ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള സന്ദർശന പാസിന്റെ വില വർധിപ്പിച്ചതിൽ വ്യാപകമായ പ്രതിഷേധം. സന്ദർശന പാസിന്റെ വില ഇരട്ടിയായും അഞ്ചിരട്ടിയാകും വർധിപ്പിച്ചത് കൊള്ളയാണെന്നു മാണ് മെഡിക്കൽ കോളജിലെത്തുന്നവരുടെ ആക്ഷേപം. അഞ്ചു രൂപയായിരുന്ന സന്ദർശന പാസിന് 10 രൂപയായും എമർജൻസി പാസിന് 50 രൂപയായുമാണ് ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 30 ന് ആശുപത്രി സൂപ്രണ്ട് ഇറക്കിയ ഉത്തരവിലാണ് ഫീസ് വർധനവിവരം അറിയിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് ഒന്നു മുതൽ വൈകുന്നേരം ആറുവരെ 10 രൂപയും ആറു മുതൽ ഏഴുവരെ ഫീസ് ഇല്ലാതെയും ഏഴു മുതൽ 50 രൂപയുമാണ് രോഗി സന്ദർശന പാസിന്റെ പുതിയ നിരക്ക്. സന്ദർശന സമയത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂർ മാത്രമേ രോഗീസന്ദർശനം അനുവദിക്കൂ. കയറുന്പോഴും ഇറങ്ങുന്പോഴും പാസ് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കാണിക്കണം. ഒരു മണിക്കൂറിൽ കൂടുതൽ സന്ദർശനം നടത്തിയാലോ പാസ്…
Read MoreCategory: Kottayam
റോഡ് തകർന്നു കിടന്നതിനാൽ ഫയർഫോഴ്സ് എത്താൻ വൈകി! നഷ്ടമായത് വിലപ്പെട്ട ജീവൻ; രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധം ശക്തം
അതിരന്പുഴ: കിണർ തേകുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ പഞ്ചായത്ത് റോഡ് തകർന്നു കിടക്കുന്നതിനാൽ ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനം ഒരു മണിക്കൂറോളം വൈകിയതിൽ പ്രതിഷേധം ശക്തമാകുന്നു. അതിരന്പുഴ വട്ടമലയിൽ സജി ചാക്കോ (52) ആണ് ഇന്നലെ അപകടത്തിൽ മരിച്ചത്. ഞൊങ്ങിണിക്കവല – കരിവേലിമല റോഡിന് സമീപമുള്ള പുരയിടത്തിലെ ആഴമുള്ള കിണർ തേകുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 നാണ് അപകടം സംഭവിക്കുന്നത്. 50 അടിയോളം ആഴമുള്ള കിണർ വൃത്തിയാക്കി തീരാറായ ഘട്ടത്തിലാണ് 18 അടിയോളം മുകളിൽ നിന്ന് മണ്ണിടിഞ്ഞ് സജിയുടെ ശരീരത്തിലേക്ക് വീണത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും ഞൊങ്ങിണിക്കവല – കരിവേലിമല റോഡ് ഇടിഞ്ഞ് തകർന്നു കിടക്കുന്നതിനാൽ സംഭവസ്ഥലത്തേക്ക് എത്താൻ സാധിച്ചില്ല. വലയും മറ്റ് ഉപകരണങ്ങളുമായെത്തി രക്ഷാപ്രവർത്തനം ആരംഭിക്കാൻ ഒരു മണിക്കൂർ വേണ്ടിവന്നു. മെഡിക്കൽ കോളജിൽ എത്തിക്കുന്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഫിലോമിനയാണ് സജിയുടെ ഭാര്യ. മക്കൾ:…
Read Moreമീൻ പിടിക്കാൻ ബിനുവിനു വല വേണ്ട, കൈ മതി; കാവാലം ബിനുവിന്റെ മീൻപിടുത്തം കുട്ടനാട്ടുകാർക്ക് തന്നെ അത്ഭുതമാകുകയാണ്
മങ്കൊമ്പ്: വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണ് കുട്ടനാട്. അതുകൊണ്ട് മത്സ്യസമ്പത്തിനാൽ സമൃദ്ധവുമാണ്. ഈ നാട്ടിൽ മത്സ്യബന്ധനം തൊഴിലാക്കി ജീവിക്കുന്നവർ ഏറെയാണ്. വെളളത്തിലോടിക്കളിക്കുന്ന മീനിനെ പിടിക്കാൻ പലമാർഗങ്ങളുണ്ട്. വീശുവല, ഉടക്കുവല, പെരുവല, എന്നിവയ്ക്കു പുറമേ വിവിധയിനം ചൂണ്ടകൾ ഉപയോഗിച്ചു കൈ നനയാതെ മീൻ പിടിക്കുന്നവരുമുണ്ട്. എന്നാൽ കൈ നനച്ചു മാത്രമേ മീൻ പിടിക്കുകയുള്ളു എന്ന നിർബന്ധമുള്ള ഒരാൾ കുട്ടനാട്ടിലുണ്ട്. കാവാലം ചെറുകര പുതുവീട് വീട്ടിൽ ബിനുവാണ് വെറുംകൈയാൽ മീൻപിടിച്ചു കുട്ടനാട്ടുകാരുടെ തന്നെ കണ്ണുതള്ളിക്കുന്നത്. വല്ലഭനു പുല്ലും ആയുധമെന്നു പറയുംപോലെ ബിനുവിനു മീൻപിടിക്കാൻ തന്റെ കൈകൾ ധാരാളം. രണ്ടോ മൂന്നോ വറ്റു ചോറു കൈക്കുമ്പിളിലാക്കി അൽപനേരം വെള്ളത്തിലാഴ്ത്തി പിടിക്കുന്ന ഇയാൾ നിവർന്നുനിൽക്കുമ്പോൾ കൈക്കുമ്പിൾ നിറയെ പിടയ്ക്കുന്ന മീനുകൾ! ഏറെ ചെലവില്ലാതെ മറ്റേതു മാർഗത്തെക്കാളും വേഗത്തിൽ ധാരാളം മീൻ പിടിക്കാവുന്ന വിദ്യ ബിനു സ്വയം സ്വായത്തമാക്കിയതാണ്. പത്തു വർഷങ്ങളായി ഇത്തരത്തിൽ മീൻ…
Read Moreഫോറസ്റ്റുകാരോടാ കളി..! കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; പിന്നെ കിണർ തേകി വൃത്തിയാക്കി നൽകി വനം വകുപ്പ്
വണ്ണപ്പുറം: കിണറ്റിൽ വീണ കാട്ടുപന്നിയെ വനംവകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു. കാളിയാർ വെളിപ്പറന്പിൽ അനിലിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നി വീണത്. രാവിലെ കിണറ്റിൽനിന്നും അസാധാരണമായ ശബ്ദംകേട്ട് നോക്കുന്പോഴാണ് ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ കാട്ടുപന്നി വീണതായി കാണുന്നത്. ഉടൻതന്നെ കാളിയാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി കോതമംഗലം ഡിഎഫ്ഒയെ വിവരം അറിയിച്ചതിനെത്തുടർന്ന് പന്നിയെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുകയായിരുന്നു. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പു തയാറാക്കിയിട്ടുള്ള പാനൽ ലിസ്റ്റിൽപ്പെട്ട റാത്തപ്പിള്ളിൽ ബിനോയി എത്തി കിണറ്റിൽതന്നെ പന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു. പന്നിക്ക് 70 കിലോയോളം തൂക്കമുണ്ടായിരുന്നു.കരയ്ക്കുകയറ്റിയ പന്നിയുടെ ജഡം കാളിയാർ റേഞ്ച് ഓഫീസ് വളപ്പിൽ കുഴിയെടുത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. കിണർ വനം വകുപ്പ് തേകി വൃത്തിയാക്കി നൽകി.റേഞ്ച് ഓഫീസർ തന്പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സത്യപാൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുജീബ്,…
Read Moreഏഴുവർഷത്തെ അന്വേഷണത്തിനൊടുവിൽ മകൻ അച്ഛനെ കണ്ടെത്തി! ഇയാളെ കാണാതാകുമ്പോള്‍ മകന് 13 വയസായിരുന്നു പ്രായം
ചെറുതോണി: ഏഴുവർഷത്തെ അന്വേഷണത്തിനൊടുവിൽ മകൻ അച്ഛനെ കണ്ടെത്തി. തോപ്രാംകുടി അസീസി സ്നേഹസദനിൽ കഴിയുന്ന ചന്ദ്രബാനു (45) മഹാരാഷ്ട്രയിൽനിന്നും വീടുവിട്ട് എത്തിയതാണ്. ചന്ദ്രബാനുവിനെ മകൻ രോഹിത്ത് അന്വേഷിക്കാത്ത സ്ഥലങ്ങളില്ല. പല സ്ഥലങ്ങളിലും കറങ്ങിത്തിരിഞ്ഞ് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാർ പോലീസാണ് മൂന്നുവർഷം മുൻപ് തോപ്രാംകുടി സ്നേഹസദനിൽ എത്തിച്ചത്. പിതാവിനെ കാണാതായപ്പോൾ മഹാരാഷ്ട്രയിലെ പോലീസ് സ്റ്റേഷനിൽ മകൻ പരാതിയോടൊപ്പം ഫോട്ടോയും നൽകിയിരുന്നു. അടുത്ത കാലത്ത് വീണ്ടും മഹാരാഷ്ട്ര പോലീസ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചപ്പോഴാണ് കാഞ്ഞാർ സ്റ്റേഷനിൽനിന്നും ചന്ദ്രബാനുവിന്റെ ഫോട്ടോ കിട്ടിയത.് തുടർന്ന് മഹാരാഷ്ട്ര പോലീസ് മകനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ കാണാതാകുന്പോൾ മകന് 13 വയസായിരുന്നു പ്രായം. അന്നുമുതൽ അച്ഛന്റെ ഫോട്ടോ എപ്പോഴും കൂടെ കൊണ്ടുനടക്കുകയായിരുന്നു. തോപ്രാംകുടി സ്നേഹസദനിൽ ഏഴുവർഷത്തിനു ശേഷമുള്ള അച്ഛന്റെയും മകന്റെയും കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു. ഒറ്റനോട്ടത്തിൽതന്നെ ആ പിതാവ് മകനെ തിരിച്ചറിഞ്ഞ് കെട്ടിപ്പുണർന്നു. പിതാവിനെ കൂട്ടിക്കൊണ്ടുപോകാൻ രണ്ടു സുഹൃത്തുക്കളുമൊത്താണ്…
Read More2019 മുതൽ…! പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ പിതാവുമായുള്ള അടുപ്പം മുതലെടുത്ത് അജികുമാർ ചെയ്തത് ഇങ്ങനെ…
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മുണ്ടക്കയം മാങ്ങാപേട്ട സ്വദേശി അജികുമാറി (52)നെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി പെൺകുട്ടിയുടെ പിതാവുമായുള്ള അടുപ്പം മുതലെടുത്ത് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നു. 2019 മുതൽ കുട്ടിയെ ഉപദ്രവിച്ചു വരുകയായിരുന്നതായി പോലീസ് പറയുന്നു. പ്രതിയുടെ വീട്ടിലും വീടിനോടു ചേർന്നുള്ള മെഷീൻപുരയിലും എത്തിച്ചായിരുന്നു ഉപദ്രവം. മുണ്ടക്കയം സിഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreരണ്ടുദിവസത്തെ പണിമുടക്കിൽ ബാലൻ പണിയെടുത്തു; 40 ലിറ്റർ കോടയും വ്യാജ വൈനും നിർമിക്കുന്നതിനിടെ പണി മുടക്കിച്ച് പോലീസിന്റെ നടപടി
ചങ്ങനാശേരി: പണിമുടക്കിന്റെ മറവിൽ ചാരായ വാറ്റ് നടത്തിയ കേസിൽ ഓരാളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കറുകച്ചാൽ ചന്പക്കര തൊമ്മച്ചേരി ഇലയ്ക്കാട് അഞ്ചേരിയിൽ ബാബുക്കുട്ടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഒരുലിറ്റർ വ്യാജ വൈനും കണ്ടെടുക്കുകയും വീട്ടുജോലിക്കാരനായ ബാലൻ(56)നെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സ്ഥലത്തില്ലാതിരുന്ന വീട്ടുടമ അഞ്ചേരിയിൽ ബാബുക്കുട്ടിയെ രണ്ടാം പ്രതിയായി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫിസർ ബി. സന്തോഷ് കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അജിത് കുമാർ, കെ.എൻ. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുണ്‍ പി. നായർ, എ. നാസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.വി. സബിത, ഡ്രൈവർ മനീഷ് കുമാർ എന്നിവർ റെയ്ഡിനും അറസ്റ്റിനും നേതൃത്വം നൽകി.
Read Moreകെ-റെയില്‍ കോട്ടയത്തെയും കീറിമുറിക്കും; ജില്ലയിലൂടെ പാത കടന്നു പോകുന്നത് രണ്ടു മൂനിസിപ്പാലിറ്റി ഉൾപ്പെടെ 11 പഞ്ചായത്തുകളിലൂടെ…
സ്വന്തം ലേഖകര്കോട്ടയം: കെ-റെയില്‍ പദ്ധതി ജില്ലയെയും കീറി മുറിക്കും. 11 പഞ്ചായത്തുകളിലൂടെയും രണ്ടു മൂനിസിപ്പാലിറ്റികളിലൂടെയുമാണ് ജില്ലയില്‍ പാത കടന്നു പോകുന്നത്. 16 വില്ലേജുകളിലെ 63 കിലോമീറ്റര്‍ പാതക്കായി ബഫര്‍ സോണ്‍ ഉള്‍പ്പടെ 80 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കും. പത്തനംതിട്ട ജില്ലയില്‍നിന്നും പാത മാടപ്പള്ളി വള്ളോക്കുന്നിലാണ് എത്തുന്നത്. റീത്തുപള്ളി-ഇടപ്പള്ളി-പോളിച്ചിറ-കുര്യച്ചന് പടി-വഴിപ്പടി-എഴുത്തുപള്ളി വഴി കൊട്ടാരംകുന്ന് കോളനിയിലെത്തും. തുടര്‍ന്ന് വാകത്താനം പഞ്ചായത്തിലൂടെയാണ് പാത വരുന്നത്. വെട്ടികലിങ്ക് വഴി ഉദിക്കല്‍ വെള്ളുത്തുരത്തു വഴി പനച്ചിക്കാട് പഞ്ചായത്തിലെത്തും. കല്ലുങ്കല്‍ കടവ് -കൊല്ലാട് വഴി കഞ്ഞിക്കുഴി പ്ലാന്റേഷനു സമീപമെത്തുമ്പോഴാണ് കോട്ടയം ടൗണില്‍ പ്രവേശിക്കുന്നത്. കോടിമത കൊടൂരാറിനു തീരത്താണ് കോട്ടയത്തെ സ്റ്റേഷന്. വിമലഗിരി കത്തീഡ്രലിനു സമീപം കീഴ്ക്കുന്നിലൂടെയാണ് നട്ടാശേരി കുഴിയാലപ്പടിയിലേക്ക് പാത നീളുന്നത്. കീഴ്ക്കുന്നില്‍ വലിയ ജനവാസ മേഖലയിലൂടെ കടന്നു പോകുന്ന രീതിയിലാണ് അലൈന്മെന്റ്. പാറമ്പുഴ, കുഴിയാലിപ്പടി, പേരൂര്‍, വെമ്പള്ളി, തോട്ടുവ, ഞീഴൂര്‍, വിളയം കോട്,…
Read Moreസജി! പോക്സോ അടക്കം നിരവധി കേസുകളിലെ പ്രതി; ഒളിവില്‍ കഴിഞ്ഞത് ഭാര്യവീട്ടിൽ; ഒടുവില്‍…
കട്ടപ്പന: പോക്സോ അടക്കം നിരവധി കേസുകളിലെ പ്രതിയെ ഇടുക്കിയിലെ ഭാര്യവീട്ടിൽ നിന്നും പോലീസ് പിടികൂടി. കന്പംമെട്ട് കൂട്ടാർ ഈറ്റക്കാനം ചെരുവിള പുത്തൻവീട്ടിൽ താമസിക്കുന്ന സജി (46) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ വർഷങ്ങളായി കൂട്ടാറിലെ ഭാര്യ വീട്ടിൽ താമസിച്ചു വരികയായിരുന്നു. വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. തൃശൂർ ചുവന്ന മണ്ണ് ഭാഗത്ത് ബിവറേജ് ഒൗട്ട് ലെറ്റ് കുത്തി തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. കേസിൽ ഇയാൾക്കെതിരെ തെളിവു ലഭിച്ചതിനെ തുടർന്ന് വിവരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന് തൃശൂർ പോലീസ് വിവരം കൈമാറിയിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂർ, പാലക്കാട് ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ജില്ലയിലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മോഷണക്കേസും കന്പംമെട്ട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസും നിലവിലുണ്ട്.…
Read Moreകോട്ടയം കുഴിയാലിപ്പടിയിൽ പിഴുതെടുത്ത കല്ല് നാട്ടുകാർ വില്ലേജ് ഓഫീസിനു മുമ്പില്‍ സ്ഥാപിച്ചു! ഇവിടെ നഷ്ടമാകുന്നത് ഇരുനൂറോളം വീടുകള്‍
കോട്ടയം: മാടപ്പള്ളിക്കു പിന്നാലെ പാറന്പുഴ നട്ടാശേരി കുഴിയാലിപ്പടിയിലും കെ-റെയിൽ സമരം ശക്തമാകുന്നു. ഇന്നലെ രാവിലെ മുന്നറിയിപ്പില്ലാതെയെത്തി പുരയിടങ്ങളിലും മറ്റും സ്ഥാപിച്ച കല്ലുകൾ നാട്ടുകാരും സമരക്കാരും ചേർന്ന് പിഴുതെടുത്തു. പിഴുതെടുത്ത കല്ല് കുഴിയാലിപ്പടി പ്രദേശം ഉൾപ്പെടുന്ന പെരുന്പായിക്കാട് വില്ലേജ് ഓഫീസിനു മുന്പിൽ സ്ഥാപിച്ചായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. സർവേ നിർത്തിവച്ചെന്ന വാർത്തകൾ നിലനിൽക്കുന്നതിനിടയിൽ ഇന്നലെ രാവിലെ 7.30നാണ് വൻ പോലീസ് സന്നാഹത്തോടെ കുഴിയാലിപ്പടയിൽ കല്ലിടാനായി ഉദ്യോഗസ്ഥരെത്തിയത്. പന്ത്രണ്ടോളം കല്ലുകൾ സ്ഥാപിച്ചതോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും സമരമസമിതിയംഗങ്ങളും പ്രതിഷേധവുമായി എത്തി. കല്ലുകൾ ഇനി ഇടാൻ അനുവദിക്കില്ലെന്ന നിലാപടെടുത്തു. കുഴച്ചിട്ട കല്ലുകൾ പിഴുതെടുത്തു അധികൃതർ കല്ലുകൊണ്ടുവന്ന ലോറിയിൽ തന്നെ കല്ല് നിക്ഷേപിച്ച് തിരച്ചയിപ്പിച്ചു. തുടർന്ന് പിഴുതെടുത്ത കല്ലുമായി പ്രതിഷേധ പ്രകടനം നടത്തുകയും വില്ലേജ് ഓഫീസിനു മുന്പിൽ സ്ഥാപിക്കുകയുമായിരുന്നു. പിഴുതെടുത്ത കല്ല് മീനച്ചിലാറ്റിലും ഒഴുക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും നഗരസഭ…
Read More