ളാക്കാട്ടൂര്‍: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കെട്ടുവിറക് കച്ചവടക്കാര്‍ക്കാണ് കോളടിച്ചത്.ഹോട്ടലുകള്‍, റസ്റ്ററന്റുകൾ, കാന്റീനുകള്‍, വീടുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം വിറകിന് ആവശ്യം വര്‍ധിച്ചതോടെയാണ് നേട്ടമായത്. വിറക് സ്ഥിരമായി വാങ്ങുന്നവര്‍ക്കു പുറമേ പുതിയ ആവശ്യക്കാരും ഏറെയാണ്. പാചക വാ തകപ്രതിസന്ധി ആരംഭിച്ച് ഒരാഴ്ചയായപ്പോഴേക്കും കെട്ടു വിറകിനുള്ള ഡിമാന്‍ഡും വര്‍ധിച്ചെന്നാണ് കച്ചവടക്കാരന് ളാക്കാട്ടൂര്‍ കുളത്തുങ്കല്‍ അനീഷ് പറയുന്നു. തടി ക്കച്ചവട മേഖലയില്‍ 21 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനീഷിന് കെട്ടുവിറക് കച്ചവടമുണ്ട്. അനീഷിന്റെ നേതൃത്വത്തിലുള്ള എട്ടു പേരാണ് വിറകുകച്ചവടം നടത്തുന്നത്. ഒരു കെട്ടിന് 80 രൂപയാണ് വില. പാചകവാതക പ്രതിസന്ധിക്കു മുമ്പ് ദിവസേന 30 മുതല്‍ 40കെട്ട് വിറകായിരുന്നു വിറ്റിരുന്നത്.ഹോട്ടലുകാരായിരുന്നു പ്രധാന ആവശ്യക്കാര്‍. സ്ഥിരമായി വാങ്ങിക്കുന്ന ചില വീട്ടുകാരുമുണ്ട്. ഇപ്പോഴത് 80 മുതല്‍ 100 കെട്ടുകളായിട്ടുണ്ട്. ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും വില വര്‍ധിപ്പിച്ചിട്ടില്ല. വരും ദിവസങ്ങളിലും ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് അനീഷ് പറയുന്നത്. തടി വെട്ടിയതിനു…
Read MoreCategory: Kottayam
റോഡ് വക്കിൽ ഇളംകാറ്റിൽ ആടിയുലഞ്ഞ് ജമന്തിപ്പൂക്കൾ; പരസ്പര സ്നേഹത്തിന്റെ സന്ദേശം പകർന്നു നൽകി പൊന്നുണ്ണിയും കുടുംബവും
രാജാക്കാട്: വീടുകളിൽ ചെടികൾ നട്ടുപരിപാലിക്കുന്നതു സാധാരണമാണ്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി താമരയും ജമന്തിയുമൊക്കെ നട്ടുപരിപാലിക്കുകയാണ് രാജാക്കാട് സ്വദേശി വെട്ടുകല്ലുമാക്കൽ പൊന്നുണ്ണിയും ഭാര്യയും രണ്ട് പെൺമക്കളും ചേർന്ന്. വീട്ടുമുറ്റത്ത് റോഡരികിലായി പൂത്തുലഞ്ഞുനിൽക്കുന്ന ജമന്തിത്തോട്ടം യാത്രക്കാർക്കും മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. തിരക്കിട്ട ജീവിതത്തിന്റെ ഓട്ടത്തിനിടയിലും പൊന്നുണ്ണിയും ഭാര്യ രാജിയും മക്കളായ ആദിത്യ ഉണ്ണിയും അദ്വൈത ഉണ്ണിയും പൂക്കളും ചെടികളും പരിപാലിക്കാൻ സമയം കണ്ടെത്തും. രാജാക്കാട് പൊന്മുടി റൂട്ടിൽ ചെരിപുറത്താണ് ഇവരുടെ വീട്. ഇരുനില വീടിനു മുന്നിൽ മതിൽകെട്ടി മറയ്ക്കാതെ കാഴ്ചവിരുന്നൊരുക്കി മനോഹരമായ ജമന്തിത്തോട്ടമാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ പൂത്തുനിൽക്കുന്ന ഈ ജമന്തിത്തോട്ടം ആരെയും ആകർഷിക്കുന്ന മനോഹര കാഴ്ചയാണ്. നഴ്സറിയിൽനിന്നു വിലയ്ക്കുവാങ്ങിയ ഹൈബ്രീഡ് തൈകളാണ് നട്ടുപരിപാലിച്ചത്. ചെടികളുടെ പരിപാലനം ഏറെ മാനസിക സന്തോഷം നൽകുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ജമന്തി മാത്രമല്ല മട്ടുപ്പാവിലും കുളത്തിലുമായി താമരയും മറ്റ് ചെടികളും ധാരാളമുണ്ട്. വിടരുന്ന പൂക്കൾ പുറത്ത്…
Read Moreടൂറിസം സാധ്യതയുമായി തൊടുപുഴയിലെ ഉറവപ്പാറ; പക്ഷേ സുരക്ഷയ്ക്ക് നടപടിയില്ല
തൊടുപുഴ: കഴിഞ്ഞ ദിവസം ഇടിമിന്നല്‍ ദുരന്തമുണ്ടായ തൊടുപുഴ ഉറവപ്പാറ മലയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. പ്രകൃതിയുടെ അതിമനോഹര ദൂരക്കാഴ്ചയും പ്രശാന്തതയും ഒത്തുചേര്‍ന്ന ഉറവപ്പാറ തൊടുപുഴയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണെങ്കിലും ഇവിടം സുരക്ഷിതമല്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇടിമിന്നലേറ്റ് പന്ത്രണ്ടുകാരി മരിക്കാനിടയായ ദാരുണസംഭവം. ഉറവപ്പാറ മരങ്ങാലിപ്പാറയില് നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റ് പെരുമ്പാവൂര്‍ മുണ്ടയ്ക്കല്‍ വടക്കനേതില്‍ അഫ്സലിന്റെ മകള്‍ നഫീസത്തുല്‍ മിസ്റിയ (12) മരിച്ചത്. അപകടത്തില്‍ പിതാവ് വി.എം. അഫ്സലിന് (39) ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തില്‍ തൊടുപുഴ മങ്ങാട്ടുകവല സ്വദേശിയായ ഗോകുല്‍ എസ്. രാജ് (26) എന്ന യുവാവിനും മിന്നലേറ്റങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഞ്ചാരികള്‍ക്കായി മതിയായ സുരക്ഷാ സംവിധാനങ്ങളോ അപകടമുന്നറിയിപ്പ് ബോര്‍ഡുകളോ നിരീക്ഷണകാമറകളോ ഇല്ലാത്തതാണ് ദുരന്തസാധ്യത വര്‍ധിപ്പിക്കുന്നത്. മലയാള പഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ സുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്നതും സമുദ്രനിരപ്പില്‍നിന്ന് 500 അടിയോളം ഉയരത്തിലുമാണ് ഈ പ്രദേശം നിലനില്‍ക്കുന്നത്. വിനോദസഞ്ചാരത്തിന്…
Read Moreനിങ്ങൾക്ക് യാത്ര ചെയ്യാൻ പ്ലാനുണ്ടോ? അവധിക്കാല യാത്രയുമായി കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍
കോട്ടയം: അവധിക്കാലമല്ലേ, കായലും തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും കടല്‍ത്തീരങ്ങളുമൊക്കെ കണ്ട് യാത്രകള്‍ ചെയ്യാന്‍ പ്ലാനുണ്ടോ? അതല്ല ഒരു തീര്‍ഥാടന യാത്രയാണോ മനസില്‍, എങ്കിലിതാ വിനോദ-തീര്‍ഥാടന യാത്രകളുമായി ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍. വിവിധ ഡിപ്പോകളില്‍ നിന്ന് ഏപ്രില്‍, മേയ് മാസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട് -കടലുണ്ടി, ഗവി, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, മൂന്നാര്‍, വട്ടവട, രാമക്കല്‍മേട്, തെന്മല -പാലരുവി, പൊന്മുടി എന്നീ പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, സീ അഷ്ടമുടി, കുമരകം കായല്‍ യാത്രകള്‍, തിരുവനന്തപുരം-കോവളം, അറബിക്കടലില്‍ കപ്പല്‍യാത്ര തുടങ്ങിയവയുമാണ് വിനോദയാത്രയിലുള്ളത്. തീര്‍ഥാടന യാത്രയാണെങ്കില്‍ ആറ്റുകാല്‍-ആഴിമല-ചെങ്കല്‍, പറശിനിക്കടവ്-കൊട്ടിയൂര്‍-തിരുനെല്ലി, മൂകാംബിക എന്നിവിടങ്ങളിലേക്ക് പോകാം. മേയ് മാസത്തില്‍ രാമേശ്വരം-പളനി, ഊട്ടി, കൊടൈക്കനാല്‍ യാത്രകളുമുണ്ട്. ചെലവ് കുറഞ്ഞ പാക്കേജുകളാണെന്നതാണ് ബജറ്റ് ടൂറിസം പാക്കേജുകളുടെ പ്രത്യേകത. ഒറ്റയ്ക്കോ, കുടുംബാംഗങ്ങളുമായോ യാത്ര ചെയ്യാം. ഇനി റെസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീകള്‍ തുടങ്ങിയ ഗ്രൂപ്പുകളായാണ് യാത്ര ചെയ്യാനാഗ്രഹിക്കുന്നതെങ്കില്‍…
Read Moreകോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ച കേസിൽ മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
രാജകുമാരി: പോളിംഗ് ദിനത്തിൽ കോൺഗ്രസ് രാജകുമാരി മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിനെ രാജകുമാരി കജനാപ്പാറയിൽവച്ച് മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സിപിഎം ആവണക്കുംചാൽ ബ്രാഞ്ച് കമ്മിറ്റിയംഗം ആവണക്കുചാൽ ആലാനിക്കൽ ബേബി(67), രാജകുമാരി തളിയച്ചിറയിൽ ഷേബി(47), ആവണക്കുംചാൽ ലക്ഷംവീട് ഉന്നതിയിലെ അജിത്ത്(26) എന്നിവരെയാണ് രാജാക്കാട് പോലീസ് വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി അറസ്റ്റ് ചെയ്തത്. എൽഡിഎഫ് പ്രകടനപത്രികയിലെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം എൽഡിഎഫിന്റെ പ്രകടനപത്രിക കത്തിച്ചിരുന്നു. ഇതിന് നേതൃത്വം നൽകിയതാണത്രേ റോയി ചാത്തനാട്ടിനെ സിപിഎം പ്രവർത്തകർ ആക്രമിക്കാനുള്ള കാരണമെന്നാണ് പോലീസ് പറയുന്നത്. ഒന്നാം പ്രതി ബേബിയുടെ ജീപ്പിൽ എത്തിയ സംഘം മദ്യലഹരിയിലായിരുന്നെന്നു മർദനമേറ്റ റോയി ചാത്തനാട്ട് പറഞ്ഞു. പോളിംഗ് ദിനത്തിൽ രാവിലെ ഇവർ റോയിയെ അന്വേഷിച്ച് രാജകുമാരിയിലെ പോളിംഗ് ബൂത്തിന് സമീപം എത്തിയിരുന്നതായും പറയുന്നു. പോളിംഗ് അവസാനിച്ചതിനു…
Read Moreതലയാർ തേയില എസ്റ്റേറ്റിൽ വീണ്ടും കടുവഭീതി; രണ്ട് പശുക്കളെ കൊന്നു; പുറത്തിറങ്ങാൻ ഭയന്ന് തൊഴിലാളികൾ
മറയൂർ: തലയാർ തേയില എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങൾക്കിടയിൽ കടുവഭീതി തുടരുന്നു. കോഫി സ്റ്റോർ ഡിവിഷനിലെ പുതുലയത്ത് താമസിക്കുന്ന മണിയുടെ രണ്ട് പശുക്കിടാക്കളാണ് വ്യാഴാഴ്ച കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.തേയിലക്കാട്ടിൽ തീറ്റയ്ക്കായി വിട്ടിരുന്ന പശുക്കളെയാണ് കടുവ ആക്രമിച്ചത്. രാവിലെ ഒരു പശുവിന്റെ ജഡവും രാത്രിയോടെ മറ്റൊരു പശുവിന്റെ ജഡവും കണ്ടെത്തുകയായിരുന്നു. മൂന്ന് മാസത്തിനിടെ 21 പശുക്കളെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നേരത്തെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. മാർച്ച് 31ന് പാമ്പൻ മലയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അഞ്ച് വയസുള്ള ഒരു ആൺകടുവയെ പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടിരുന്നു. ഈ സംഭവത്തിന് ശേഷം കടുവയില്ലെന്ന ആശ്വാസത്തിൽ പല തൊഴിലാളികളും പശുവളർത്തലിലേക്ക് തിരിയാൻ തയാറെടുക്കുകയായിരുന്നു. എന്നാൽ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായതോടെ ഭീതിപടർന്നു. പാമ്പൻ മല, കോഫി സ്റ്റോർ, ചട്ടമൂന്നാർ മേഖലകളിൽ കടുവയുടെ ശല്യം തുടരുന്നതായി തൊഴിലാളികൾ പറയുന്നു.…
Read Moreഅനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; കല്ലറ പോലീസ് സ്റ്റേഷന് വൈക്കം കോടതിയുടെ പരിധിയിലെന്ന് ഹൈക്കോടതി
കടുത്തുരുത്തി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. കല്ലറ പോലീസ് സ്റ്റേഷന് വൈക്കം കോടതിയുടെ പരിധിയിലെന്ന് നിശ്ചയിച്ച് ഹൈക്കോടതി. വൈക്കം കോടതിയിലെ അഭിഭാഷകനും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് വൈക്കം കോര്‍ട്ട് സെന്റര്‍ പ്രസിഡന്റുമായ ശ്രീകാന്ത് സോമന് ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റീസ് സൗമിത്ര സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ കല്ലറ പോലീസ് സ്റ്റേഷന് വൈക്കം മജിസ്ട്രേറ്റ് കോടതിയുടെ പരിധിയില്‍ വേണമെന്ന ആവശ്യം പരിഗണയിലാണെന്ന് കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റും ജില്ലാ പോലീസ് മേധാവിയും കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് അതിവേഗം തീരുമാനം എടുക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ എസ്. മുഹമ്മദ് അല്‍ റാഫി, തജുന മരിയ ഫ്രാന്‍സീസ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
Read Moreകന്നി വോട്ട് പപ്പയ്ക്ക്… എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിന്റെ മക്കൾ ത്രില്ലിലാണ്
ചെറുതോണി: ആൻ മരിയയും എയ്ഞ്ചൽ മരിയയും ത്രില്ലടിച്ചിരിക്കുകയാണ്. തങ്ങളുടെ കന്നി വോട്ട് പ്രിയ പിതാവിനുതന്നെ ചെയ്യാനായതിന്റെ ത്രില്ലാണിവർക്ക്. ഇന്നലെ രാവിലെ എട്ടോടെ പിതാവായ ഇടുക്കി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിനും മാതാവ് റാണിക്കുമൊപ്പമാണ് ആൻ മരിയയും എയ്ഞ്ചൽ മരിയയും കന്നിവോട്ട് രേഖപ്പെടുത്താനായി വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 81-ാം നമ്പർ ബൂത്തിൽ എത്തിയത്. കേരള കോൺഗ്രസ് -എം ചെയർമാനായിരുന്ന കെ.എം. മാണിയുടെ ഏഴാം ചരമ വാർഷികദിനമായിരുന്ന ഇന്നലെ ചെറുതോണിയിലെ പാർട്ടി ഓഫീസിൽ അനുസ്മരണം നടത്തിയ ശേഷമാണ് വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലെത്തിയത്. പപ്പയ്ക്കുതന്നെ ആദ്യവോട്ട് ചെയ്യാനായതിലെ സന്തോഷം ഇരുവരും മറച്ചുവച്ചില്ല.
Read Moreവാട്സ് ആപ്പ് ഗ്രൂപ്പിലെ തർക്കം; ക്ഷേത്രം പ്രസിഡന്റിനെ കുത്തിപരിക്കേൽപ്പിച്ച് ക്ഷേത്രം ഭാരവാഹി
ചെറുതോണി: വാട്സ് ആപ്പ് ഗ്രൂപ്പിലെ വാക്കുതർക്കത്തിനൊടുവിൽ ക്ഷേത്രം പ്രസിഡന്റിന് കുത്തേറ്റു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം ശ്രീ മഹാദേവക്ഷേത്രം പ്രസിഡന്റ് കറിക്കല്ലിൽ രവീന്ദ്രനാണ് കുത്തേറ്റത്. വയറിന് കുത്തേറ്റ ഇയാൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പിഡബ്ല്യുഡി ഉദ്യോഗസ്ഥനായ ക്ഷേത്രം ഭാരവാഹി പഴയരിക്കണ്ടം അള്ളുംപുറത്ത് അനൂപാണ് പ്രസിഡന്റിനെ കുത്തിയത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയി.ഇന്നലെ രാവിലെ പത്തിന് ക്ഷേത്രം പരിസരത്താണ് സംഭവമുണ്ടായത്. കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreജോലി വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയി പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു; കേസില്‍ വിധി 16ന്
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയ കേസില്‍ 16ന് വിധി പറയും. 2017 മുതല്‍ 2020 വരെ പെണ്‍കുട്ടിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്.വിചാരണ പൂര്‍ത്തിയായ കേസില്‍ മുട്ടം ഒന്നാം അഡീഷണല്‍ കോടതിയാണ് വിധി പറയുന്നത്. പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്തതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയാണ്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ കൂട്ടബലാത്സഗം ഉള്‍പ്പെടെ 28 കേസുകളിലായി 25-ഓളം പ്രതികളാണുള്ളത്. തൊടുപുഴയ്ക്കു പുറമേ മറ്റു ജില്ലകളില്‍നിന്നുള്ളവരും കേസില്‍ പ്രതികളാണ്.വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുമാരമംഗലം സ്വദേശി ബേബിയെന്ന മംഗലത്ത് രഘുവാണ് കേസിലെ മുഖ്യപ്രതി. ഇടനിലക്കാരനായ ഇയാളാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. അച്ഛൻ നേരത്തേതന്നെ ഉപേക്ഷിച്ചുപോയിരുന്നു. അമ്മയുടെയും മുത്തശിയുടെയും സംരക്ഷണയിലാണ്…
Read More