കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി മുന്നണികളും പാര്‍ട്ടികളും. യുഡിഎഫ് നേതൃത്വം അടുത്തയാഴ്ച സീറ്റുവിഭജന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു തലസ്ഥാനത്തു തുടക്കിമിടും. ഇടതുമുന്നണിയാകട്ടെ ഇന്നലെ ചേര്‍ന്ന സംസ്ഥാന യോഗത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. എന്‍ഡിഎയിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും. ബൂത്തുതലം വരെയുള്ള കമ്മിറ്റികളെ ശക്തമാക്കുകയാണു കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പങ്കെടുത്തിരുന്നു. കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെന്നും ഒരു കാരണവശാലം മണ്ഡലം കൈവിടരുതെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, ടോമി കല്ലാനി, ജോസഫ് വാഴയ്ക്കന്, ജോസി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ബ്ലോക്ക് തല കമ്മിറ്റികളില്‍ പങ്കെടുത്ത് താഴേക്കിടയിലുള്ള കമ്മിറ്റികള്‍ ശക്തമാക്കും. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. റബര്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ്…
Read MoreCategory: Kottayam
തെരഞ്ഞെടുപ്പിന് മുമ്പ് മുഖം മിനുക്കാൻ സർക്കാർ; പോലീസില്‍ വന്‍ അഴിച്ചുപണി
കോട്ടയം: തെരഞ്ഞെടുപ്പിനു മുമ്പു മുഖം മിനുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി പോലീസ് സേനയില്‍ വന്‍ അഴിച്ചുപണി. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ട പോലീസ് സേനയെ നവീകരിക്കുകയാണ് ആദ്യ പടി. ഇതിന്റെ ഭാഗമായി ജില്ലയില്‍നിന്ന് എട്ടു ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി ഉത്തരവായി. കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിനെ അമ്പലപ്പുഴയ്ക്കു മാറ്റിയപ്പോള്‍ മുനമ്പത്തുനിന്നു സ്ഥലം മാറിയെത്തുന്ന എം.കെ. മുരളിയാണ് പുതിയ ഡിവൈഎസ്പി. തൊടുപുഴയില്‍നിന്ന് ഇമ്മാനുവല്‍ പോളിനെ വൈക്കം ഡിവൈഎസ്പിയായും നിയമിച്ചു. പാലാ ഡിവൈഎസ്പി എ.ജെ. തോമസിനെ മുവാറ്റുപുഴയിലേക്കു മാറ്റിയപ്പോള്‍ ഇടുക്കി ക്രൈം ബ്രാഞ്ചില്‍ നിന്നുമെത്തുന്ന കെ. സദനെയാണ് പാലായിൽ നിയമിച്ചിരിക്കുന്നത്. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥനെ പുത്തന്കുരിശിലേക്കു മാറ്റിയപ്പോള്‍ എറണാകുളം റൂറലില്‍നിന്ന് സജി മാര്‍ക്കോസിനെയാണ് ചങ്ങനാശേരിയില്‍ നിയമിച്ചിരിക്കുന്നത്. കോട്ടയം സപെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസിനെ ഇടുക്കി ഡിവൈഎസ്പിയായി നിയമിച്ചപ്പോള്‍ തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി.ടി. റാഷിദിനെയാണ് കോട്ടയം…
Read Moreപരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സുരക്ഷിതമായ തീര്‍ഥാടനം സാധ്യമാക്കി: മന്ത്രി കെ. രാധാകൃഷ്ണന്
ശബരിമല: ശബരിമലയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീര്‍ഥാടനം ഒരുക്കാന്‍ സാധിച്ചതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറില്‍ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്കു വര്‍ധിക്കുമെന്നു മുന്‍കൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാണ് തീര്‍ഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങള്‍ പരത്താനുള്ള ശ്രമമുണ്ടായി. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. പുറത്തുനിന്നു കേട്ട വാര്‍ത്തകള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി മലയിറങ്ങിയ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഭക്തിയോടെ മലകയറുന്നവരുടെ മനസ്് ശുദ്ധമായിരിക്കണം. മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമലയെന്നും മനുഷ്യര്‍ ഒന്നാണെന്ന സന്ദേശമാണ് ഇവിടം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടകരുടെ മലയിറക്കം സുഗമമായിശബരിമല: മകരജ്യോതി ദര്‍ശനത്തിനുശേഷം സന്നിധാനത്തു നിന്നുള്ള അയ്യപ്പഭക്തരുടെ മലയിറക്കം പുലർച്ചയോടെ ഏതാണ്ട്…
Read Moreനവകേരളസദസിൽ പരാതി നൽകിയിട്ടും “രക്ഷ’ ഇല്ല; റബ്കോയില്‍ ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ; തൊഴിലാളികളുടെ സമരം തുടരുന്നു
പാമ്പാടി: സഹകരണ സ്ഥാപനമായ പാമ്പാടി റബ്കോയില്‍ സിഐടിയു നടത്തുന്ന തൊഴിലാളി സമരത്തില്‍ ജില്ലാനേതൃത്വം ഇടപെടുന്നു. കഴിഞ്ഞ 76 ദിവസമായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണു പൂര്‍ണമായും ജോലി ബഹിഷ്കരിച്ചു തൊഴിലാളികള്‍ ഇന്നലെ മുതല്‍ സമരം ആരംഭിച്ചത്. റബ്കോയിലെ ഏക അംഗീകൃത തൊഴിലാളി സംഘടനയായ സിഐടിയു നേതൃത്വത്തിലാണു തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. മൂന്നു ഷിഫ്റ്റിലെയും തൊഴിലാളികള്‍ കമ്പനി ഗേറ്റ് പൂട്ടി ഇപ്പോള്‍ ഉപരോധം നടത്തുകയാണ്. തുടര്‍ന്ന് ഫാക്ടറി കവാടത്തില്‍ കുത്തിയിരുന്ന തൊഴിലാളികള്‍ കങ്ങഴ പൂതക്കുഴി റോഡും ഉപരോധിച്ചു. നവകേരളയാത്ര പാമ്പാടിയില്‍ വന്നപ്പോള്‍ ഈ കാര്യം ചൂണ്ടിക്കാട്ടി റബ്കോ എംപ്ലോയിസ് യൂണിയന് നിവേദനം നല്‍കിയിരുന്നു. ശമ്പളം മുടങ്ങിയതു ചൂണ്ടിക്കാട്ടി നവകേരള സദസില്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടികള്‍ സ്വീകരിക്കുവാന്‍ തയാറായിട്ടില്ലെന്ന് സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ ചൂണ്ടിക്കാട്ടി. കോടിക്കണക്കിനു രൂപ ബാങ്കില്‍നിന്നു റബ്കോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ വലിയ ദുരൂഹത ഉണ്ടെന്നു ജീവനക്കാര്‍…
Read More“ആരുണ്ടിവിടെ ചോദിക്കാൻ?’;ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ജീവനക്കാരുടെ ചക്കളത്തി പോരാട്ടം
ചങ്ങനാശേരി: ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനകൾക്കും താക്കീതുകള്‍ക്കും പുല്ലുവില. ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരുടെ ശീതസമരം ശമിക്കുന്നില്ല. ആശുപത്രിയില്‍നിന്നു വിവിധ ഇനത്തില്‍ നല്‍കാനുള്ള തുകകള്‍ വൈകുന്നു. ആവശ്യത്തിനു മരുന്നില്ലെന്ന പരാതി ഉയരുകയും ഇതു പരിഹരിക്കുകയും ചെയ്തതിനു പിന്നാലെയാണ് ആശുപത്രിയിലേക്കു മരുന്നു നല്കിയ ഇനത്തില്‍ 24.24 ലക്ഷം ലഭിക്കാനുണ്ടെന്ന പരാതിയുമായി മെഡിക്കല്‍ സ്റ്റോർ ഉടമ രംഗത്തെത്തിയത്. ജനറല്‍ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഹന്നാ മെഡിക്കല്‍സ് ഉടമ ഫ്ളാഷ് എമ്മാനുവല്‍ ആണ് ഇതുസംബന്ധിച്ച പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജോബ് മൈക്കിള്‍ എംഎല്‍എ എന്നിവര്‍ക്കു നൽകിയത്. 2021, 2022 കാലയളവിൽ ആര്‍എസ്ബിവൈ ടെന്‍ഡര്‍ പ്രകാരം കിടപ്പുരോഗികള്‍ക്കു മരുന്നുവിതരണം ചെയ്ത പണമാണ് പരാതിക്കാരനു ലഭിക്കാനുള്ളത്. പണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെ അധികൃതരെ സമീപിക്കുമ്പോള്‍ പിന്നെ വരൂ എന്നു പറഞ്ഞുവിടുകയാണു പതിവെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. മുന്‍ സൂപ്രണ്ട് ഡോ. അജിത്കുമാര്‍ 2021 നവംബര്‍…
Read Moreആ കാഴ്ച സജിയുടെ നെഞ്ചുലച്ചു; ഒരു ദിവസം പ്രായമുള്ള 625 കോഴിക്കുഞ്ഞുങ്ങളെ അജ്ഞാതജീവി കടിച്ചുകൊന്നു
പാലാ: ഫാമില്‍ വളര്‍ത്താനായി എത്തിച്ച ഒരു ദിവസം പ്രായമുള്ള 625 കോഴിക്കുഞ്ഞുങ്ങളെ അജ്ഞാതജീവി കടിച്ചുകൊന്നു. ഏഴാച്ചേരി പള്ളിയാരടി സജിയുടെ ഫാമിലെ കോഴിക്കുഞ്ഞുങ്ങളെയാണ് കടിച്ചുകൊന്നത്. മരപ്പട്ടിയോ കാട്ടുപൂച്ചയോ ആണെന്നാണ് ഉടമ സജി പറയുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് കോഴിക്കുഞ്ഞുങ്ങളെ സജിയുടെ ഫാമില്‍ എത്തിച്ചത്. പുലര്‍ച്ചെ അഞ്ചോടെ സജി കോഴിക്കുഞ്ഞുങ്ങളെ ഇട്ടിരിക്കുന്ന ഷെഡിനുള്ളില്‍ എത്തിയപ്പോഴാണ് ഏതോജീവി കുഞ്ഞുങ്ങളെ കടിച്ചുകൊല്ലുന്നത് കണ്ടത്. സജി എത്തിയപ്പോള്‍ ഈ ജീവി ഷെഡിന്റെ പുറത്തേക്ക് കടക്കുകയായിരുന്നു. വ്യക്തമായി കാണാന്‍ സാധിച്ചില്ല. ഹാച്ചറിയില്‍ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ ഫാമിലെത്തിച്ച് വളര്‍ത്തി നൽകുകയാണ് സജി. ഇത്തരത്തില്‍ വ്യാപാരം നടത്തുന്ന സംഘത്തില്‍നിന്നാണ് സജിയുടെ ഫാമില്‍ കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഒരു കുഞ്ഞിന് 45 രൂപ വില വരും. 28000 രൂപയുടെ നഷ്ടമുണ്ടായി. തകിടുകൊണ്ട് മറച്ച വളയങ്ങള്‍ക്കുള്ളില്‍ കോഴിക്കുഞ്ഞുങ്ങളെ ലൈറ്റിട്ട് ചൂടു നല്‍കിയാണ് സംരക്ഷിച്ചിരുന്നത്. ഷെഡിന്റെ തറനിരപ്പില്‍നിന്ന് നാലടിയോളം ഉയരത്തില്‍ ഇരുമ്പുവലകളുണ്ട്. ഇതിനു മുകളില്‍ ആറടിയോളം…
Read Moreടൂറിസത്തിന് അനന്ത സാധ്യതകൾ; കാഞ്ഞിരം- മലരിക്കൽ റോഡ് നവീകരണത്തിന് തുടക്കം
കോട്ടയം: സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നബാർഡിന്റെ സഹായത്തോടെ അഞ്ചു കോടി രൂപ മുടക്കി നവീകരിക്കുന്ന കാഞ്ഞിരം- മലരിക്കൽ റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കാഞ്ഞിരം മലരിക്കൽ റോഡ് യാഥാർഥ്യമാകുമ്പോൾ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ തുറക്കുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളെല്ലാം ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കാൻ സാധിച്ചെന്നും , പഞ്ചായത്ത് റോഡുകൾ മാത്രമാണ് ഇനി ഈ നിലവാരത്തിൽ പൂർത്തീകരിക്കാൻ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു സംസ്ഥാന ത്രോബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ കാഞ്ഞിരം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ വി.എം ഹർദ്ദീൻ അഹമ്മദ് ,ആൽബിൻ ജെയിംസ്, ആസിഫ് നവാസ്, എം.ആർ വസുദേവ് , സംസ്ഥാന ടെന്നിക്കോട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ…
Read Moreതെക്കേപ്ലാപ്പള്ളിയിൽ ശ്രീദേവി ജീവനൊടുക്കിയ കേസ്; മാനസിക പീഡനത്തിന് യുവാവിനെതിരെ കേസെടുത്ത് പോലീസ്
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ സ്വദേശി തെക്കേ പ്ലാപ്പള്ളിയിൽ ശ്രീദേവി ജീവനൊടുക്കിയ കേസിൽ യുവാവിനെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് അറസ്റ്റു ചെയ്തു. അയ്യപ്പൻകോവിൽ മനിലപുതുപ്പറമ്പിൽ വീട്ടിൽ പ്രമോദ് വർഗീസി(48 )നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. വണ്ടിപ്പെരിയാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അയ്യപ്പൻകോവിൽ സ്വദേശികളായ പ്രമോദ്, ഇയാളുടെ ഭാര്യ സ്മിത എന്നിവരുടെ മാനസിക പീഡനത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന ശ്രീദേവിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രമോദ് വർഗീസിനെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. ഇയാളുടെ ഭാര്യ സ്മിത വിദേശത്തായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഇവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ കെ. ഹേമന്ത്കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ മുഹമ്മദ്…
Read Moreബസിൽവെച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു, പിന്നെ കടന്നു പിടിച്ചു; മല്ലപ്പള്ളിക്കാരൻ മനോജ് പോലീസ് പിടിയിൽ
എരുമേലി: ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് ഭാഗത്തു കൊല്ലം പറമ്പിൽ മനോജി (35) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകുന്നേരം ആറോടുകൂടി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു ബസിൽ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയോട് ബസിനുള്ളില്‍ വച്ച് അപമര്യാദയായി സംസാരിക്കുകയും തോളിലും കൈയിലും കടന്നുപിടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെത്തുടർന്ന് എരുമേലി പോലീസ് കേസ് ഇയാളെ പിടികൂടുകയുമായിരുന്നു.എരുമേലി സ്റ്റേഷൻ എസ്ഐ ശാന്തി കെ. ബാബു, എസ്ഐ സുനിൽകുമാർ, എഎസ്ഐമാരായ സിബിമോൻ, ടൈലി മോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreപതിവ് തെറ്റിക്കാതെ കൃഷ്ണപ്പരുന്തും വെള്ളിനക്ഷത്രവും; മതമൈത്രിയിൽ എരുമേലി പേട്ടതുള്ളൽ; ഭക്തർക്ക് ദർശന സായൂജ്യം
എരുമേലി: ഭക്തിയുടെ രൗദ്രതയോടെ അമ്പലപ്പുഴ സംഘവും ശാന്തതയുടെ ലാസ്യഭാവത്തോടെ ആലങ്ങാട്ട് സംഘവും അയ്യപ്പനെ പ്രകീർത്തിച്ച് പേട്ടതുള്ളി. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് അനുമതിയായി ആകാശത്ത് പൊട്ടു പോലെ കൃഷ്ണപ്പരുന്ത് പറന്നെത്തി. മാനത്ത് വെട്ടിത്തിളങ്ങിയ വെള്ളിനക്ഷത്രം ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലിന്റെ അനുമതിയായി. ഇരു സംഘങ്ങളുടെയും പേട്ടതുള്ളൽ ഭക്തർക്ക് ദർശന സായൂജ്യമായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ തിടമ്പുമായി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അകമ്പടിയോടെ അമ്പലപ്പുഴ സംഘം മുസ്ലിം പള്ളിയിൽ പ്രവേശിച്ച് വലം ചുറ്റി ഇറങ്ങുമ്പോൾ ജുമാ നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി. ഇന്നലെ രാവിലെ 11 ഓടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ചടങ്ങുകൾ കൊച്ചമ്പലത്തിൽ ആരംഭിച്ചത്. സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സംഘം മൂന്ന് ആനകളും ചെണ്ടമേളങ്ങളുമായി മുസ്ലിം പള്ളിയിൽ പ്രവേശിച്ചു. ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർക്കൊപ്പം ജനപ്രതിനിധികളുമായി ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദിന്റെ…
Read More