കോട്ടയം: സപ്ലൈകോ ഔട്ട്ലറ്റുകളേറെയും മാസങ്ങള്‍ക്കുള്ളില്‍ പൂട്ടിപ്പോകും. വിരലിലെണ്ണാവുന്നതൊഴികെ സപ്ലൈകോ കടകള്‍ വാടക കൊടുക്കാനും ശബളം കൊടുക്കാനും വരുമാനമില്ലാത്ത സ്ഥിതിയിലാണ്. സബ്ഡിസിയോടെ 12 ഇനം സാധനങ്ങള്‍ ഇവിടെനിന്നു വാങ്ങാമായിരുന്നു. കഴിഞ്ഞ ഓണത്തിനും ക്രിസ്മസിനു പോലും വേണ്ടത്ര സാധനങ്ങളില്ലായിരുന്നു. സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നവര്ക്ക് 600 കോടിയോളമാണ് കുടിശിക. ഇതിനിടെയാണ് സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. കടുത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലറ്റുകള് രണ്ടു മാസത്തിനുള്ളില്‍ പൂട്ടാനാണ് നിര്‍ദേശം.
Read MoreCategory: Kottayam
കോണ്‍ക്ലേവിലെ രാഷ്ട്രീയം: സിപിഎമ്മിലെ ഒരുവിഭാഗം കട്ട കലിപ്പില്‍
പത്തനംതിട്ട: സിപിഎം നേതൃത്വത്തിലുള്ള തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട ജില്ലയിലെ വി.എസ്. ചന്ദ്രശേഖരപിള്ള പഠന കേന്ദ്രവും സംയുക്തമായി നാലുദിവസം തിരുവല്ലയില്‍ നടത്തിയ മൈഗ്രേഷന്‍ കോണ്‍ക്ലേവ് ഇന്നലെ സമാപിച്ചു. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എകെജി പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ മൈഗ്രേഷന്‍ കോണ്‍ക്ലേവ് പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ചതിനു പിന്നിലെ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രവാസികളേറെയുള്ള പത്തനംതിട്ട ജില്ലയില്‍ ഒരുലക്ഷത്തിലധികം ആളുകളെ കോണ്‍ക്ലേവിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്നാണ് സംഘാടകരുടെ അവകാശവാദം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേര്‍ത്തുകൊണ്ടു നടന്ന പരിപാടിയില്‍ നേരിട്ടുള്ള പങ്കാളിത്തം ഏറെയും രാഷ്ട്രീയ നേതാക്കളുടേതായിരുന്നു. സംഘാടനത്തിന്റെ പേരില്‍ വ്യവസായികളടക്കമുള്ളവരില്നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെ തേടുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ പങ്കാളിത്തം കുറയാനും ഇതു കാരണമായി. ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളെ പോലും പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല.…
Read Moreപുതിയ മുണ്ടും ഷര്‍ട്ടും കമ്പിളി ഷാളും ബാഗിലാക്കി: രാജപ്പന് റെഡി; ഇനി ഡല്‍ഹിയില്‍ കാണാം
കുമരകം: വേമ്പനാട് കായലിന്റെ കരുതലാളായ രാജപ്പന് ഡല്‍ഹി വിമാന യാത്രയ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പുതിയ മുണ്ടും ഷര്‍ട്ടും കമ്പിളി ഷാളും ഉടുപ്പുമൊക്കെ ബാഗിലാക്കി. പ്രധാനമന്ത്രിയുടെ മന് കി ബാത്തിലെ പരാമര്‍ശത്തിലൂടെ പ്രശസ്തനായ കൈപ്പുഴമുട്ട് മഞ്ചാടിക്കരി രാജപ്പന് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമല്ല നരേന്ദ്രമോദിയുടെ ചായസത്കാരത്തില്‍ പങ്കെടുക്കാനും ക്ഷണമുണ്ട്. രണ്ടു ദിവസം ഡല്‍ഹി നഗരം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. നാലു ദിവസത്തെ താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കും. പക്ഷാഘാത വൈകല്യമുള്ളതിനാല്‍ ഇഴഞ്ഞാണ് സഞ്ചാരമെങ്കിലും അതൊന്നും ഡല്‍ഹി യാത്രയ്ക്ക് തടസമല്ല. ചെരുപ്പൊഴികെ യാത്രയ്ക്കുവേണ്ടതെല്ലാം രാജപ്പന് ഒരുക്കിയിരിക്കുന്നു. ബുധനാഴ്ച നെടുമ്പാശേരിയില്‍ നിന്നാണ് ഡല്‍ഹിയിലേക്കു പോകുക. വിമാനത്താവളത്തില്‍ വീല്‍ ചെയര്‍ ക്രമീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വാഹനവുമുണ്ടാകും. 365 ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ രാജപ്പന് തന്റെ ചെറിയ വള്ളത്തില്‍ വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്.…
Read Moreഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി; പിന്നാലെയെത്തിയ ഭർത്താവ് ജീപ്പ് വീട്ടിലേക്ക് ഇടിച്ചു കയറ്റി; പിന്നീട് സംഭവിച്ചത്
മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് യുവാവ് വീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ള വീട്ടിലാണ് യുവാവ് അതിക്രമം നടത്തിയത്. സംഭവത്തിൽ പതിപ്പള്ളി സ്വദേശി സൂര്യകുന്നേൽ പ്രേംജിത്തിനെ(കണ്ണൻ- 37) പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് കണ്ണന്റെ മർദ്ദനത്തിൽ രക്ഷതേടി ഭാര്യ സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നാലെ എത്തിയ കണ്ണനെ കണ്ട് ഭാര്യയും കുട്ടികളും വീട്ടിനുള്ളിൽ കയറി കതകടച്ചു. ഇതിൽ ക്ഷുഭിതനായ കണ്ണൻ വീട്ടിലേക്ക് സ്വന്തം ജീപ്പ് ഇടിച്ച് കയറ്റുകയായിരുന്നു. സംഭവസമയം വീട്ടിൽ മൂന്നു മുതിർന്നവരും കണ്ണന്റെയും ഭാര്യാ സഹോദരിയുടേയും ഉൾപ്പടെ അഞ്ചു കുട്ടികളും ഉണ്ടായിരുന്നു. ജീപ്പ് ഇടിച്ചുകയറ്റിയതോടെ ഭയന്ന് വീട്ടിലുണ്ടായിരുന്നവർ കുട്ടികളെയും എടുത്ത് പിൻവാതിലിലൂടെ രക്ഷപ്പെട്ട് അയൽവാസികളുടെ വീട്ടിൽ അഭയം പ്രാപിച്ചു. നാട്ടുകാർ അറിയിച്ചതനുസരിച്ച് കാഞ്ഞാർ പോലീസെത്തി കണ്ണനെ കസ്റ്റഡിയിലെടുത്തു.
Read Moreമധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി റിമാന്‍ഡിൽ
എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മുക്കുഴി മേപ്പുറത്ത് എം.സി. രതീഷിനെ (38) യാണ് എരുമേലി പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ കഴിഞ്ഞ രാത്രി ഏഴിന് എരുമേലി സ്വദേശിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എലിവാലിക്കര കവലയില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന മധ്യവയസ്കനെ പ്രതി ചീത്ത വിളിക്കുകയും മര്‍ദിക്കുകയും കല്ലുകൊണ്ടു തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇയാള്‍ക്ക് മധ്യവയസ്കനോട് മുന്‍വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം. ഒളിവിൽപോയ ഇയാളെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
Read Moreമുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസ്; റിമാൻഡിലായ യുവാവ് സമാനകേസുകളിലും പ്രതി
വെള്ളൂര്‍: മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ ഇറുമ്പയം ഇലവുംചുവട്ടില്‍ അജീഷ് ബി. മാര്‍ക്കോസിനെ(40)യാണു വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2023 ജൂലൈയിൽ പലതവണകളായി മുളക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും ശാഖകളിലുമായി മാലയും വളകളും നല്കി 4,85,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട്, ബാങ്ക് അധികൃതരുടെ പരിശോധനയില്‍ ഇത് സ്വര്‍ണമല്ലെന്നു തിരിച്ചറിയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അജീഷിന് തലയോലപ്പറമ്പ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്.
Read Moreകോട്ടയത്ത് ഡെങ്കിപ്പനി പടരുന്നു; ഈ മാസം രോഗലക്ഷണങ്ങളുമായി ചികിത്സതേടിയത് 39 പേർ
കോട്ടയം: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. പനി ബാധിച്ചവരുടെ എണ്ണം കൂടിയതോടെ ജില്ലാ ആരോഗ്യവകുപ്പു പരിശോധനകള്‍ ശക്തമാക്കി. ഈമാസം ഇതുവരെ 39 പേര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി ഇതില്‍ എട്ടു പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ചങ്ങനാശേരി നഗരസഭയിലും പരിസരപ്രദേശങ്ങളിലുമാണു കൂടുതല്‍ പേര്‍ക്കു രോഗം ബാധിച്ചത്. ഈ പ്രദേശങ്ങളിലുള്ളവര്‍ കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന് പറഞ്ഞു. വീടിനുചുറ്റും മഴവെള്ളം കെട്ടിനില്‍ക്കുന്ന ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍, വീട്ടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പുറകിലെ ട്രേ, എന്നിവയില്‍നിന്ന് കെട്ടിനില്‍ക്കുന്ന വെള്ളം അടിയന്തരമായി നീക്കണം. കുടിവെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന ടാങ്കുകളില്‍ കൊതുകു കടക്കാതെ സൂക്ഷിക്കണം. ഇവ കൊതുകുവല ഉപയോഗിച്ച് മൂടിയിടണം. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തുമുള്ള കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കുന്നതു രോഗവ്യാപനം തടയും. ആരോഗ്യ വകുപ്പ് കൊതുകുനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍…
Read Moreമറന്നുവച്ച കണ്ണടയെടുത്ത് ട്രെയിനില്നിന്നിറങ്ങവെ വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
കോട്ടയം: മറന്നുവച്ച കണ്ണടയെടുത്ത് ട്രെയിനില്‍ നിന്നിറങ്ങവെ വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെയാണ് സംഭവം. പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടേശേരിക്കുന്നേല് ദീപക് ജോര്‍ജ് വര്‍ക്കി (25) ആണ് മരിച്ചത്. പൂനയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയാണ്. കോഴ്സ് പൂര്ത്തിയക്കിനാട്ടിലേക്കുവരുന്പോഴായിരുന്നു ബോംബെ ജയന്തി ട്രെയിനില്‍നിന്നുവീണ് അപകടമുണ്ടായത്. സാധനങ്ങളെല്ലാം പ്ലാറ്റ്ഫോമിലേക്ക് എടുത്തുവച്ചെങ്കിലും മറന്നുവച്ച കണ്ണട എടുക്കാന്‍ തിരികെ കയറുകയായിരുന്നു. എന്നാല്‍ ഈ സമയം ട്രെയിന്‍ നീങ്ങി ഫ്ളാറ്റ് ഫോം കഴിഞ്ഞിരുന്നു. ട്രെയിനിൽനിന്നു ചാടിയിറങ്ങാൻ ശ്രമിക്കവെ പാളത്തിനടിയിലേക്കു വീണു. അപകടത്തില്‍ ശരീരം രണ്ടായി മുറിഞ്ഞുപോയി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഈസ്റ്റ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയം സ്റ്റാര്‍ ജംഗഷനിലെ ആദം ടവറില്‍ പ്രവര്‍ത്തിക്കുന്ന ഇടശേരിക്കുന്നേല്‍ വണ്‍ ഗ്രാം ഗോള്‍ഡ് ജ്വല്ലറി ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ ജോര്‍ജ് വര്‍ക്കിയാണ് പിതാവ്. സോളിയാണ് മാതാവ്. സഹോദരന്…
Read Moreബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് മുങ്ങി; പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചു ഇന്റർപോൾ
പാലാ: മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി ഇന്റര്‍പോള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം യാഹ്യാഖാന് (40) നെയാണ് അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്. 2008ലാണ് ഇയാള്‍ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വീടുകള്‍ തോറും പാത്രക്കച്ചവടം നടത്തിയിരുന്ന ഇയാള്‍ 2008 ജൂണില്‍ പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനായി എത്തുകയും വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍നിന്നു ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പിന്നീട് ഒളിവില്‍ പോയി. കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം വിദേശത്തേക്കു കടന്നതായി പോലീസ് കണ്ടെത്തി. പ്രതിയെ വിദേശത്തുനിന്നു പിടികൂടുന്നതിനുവേണ്ടി സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍പോള്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയായിരുന്നു.
Read Moreബേക്കര്‍ സ്കൂളില്‍ മോഷണം; രണ്ടുപേർ പിടിയിൽ
കോട്ടയം: ബേക്കര്‍ മെമോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മോഷണം നടത്തിയ രണ്ടു പേരെ പോലീസ് പിടികൂടി. കൊല്ലം സ്വദേശികളായ വിനോജ് (44), സുധി ദാസ് (54) എന്നിവരെ വെസ്റ്റ് പോലീസ് സംഘം കൊല്ലത്ത് എത്തിയാണു പിടികൂടിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ കുടുക്കകളില്‍ ശേഖരിച്ചുവച്ചിരുന്ന പണം, രണ്ട് ഡിജിറ്റല്‍ കാമറ, നിരീക്ഷണ കാമറകളുടെ രണ്ട് ഡിവിആര്‍ യൂണിറ്റുകള്‍, അധ്യാപകരുടെ ബാഗുകള്‍ എന്നിവയായിരുന്നു മോഷണം പോയത്. ഇവയെല്ലാം കണ്ടെടുത്തു. മോഷ്ടാക്കള്‍ സ്കൂള്‍ വളപ്പിലെ കിണറ്റില്‍ ഉപേക്ഷിച്ച നിരീക്ഷണ കാമറയുടെ ഡിവിആര്‍ നേരത്തെ കണ്ടെത്തിയിരുന്നു. അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും പോലീസും ചേര്‍ന്നാണ് സ്കൂളിലും കിണറ്റിലും പരിശോധന നടത്തിയത്. ജില്ലയിലെ മറ്റു പല സ്കൂളുകളിലും നടന്ന മോഷണത്തില്‍ ഇവര്‍ക്കു പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ചോദ്യം ചെയ്തുവരികയാണെന്നു പോലീസ് പറഞ്ഞു.
Read More