മാന്നാർ: തെരുവുനായശല്യം മുൻപ് എങ്ങുമില്ലാത്ത വിധത്തിൽ വർധിച്ചതിനാൽ ജനങ്ങൾ ഭീതിയിൽ. മാന്നാർ, പരുമല പ്രദേശങ്ങളിൽ മാത്രമായി 1000ഓളം തെരുവ് നായ്ക്കൾ ഉള്ളതായിട്ടാണ് കണക്ക്. മാന്നാർ ടൗൺ, പാവുക്കര, കുരട്ടിക്കാട്, പരുമല തേവർ കാട്, തിക്കപ്പുഴ, കോട്ടക്കൽ കടവ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം. ഒരോ കേന്ദ്രത്തിലും കൂട്ടമായി അധിവസിക്കുന്ന നായകൾ പലപ്പോഴും ആക്രമണകാരികളാകുന്നതാണ് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി വന്ധീകരണം നടക്കാത്തതിനാലാണ് ഇവ പെറ്റുപെരുകാൻ കാരണമായത്. സ്കൂൾ അധ്യയനവർഷം ആരംഭിച്ചതോടെ വിദ്യാർഥികൾക്ക് ഇവയുടെ ഭീഷണിയാൽ വഴിനടക്കാൻ മുതിർന്നവരുടെ കൂട്ട് വേണ്ട സ്ഥിതിയാണ്. കോട്ടയ്ക്കൽ കടവ് പാലത്തിലൂടെ പരുമലയിലേക്കുള്ള റോഡിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇരുചക്ര വാഹനയാത്രക്കാരും സൈക്കിളിൽ വരുന്നവരും കാൽനട യാത്രക്കാരും നായകളുടെ ഇരകളായി മാറുകയാണ്. ചില സമയം നായകൾ അക്രമകാരികളാകുന്നുണ്ട്. ഇരു ചക്ര വാഹനങ്ങളിൽ വരുന്നവർക്ക് കുറുകെ ചാടുകയും സൈകിളിൽ പോകുന്ന ആളുകളുടെ…
Read MoreCategory: Kottayam
പനിയിൽ വിറച്ച് കോട്ടയം; വൈറല്‍ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകം
കോട്ടയം: പകര്‍ച്ചവ്യാധി ഭീഷണിയില്‍ പകച്ച് കോട്ടയം ജില്ല. മഴശക്തമായതോടെയാണ് ജില്ലയില്‍ വ്യാപകമായി പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കിയത്. വൈറല്‍ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം എലിപ്പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. ദിവസവും പത്തിലധികം ആളുകളാണു ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടുന്നത്. ഈ മാസം 28 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇടവിട്ടു മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊതുക് കടിയേല്ക്കാതെയിരിക്കുകയാണ് മുന്‍കരുതല്‍. പനി വ്യാപകമായി പടരുകയാണ്. പനിബാധിതരായല് ആശുപത്രികള്‍ നിറഞ്ഞു. മരുന്നുകള്‍ വാങ്ങി വീട്ടില്‍ വിശ്രമിക്കുന്ന പനിബാധിതരും ഏറെയാണ്. മുതിര്‍ന്നവര്‍ക്ക് പിന്നാലെ സ്കൂള്‍ കൂടി തുറന്നതോടെ കുട്ടികളും പനിക്കിടക്കയിലാണ്. ഈ ആഴ്ച 2,454 പേരാണ് ചികിത്സ തേടിയത്. ഈ മാസം മാത്രം 3,469 പേര് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെത്തി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ…
Read Moreആള്‍ബലമില്ല; താളം തെറ്റി കോട്ടയത്തെ പോലീസ് സ്റ്റേഷനുകള്‍; മാനസിക സംഘർഷത്തിൽ പോലീസുകാർ
കോട്ടയം: ആള്‍ക്ഷാമം കാരണം ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. എല്ലാ സ്റ്റേഷനുകളും പോലീസുകാരുടെ ക്ഷാമം നേരിടുന്നവയാണ്. പാറാവ്, ജിഡി, കോടതി, പ്രതിക്കും വിഐപിക്കും എസ്കോര്‍ട്ട്, സമന്‍സ് വാറന്റ് സര്‍വീസ്, രാത്രികാല പട്രോളിംഗ്, പൈലറ്റ്, കേസ് അന്വേഷണം, ഓഫീസ് ഡ്യൂട്ടി തുടങ്ങി എല്ലാ ജോലികള്‍ക്കും നിലവിലെ പോലീസുകാര്‍ തികയുന്നില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദര്‍ശനം ഉണ്ടെങ്കിലോ സമരപരിപാടികള്‍ ഉണ്ടെങ്കിലോ പോലീസുകാരെല്ലാം ഇതിനു പുറകെ പോകും. പിന്നെ കേസന്വേഷണത്തിനും ഗതാഗത നിയന്ത്രണത്തിനും ആളില്ലാതെ വരുകയാണ്. സംസ്ഥാനത്തെ ഏഴു ജില്ലകളിലായി കെഎപി, എസ്എപി ബറ്റാലിയനുകളിലായി 1536 സേനാംഗങ്ങളുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിഎസ്സിയുടെ 13,972 പേരുടെ റാങ്ക് ലിസ്റ്റുകളും റെഡിയാണ്. ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരില്‍നിന്ന് ഉദ്യോഗാര്‍ഥികളെ എടുത്ത് പരിശീലനം നല്കി നിയമിക്കാവുന്നതേയുള്ളൂ. പക്ഷേ അതിനുള്ള പ്രാരംഭ നടപടിപോലും ഇതുവരെ ആയിട്ടില്ല. ഇനി ആശുപത്രികളിലെ സുരക്ഷാ ചുമതലയും വന്നുചേരാന്‍ പോവുകയാണ്. ജനസൗഹാര്‍ദ…
Read Moreമെഡിക്കല്‍ കോളജില്‍ വെള്ളമില്ല;ശസ്ത്രക്രിയകള്‍ മാറ്റി
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ശസ്ത്രക്രിയകൾ മാറ്റി.പ്രധാന തിയറ്ററിലെ ശസ്ത്രക്രിയകളാണു മാറ്റിവച്ചത്. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ പത്ത്, അസ്ഥിരോഗ വിഭാഗം- എട്ട്, ന്യൂറോസര്‍ജറി വിഭാഗം- രണ്ട്, ഗൈനക്കോളജി- മൂന്ന്, മേജര്‍ ശസ്ത്രക്രിയ മറ്റുവിഭാഗം-അഞ്ച് എന്നിങ്ങനെ 28ഓളം ശസ്ത്രക്രിയകളാണു മാറ്റിയത്. പൈപ്പിന്റെ തകരാര്‍ മൂലമാണു ജലവിതരണം തടസപ്പെട്ടതെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചെന്നും വാര്‍ഡുകളില്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിനുപോലും വെള്ളമില്ലാത്തതുകൊണ്ട് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിവളപ്പിൽനിന്ന് കടത്തിയ തടി തിരികെകൊണ്ടുവന്നു ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍നിന്നു കടത്തിക്കൊണ്ടുപോയ ടണ്‍ കണക്കിനു തടി തിരികെകൊണ്ടുവന്നിട്ടു. കുട്ടികളുടെആശുപത്രിയില് പുതിയ കെട്ടിടം നിര്‍മിക്കാനായി കോമ്പൗണ്ടില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പ് കോളജ് പ്രിന്‍സിപ്പലിനു അനുമതി നല്‍കുകയും തുടര്‍ന്നു മരം വെട്ടി മാറ്റുവാന്‍ കരാര്‍ നല്കയും ചെയ്തു. വെട്ടിമാറ്റുന്ന തടികള്‍ അവിടെത്തന്നെ ഇടണമെന്നായിരുന്നു…
Read Moreഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റു മധ്യവയസ്ക മരിച്ചു
ഈരാറ്റുപേട്ട: ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. തലപ്പലം അമ്പാറയിലാണ് സംഭവം. 48 വയസുകാരിയായ ഭാര്‍ഗവിയാണു മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരയ്ക്കല്‍ ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചയാണ് കൊലപാതകം നടന്നത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി ഇരുവരും ബിജുവിന്റെ വീട്ടില്‍ ഒരുമിച്ചാണു താമസം. നിയമപരമായി ഇവർ വിവാഹിതരല്ലെന്നാണു ലഭിക്കുന്ന വിവരം. ഇന്നലെ ഇരുവരും ചേര്‍ന്നു മദ്യപിക്കുകയും തര്‍ക്കമുണ്ടാവുകയും പാര ഉപയോഗിച്ച് ബിജു ഭാര്‍ഗവി യെ അടിക്കുകയുമായിരുന്നു. സംഭവശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതകവിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബിജുവിന്റെ അമ്മ ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read Moreകോണ്‍ഗ്രസിൽ തീപ്പൊരി പടർത്തി വീണ്ടും സോളാര്‍ കേസ്; ഗ്രൂപ്പ് പോരുകൾ സജീവമായേക്കുമെന്ന് സൂചന
കോട്ടയം: ഏറെനാളുകള്‍ക്കുശേഷം സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയിലേക്ക്. സിപിഐ നേതാവ് സി. ദിവാകരന്റെയും മുൻ ഡിജിപി എ. ഹേമചന്ദ്രന്റെയും പുസ്തകങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളാണു സോളാര്‍ കേസ് വീണ്ടും സജീവമാക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കവും ഇതിനൊപ്പം തലപൊക്കുന്നു.സി. ദിവാകരന്റെയും എ. ഹേമചന്ദ്രന്റെയും വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നു കെ.സി. ജോസഫും സോളാര്‍ കമ്മീഷനായി ജസ്റ്റീസ് ശിവരാജനെ നിയമിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നതായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും പറഞ്ഞതോടെ കോൺഗ്രസിൽ ഗ്രൂപ്പ് പോരുകൾ സജീവമായേക്കുമെന്നാണു സൂചന. ഗ്രൂപ്പ് സമവാക്യങ്ങളിൽ പൊളിച്ചെഴുത്തും ഉണ്ടായേക്കാം. ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ജസ്റ്റീസ് ശിവരാജൻ കമ്മീഷനെ നിയമിക്കാന്‍ മുന്‍കൈയെടുത്തത് ആരെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. മധ്യകേരളത്തിൽനിന്നുള്ള ഒരു മന്ത്രിയാണു ജസ്റ്റീസ് ശിവരാജനെ സോളാര്‍ കമ്മീഷനായി നിയമിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സോളാര്‍ കമ്മീഷനായി ജസ്റ്റീസ് ശിവരാജനെ നിയമിക്കുന്നതില്‍ തനിക്ക്…
Read Moreമോനിപ്പള്ളിയിലെ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കില്‍ പശു വളര്‍ത്താം!; കമ്പിയടിച്ച് റിബണ്‍ കെട്ടിയ പരിശീലനം തുടരുന്നു…
കുറവിലങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിന്റെ പേരില്‍ ജില്ലയ്ക്ക് തന്നെ അഭിമാനമായിരുന്ന കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് വെറും നോക്കുകുത്തി. ഉഴവൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസ് പരിധിയില്‍ യാഥാര്‍ഥ്യമാക്കിയ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കാണ് ഉപയോഗമില്ലാതെ കാടുവളര്‍ന്ന് നില്‍ക്കുന്നത്. വലിയ പ്രതീക്ഷയോടെ ലക്ഷങ്ങള്‍ മുടക്കിയ ട്രാക്കിനെ നോക്കുകുത്തിയാക്കി കമ്പിയടിച്ച് റിബണ്‍ കെട്ടിയാണ് ഇപ്പോഴത്തെ പരിശോധന. 2016 ഫെബ്രുവരി ഒന്നിന് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെയും കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ജനപ്രതിനിധികള്‍ക്കൊപ്പം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന് തച്ചങ്കരിയടക്കം പങ്കെടുത്തു. ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെയും കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിന്റെയും ഒന്നാംഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട നിര്‍മാണവും മന്ത്രി എ.കെ. ശശീന്ദ്രന് 2019 ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്ത് നാടിന് സമ്മാനിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുധേഷ്കുമാറും ജനപ്രതിനിധികളും പങ്കെടുത്ത വലിയ ആഘോഷത്തെ സ്വീകരിച്ച നാടിന് കാടുകയറിയ കെട്ടിടസമുച്ചയങ്ങള്‍ ഇപ്പോള്‍…
Read Moreമാമ്പഴം ചോദിച്ചെത്തി വയോധികയുടെ സ്വര്‍ണം കവര്‍ന്ന കേസ്; പ്രതികളുടേത് വീട് നേരത്തെ കണ്ടെത്തി മോഷണം നടത്തുന്ന രീതി
ഉഴവൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വെള്ളിയാമറ്റം കൊള്ളിയില്‍ അജേഷ് (39), പാലക്കാട് പെരിങ്ങോട്ടുകുറിശി ചൂരന്നൂര്‍ നരിയിടകുണ്ടില്‍ രാമചന്ദ്രന് (57), തൊടുപുഴ കാഞ്ഞാര്‍ ഞൊടിയപള്ളില്‍ ജോമേഷ് ജോസഫ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. അജേഷും സുഹൃത്തായ അഷ്റഫും കഴിഞ്ഞ 25ന് ഉച്ചയോടെ സ്കൂട്ടറില്‍ ഉഴവൂര്‍ പെരുന്താനം ഭാഗത്തുള്ള വയോധികയുടെ വീട്ടിലെത്തി സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന വയോധികയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിച്ചു. ഇതു എടുക്കാന്‍ ഇവര്‍ അകത്തുപോയ സമയം അജേഷ് വയോധികയുടെ പിന്നാലെ ചെന്ന് ഇവരെ ബലംപ്രയോഗിച്ച് കട്ടിലിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയില്‍ കിടന്നിരുന്ന ആറു വളകളും രണ്ടു മോതിരവും ബലമായി ഊരിയെടുത്തു. തുടർന്ന് പുറത്ത് പരിസരം നിരീക്ഷിച്ച് നിന്നിരുന്ന അഷ്റഫിനോടൊപ്പം സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് കേസ്…
Read More“അരിക്കൊമ്പന് ചിന്നക്കനാല്‍’; ഒരു മൃത്യുഞ്ജയ പുഷ്പാഞ്ജലി; അരിക്കൊമ്പനു വേണ്ടി കേരളത്തില്‍ പ്രാര്‍ഥനകളും സമരങ്ങളും
തൊടുപുഴ: അരിക്കൊമ്പനു വേണ്ടി കേരളത്തില്‍ പ്രാര്‍ഥനകളും സമരങ്ങളും തുടരുന്നു. തൊടുപുഴ മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പന്റെ രക്ഷയ്ക്കായി മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാട് നടത്തി. അരിക്കൊമ്പന് ചിന്നക്കനാല്‍ എന്ന പേരിലാണ് വഴിപാട് നടത്തിയത്. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ചെമ്പകത്തൊഴുക്കുടിയിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ സൂര്യനെല്ലി-ബോഡിമെട്ട് റോഡില്‍ കഴിഞ്ഞ ദിവസം സമരം സംഘടിപ്പിച്ചിരുന്നു. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന ആടുവിളന്താന്‍, ടാങ്ക് മേട്, പച്ചപ്പുല്‍, കോഴിപ്പന എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
Read Moreകാഞ്ഞിരപ്പള്ളിയിൽ പ്രചാരണം നിലയ്ക്കാതെ മുഴക്കവും പുലിയും: അന്വേഷണത്തിന് ഭൗമശാസ്ത്രജ്ഞരും പോലീസും
എരുമേലി: ഭൂമിക്കടിയിൽനിന്നു തുടർച്ചയായി മുഴക്കം കേട്ടെന്ന പ്രചാരണം വ്യാപകമായതോടെ അന്വേഷണം നടത്താൻ പോലീസിൽ നീക്കം. ഒപ്പം സ്ഥലത്ത് നേരിട്ട് അന്വേഷണത്തിനും തെളിവെടുപ്പിനുമായി സെന്റർ ഫോർ എർത്ത് സയൻസിലെ വിദഗ്ധ സംഘം ഇന്നെത്തും. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് ഡയറക്ടർ പ്രഫ. ജ്യോതി രഞ്ജന്റെ മേൽനോട്ടത്തിൽ ഭൗമശാസ്ത്രജ്ഞനായ ഡോ.ജെ.കെ. തോംസന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് എത്തുക. കഴിഞ്ഞ ദിവസങ്ങളിൽ ചേനപ്പാടിയിലും പരിസരങ്ങളിലുമാണ് ഭൂമിക്കടിയിൽനിന്നു മുഴക്കം കേട്ടത്. തുടർന്ന് ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ കാരണം കണ്ടെത്താനായില്ല. ഭൂചലനം അനുഭവപ്പെട്ടതായി ഇടുക്കി കുളമാവ് ഡാമിലെ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടില്ല. ഇത് മുഴക്കം സംബന്ധിച്ച് സംശയം സൃഷ്ടിച്ചിരുന്നു. അടുത്ത ദിവസം പുലർച്ചെ വീണ്ടും മുഴക്കം അനുഭവപ്പെട്ടെന്ന് നാട്ടുകാർ അറിയിച്ചതോടെ ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കപ്പെട്ടു. എരുമേലിയിലെ നിർദിഷ്ട വിമാനത്താവള പദ്ധതിക്ക് എതിരായി ഭൂമിക്കടിയിലെ മുഴക്കങ്ങൾ പ്രചരിപ്പിക്കുന്നതായി പരാതി ഉയർന്നു. ഇതോടെയാണ്…
Read More