കുമരകം: മാസങ്ങളായി അടച്ചിട്ടിരുന്ന തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്നലെ രാവിലെ എട്ടിന് തുറന്നു തുടങ്ങി. ചേതനയറ്റു കിടന്ന കുട്ടനാട്ടിലെ ജലാശയങ്ങളിൽ ഇതോടെ നീരാെഴുക്ക് പുനരാരാംഭിച്ചു.വെച്ചൂർ ഭാഗത്തെ 10 ഷട്ടറുകളാണ് ഇന്നലെ ഉയർത്തിയത്. ദിവസേന 10 ഷട്ടറുകൾ വീതം തുറക്കാമെന്നാണ് തീരുമാനം. മാർച്ച് 15ന് തുറക്കേണ്ട ഷട്ടറുകൾ 35 ദിവസങ്ങൾ വൈകിയാണ് ഇക്കുറിയും തുറന്നത്. മൂന്നു ഭാഗങ്ങളിലായി 90 ഷട്ടറുകളാണ് ബണ്ടിൽ ഉള്ളത്.വെച്ചൂർ ഭാഗത്ത് 31 ഷട്ടറും തണ്ണീർ മുക്കം ഭാഗത്ത് 31 ഷട്ടറും മധ്യഭാഗത്ത് 28 ഷട്ടറുകളുമുണ്ട്. ഇന്നലെ തുറന്നപ്പോൾ ആദ്യം കടലിലേക്കും വേലിയേറ്റം ആരംഭിച്ചതോടെ കുട്ടനാട്ടിലേക്കുമായിരുന്നു ഒഴുക്ക്. ബണ്ട് തുറന്നതോടെ തോടുകളിലും വേമ്പനാട്ടുകായലിലും അടിഞ്ഞു കിടക്കുന്ന പോളയും മാലിന്യങ്ങളും നശിക്കും. ജലഗതാഗതം സുഗമമാകും. മത്സ്യലഭ്യത കൂടും. നാളികേരരങ്ങൾക്ക് പുതുജീവൻ വയ്ക്കുകയും ചെയ്യും. തടയണകൾ നിർമിക്കാത്തതിനാൽ കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന ഉപ്പുവെള്ളം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തെ…
Read MoreCategory: Kottayam
പാചകവാതക ക്ഷാമത്തിന് പുറമേ തൊഴിലാളി ക്ഷാമം: ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍
കോട്ടയം: പാചകവാതക ക്ഷാമത്തിനു പുറമേ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമവും. ഹോട്ടല്‍ മേഖല പ്രതിസന്ധിയിൽ. പശ്ചിമേഷ്യന്‍ സംഘർഷത്തെത്തുടര്‍ന്നുണ്ടായ കടുത്ത ഇന്ധനക്ഷാമത്തില്‍ കൂടുതല്‍ വലഞ്ഞതു ഹോട്ടല്‍ മേഖലയായിരുന്നു. ഇതോടെ വിറക് ഉപയോഗിച്ചുള്ള പാചകം പലയിടത്തും പുനരാരംഭിച്ചെങ്കിലും പൂര്‍ണ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ചില ഹോട്ടലുകളില്‍ ഇന്‍ഡെക്ഷന്‍ അടുപ്പുകളില്‍ പാചകം നടത്തിയെങ്കിലും ഭാരിച്ച ചെലവുകള്‍ മൂലം ചെറുകിട ഹോട്ടലുകള്‍ക്ക് ഇന്‍ഡെക്ഷൻ കുക്കറുകളെ ആശ്രയിക്കാന്‍ സാധിച്ചില്ല. സോളാര്‍ സംവിധാനമുള്ള വന്‍കിട ഹോട്ടലുകള്‍ മാത്രമാണ് ഇന്‍ഡെക്ഷന്‍ അടുപ്പ് പരീക്ഷണത്തില്‍ വിജയിച്ചത്. സിലിണ്ടര്‍ പ്രശ്നം പരിഹരിച്ചെന്നു പറയുമ്പോഴും പാചകത്തിന് അനിവാര്യമായ സിലിണ്ടറുകള്‍ ഹോട്ടലുകള്‍ക്കു ലഭിക്കുന്നില്ല. ഈ പ്രതിസന്ധിയില്‍നിന്നു ഹോട്ടലുകള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു വരുന്നതിനിടിയിലാണ് ഇതര സംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുന്നത്.പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ വോട്ടെടുപ്പിനായി ഒന്നിച്ച് നാട്ടിലേക്ക് പോയതോടെയാണ് പ്രതിസന്ധി അതിരൂക്ഷമായത്. ജില്ലയിലെ ചെറുതും വലുതുമായ ഒട്ടുമിക്ക ഹോട്ടലുകളിലും സപ്ലൈയര്‍ മുതല്‍ ക്ലിനിംഗ് ജോലികള്‍ വരെ…
Read Moreവേനൽച്ചൂടിൽ ജലക്ഷാമം രൂക്ഷം; ക്ഷീരമേഖല പ്രതിസന്ധിയിൽ; പാൽവില കൂട്ടണമെന്ന് കർഷകർ
കോട്ടയം: അനുദിനം വേനല്‍ച്ചൂട് വര്‍ധിക്കുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ വാടിത്തളര്‍ന്നു ക്ഷീരമേഖല. ജില്ലയിലെ വിവിധ മേഖലകളില്‍ പച്ചപ്പുല്ലിനും ജലത്തിനും ക്ഷാമമായതോടെ പാല് ഉത്പാദനം കുറഞ്ഞതു കര്‍ഷകര്‍ക്കു തിരിച്ചടിയായി. അടിക്കടി ഉണ്ടാകുന്ന കാലിത്തീറ്റ വിലവര്‍ധനയും കര്‍ഷകരെ വലയ്ക്കുകയാണ്. വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കന്നുകാലികള്‍ക്ക് ആവശ്യമായ കുടിവെള്ളം പോലും നല്കാന് കഴിയാതെ ബുദ്ധിമുട്ടുകയാണ് പല ക്ഷീരകര്‍ഷകരും. ചൂട് കൂടുന്നതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ കൂടുകളില്‍ ഒരുക്കണമെങ്കില്‍ ചെലവേറും. മൃഗചികിത്സാ ചെലവിലെ വര്‍ധനയും തീറ്റപ്പുല്‍ കൃഷിയിലെ സ്ഥലപരിമിതിയും കാലികളുടെ എണ്ണത്തിലുണ്ടായ കുറവും ഇതരസംസ്ഥാനങ്ങളില്‍നിന്നു ഗുണനിലവാരം കുറഞ്ഞ പാല് കുറഞ്ഞ വിലയ്ക്ക് എത്തുന്നതും ക്ഷീരമേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ചൂട് കൂടുന്നതോടെ പശുക്കള്‍ക്ക് അകിടുവീക്കം ഉള്‍പ്പെടെയുള്ള രോഗങ്ങളും കൂടുതലായി കാണുന്നുണ്ട്. പച്ചപ്പുല്ലില്ല, നല്കുന്നതു വൈക്കോല്‍ മാത്രംകടുത്ത വേനലില്‍ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്നം പച്ചപ്പുല്ലിന്റെ ക്ഷാമമാണ്. ജില്ലയുടെ വിവിധ മേഖലകളില്‍ പച്ചപ്പുല്ല് ക്ഷാമം രൂക്ഷമായിട്ടു മാസങ്ങള്‍ പിന്നിട്ടു.…
Read Moreഇതിൽ ചിക്കൻ എവിടെടാ…. ചിക്കൻ ഫ്രൈഡ്റൈസിൽ ചിക്കനില്ല: ഹോട്ടൽ അടിച്ചുപൊട്ടിച്ചു, ജീവനക്കാരിയെ മർദിച്ചു; അതിക്രമം നടത്തിയ യുവാവ് റിമാൻഡിൽ
ഹരിപ്പാട്: ഓർഡർ ചെയ്ത ചിക്കൻ ഫ്രൈഡ്റൈസിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്ന് ആരോപിച്ച് ഹോട്ടലിൽ അതിക്രമം നടത്തുകയും വനിതാ ജീവനക്കാരിയെ മർദിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി മുരളി ഭവനത്തിൽ മഹേഷ് (39) ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ഹരിപ്പാട് ചിക്കൻ ചിക്കാഗോ ഹോട്ടലിലായിരുന്നു സംഭവം. പിക് അപ്പ് വാനിലെത്തിയ മഹേഷ് ഹോട്ടലിന്റെ മുകൾനിലയിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ, ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്ന് പറഞ്ഞ് സപ്ലയറായ സിയാദുമായി തർക്കത്തിലാവുകയായിരുന്നു. മാനേജർ ഇടപെട്ട് കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ശാന്തനാകാതെ ഇയാൾ അക്രമാസക്തനാവുകയും ഭക്ഷണം തട്ടിത്തെറിപ്പിച്ചു. തുടർന്ന് താഴത്തെ നിലയിലെത്തിയ ഇയാൾ ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്ന റീജ എന്ന ജീവനക്കാരിയെ അസഭ്യം പറയുകയും കൗണ്ടറും കമ്പ്യൂട്ടറും മറ്റ് സാമഗ്രികളും ജീവനക്കാരിയുടെ നേർക്ക് തള്ളിയിട്ട് നശിപ്പിക്കുകയും ചെയ്തു. റീജയെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്തതായും…
Read Moreതണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 20 മുതൽ തുറക്കും
ആലപ്പുഴ: ഏപ്രിൽ 20 മുതൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവായി. ഷട്ടറുകൾ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. ഷട്ടറുകൾ ക്രമീകരിക്കുമ്പോൾ ഇരുവശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളായ വള്ളം, വല മുതലായവയെ ബാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉറപ്പുവരുത്തണമെന്നും മത്സ്യത്തൊഴിലാളികൾക്ക് മുൻകൂർ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ബണ്ട് തുറക്കുമ്പോൾ കായലിൽനിന്നുള്ള വെള്ളം കൊയ്ത്ത് പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ ഉറപ്പുവരുത്തണം. ഇതു സംബന്ധിച്ച് മൂന്നു ദിവസത്തിനു ശേഷം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം.
Read Moreബംഗാൾ തെരഞ്ഞെടുപ്പ്: വോട്ടു ചെയ്യാൻ തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു; പ്രതിസന്ധിയിലായി നിർമാണമേഖല
ചങ്ങനാശേരി: ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു. ഇതരസംസ്ഥാനക്കാർ ഒന്നടങ്കം മടങ്ങുന്നത് നിര്‍മാണ മേഖല പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇവര്‍ ജോലി ചെയ്യുന്ന പല കമ്പനികളും തൊഴിലാളികളുടെ ഏജന്റുമാരും തൊളിലാളികള്‍ക്ക് ബംഗാളിലേക്കു പോകുന്നതിനായി ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്ത് നല്‍കിയിട്ടുണ്ട്. പായിപ്പാട്, തെങ്ങണ, പെരുമ്പാവൂര്‍, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് മേഖലകളില്‍നിന്നാണ് തൊഴിലാളികളുമായി ബംഗാളിലേക്ക് ടൂറിസ്റ്റ് ബസുകള്‍ പുറപ്പെട്ടിരിക്കുന്നത്. ബംഗാളില്‍ എത്തി വോട്ടു രേഖപ്പെടുത്തിയാല്‍ രണ്ടായിരം രൂപയും ട്രെയിന്‍ ടിക്കറ്റും ഓഫര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്ട്ടികളുമുള്ളതായും തൊഴിലാളികള്‍ പറയുന്നു. കേരളത്തില്‍ മണ്‍സൂണ്‍കാലം തുടങ്ങുന്നതിനാല്‍ മേയ് അവസാനവാരത്തോടെ തൊഴിലാളികള്‍ മടങ്ങുന്ന പതിവുണ്ടായിരുന്നു. തെരഞ്ഞെടുപ്പായതിനാല്‍ ഭൂരിപക്ഷം തൊഴിലാളികളും ഇപ്രാവശ്യം നേരത്തേ മടങ്ങി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ബംഗാളില്‍ മാമ്പഴം, ചോളം, ഗോതമ്പ് തുടങ്ങിയവയുടെ വിളവെടുപ്പു കാലമായതിനാല്‍ തൊഴിലാളികള്‍ ഇതുകഴിഞ്ഞേ തിരികെ വരികയുള്ളൂവെന്ന ആശങ്കയും ഉയര്‍ന്നിട്ടുള്ളതിനാലാണ് ഇവര്‍ക്കുവേണ്ടി…
Read Moreഒന്നും രണ്ടും പറഞ്ഞ് വാക്ക് തർക്കം, പിന്നെയത് കൈയാങ്കളിയായി: ബന്ധുക്കൾ തമ്മിൽ കലഹം മരണത്തിൽ കലാശിച്ചു; ഇടുക്കി കഞ്ഞിക്കുഴിയില്‍ യുവാവ് കുത്തേറ്റു മരിച്ചു
ഇടുക്കി: കഞ്ഞിക്കുഴിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി. കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റി കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകന് രാജന് (26) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണു കൊലപാതകം നടന്നത്. രാജന്റെ വീട്ടില്‍വച്ചായിരുന്നു സംഭവം. രാജന് തടിപ്പണിക്കാരനും പ്രതിയായ അനൂപ് കഞ്ഞിക്കുഴിയിലെ ഒരു ചിക്കന്‍ സെന്ററില്‍ ജീവനക്കാരനുമാണ്. ഇരുവരും അടുത്ത ബന്ധുക്കളാണ്. ഇരുവരും തമ്മില്‍ കുടുംബപ്രശ്നം നിലനിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. രാജന്റെ പിതൃസഹോദരീപുത്രനാണ് അനൂപ്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട അനൂപിനെ ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണു കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിലെടുത്തത്. രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Moreതെരഞ്ഞെടുപ്പിന്റെ ചൂടൊഴിഞ്ഞു; മൂന്നാറിലെ വിനോദസഞ്ചാര മേഖല തിരക്കിലേക്ക്
മൂന്നാര്‍: തെരഞ്ഞെടുപ്പു തിരക്കുകള്‍ ഒഴിഞ്ഞതോടെ മൂന്നാറില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. കുട്ടികളുടെ പരീക്ഷക്കാലം പ്രമാണിച്ചും നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ചും പൊതുവേ തിരക്കു കുറഞ്ഞിരുന്ന മൂന്നാറില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സഞ്ചാരികളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്കും വലിയ രീതിയില്‍ അനുഭവപ്പെടുന്നുണ്ട്. വരയാടുകളുടെ പ്രജനന കാലമായതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അടച്ചിട്ടിരുന്ന ഇരവികുളം നാഷണല്‍ പാര്‍ക്ക് ഏപ്രില്‍ ഒന്നിന് തുറന്നതോടെ ഓരോ ദിവസവും ശരാശരി മൂവായിരത്തോളം പേരാണ് പാര്‍ക്ക് സന്ദര്‍ശിച്ചു മടങ്ങിയത്. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. മാട്ടുപ്പെട്ടി, കൊരണ്ടക്കാട് ഫോട്ടോ പോയിന്റ്, എക്കോ പോയിന്റ്, പോതമേട് വ്യൂ പോയിന്റ്, കുണ്ടള എന്നിവടങ്ങളിലാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. കേരളത്തിന്റെ കാര്‍ഷിക കമ്പോളമായ വട്ടവടയിലും സഞ്ചാരികള്‍ നിരവധി എത്തുന്നുണ്ട്. സഞ്ചാരികളെ പ്രതീക്ഷിച്ച് തുറന്നിരിക്കുന്ന വ്യാപാര ശാലകളിലും തെരക്കേറി. പാചകവാതക ക്ഷാ മം ഹോട്ടല്‍ മേഖലയെ…
Read Moreതാപനില വ്യതിയാനം: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി
ഇടുക്കി: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് ദുരന്തനിവാരണ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമാണെന്ന് ദുരന്തനിവാരണ അഥോറിറ്റി അധികൃതര്‍ അറിയിച്ചു. 29 മുതല്‍ മേയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാമെന്നുമാണ് പ്രചാരണം. കാറുകളില്‍ ഇന്ധനടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ വാട്സാപ്പ് സന്ദേശവും പുറത്തുവരുന്നുണ്ട്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍, കേരളത്തില്‍ സിവില്‍ ഡിഫന്‍സ് വകുപ്പില്ല. കേരളത്തിലെ സിവില്‍ ഡിഫന്‍സ് അഗ്നിരക്ഷാസേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണ്. ഔദ്യോഗിക അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ഔദ്യോഗിക പേജുകള്‍, വെബ്സൈറ്റ് എന്നിവ സന്ദര്‍ശിക്കണം. കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
Read Moreകുടുംബത്തോടൊപ്പം മരുന്നു വാങ്ങാനെത്തിയയാൾക്ക് മര്‍ദനം; ആശുപത്രി പരിസരത്ത് യുവാവിനെ ആക്രമിച്ചത് ഓട്ടോ ഡ്രൈവർ
നെടുങ്കണ്ടം: ഭാര്യക്കും കുട്ടിക്കുമൊപ്പം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഓട്ടോ ഡ്രൈവറെ മറ്റൊരു ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. താന്നിമൂട് സ്വദേശി മുല്ലശേരില്‍ ബിനു വിജയനാണ് (37) മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. ഡോക്ടറെ കണ്ടശേഷം ലാബിലേക്കു പോകുന്നതിനിടെ ആശുപത്രി സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന സുരേഷ് തങ്ങളോടു കയര്‍ക്കുകയും ആശുപത്രി പരിസരത്തുനിന്ന് ഓട്ടം എടുക്കാന്‍ എത്തിയതാണെന്നാരോപിച്ച് അസഭ്യം പറയുകയും ചെയ്തതായി ബിനു പരാതിയില്‍ പറയുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് നെറ്റിയില്‍ ഇടിക്കുകയും കൈവിരല്‍ കടിച്ചുമുറിക്കുകയും ചെയ്തെന്ന് ബിനു പറയുന്നു. കൂടാതെ കഴുത്തിന് കുത്തിപ്പിടിക്കുകയും നെഞ്ചിലും മുഖത്തും അടിക്കുകയും ഇടിക്കുകയും ചെയ്തു. ഒപ്പം ഉള്ളത് ഭാര്യയും കുട്ടിയുമാണെന്നു പറഞ്ഞിട്ടും ആക്രമണം തുടര്‍ന്നു. നാട്ടുകാര്‍ ഇടപെട്ടാണ് ബിനുവിനെ ആക്രണത്തില്‍നിന്നു രക്ഷപ്പെടുത്തിയത്. ബിനുവിന്റെ പരാതിയില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More