ഒരു മുറെെ വന്ത് പാർത്തായാ…ചൈ​ത​ന്യ കാ​ര്‍​ഷി​ക​മേ​ള​യി​ല്‍ തി​ര​ക്കേ​റി; താരമായി ഒരു മുറെെ പോത്ത്

കോ​ട്ട​യം: കാ​ര്‍​ഷി​ക​രം​ഗ​ത്തെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യു​ള്ള ചൈ​ത​ന്യ കാ​ര്‍​ഷി​ക​മേ​ള​യി​ല്‍ തി​ര​ക്കേ​റി. ഇ​ന്നു രാ​വി​ലെ മു​ത​ല്‍ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഇ​ന്ന് 12.15 ന് ​ഇ​ട​യ്ക്കാ​ട് മേ​ഖ​ല​യു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ര്‍​ന്ന് നാ​ട​ന്‍​പാ​ട്ട് മ​ത്സ​ര​വും നെ​യി​ല്‍ ഹാ​മ​ര്‍ റ​ണ്‍ മ​ത്സ​ര​വും ന​ട​ത്ത​പ്പെ​ടും.

2.30 നു ​ന​ട​ത്ത​പ്പെ​ടു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ​ദി​നാ പൊ​തു​സ​മ്മേ​ള​നം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കി​ട്ട് സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്, വ​നി​ത​ക​ളു​ടെ വ​ടം​വ​ലി, നാ​ട​കം എ​ന്നി​വ​യു​മു​ണ്ട്.

കാ​ര്‍​ഷി​ക വി​ള​പ്ര​ദ​ര്‍​ശ​നം, വ്യ​ത്യ​സ്ത​വും പു​തു​മ നി​റ​ഞ്ഞ​തു​മാ​യ കാ​ര്‍​ഷി​ക മ​ത്സ​ര​ങ്ങ​ള്‍, നാ​ട​ന്‍-​ചൈ​നീ​സ്-​അ​റ​ബി​ക്-​ത​ല​ശേ​രി വി​ഭ​വ​ങ്ങ​ളു​മാ​യു​ള്ള ചൈ​ത​ന്യ ഫു​ഡ് ഫെ​സ്റ്റ്, വി​സ്മ​യ​വും കൗ​തു​ക​വും നി​റ​യ്ക്കു​ന്ന പെ​റ്റ് ഷോ, ​കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ ഉ​ല്ലാ​സ​പ്ര​ദ​മാ​യ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്ക്, ഗീ​ര്‍ പ​ശു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ആ​ടു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, വ​ലി​പ്പ​മേ​റി​യ പോ​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം, വി​ജ്ഞാ​ന​ദാ​യ​ക സെ​മി​നാ​റു​ക​ള്‍, ക​ലാ​സ​ന്ധ്യ​ക​ള്‍, സ്വാ​ശ്ര​യ​സം​ഘ ക​ലാ​വി​രു​ന്നു​ക​ള്‍ എ​ന്നി​വ​യാ​ണ് കാ​ര്‍​ഷി​ക​മേ​ള​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര്‍​ഷി​ക മേ​ഖ​ല​യെ പി​ന്നോ​ട്ടു​വ​ലി​ച്ചു​വെ​ന്നും കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യോ​ടൊ​പ്പം മ​നു​ഷ്യ​ന്‍റെ ആ​വാ​സ​മേ​ഖ​ല​യി​ലേ​യ്ക്കു മൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റ​വും ഏ​റെ വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു. കോ​ട്ട​യം ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Related posts

Leave a Comment