ടു​ക്കി​യി​ൽ ന​വ​കേ​ര​ള സ​ദ​സ് ന​ട​ന്ന് ഒ​ന്ന​ര മാ​സം ക​ഴി​യു​മ്പോ​ൾ ല​ഭി​ച്ച പാ​രാ​തി​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി എ​ടു​ത്ത​ത് ഇ​രു​പ​ത് ശ​ത​മാ​ന​ത്തി​ൽ താ​ഴെ അ​പേ​ക്ഷ​ക​ളി​ൽ മാ​ത്രം. പ​ട്ട​യം, ചി​കി​ത്സാ​സ​ഹാ​യം, വീ​ട് എ​ന്നി​വ​യ്ക്കാ​യി ല​ഭി​ച്ച പ​രാ​തി​ക​ളാ​ണ് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യാ​ത്ത​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും. ഇ​ടു​ക്കി​യി​ലെ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​ൽ കി​ട്ടി​യ​ത് 42,236 പ​രാ​തി​ക​ളാ​ണ്. ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് 8,679 പ​രാ​തി​ക​ളി​ലാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ കി​ട്ടി​യ​ത് റ​വ​ന്യു വ​കു​പ്പി​നാ​ണ്. 15,570 എ​ണ്ണം. ഇ​തി​ൽ 400 എ​ണ്ണ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്തു. കി​ട്ടി​യ​തി​ൽ 6,300 ല​ധി​ക​വും ചി​കി​ത്സാ​സ​ഹാ​യ​ത്തി​നും 4,500 ഓ​ളം പ​ട്ട​യം സം​ബ​ന്ധി​ച്ച​തു​മാ​ണ്. ഇ​വ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ​നി​ന്നും ഉ​ത്ത​ര​വു​ക​ൾ വേ​ണം. 11,501 പ​രാ​തി​ക​ളു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ 5,548 എ​ണ്ണ​ത്തി​ലാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത് പോ​ലീ​സാ​ണ്. കി​ട്ടി​യ 280 എ​ണ്ണ​ത്തി​ൽ 272 ലും ​ന​ട​പ​ടി​യെ​ടു​ത്തു. സ​ഹ​ക​ര​ണ വ​കു​പ്പി​ലെ 2203…

Read More

തെരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം: തോ​മ​സ് ചാ​ഴി​കാ​ട​നാ​യി പ്ര​ചാ​ര​ണം തു​ട​ങ്ങി

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പി​നു പാ​ര്‍​ട്ടി​യെ​യും മു​ന്ന​ണി​യെ​യും ഒ​രു​ക്കു​ന്ന​തി​നും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി സി​പി​എം ശി​ല്പ​ശാ​ല പൂ​ര്‍​ത്തി​യാ​ക്കി. ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​ര്‍, ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി​ട്ടാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. പാ​ര്‍​ട്ടി കേ​ന്ദ്ര ക​മ്മ​റ്റി​യം​ഗം ഡോ. ​തോ​മ​സ് ഐ​സ​ക്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പു​ത്ത​ല​ത്ത് ദി​നേ​ശ​ന്‍, മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നാ​ണ് സീ​റ്റെ​ന്നും സി​റ്റിം​ഗ് എം​പി തോ​മ​സ് ചാ​ഴി​കാ​ട​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നു​മാ​ണ് നേ​താ​ക്ക​ള്‍ ശി​ല്പ​ശാ​ല​യി​ല്‍ പ​റ​ഞ്ഞ​ത്. തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ എം​പി എ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ഴെ​ത്ത​ട്ടി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നും സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ദ്ദേ​ഹ​ത്തെ മു​ന്‍​നി​ര്‍​ത്തി പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും ശി​ല്പ​ശാ​ല​യി​ല്‍ തീ​രു​മാ​ന​മാ​യി.

Read More

റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ഫ്‌​ള​വ​ര്‍ മി​ൽ ക​ത്തി ന​ശി​ച്ചു

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഫ്‌​ള​വ​ര്‍ മി​ല്ലി​ല്‍ തീ ​പി​ടി​ത്തം, വ​ന്‍ നാ​ശ​ന​ഷ്ടം. ടൗ​ണി​ലെ ഐ​ത്ത​ല റോ​ഡി​ല്‍ മൂ​ഴി​ക്ക​ല്‍ ബി​ല്‍​ഡിം​ഗ്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഫ്‌​ള​വ​ര്‍ മി​ല്ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ക​ത്തി ന​ശി​ച്ച​ത്. റാ​ന്നി വൈ​ക്കം സ്വ​ദേ​ശി കോ​ടി​യാ​ട്ട് മാ​ത്യൂ സാ​മു​വേ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്‌​ള​വ​ര്‍ മി​ല്ലാ​ണ് ക​ത്തി​യ​മ​ര്‍​ന്ന​ത്. സം​ഭ​വ സ​മ​യ​ത്ത് സ്ഥാ​പ​ന​ത്തി​ല്‍ ഉ​ട​മ മാ​ത്യൂ സാ​മു​വേ​ലും സ​ഹാ​യി സു​നി​ലും കൂ​ടാ​തെ ര​ണ്ട് വ​നി​താ ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. തീ​പി​ടി​ത്തം മൂ​ലം ഉ​ട​മ മാ​ത്യു​വി​നും സ​ഹാ​യി സു​നി​ലി​നും പൊ​ള്ള​ലേ​റ്റു. ഇ​രു​വ​രെ​യും റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മി​ല്ലി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​റി​നു തീ​പി​ടി​ച്ച​താ​ണ് കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു. അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ റാ​ന്നി​യി​ല്‍ നി​ന്നു ര​ണ്ടും പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് ഒ​രു യൂ​ണി​റ്റും എ​ത്തി തീ ​അ​ണ​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. റാ​ന്നി ഇ​ന്‍​സെ​പെ​ക്ട​ര്‍ എ​സ്. വി​നോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും എ​ത്തി​യി​രു​ന്നു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ, പ​ഴ​വ​ങ്ങാ​ടി…

Read More

ഇ​വി​ടെ മാ​ലി​ന്യം ഇ​ട​രു​ത്; ഇ​ത് കോ​ട്ട​യ​ത്തി​ന്‍റെ സ്നേ​ഹാ​രാ​മം

കോ​ട്ട​യം: മാ​ലി​ന്യം ​നി​റ​ഞ്ഞു ദു​ര്‍​ഗ​ന്ധം​വ​മി​ച്ചു കാ​ടു​പി​ടി​ച്ചു കി​ട​ന്നി​രു​ന്ന സി​എം​എ​സ് കോ​ള​ജി​നു സ​മീ​പ​മു​ള​ള സെ​മി​ത്തേ​രി റോ​ഡ് ഇ​നി സ്നേ​ഹാ​രാ​മം. കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​മി​ത്തേ​രി റോ​ഡി​നെ സു​ന്ദ​ര വ​ഴി​യാ​ക്കി മാ​റ്റി​യ​ത്. മാ​ലി​ന്യവി​മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശു​ചി​ത്വ മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. സെ​മി​ത്തേ​രി റോ​ഡി​ലെ വ​ലി​യ കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്ത കു​ട്ടി​ക​ള്‍ റോ​ഡി​ലെ വ​ലി​യ മ​തി​ലു​ക​ളി​ല്‍ മാ​ലി​ന്യ​വി​മു​ക്ത കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ചി​ത്ര​ങ്ങ​ളും വാ​ക്യ​ങ്ങ​ളും എ​ഴു​തി ചേ​ര്‍​ത്തു. ഇ​പ്പോ​ള്‍ ഈ ​മ​തി​ല്‍ മ​നോ​ഹ​ര​മാ​യ ചു​വ​ര്‍​ച്ചി​ത്ര മ​തി​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​നി ഇ​വി​ടെ ആ​രും മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു ബോ​ധ​വ​ത്ക​ര​ണ ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും കു​ട്ടി​ക​ള്‍ എ​ഴു​തി ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. മ​തി​ലി​നോ​ടു ചേ​ര്‍​ന്നു വി​വി​ധ ത​ര​ത്തി​ലു​ള്ള ചെ​ടി​ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​പ്പി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ബോ​ട്ടി​ല്‍ ഗാ​ര്‍​ഡ​നും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​മാ​യി​രു​ന്നു കോ​ള​ജി​നു…

Read More

സ​​ര്‍​ക്കാ​​ര്‍ പാ​​വ​​പ്പെ​​ട്ട രോ​​ഗി​​ക​​ളെ കൊ​​ല​​യ്ക്കു കൊ​​ടു​​ക്കു​​ന്നുവെന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍

കോ​​ട്ട​​യം: ഇ​​ട​​തു​​സ​​ര്‍​ക്കാ​​ര്‍ കേ​​ര​​ള​​ത്തി​​ലെ പാ​​വ​​പ്പെ​​ട്ട​​വ​​രെ മ​​റ​​ന്ന് അ​​ഴി​​മ​​തി​​യും ധൂ​​ര്‍​ത്തും ന​​ട​​ത്തി ദു​​ര്‍​ഭ​​ര​​ണം തു​​ട​​രു​​ക​​യാ​​ണെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ. സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ പാ​​വ​​പ്പെ​​ട്ട രോ​​ഗി​​ക​​ള്‍​ക്ക് മ​​രു​​ന്നു​​വി​​ത​​ര​​ണം നി​​ര്‍​ത്തി​​വ​​ച്ച ന​​ട​​പ​​ടി​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​ക്ക് മു​​ന്നി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ ധ​​ര്‍​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ജോ​​യി ഏ​​ബ്ര​​ഹാം, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍, യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ കെ.​​എ​​ഫ്. വ​​ര്‍​ഗീ​​സ്, പി.​​എം. സ​​ലിം, റ്റി.​​സി. അ​​രു​​ണ്‍, ടോ​​മി വേ​​ദ​​ഗി​​രി, കു​​ഞ്ഞ് ഇ​​ല്ലം​​പ​​ള്ളി, തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, പ്രി​​ന്‍​സ് ലൂ​​ക്കോ​​സ്, വി.​​ജെ. ലാ​​ലി, എം.​​പി. ജോ​​സ​​ഫ്, സോ​​ബി​​ന്‍ തെ​​ക്കേ​​ടം , ബി​​നു ചെ​​ങ്ങ​​ളം, ജെ​​റോ​​യി പൊ​​ന്നാ​​റ്റി​​ല്‍, തോ​​മ​​സ് ക​​ല്ലാ​​ട​​ന്‍, ജി. ​​ഗോ​​പ​​കു​​മാ​​ര്‍, ജ​​യി​​സ​​ണ്‍…

Read More

റ​ബ്കോ സ​മ​രം; ലേ​ബ​ർ ഓ​ഫീ​സ​ർ വി​ളി​ച്ച ച​ർ​ച്ച​യി​ൽ​നി​ന്ന് മാ​നേ​ജ്മെ​ന്‍റ് വി​ട്ടു​നി​ന്നു

പാ​മ്പാ​ടി: പാ​മ്പാ​ടി റ​ബ്കോ കി​ട​ക്ക നി​ര്‍​മാ​ണ യൂ​ണി​റ്റി​ല്‍ ജീ​വ​ന​ക്കാ​ര്‍ ഒ​രാ​ഴ്ച​യാ​യി ന​ട​ത്തു​ന്ന സ​മ​രം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ വി​ളി​ച്ച യോ​ഗ​ത്തി​ല്‍​നി​ന്നു മാ​നേ​ജ്മെ​ന്‍റ് വി​ട്ടു​നി​ന്നു. സ​മ​രം യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​നേ​ജ്മെ​ന്‍റ് ച​ർ​ച്ച​യി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ത്. സ്ഥാ​പ​നം ഇ​ത്ത​ര​ത്തി​ൽ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ഒ​ത്തു​തീ​ര്‍​പ്പു​ച​ര്‍​ച്ച പൊ​ളി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച കോ​ട്ട​യ​ത്താ​ണു തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളെ​യും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളെ​യും ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ച​ത്. തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ള്‍ ച​ര്‍​ച്ച​യ്ക്കെ​ത്തി​യെ​ങ്കി​ലും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ള്‍ വ​ന്നി​ല്ല. മൂ​ന്നു​മാ​സ​മാ​യി ശ​മ്പ​ളം കി​ട്ടാ​തെ​വ​ന്ന​തോ​ടെ​യാ​ണ് റ​ബ്കോ എം​പ്ലോ​യീ​സ് യൂ​ണി​യ​നി​ലെ (സി​ഐ​ടി​യു) 120 തൊ​ഴി​ലാ​ളി​ക​ൾ ഒ​രാ​ഴ്ച​യാ​യി ഫാ​ക്ട​റി ക​വാ​ടം ഉ​പ​രോ​ധി​ച്ച് സ​മ​രം ന​ട​ത്തു​ന്ന​ത്. യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ സ​മ​ര​ത്തി​നി​റ​ങ്ങാ​ത്ത​തി​ൽ തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ട്. ഇ​ന്നും സ​മ​രം തു​ട​രു​മെ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

Read More

വി​റ​ക് മു​റി​ക്കു​ന്ന​തി​നി​ടെ യ​ന്ത്ര​വാ​ൾ തെ​റി​ച്ച് ക​ഴു​ത്തി​ൽ​ കൊ​ണ്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

രാ​ജ​കു​മാ​രി: വി​റ​കു മു​റി​ക്കു​ന്ന​തി​നി​ടെ യ​ന്ത്ര​വാ​ൾ ക​ഴു​ത്തി​ൽ കൊ​ണ്ട് യു​വാ​വ് മ​രി​ച്ചു. പൂ​പ്പാ​റ മൂ​ല​ത്തു​റ കോ​ള​നി സ്വ​ദേ​ശി വി​ഘ്നേ​ഷ് (24) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ഘ്നേ​ഷ് പൂ​പ്പാ​റ​യി​ലെ ഏ​ലം സ്റ്റോ​റി​ൽ യ​ന്ത്ര വാ​ൾ ഉ​പ​യോ​ഗി​ച്ച് വി​റ​ക് മു​റി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ദി​ശ തെ​റ്റി​യ വാ​ൾ വി​ഘ്നേ​ഷി​ന്‍റെ ക​ഴു​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ വി​ഘ്നേ​ഷിവി​നെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​യെ​ങ്കി​ലും മ​രി​ച്ചു.​ പോ​സ്റ്റ് മോ​ർ​ട്ടത്തിനു ശേ​ഷം ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ​രേ​ത​നാ​യ അ​യ്യ​പ്പ​നാ​ണ് വി​ഘ്നേ​ഷി​ന്‍റെ പി​താ​വ്. അമ്മ: മ​ല്ലി​ക.

Read More