കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. അന്തിനാട് കൊല്ലപ്പള്ളി കടുതോടിൽ ബിജോയ് ചെറിയാൻ (46) നെയാണു പാന്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് വണ്ടി ഡ്രൈവറായ ഇയാൾ കഴിഞ്ഞ ദിവസം ളാക്കാട്ടൂർ ഭാഗത്തുവച്ച് ഓടിച്ചിരുന്ന വണ്ടി കേടാകുകയും തുടർന്നു തൊട്ടടുത്ത വീട്ടിൽ എത്തി കുടിക്കാനായി വെള്ളം ചോദിക്കുകയും, വീട്ടുകാർ വെള്ളമെടുക്കുന്നതിനായി അകത്തേക്ക് പോയ സമയത്ത് വീടിന്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ വരികയും പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയമായിരുന്നു. പാന്പാടി എസ്എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്ഐമാരായ കെ.എസ്. ലെബിമോൻ, എ.ആർ. ശ്രീരംഗൻ, എഎസ്ഐ രമേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read MoreCategory: Kottayam
യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത് ഗൂഗിൾപേ വഴി; ഓണംതുരുത്തുകാരൻ ഓബമയെ തൊടുപുഴയിൽ നിന്നും പൊക്കി ഏറ്റുമാനൂർ പോലീസ്
കോട്ടയം: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാളുകൂടി അറസ്റ്റിൽ. അതിരന്പുഴ ഓണംതുരുത്ത് കദളിമറ്റം തലയ്ക്കൽ കെ.എ. അഭിജിത്തി (ഒബാമ-21) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ അനസ് എന്നയാളെ ഭീഷണിപ്പെടുത്തി അയാളിൽനിന്നും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശപ്പെടുത്തി അയാളുടെ ഗൂഗിൾപേയ് അക്കൗണ്ടിന്റെ പാസ്വേഡ് വാങ്ങിയതിനുശേഷം ഇത് ഉപയോഗിച്ച് അനസിന്റെ അക്കൗണ്ടിൽനിന്നും പണം ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുത്തശേഷം ഓട്ടോറിക്ഷയിൽ കയറ്റി ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഇറക്കി വിടുകയായിരുന്നു. ഈ കേസിലെ പ്രതികളിൽ ഒരാളായ അനുജിത്ത് കുമാറിനെ (കൊച്ചച്ചു) കഴിഞ്ഞ ദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു. തുടർന്ന് കൂട്ടുപ്രതിയായ അഭിജിത്തിനുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും തൊടുപുഴ മുട്ടം ഭാഗത്തുനിന്നും പോലീസ് പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ, കടുത്തുരുത്തി, മേലുകാവ് എന്നി സ്റ്റേഷനുകളിൽ കഞ്ചാവ് കടത്ത്, കൊലപാതകശ്രമം, അനധികൃതമായി ആയുധം കൈയിൽവയ്ക്കൽ തുടങ്ങി നിരവധി കേസുകളുണ്ട്. ഏറ്റുമാനൂർ എസ്എച്ച്ഒ…
Read Moreകൂരിരുട്ടിൽ കോട്ടയം നഗരം ; ഇരുട്ടിന്റെ മറവിൽ നഗരം കൈപിടിയിലാക്കി മദ്യപരും സാമൂഹ്യവിരുദ്ധരും തെരുവുനായ്ക്കളും
കോട്ടയം: കൂരിരുട്ടിൽ കോട്ടയം നഗരം. രാത്രിയായാൽ നഗരത്തിൽ വെളിച്ചം വ്യാപാര സ്ഥാപനങ്ങളുടെയും തട്ടുകടകളുടെയും മാത്രം. നഗരത്തിലെ റോഡുകളിൽ വഴിവിളക്കുകൾ കണ്ണടച്ചിരിക്കുകയാണ്. കിഫ്ബിയുടെ നിലാവ് പദ്ധതി പ്രകാരം നഗരത്തിൽ എൽഇഡി ബൾബുകൾ സ്ഥാപിക്കുന്ന പദ്ധതി പാതി നിലച്ചിരിക്കുകയാണ്. ബേക്കർ ജംഗ്ഷൻ, സ്റ്റാർ ജംഗ്ഷൻ, കെഎസ്ആർടിസി, നാഗന്പടം, പ്ലാന്േറഷൻ, കഞ്ഞിക്കുഴി, ശീമാട്ടി റൗണ്ടാന എന്നിവിടങ്ങളിലെല്ലാം കൂരിരുട്ടാണ്. കൈയിൽ ടോർച്ചോ മെഴുകുതിരിയോ അല്ലെങ്കിൽ മൊബൈൽ വെളിച്ചമോ വേണം ഇവിടങ്ങളിലൂടെ യാത്ര ചെയ്യുവാൻ. എംഎൽഎമാരുടെയും എംപിമാരുടെയും ഫണ്ടിൽനിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളും മിഴിയടച്ചിരിക്കുകയാണ്. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധരും മദ്യപൻമാരും തെരുവുനായ്ക്കളുമാണ് ഇടം പിടിച്ചിരിക്കുന്നത്. രാത്രിയിൽ നഗരം ഇരുട്ടായതോടെ സ്ത്രീകളും കുട്ടികളും നഗരത്തിലൂടെ നടക്കാൻ മടിക്കുകയാണ്. തെരുവുനായ്ക്കൾ ഇരുട്ടിന്റെ മറവിൽ യാത്രക്കാരുടെ മുന്പിലേക്ക് ചാടിവീഴുകയും അക്രമിക്കുകയുമാണ്. നാഗന്പടം റെയിൽവേ മേൽപാലത്തിൽ ഇതുവരെ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. ഇവിടെ കൂരിരുട്ടാണ്. നഗരത്തിലെ ഇടറോഡുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഇടറോഡുകളിലുണ്ടായിരുന്ന…
Read Moreതൃക്കൊടിത്താനത്ത് യൂത്ത് കോണ്ഗ്രസ്നേതാക്കളെവീട്ടിൽ കയറി മർദിച്ച കേസ് ; സിപിഎം പഞ്ചായത്തംഗവും ബ്രാഞ്ച് സെക്രട്ടറിയും പോലീസ് പിടിയിൽ
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് യൂത്ത് കോണ്ഗ്രസ് നേതാക്കളെ വീട്ടിൽ കയറി കന്പിവടിക്ക് അടിച്ച കേസിൽ സിപിഎം പഞ്ചായത്തംഗവും ബ്രാഞ്ച് സെക്രട്ടറിയും റിമാൻഡിൽ. തൃക്കൊടിത്താനം പഞ്ചായത്ത് നാലാംവാർഡംഗം ബൈജു വിജയൻ(43), മണികണ്ഠവയൽ ലോക്കൽ സെക്രട്ടറി തടത്തിൽ സുനിൽകുമാർ(45)എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. യൂത്ത് കോണ്ഗ്രസ് നേതാക്കളായ മനുകുമാർ, ആന്റോ ആന്റണി എന്നിവരെയാണ് മനുകുമാറിന്റെ വീട്ടിൽ കയറി ബൈജു വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകർ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ 12-ന് പുലർച്ചെ 1.30നാണ് സംഭവം. അക്രമത്തിനുശേഷം ഒളിവിൽപ്പോയ ഇരുവരെയും ഇന്നലെയാണ് തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ് ഐ ബോബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മനുകുമാറിന്റെ വീട്ടിൽക്കയറി ബൈജു അക്രമം നടത്തുന്ന രംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ബൈജുവാണ് കേസിലെ ഒന്നാംപ്രതി. കേസുമായി ബന്ധപ്പെട്ട് തൂന്പുങ്കൽ ആന്റണി (മജു-43)വിനെ പോലീസ് നേരത്തെ അറസ്റ്റ്…
Read Moreഎൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ മരിച്ചനിലയിൽ; മരണക്കുറിപ്പ് കണ്ടെത്തിയിട്ടില്ലാത്തതിനാൽ മരണകാരണം വ്യക്തമല്ലെന്ന് പോലീസ്
കോട്ടയം: എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം, ചാലപ്പറന്പ്, സംസ്കൃതിയിൽ ബ്രിഗേഡിയർ എം. നരേന്ദ്രനാഥ് സാജൻ (എം.എൻ. സാജൻ, 54) നെയാണ് തൂങ്ങിമരിച്ചനിലയിൽ യൂണിഫോം മാറ്റുന്നതിനുള്ള ഗസ്റ്റ് റൂമിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.30 നാണ് സംഭവം. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണക്കുറിപ്പ് കണ്ടെത്തിയിട്ടില്ലാത്തതിനാൽ മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.എൻസിസിയുടെ എട്ട് ബറ്റാലിയനുകളുടെ ഗ്രൂപ്പ് കമാൻഡറാണ് മരിച്ച സാജൻ. ഒരുവർഷം മുന്പാണ് കോട്ടയം എൻസിസിയിലെത്തിയത്. ഷില്ലോങ്ങിലെ ഗുർഖ റൈഫിൾസിൽ സെൻട്രൽ കമാൻഡന്റായിരുന്നു. ഇവിടെനിന്നാണ് കോട്ടയം എൻസിസി ഗ്രൂപ്പ് കമാൻഡറായി എത്തുന്നത്. ഭാര്യ: പ്രസീദ. മക്കൾ: ഗായത്രി, പാർവതി (വിദ്യാർഥികൾ). അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും വൈക്കം: തിരക്കുകളിൽനിന്നൊഴിഞ്ഞ് ഭാര്യയും മക്കളുമായി ശാന്തമായി കഴിയണമെന്ന ആഗ്രഹത്തിലാണ് ബ്രിഗേഡിയർ എസ്. നരേന്ദ്രനാഥ് സാജൻ ഒന്നരവർഷം മുന്പ് ജന്മനാട്ടിലേക്ക് മടങ്ങിവന്നത്. വളരെ സ്നേഹത്തോടെ…
Read Moreഎനിക്ക് ഓക്സിജനാണ് അറിവ്! തോൽക്കാൻ മനസില്ലാതെ സിമിമോൾ പരീക്ഷയ്ക്കെത്തി
കടുത്തുരുത്തി: ജീവിക്കാൻ ഓക്സിജൻ സിലിണ്ടറിന്റെയും ഓക്സിജൻ കോണ്സ്ട്രേറ്ററിന്റെയും സഹായം ആവശ്യമുള്ള വീട്ടമ്മ കാൽനൂറ്റാണ്ടിലേറേയായുള്ള സ്വപ്നം പൂർത്തിയാക്കാൻ പ്ലസ്ടു തുല്യത പരീക്ഷയെഴുതാനെത്തി. വൈക്കപ്രയാർ മനയിൽ വീട്ടിൽ പി.പി. സിമിമോളാ (50)ണു കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ നടക്കുന്ന തുല്യതാ പരീക്ഷയിൽ ഓക്സിജൻ സിലിണ്ടറിന്റെയും ഓക്സിജൻ കോണ്സ്ട്രേറ്ററിന്റെയും സഹായത്തോടെ പങ്കെടുത്തത്. പ്ലസ്ടു ഹ്യുമാനിറ്റീസ് വിഭാഗത്തിലെ പരീക്ഷയാണ് കഴിഞ്ഞ ദിവസം സിമിമോൾ എഴുതിയത്. അമ്മ സരോജിനിക്കും സഹോദരി സിനിമോൾക്കുമൊപ്പമാണ് സിമിമോൾ പരീക്ഷയെഴുതാനെത്തിയത്. രാവിലെ 9.30ന് ആരംഭിക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ എട്ടിനു തന്നെ ഇവർ സ്കൂളിലെത്തിയിരുന്നു. ഇങ്ങനെയൊരു ബുദ്ധിമുട്ടുള്ളതിനാൽ മറ്റു വിദ്യാർഥികൾക്കൊപ്പമല്ലാതെ സ്റ്റാഫ് റൂമിൽ തനിച്ചിരുത്തിയാണ് അധികൃതർ പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കിയത്. സാക്ഷരതാ മിഷന്റെ വൈക്കത്തെ സെന്ററിൽ പഠിച്ചാണ് സിമി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതാനെത്തിയത്. 157 പേരാണ് ഇവിടെ ഹയർ സെക്കൻഡറി ബോർഡ് നടത്തുന്ന പ്ലസ്ടു പരീക്ഷയെഴുതുന്നത്. ശനിയാഴ്ച ആരംഭിച്ച…
Read Moreമണിമലയിൽ മദ്യപർക്കു മതിഭ്രമം; പോലീസിനെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്നു
മണിമല: മണിമലയിൽ പോലീസിനെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. മദ്യപിച്ചു നാട്ടുകാരെ ആക്രമിച്ച സഹോദരങ്ങളെ പിടികൂടാൻ എത്തിയ പോലീസിനെ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മണിമല സ്റ്റേഷനിലെ പോലീസുകാർക്കെതിരെ ആക്രമണമുണ്ടായത് മൂന്നു തവണയാണ്. 2020 സെപ്റ്റംബറിൽ പിടിച്ചുപറി കേസിലെ പ്രതിയെ കോടതിയിൽ കൊണ്ടുപോകും വഴി എസ്ഐയെ മർദിച്ചു. പിൻ സീറ്റിലിരുന്ന പ്രതി ഇയാളുടെ കൈയിലണിഞ്ഞിരിക്കുന്ന വിലങ്ങ് കൊണ്ട് എസ്ഐയുടെ തലയ്ക്കടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് 2021 ജൂണിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടാനെത്തിയ എസ്ഐയെ പ്രതിയുടെ പിതാവ് വെട്ടി പരിക്കേൽപിച്ചു. കഴിഞ്ഞദിവസം പൊന്തൻപുഴയിൽ മദ്യപിച്ച് നാട്ടുകാരെ ആക്രമിക്കുകയായിരുന്ന പ്രതികളെ പിടികൂടുന്നതിനിടയിൽ സഹോദരങ്ങളായ പ്രതികൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികളിൽ ഒരാൾ ഒളിവിൽ പോയെങ്കിലും ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. പൊന്തൻപുഴ വളകോടി ചതുപ്പ് ഭാഗത്ത് പുല്ലൂർ അജിത്ത് പി. രാജ് (27), സഹോദരൻ അഭിജിത്ത് പി. രാജ്…
Read Moreബന്ധുവിന് സുഖമില്ലാതെ വന്നതാ, ആരാ ഇവിടെ കിടക്കുന്നത്; വാർഡുകളിൽ കുശലാന്വേഷണം അന്വേഷിച്ചെത്തി മോഷണം നടത്തുന്ന വിരുതൻ പിടിയിൽ
കോട്ടയം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ സ്വർണമാലയും പണവും മോഷ്്ടിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. കണ്ണൂർ ഇരിട്ടി കീഴൂർ കുരുംപിനിക്കൽ രാജേഷി (31)നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ തൊട്ടടുത്ത മുറിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്ന് പരിചയപ്പെടുത്തിയാണ് മോഷണങ്ങൾ നടത്തിയിരുന്നത്. ഇയാൾ കഴിഞ്ഞമാസം 13നു തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആറാം നിലയിൽ കിടന്നിരുന്ന രോഗി ധരിച്ചിരുന്ന മാലയും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ കോഴിക്കോട് നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ മലപ്പുറം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലായി നിരവധി കേസുകളുണ്ട്. ഏറ്റുമാനൂർ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ കെ.കെ. പ്രശോഭ്, എഎസ്ഐ സിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreകുടുക്കയിലെ സമ്പാദ്യം ! സ്വന്തം പാലത്തിൽ അക്കരെ കടക്കാൻ നാട്; തുടക്കമിട്ട് ഏഴു വയസുകാരൻ
മുക്കൂട്ടുതറ: പന്പാനദി കര കവിയുന്പോൾ തടസമില്ലാതെ അക്കരെ കടക്കണം. ഇനി ഒറ്റപ്പെടാൻ വയ്യ. സർക്കാർ ചെയ്തുതരുമെന്നു കാത്തിരുന്നു സമയം കളയാനില്ല. അതുകൊണ്ടു സ്വന്തം അധ്വാനവും പണവുംകൊണ്ട് നടപ്പാലം തീർക്കാൻ ഒരുങ്ങുകയാണ് നാട്. അറയാഞ്ഞിലിമണ്ണിലാണ് വീണ്ടും ജനകീയ പങ്കാളിത്തത്തിലൂടെ നടപ്പാലം ഉയരാൻ പോകുന്നത്. നടപ്പാലം നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതു നാടിന് അഭിമാനം നൽകി റിക്കാർഡ് നേട്ടം കൈവരിച്ച ഏഴ് വയസുകാരൻ പ്രഭുൽ പ്രതീഷ്. കുടുക്കയിലെ സന്പാദ്യം സ്ട്രെച്ചിംഗിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് നേടിയ പ്രഭുൽ എലിവാലിക്കര സെന്റ് മേരീസ് കോണ്വെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും അറയാഞ്ഞിലിമണ്ണ് കോട്ടയ്ക്കൽ പ്രതീഷിന്റെയും സ്മിതയുടെയും മകനുമാണ്. തന്റെ കൊച്ചുകുടുക്കയിൽ സൂക്ഷിച്ചുവച്ച സന്പാദ്യമത്രയും പാലം പണിക്കായി പ്രഭുൽ സംഭാവന നൽകി. ലളിതമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. നീളമേറിയതും തീരെ ഉയരം കുറഞ്ഞതുമായ കോസ്വേ പാലം മാത്രമാണ് പന്പാനദി കടന്ന് അറയാഞ്ഞിലിമണ്ണിലേക്ക് എത്താനുള്ള ഏക…
Read Moreയുവതിയോടു മോശമായി പെരുമാറിയ പൂജാരിയെ വെട്ടി പരിക്കേൽപിച്ചു; അയൽവാസിയായ ഫോർട്ടു കൊച്ചിക്കാരനെ പൊക്കി പോലീസ്
വൈക്കം: രാത്രി മദ്യപിച്ചെത്തി ഭാര്യയോട് മോശമായി സംസാരിച്ചതിന്റെ വിരോധത്തിൽ ഭർത്താവ് അയൽക്കാരനായ പൂജാരിയെ വെട്ടി പരിക്കേൽപിച്ചു. വൈക്കം ചെന്പ് മുറിഞ്ഞപുഴ സ്വദേശി വിസ്മയി(23)നെയാണ് വെട്ടി പരിക്കേൽപിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു ആക്രമണം. പറവൂരിലെ ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് പുലർച്ചെ ക്ഷേത്രത്തിലേക്കു പോകുന്നതിന് വരികയായിരുന്നു. യുവതിയുടെ വീടിനു മുന്നിലെ വഴിയിലൂടെ വരുന്പോൾ യുവതിയുടെ ഫോർട്ടു കൊച്ചിക്കാരനായ ഭർത്താവ് സിൽവസ്റ്റർ ഫെർണാണ്ടസ് മറ്റൊരാൾക്കൊപ്പമെത്തി വെട്ടുകയായിരുന്നു. തുടയ്ക്ക് പരിക്കേറ്റ യുവാവിനെ ചെമ്മനാകരി ഇൻഡോ-അമേരിക്ക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ല. സംഭവത്തെത്തുടർന്ന് കടന്നുകളഞ്ഞ സിൽവസ്റ്റർ ഫെർണാണ്ടസിനെ സിഐ കൃഷ്ണൻപോറ്റിയുടെ നേതൃത്വത്തിൽ പോലീസ് ഫോർട്ട് കൊച്ചിയിൽ നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിൽവസ്റ്റർ ഫെർണാണ്ടസിന്റ കൂട്ടാളിക്കായി പോലിസ് അന്വേഷണം ഉൗർജിതമാക്കി.
Read More