പൊൻകുന്നം: റിട്ടയേർഡ് അധ്യാപികയുടെ വീട്ടിൽനിന്നു മൂന്നുലക്ഷം രൂപ മോഷ്ടിച്ച കേസിൽ കൂലിപ്പണിക്കു പതിവായി എത്തിയിരുന്ന അയൽവാസി അറസ്റ്റിൽ. ചിറക്കടവ് പറപ്പള്ളിത്താഴെ കുഴിമറ്റത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കെ.ആർ. രാജേഷി (രാജൻ-53)നെയാണു പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ചിറക്കടവ് മണക്കാട്ട് അന്പലത്തിന് സമീപം പോറട്ടൂർ ചെല്ലമ്മയുടെ വീട്ടിലാണ് മോഷണം നടത്തിയത്. 84കാരിയായ ഇവർ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ കിടപ്പുമുറിയിൽ ബക്കറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് രാജേഷ് മോഷ്ടിച്ചത്. ഇയാൾ പതിവായി ചെല്ലമ്മയുടെ പക്കൽനിന്നു പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പണം ചോദിച്ചപ്പോൾ നൽകിയില്ല. ഇതേത്തുടർന്നാണു പണം സൂക്ഷിക്കുന്നത് ബക്കറ്റിലാണെന്ന് ബോധ്യമുള്ള ഇയാൾ മുറിയിൽ കയറി കൈക്കലാക്കിയത്. ഇയാൾ ഏറെ നേരം വീട്ടിനുള്ളിൽ ഇരിക്കുകയും ചെല്ലമ്മ അടുക്കളയിലേക്കു പോയ തക്കം നോക്കി പണമെടുത്ത് ഓടുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ചെല്ലമ്മ പൊൻകുന്നം പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. വിരലടയാള വിദഗ്ധർ തെളിവു…
Read MoreCategory: Kottayam
കോട്ടയത്ത് പേവിഷബാധ സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരം; ഒപ്പമുണ്ടായിരുന്നവർ നിരീഷണത്തിൽ
ഗാന്ധിനഗർ: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചാടിപ്പോയ ഇതര സംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ രാവിലെ 6.30 ന് കുടമാളൂർ സ്കൂളിന് സമീപത്തു നിന്നും പിടികൂടിയ ഇയാളെ തുടർന്ന് മെഡിക്കൽ കോളജിലെ സാംക്രമിക രോഗ പ്രത്യേക വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. അക്രമണ സ്വഭാവം പ്രകടമാക്കാവുന്നതിനാൽ പ്രത്യേക സുരക്ഷയാണ് നൽകിയിട്ടുള്ളത്. ആസാം സ്വദേശി ജീവൻ ബറുവ (39) യാണ് പേ വിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ബുധനാഴ്ച രാത്രി 12.30 ന് അത്യാഹിത വിഭാഗത്തിൽ നിന്നുമാണ് ഇയാൾ ചാടിപ്പോയത്. ഇന്നലെ രാവിലെ കുടമാളൂരിൽ നിന്നും പോലീസ് ഇയാളെ പിടികൂടി. നായയയുടെ കടിയേറ്റ ജീവൻ ബറുവയെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ നിന്നും വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. രാത്രി 10 ന് എത്തിയ ബറുവയെ സാംക്രമിക രോഗ വിഭാഗത്തിലെ…
Read Moreകോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ടുപേർക്കെതിരേ കേസ്
തൃക്കൊടിത്താനം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സിപിഎം പഞ്ചായത്തംഗം വീട്ടിൽ കയറി അക്രമിച്ചതായി പരാതി. തൃക്കൊടിത്താനം സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ(28), ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി(30) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 11.30ന് തൃക്കൊടിത്താനം മണികണ്ഠവയലിലുള്ള മനുകുമാറിന്റെ വീട്ടിലാണ് സംഭവം. സിപിഎം പഞ്ചായത്തംഗമായ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മനുകുമാറും ആന്റോയും പറഞ്ഞു. തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഎമ്മിന് ആധിപത്യമുള്ള മണികണ്ഠവയലിൽ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് സ്ഥാപിച്ചതുമായി തർക്കം നിലനിന്നിരുന്നു. മണികണ്ഠവയലിൽ മരിച്ച യുവാവിന്റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. ഇതേതുടർന്നുള്ള പ്രശ്നങ്ങളാണ് അക്രമത്തിലെത്തിച്ചത്. രാത്രി 11.30ന് മനുകുമാറിന്റെ വീട്ടിലേക്കു കടന്നുചെന്ന പഞ്ചായത്തംഗം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം തങ്ങളെ അതിക്രൂരമായി മർദിച്ചതായി യൂത്ത് കോണ്‍ഗ്രസ്…
Read Moreപതിമൂന്നുകാരന്റെ ധീരത! ബോധരഹിതനായി റെയിൽവേ ട്രാക്കിൽ കിടന്ന മധ്യവയസ്കനു രക്ഷയായി ആദിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തലയോലപ്പറന്പ്: പതിമൂന്നുകാരന്റെ ധീരത റെയിൽവേ ട്രാക്കിൽ ബോധരഹിതനായി കിടന്ന മധ്യവയസ്കനു രക്ഷയായി. പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം തോന്നല്ലൂർ ശ്രാങ്കുഴി കട്ടിംഗിലെ പാളത്തിൽ വീണുകിടന്ന ശ്രാങ്കുഴിയിൽ മോഹന (60)നാണ് പതിമ്മൂന്നുകാരന്റ ധീരതയിൽ ജീവിതത്തിലേക്കു തിരിച്ചുവന്നത്. തോന്നല്ലൂർ ശ്രാങ്കുഴിയിൽ സിജു – അന്പിളി ദന്പതികളുടെ മകൻ വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആദിൽ സിജുവാണ് പാളത്തിൽ വീണ് ചോര വാർന്നുകിടന്ന മോഹനനെ രക്ഷിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ആദിലും അനിയൻ ആദർവും വീടിന് സമീപം റെയിൽവേ ട്രാക്കിന് താഴെയുള്ള പാടത്ത് ചൂണ്ടയിടാൻ പോയപ്പോഴാണ് ഒരാൾ ട്രാക്കിൽ തലയിടിച്ച് വീണു രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഇതേസമയം, എറണാകുളം ഭാഗത്തുനിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന കൊച്ചുവേളി എക്സ്പ്രസിന്റെ ചൂളംവിളി കാഞ്ഞിരമറ്റത്തു നിന്നും കേട്ടു. ആദിൽ ഉടൻതന്നെ മോഹനനെ ട്രാക്കിൽനിന്നു വലിച്ചു മാറ്റി, അപ്പോഴേക്കും ട്രെയിനും പാഞ്ഞുപോയി.…
Read Moreപതിവായി ലോട്ടറി നൽകുന്നയാളിൽ നിന്ന് ഇന്നലെയും ലോട്ടറി വാങ്ങി! കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഹോട്ടലുടമയ്ക്ക്
തൊടുപുഴ: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഹോട്ടലുടമയ്ക്ക്. ഇന്നലെ നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് വെട്ടിമറ്റം തടിയിൽ അനൂപിന് ലഭിച്ചത്. വെങ്ങല്ലൂർ – കോലാനി ബൈപ്പാസിൽ എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട നടത്തുകയാണ് അനൂപ്. പതിവായി ലോട്ടറി നൽകുന്നയാളിൽനിന്നാണ് ഇന്നലെയും ലോട്ടറി വാങ്ങിയത്. നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന അനൂപിന് കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നഷ്ടം നേരിട്ടിരുന്നു. രണ്ടാഴ്ച മുന്‍പാണ് പുതിയ ഹോട്ടൽ ആരംഭിച്ചത്. വീടു നിർമിക്കുന്നതിനായി എടുത്ത വായ്പയിൽ ജപ്തി നടപടി നേരിടുന്നതിനിടെയാണ് ഭാഗ്യമെത്തിയതെന്നും സമ്മാനമായി ലഭിക്കുന്ന തുക കടം വീട്ടുന്നതിനും വ്യാപാരം മെച്ചപ്പെടുത്താനും ഉപയോഗിക്കുമെന്നും അനൂപ് പറഞ്ഞു. ലോട്ടറി എസ്ബിഐ ശാഖയിൽ ഏൽപ്പിച്ചു. ഭാര്യ: അനു. മകൾ: അനയ.
Read Moreസുരേഷിന്റെ മരണം ഉൾക്കൊള്ളാനാകാതെ സൂര്യയും മിനിയും! ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു അപ്പോൾ; പക്ഷേ…
വൈക്കം: മുങ്ങിത്താണ ലോറിയുടെ അടഞ്ഞ ക്യാബിനുള്ളിൽ പിടയുന്ന സുരേഷിനെ രക്ഷിക്കണമേയെന്ന് അലറിക്കരഞ്ഞു വിളിച്ച തോട്ടുചിറ സൂര്യ ബിജുവിനും പുത്തൻവീട്ടിൽ മിനിക്കും ലോറി ഡ്രൈവർ എം.ജി. സുരേഷി (45)ന്റ മരണം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഈ വീട്ടമ്മമാരുടെ അലമുറ കേട്ട് ഓടിവന്നാണ് തോട്ടുചിറ സുഗുണൻ വെള്ളത്തിലേക്ക് എടുത്തുചാടിയത്. ശക്തമായ ഒഴുക്കുമൂലം സുഗുണന് ക്യാബിൻ തുറക്കാനായില്ല. ആ സമയം വൈദ്യുത ലൈനിലെ പണിക്കായി വന്ന ഇതരസംസ്ഥാന തൊഴിലാളിയായ യുവാവാണ് വെള്ളത്തിൽ ചാടി ക്യാബിൻ തുറന്ന് സുരേഷിനെ പുറത്തുകൊണ്ടുവന്നത്. കരയ്ക്കെത്തിയ സുരേഷ് സൂര്യയോടും മിനിയോടും രക്ഷപ്പെടുമെന്ന് കരുതിയില്ലെന്നാണ് പറഞ്ഞത്. ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു അപ്പോൾ സൂര്യയ്ക്കും മിനിക്കും. വൈകുന്നേരം ഏഴോടെ സുരേഷ് മരണത്തിനു കീഴടങ്ങിയതോടെ രക്ഷാകരത്തിനായി കേണ ഇരുവരും തകർന്നുപോയി. ബുധനാഴ്ച 3.30നാണ് നാടിനെ നടുക്കിയ വാഹന അപകടമുണ്ടായത്. അതിന് ഒരു മണിക്കൂർ മുന്‍പ് കെഎസ്ഇബിയുടെ പോസ്റ്റ് കയറ്റി വന്ന…
Read Moreമാലിന്യ ചാക്കുകളുമായി കാറിൽ ചിലരെത്തി; ആറാം മൈലിൽ പിന്നീടു സംഭവിച്ചത്…
കടുത്തുരുത്തി: ചാക്കില്‍കെട്ടി കാറിലെത്തിച്ച മാലിന്യം റോഡരികില്‍ തള്ളാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ ആറാംമൈലിലാണ് സംഭവം. കോട്ടയം സ്വദേശികള്‍ എറണാകുളത്തേക്കു പോകും വഴിയാണ് ആറാംമൈലില്‍ റോഡരികില്‍ കൂടിക്കിടക്കുന്ന മാലിന്യകൂമ്പാരത്തിലേക്കു തങ്ങള്‍ കാറില്‍ കൊണ്ടുവന്ന മാലിന്യം വലിച്ചെറിയാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിക്കൂടിയതോടെ തങ്ങള്‍ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ചെടുക്കുകയായിരുന്നു. എന്നാല്‍ മാലിന്യവുമായെത്തിയവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇവര്‍ കാറുമായി കടന്നുകളയുകയായിരുന്നു. ഏറ്റുമാനൂര്‍ – വൈക്കം റോഡരികിലെ മാലിന്യങ്ങള്‍ നീക്കാന്‍ നടപടികളില്ല. മാലിന്യങ്ങള്‍ ചാക്കില്‍ നിറച്ചു റോഡരികില്‍ ഉപേക്ഷിക്കുന്നത് വാഹനയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതമായിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം തുടരുകയാണ്. ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രദേശത്ത് ആറാംമൈലിന് സമീപമാണ് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത്. മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞു കിടക്കുന്നതിനാല്‍ പ്രദേശത്ത് കൂടി കടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മാസങ്ങളായി ഇവിടെ മാലിന്യം…
Read Moreഒരു കേസുമായി ബന്ധപ്പെട്ടു തെളിവുകള്‍ക്കായി കാമറകള്‍ പരിശോധിച്ചപ്പോൾ…! കടുത്തുരുത്തിയില്‍ നടന്ന സംഭവം ഇങ്ങനെ…
കടുത്തുരുത്തി: വെള്ളൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ നോക്കുകുത്തിയായി. പെരുവ ജംഗ്ഷന്, മുളക്കുളം അമ്പലപ്പടി, മൂര്‍ക്കാട്ടുപടി, വെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കാമറകളാണ് പ്രവര്‍ത്തനരഹിതമായത്. കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ടു തെളിവുകള്‍ക്കായി കാമറകള്‍ പരിശോധിച്ചപ്പോഴാണ് ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്. കാമറകള്‍ തമ്മില്‍ പോലീസ് സ്റ്റേഷനില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ പ്രവര്‍ത്തിക്കാത്തത് ഏതെന്ന് മനസിലാവുകയുള്ളു. ഇതിനായി നെറ്റ് കണക്ഷനും ഏല്ലാ ക്യാമറകളുടെ പ്രവര്‍ത്തനവും കാണാനായി ടിവിയും വേണം. ടിവി സ്വകാര്യ വ്യക്തി തരാമെന്നും നെറ്റ് കണക്ഷന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നല്‍കാമെന്നും കഴിഞ്ഞ ജനമൈത്രി പോലീസ് കമ്മിറ്റിയില്‍ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പൊതുജനത്തിനും പോലീസിനും ഉപകരിക്കുന്നതിനായി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിക്കുന്ന കാമറകള്‍ സംരക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Read Moreപോലീസിനെ വട്ടം കറക്കി അച്ചുവിന്റെ സിനിമാ സ്റ്റൈൽ ഓട്ടം! പന്തളം എംഡിഎംഎ കേസ്; ഉറവിടം തേടിയുള്ള യാത്രയ്ക്കിടെ കുടങ്ങിയത് പ്രധാന കണ്ണി
പത്തനംതിട്ട: പന്തളത്ത് ലോഡ്ജില്‍ നിന്നു ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത കേസില്‍, ഉറവിടം തേടിയുള്ള യാത്രയ്ക്കിടെ കുടുങ്ങിയത് കേസിലെ പ്രധാന കണ്ണിയെന്നു സൂചന. കണ്ണൂര്‍ പട്ടാനുര്‍ കോലോലം കൂടാലി ഫാത്തിമാ മന്‍സില്‍ വി.പി. സിദ്ദിഖാണ്് (അച്ചു, 34) പോലീസ് പിടിയിലായത്. റിമാന്‍ഡിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രത്യേക അന്വേഷണസംഘത്തിലെ പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ബംഗളുരു യാത്രയില്‍ ഹമ്മനഹള്ളിയില്‍ നിന്നുമാണ് സിദ്ദിഖിനെ പോലീസ് സാഹസികമായി വലയിലാക്കിയത്്. സിനിമാ സ്റ്റൈൽ ഒാട്ടം! ബംഗളുരു സിറ്റിയിലെ യലഹങ്കയില്‍ പോലീസ് സംഘം എത്തിയതറിഞ്ഞ ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലയിലെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാളെ ഹമ്മനഹള്ളിയില്‍ നിന്ന് പിടികൂടുകയായിരുന്നു. പോലീസ് സംഘം അവിടെയെത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നു. സിനിമ സ്റ്റൈലില്‍ പോലീസിനെ വട്ടം കറക്കി…
Read Moreജില്ലയിൽ ഇടതുമുന്നണിയിലെ രണ്ടാമൻ സിപിഐ തന്നെ; കാനം-ഇസ്മായിൽ പക്ഷം എന്നൊന്ന് പാർട്ടിയിലില്ലെന്ന് വി.ബി. ബിനു
കോട്ടയം: ജില്ലയിൽ ഇടതുമുന്നണിയിലെ രണ്ടാമൻ സിപിഐ തന്നെയെന്നും കേരള കോണ്‍ഗ്രസുമായി ഇടഞ്ഞുപോകേണ്ട സാഹചര്യം ഇന്നില്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല സെക്രട്ടറി വി.ബി. ബിനു. മുന്നണി ബന്ധത്തിനാണു സിപിഐ പ്രാധാന്യം നൽകിയത്. ചില വിട്ടുവീഴിചകൾ സംഭവിച്ചാലേ പൊതുരാഷ്ട്രീയത്തിൽ നാടിനുവേണ്ടി കൂട്ടായി മുന്നോട്ടുപോകാനാവൂ. പ്രവർത്തനത്തിലും അംഗബലത്തിലും രണ്ടാംസ്ഥാനവും രാഷ്ട്രീയരംഗത്ത് മൂന്നാംസ്ഥാനവും സിപിഐക്കുണ്ട്. കേരള കോണ്‍ഗ്രസിന് അൽപമെങ്കിലും പ്രവർത്തകരുള്ള ജില്ല എന്ന നിലക്ക് അവർക്ക് കൂടുതൽ പരിഗണന നൽകേണ്ടിവരുമെന്ന ബോധ്യം പാർട്ടിക്കുണ്ട്. അവർക്ക് മറ്റൊരു ജില്ല നൽകാനില്ലെന്ന ബോധ്യത്തിലാണ് വിട്ടുവീഴ്ച ചെയ്തത്.സിപിഐക്ക് ജില്ലയിൽ ഒരു സീറ്റിൽകൂടി മത്സരിക്കാൻ അർഹതയുണ്ടായിരുന്നെങ്കിലും കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നതിനാലാണ് വിട്ടുകൊടുത്തത്. മറ്റൊരു സീറ്റ് കിട്ടണമെന്ന തങ്ങളുടെ ആവശ്യം ന്യായമായിരുന്നു. എങ്കിലും മുന്നണി ബന്ധത്തിൽ നഷ്ടങ്ങൾ സംഭവിച്ചാൽ മാത്രമേ പൊതുരാഷ്ട്രീയത്തിൽ നാടിനുവേണ്ടി കൂട്ടായി മുന്നോട്ടുപോകാനാവൂ. കേരള കോണ്‍ഗ്രസ് -എം ബന്ധംകൊണ്ടു മുന്നണിക്ക് ഗുണമേ ഉണ്ടായുള്ളൂ. ദോഷമുണ്ടായതായി…
Read More