തൊടുപുഴ: യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കട്ടപ്പന നരിയംപാറ കരിമ്പോലിക്കല് പ്രണവ് (21) ആണു പിടിയിലായത്. കട്ടപ്പന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. വൈപ്പിന്‍ സ്വദേശിനിയായ 21കാരിയെ വീട്ടുകാര്‍ ഇല്ലാതിരുന്ന ദിവസം വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് കേസ്. പോലീസ് അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തുനിന്നു മുങ്ങിയ പ്രതി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ കാന്റീനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവിടെനിന്നു പിടികൂടിയ പ്രതിയെ പിന്നീട് കട്ടപ്പന പോലീസിനു കൈമാറി. തൊടുപുഴ ഡിവൈഎസ്പി എം.ആര്. മധുബാബുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സ്ക്വാഡ് അംഗങ്ങളായ എസ്ഐ ഷംസുദീന്‍, എഎസ്ഐ ഉണ്ണികൃഷ്ണന്, സിപിഒ ഹരീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Read MoreCategory: Kottayam
ബസ് മേഖലയെ സംരക്ഷിക്കണം; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അനിശ്ചിതകാല നിരാഹാര സമരത്തിന്
കോട്ടയം: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് ബസ് മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് കെ.കെ. തോമസ് അഞ്ചു മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം സമരം ആരംഭിക്കും. 12,600ല്‍പ്പരം സ്വകാര്യ ബസുകളില്‍ കോവിഡ് കാലത്തിനുശേഷം ഏഴായിരത്തിൽപ്പരം ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ഇതിനു പുറമെയാണു വിവിധ കാരണങ്ങള്‍ പറഞ്ഞു സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്നത്. ഇതു പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇതിനു പുറമെ 140 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓര്‍ഡിനറി സര്‍വീസ് നടത്താന്‍ പാടില്ലെന്ന നിയമം സര്‍ക്കാര്‍ കര്‍ശനമാക്കി നടപ്പാക്കുകയാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള പെര്‍മിറ്റുകള്‍ ദൂരപരിധി പരിഗണിക്കാതെ പുതുക്കി നൽകണമെന്നും ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി എന്ന കാറ്റഗറി ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്നും വിദ്യാര്‍ഥി കണ്‍സഷനിൽ കാലോചിതമായ മാറ്റം ഏര്‍പ്പെടുത്തി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ. കെ. തോമസ് അനിശ്ചിതകാല നിരാഹാര…
Read Moreഅരിക്കൊമ്പന് നീതിതേടി സുപ്രീംകോടതിയിലേക്ക്; വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കും
കോട്ടയം: അരിക്കൊമ്പനു നീതി ലഭ്യമാക്കി ചിന്നക്കനാലില്‍ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ രണ്ട് നോണ്‍ ഗവണ്മെന്റല് ഓര്ഗനൈസേഷന് സുപ്രിം കോടതിയെ സമീപിക്കുന്നു. ഹൈക്കോടതി വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളിലെ പോരായ്മകള്‍ സുപിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഞ്ചിനു കോടതിയെ സമീപിക്കുന്ന എന്‍ജിഒകള്‍ക്ക് ആവശ്യമായ നിയമ, സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്നും ജസ്റ്റിസ് ഫോര്‍ അരിക്കൊമ്പന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രകൃതിയുടെ അവകാശികള്‍ മനുഷ്യന് മാത്രമല്ല. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ട്. ആനയുടെ ആവാസമേഖലയില്നിന്നു സ്ഥലം മാറ്റുന്നതു ശ്വാശ്വത പരിഹാരമല്ല. 2010നുശേഷം ഏഴ് ആനകള്‍ക്ക് അസ്വഭാവിക മരണമുണ്ടായി. അരിക്കൊമ്പനും കൊല്ലപ്പെടുവാന്‍ സാധ്യതയുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണ്. തുമ്പിക്കൈയിൽ ഉണങ്ങാത്ത വലിയ മുറിവുണ്ട്. പുല്ലും മറ്റ് ആഹാരങ്ങളും വെള്ളവും വലിച്ചെടുക്കുവാന്‍ മുറിവു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചിന്നക്കനാലില്‍ തിരികെയെത്തും വരെ ജീവനുംകൊണ്ടു പായുന്ന അരിക്കൊമ്പനെ കാണാനാകും. അരിക്കൊമ്പന്റെ സംരക്ഷണത്തിനു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഇന്നു വൈകിട്ട് നാലിനു കോട്ടയം പബ്ലിക്…
Read Moreപോലീസുകാരൻ ഓടിച്ചിരുന്ന കാർ പാഞ്ഞുകയറി ആംആദ്മിപ്രവർത്തകർക്കു പരിക്ക്; പോലീസുകാരൻ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ
അതിരമ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു പാഞ്ഞുകയറി ആം ആദ്മി പാർട്ടി പ്രവർത്തകനു സാരമായ പരിക്ക്. മുണ്ടുവേലിപ്പടി പാക്കുമല പി.ജെ.ജോസഫിനാണ് അസ്ഥിക്കു പൊട്ടൽ ഉൾപ്പെടെയുള്ള പരിക്കുപറ്റിയത്. അപകടത്തിൽ ജോയി ചാക്കോ, ബെന്നി ലൂക്കാ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയിയെയും ബെന്നിയെയും ചികിത്സ നൽകി മടക്കിയയച്ചു. ജോസഫിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തു.അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ആം ആദ്മി മത്സരിക്കുന്നുണ്ട്. ഇന്നലെ രാത്രി ഒമ്പതിനു സ്ഥാനാർഥികളും പ്രവർത്തകരുമടങ്ങുന്ന സംഘം മുണ്ടുവേലിപ്പടിയിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുമ്പോഴായിരുന്നു അപകടം . ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ് കാർ ഓടിച്ചിരുന്നത്. വിരമിച്ച ഉദ്യോഗസ്ഥന്റെ സെന്റ്ഓഫ് പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു. പോലീസുകാരൻ മദ്യലഹരിയിലായിരുന്നുവെന്ന് ആം ആദ്മി പ്രവർത്തകർ പറയുന്നു.
Read Moreവികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുരങ്കംവയ്ക്കുന്നു; സര്‍ക്കാരിനെതിരേ പോര്‍മുഖം തുറന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങൾക്ക് എൽഡിഎഫ് സര്‍ക്കാര്‍ തുരങ്കംവയ്ക്കുന്നുവെന്ന ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. വികസനകാര്യത്തിൽ പ്രതിപക്ഷ എംഎല്‍എയായ തന്റെ മണ്ഡലത്തെ അവഗണിക്കുകയാണെന്ന ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സര്‍ക്കാരിനെതിരേ പോര്‍മുഖം തുറന്നിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കുന്നവരെ തനിക്ക് അറിയാമെന്നും അവരുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും രാഷ് ട്രീയമായി ജനങ്ങളെ അണിനിരത്തി നേരിടുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം, തിരുവഞ്ചൂരിന്റെ ആരോപണങ്ങളെ പ്രതിരോധിച്ച് സിപിഎമ്മും രംഗത്തെത്തി. കഴിഞ്ഞ തവണ തിരുവഞ്ചൂരിനെ നേരിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ കെ. അനില്‍കുമാറാണ് തിരുവഞ്ചൂരിനു മറുപടിയുമായി എത്തിയത്. ആരോപണവും മറുപടിയും എത്തിയതോടെ കോട്ടയം വികസനം സംസ്ഥാന തലത്തില്‍ ചര്ച്ചയായിരിക്കുകായണ്. “പദ്ധതികള്‍ക്ക് സ്റ്റോപ്പ് മെമ്മോ’800 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയിരിക്കുകയാണെന്നും പല പദ്ധതികള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്കിയിരിക്കുകയാണെന്നുമുള്ള ഗുരുതര ആരോപണമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്…
Read Moreകോട്ടയം നഗരസഭ യുഡിഎഫ് ഭരിക്കും; സുകന്യ സന്തോഷിന്റെ സന്തോഷം കെടുത്തി യുഡിഎഫിന്റെ സൂസന് കെ. സേവ്യര്‍
കോട്ടയം: കോട്ടയം ജില്ലയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെ 38-ാം വാര്‍ഡായ പുത്തന്‍തോടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സൂസന് കെ. സേവ്യര്‍ 75 വോട്ടിന്റ ഭൂരിപക്ഷത്തിനു വിജയിച്ചു. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി സുകന്യ സന്തോഷിനെയാണ് പരാജയപ്പെടുത്തിയത്. 596 വോട്ടുകള്‍ യുഡിഎഫിനും 521 വോട്ടുകള്‍ എല്‍ഡിഎഫിനും ലഭിച്ചു. കോട്ടയം നഗരസഭയിൽ യുഡിഎഫിന് 21ഉം എൽഡിഎഫിന് 22ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് കോട്ടയത്ത് യുഡിഎഫ് ഭരണം നിലനിർത്തിയിരുന്നത്. നിലവിൽ ഇരുമുന്നണിക്കും 22 സീറ്റ് വീതമായി. നഗരഭരണം നടത്തുന്ന യുഡിഎഫിനു ആശ്വാസമായി ഇന്നത്തെ വിജയം.പൂഞ്ഞാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പെരുനിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബിന്ദു അശോകന് 12 വോട്ടിന് വിജയിച്ചു. 15 വര്‍ഷമായി പി.സി. ജോര്‍ജിന്റെ പാര്‍ട്ടി കൈവശം വച്ചിരുന്ന സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിന്ദു അശോകന് 264 വോട്ട്…
Read Moreഹോമിയോ വകുപ്പിലെ നഴ്സുമാര്‍ ചോദിക്കുന്നു ; “ഞങ്ങളും മനുഷ്യരല്ലേ”… ഞങ്ങള്‍ക്കും വേണ്ടേ സുരക്ഷ’
സ്വന്തം ലേഖകന്‍കോട്ടയം: നമ്മുടെ മാലാഖമാര്‍ സുരക്ഷിതരാണോ? ആണെന്നു പറയുമ്പോഴും ഭീതിജനകമായ സാഹചര്യത്തില്‍ ജോലിനോക്കേണ്ടിവരികയാണ് ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ വകുപ്പിലെ നഴ്സുമാര്‍. രാത്രി പല ആശുപത്രികളിലും നഴ്സുമാര്‍ തന്നെ ജോലി ചെയ്യേണ്ട സാഹചര്യമാണ്. ജീവൻപണയം വച്ചാണ് ഇവര്‍ ജോലിനോക്കുന്നത്. ഹോമിയോ മേഖലയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന മൂന്നു ആശുപത്രികളാണ് ജില്ലയിലുള്ളത്. ഗവണ്മെന്റ് ആശുപത്രി കുറിച്ചി, ജില്ലാ ഹോമിയോ ആശുപത്രി നാഗമ്പടം, ഗവണ്മെന്റ് ഹോമിയോ ആശുപത്രി പാലാ. ഇതില്‍ കുറിച്ചി ആശുപത്രിയില്‍ മാത്രമാണ് 24 മണിക്കൂറും സേവനമുള്ളത്. ബാക്കി രണ്ടിടത്തും നഴ്സ് മാത്രമാണ് ഒറ്റയ്ക്ക് നൈറ്റ് ഡ്യൂട്ടിക്കുള്ളത്.പാലാ, കോട്ടയം എന്നിവിടങ്ങളില്‍ സെക്യൂരിറ്റി സംവിധാനംപോലും ഇല്ല. ലഹരിക്ക് അടിമപ്പെട്ടവരും കിടത്തിചികിത്സ തേടി ഈ ആശുപത്രികളില്‍ എത്താറുണ്ട്. പലപ്പോഴും ജീവനു പോലും ഭീഷണിയാവുന്ന സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ ഒറ്റയ്ക്ക് ഇവര്‍ നോക്കുന്നത്.അതേസമയം 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട നൈറ്റ് ഡ്യൂട്ടി എടുക്കേണ്ട മറ്റു…
Read Moreസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്‍പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read Moreസ്കൂളില്‍ ഒപ്പമുള്ളവര്‍ പരിഹസിക്കുന്നുവെന്ന പരാതിയുമായി അദാലത്തിൽ എത്തി; ശ്രീഹരിക്ക് പുത്തന്‍ ടിവിയുമായി മന്ത്രി വീട്ടിലെത്തി
കോട്ടയം: ചലനശേഷി നഷ്ടപ്പെട്ട യുപി സ്കൂള്‍ വിദ്യാര്‍ഥിയായ ശ്രീഹരിക്കു പുത്തന്‍ സ്മാര്‍ട്ട് ടിവി സമ്മാനമായി നല്കി മന്ത്രി വി.എന്‍. വാസവന്. കോട്ടയം പാറമ്പുഴ സ്വദേശിയായ അജിത്കുമാറിന്റെയും പ്രീതയുടെയും മകനാണ് ശ്രീഹരി. പുത്തേറ്റ് സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീഹരി. സ്കൂളില്‍ ഒപ്പമുള്ളവര്‍ പരിഹസിക്കുന്നു, പരാതി പറഞ്ഞിട്ട് ആരും പരിഗണിക്കുന്നില്ല എന്ന പരാതിയുമായാണ് ചലനശേഷിയില്ലാത്ത ശ്രീഹരിയെയും എടുത്തുകൊണ്ടു അമ്മ പ്രീതി കഴിഞ്ഞ രണ്ടിന് കോട്ടയത്തു നടന്ന താലൂക്ക് അദാലത്തില്‍ മന്ത്രി വി.എന്‍. വാസവനു മുന്നിലെത്തിയത്. പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുനല്‍കിയാണ് ശ്രീഹരിയേയും അമ്മ പ്രീതിയേയും മന്ത്രി മടക്കി അയച്ചത്. ശ്രീഹരിയുടെ പരാതി ഗൗരവമായി പരിഗണിച്ചു വേണ്ട നടപടി എടുക്കണമെന്നു വിദ്യാഭ്യാസവകുപ്പ് അധികൃതരോടും സ്കൂള്‍ അധികൃതരോടും മന്ത്രി അന്നുതന്നെ നിര്‍ദേശിച്ചു. ശ്രീഹരിക്ക് വികലാംഗ കോര്‍പറേഷനില്‍നിന്ന് വീല്‍ചെയറും ലഭ്യമാക്കിയിരുന്നു. ഇതിനിടെയാണ് ശ്രീഹരിയുടെ വീട്ടില്‍ ടിവി പോലും ഇല്ലെന്ന് മന്ത്രി വി.എന്‍. വാസവന് അറിഞ്ഞത്.…
Read Moreഅരിക്കൊമ്പനെ മയക്കുവെടി വച്ച് പിടി കൂടുന്നത് ഏറെ ശ്രമകരം; വെടിയുതിർത്തു കാടുകയറ്റാൻ തമിഴ്നാട് വനംനകുപ്പ്
തൊടുപുഴ: കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ അവിടെനിന്നു വിരട്ടിയോടിക്കാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് ആരംഭിച്ചു. ആകാശത്തേക്കു വെടിവച്ച് ആനയെ തിരികെ കാടു കയറ്റാനുള്ള ശ്രമമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ആനയെ മയക്കുവെടി വച്ച് പിടി കൂടുന്നത് ഏറെ ശ്രമകരമായ ദൗത്യമായതിനാലാണ് തിരികെ കാടു കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. വനംവകുപ്പിന്റെ വന്‍ സംഘമാണ് സ്ഥലത്ത് ക്യാമ്പു ചെയ്യുന്നത്. നിലവില്‍ ആന നിലയുറപ്പിച്ചിരിക്കുന്ന ഭാഗത്തു നിന്നു മൂന്നു കുലോമീറ്ററോളം ദൂരത്തിലാണ് തമിഴ്നാട് അതിര്‍ത്തി വനമേഖലയുള്ളത്. ഇവിടെ ആനയെ എത്തിക്കാനുള്ള ശ്രമമാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പധികൃതര്‍ നടത്തി വരുന്നത്. എന്നാല്‍ വെടിയൊച്ച കേട്ട് ആന വീണ്ടും കമ്പം ടൗണിലേക്കെത്താനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. ഈ ദൗത്യം പരാജയപ്പെട്ടാല്‍ ആനയെ മയക്കുവെടി വച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ വിടാനുള്ള നീക്കത്തിലാണ് തമിഴ് നാട് വനംവകുപ്പ്.
Read More