കോട്ടയം: ജില്ലയിൽ നിന്നും രണ്ടു വർഷത്തിനിടയിൽ കാപ്പ ചുമത്തി നാടുകടത്തിയത് 26 ക്രിമിനലുകളെ. പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തി നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കുറ്റവാളികളെയാണ് കാപ്പാ ചുമത്തി നാടുകടത്തിയത്. ജെയിസ് മോൻ ( അലോട്ടി), വിനീത് സഞ്ജയൻ, അച്ചു സന്തോഷ്, ലുതീഷ് (പുൽച്ചാടി), ബിജു കുര്യാക്കോസ്, വിഷ്ണു പ്രശാന്ത്, മോനുരാജ് പ്രേം, രാജേഷ് (കവല രാജേഷ്), ബിബിൻ ബാബു, സജേഷ് (കുഞ്ഞാവ), സബീർ (അദ്വാനി), ശ്രീകാന്ത് (കാന്ത്), മോനുരാജ് പ്രേം, പ്രദീപ് (പാണ്ടൻ പ്രദീപ്), കെൻസ് സാബു, ജോമോൻ ജോസ് എന്നിവരെയാണ് ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് ജില്ലയിൽ നിന്നും പുറത്താക്കിയിട്ടുള്ളത്. ഗുണ്ടാ പ്രവർത്തനം, നിരോധിത മയക്കുമരുന്നു വസ്തുക്കൾ കച്ചവടം നടത്തുന്നവർ, മണ്ണ്, മണൽ മാഫിയാക്കാർ തുടങ്ങിയ സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നവർ തുടങ്ങിയവരെ കണ്ടെത്തി അവർക്കെതിരെ കാപ്പാ പ്രകാരം നടപടി സ്വീകരിക്കുന്നതിന് കോട്ടയം,…
Read MoreCategory: Kottayam
പ്രളയം തകർക്കാത്ത മനുഷ്യത്വം റോബിനു കൈത്താങ്ങായി! അലറിപ്പാഞ്ഞെത്തിയ മലവെള്ളത്തിന് മുന്‍പിൽനിന്നും രക്ഷിച്ചത് മൂന്ന് ജീവനുകള്‍…
എരുമേലി: അലറിപ്പാഞ്ഞെത്തിയ മലവെള്ളത്തിന് മുന്‍പിൽനിന്നും മൂന്നു ജീവനുകൾ രക്ഷിക്കുന്നതിനിടെ നഷ്ടമായ സ്വന്തം ജീവിതമാർഗം റോബിന് തിരികെനൽകി നാടിന്റെ സ്നേഹാദരം. പമ്പാവാലി സ്വദേശി പുതിയത്ത് റോബിൻ തോമസിനാണ് പുതുവർഷത്തിൽ നാടിന്റെ കരുതൽ പുതുവെളിച്ചം നൽകുന്നത്. ഒക്ടോബറിലുണ്ടായ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമാണ് റോബിന് തന്റെ ഏക വരുമാന മാർഗമായ ഓട്ടോറിക്ഷ നഷ്ടപ്പെടുന്നത്. നിനച്ചിരിക്കാത്ത നേരത്ത് മിന്നൽവേഗത്തിലെത്തിയ പ്രളയംമൂലം അപകടത്തിൽപ്പെട്ടുപോയ അയൽവീട്ടിലെ മൂന്നു സ്ത്രീകളെയും അവരുടെ കുട്ടികളെയും സ്വന്തം ജീവൻ പണയപ്പെടുത്തി റോബിൻ രക്ഷപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ പാഞ്ഞുവന്ന മലവെള്ളത്തിൽ വീടിനു മുന്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഒലിച്ചുപോയി. തലയ്ക്കു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതോടെ കഠിനമായ ജോലികൾ ചെയ്യുന്നതിൽ ഡോക്ടർമാരുടെ വിലക്കുകൂടി ആയതോടെ പ്രതിസന്ധികൾ മുട്ടിവിളിച്ച റോബിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് പ്രതീക്ഷയുടെ കൈത്തിരി തെളിച്ചു വന്നത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും കേരള കോൺഗ്രസ് – എം എരുമേലി മണ്ഡലം കമ്മിറ്റിയുമാണ്. പ്രളയ മേഖലയിൽ…
Read Moreചങ്ങനാശേരിയിൽനിന്ന് നിന്ന് പിടിച്ചെടുത്തത് 3 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ; ഓടിരക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ
ചങ്ങനാശേരി: ചങ്ങനാശേരിയിൽനിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ പ്രതിക്കായി തെരച്ചിൽ. ചങ്ങനാശേരിയിലെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 5000 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പോലീസും ചേർന്നാണു പിടികൂടിയത്. പുഴവാത് മധുരവീട് റഫീഖി (40)ന്റെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകുന്നേരം ആറിനാണ് നഗരത്തിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്. പോലീസ് എത്തുന്പോൾ രണ്ടു പേർ വീട്ടിൽനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. റഫീഖ് അഞ്ചു മാസമായി ഈ വീട് വാടകയ്ക്ക് എടുത്ത് നിരോധിത പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചു വില്പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ റെയ്ഡ് നടത്തിയത്.റഫീഖിനെ പിടികൂടുന്നതിനായും ഓടി രക്ഷപ്പെട്ടവർക്കു വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായിരുന്നു ഇയാൾ നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്.…
Read Moreഗുരുസ്വാമിയായി കെ.പി. മോഹനന് എംഎല്‍എ 52-ാം തവണ ശബരിമലയില്‍ ! ഇക്കുറി മാളികപ്പുറമായി ഭാര്യ വി. ഹേമജയും കൂടെ
ശബരിമല: മുന്‍ മന്ത്രിയും കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനന് ഗുരുസ്വാമിയായി വീണ്ടും അയ്യപ്പ സന്നിധിയിലെത്തി. ഇക്കുറി മാളികപ്പുറമായി ഭാര്യ വി. ഹേമജയും കൂടെയുണ്ട്. 52- ാം തവണയാണ് അദ്ദേഹം ഇരുമുടി കെട്ടുമായി ശബരിമലയില്‍ എത്തുന്നത്. ഞായറാഴ്ചയാണ് കണ്ണൂര്‍ പാനൂരിലെ വീട്ടില്‍ നിന്നും കെട്ടുനിറച്ച് ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും അടങ്ങിയ 35 അംഗ സംഘവുമായി എംഎല്‍എ ശബരിമലയ്ക്ക് പുറപ്പെട്ടത്. നാല് കന്നിസ്വാമിമാരും സംഘത്തിലുണ്ടായിരുന്നു. എരുമേലിയില്‍ പേട്ട തുള്ളിയ സംഘം ഇന്നലെ രാവിലെ ദര്‍ശനം നടത്തി. തുടര്‍ന്ന് എംഎല്‍എ എല്ലാവരുടെയും നെയ്തേങ്ങ മുറിച്ച് നെയ്യഭിഷേകവും നടത്തിയാണ് മലയിറങ്ങിയത്. ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ തവണ കെ.പി. മോഹനന് എംഎല്‍എ ശബരിമലയിലെത്തിയിട്ടുണ്ട്. കൃഷിമന്ത്രിയായിരുന്ന സമയത്തും ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് ഗുരുസ്വാമിയായി ശബരിമലയിലെത്തിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.പി. മോഹനന് എംഎല്‍എയും സംഘവും വിണ്ടും ശബരിമലയിലെത്തിയത്.
Read Moreപഞ്ചറായ സ്കൂട്ടർ പെട്ടെന്നു നിർത്തി! തുടര്‍ന്ന് നഗരത്തിൽ വാഹനങ്ങളുടെ കൂട്ടയിടി; തൊടുപുഴയില്‍ നടന്ന സംഭവം ഇങ്ങനെ…
തൊടുപുഴ: പഞ്ചറായ സ്കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടതിനേത്തുടർന്ന് നഗരത്തിൽ വാഹനങ്ങളുടെ കൂട്ടയിടി. കെഎസ്ആർടിസി ബസും കാറുകളും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ഇടുക്കി പ്രസ് ക്ലബിനു സമീപമായിരുന്നു സംഭവം. വനിതകൾ സഞ്ചരിച്ച സ്കൂട്ടർ പഞ്ചറായതിനേത്തുടർന്ന് ഇവർ വാഹനം പെട്ടെന്ന് റോഡിൽ നിർത്തി. പിന്നാലെയെത്തിയ കാറും അതിനു പിന്നിലായി വന്ന കാറും ഇതോടെ ബ്രേക്കിട്ടു. അവസാനം നിർത്തിയ കാറിനുപിന്നിൽ മൂവാറ്റുപുഴ ഭാഗത്തുനിന്നെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇതോടെ ഈ കാർ മുന്നിലെ കാറിലും ഇത് സ്കൂട്ടറിലും ഇടിച്ചു. സ്കൂട്ടർ യാത്രികരായ സ്ത്രീകൾ റോഡിൽ വീണെങ്കിലും പരിക്കേറ്റില്ല. കെഎസ്ആർസി ബസിടിച്ച് മുട്ടം സ്വദേശിയുടെ കാറിനു സാരമായ കേടുപാടു സംഭവിച്ചു. അപകടത്തേത്തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. പോലീസിൽ വിവരമറിയിച്ചെങ്കിലും ഇവർ എത്താൻ വൈകിയതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreതിരക്കേറിയ മണിപ്പുഴ റോഡിൽ വഴിമുടക്കിയായി നിന്ന വിവാദമായ ടോൾ ബൂത്ത് പൊളിച്ചുമാറ്റി
ചിങ്ങവനം: തിരക്കേറിയ റോഡിൽ മധ്യ ഭാഗത്ത് വഴിമുടക്കിയായി നിന്ന ടോൾ ബൂത്തിന് ശാപമോഷം.നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അടച്ചു പൂട്ടിയ മണിപ്പുഴയിലെ വിവാദമായ ടോൾ ബൂത്ത് അധികൃതർ പൊളിച്ചുമാറ്റി. മണിപ്പുഴ- മൂലേടം റോഡിലെ റെയിൽവേ മേൽപാലത്തിന്റെ പേരിൽ ടോൾ പിരിവിനായി സ്ഥാപിച്ച ബൂത്താണ് ശനിയാഴ്ച വൈകുന്നേരം പൊളിച്ചു മാറ്റിയത്. വർഷങ്ങളായി പരസ്യക്കാരുടെ ബാനറുകളും പോസ്റ്ററുകളും പേറി നിന്ന ബൂത്ത് റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് പൊളിച്ചു മാറ്റിയത്. 2014-15 കാലഘട്ടത്തിൽ മേൽപാലം നിർമാണം പൂർത്തിയാക്കി തുറന്നു കൊടുത്തതോടെയാണ് ടോൾ ബൂത്തും പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നാട്ടുകാർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. സിപിഎം, ബിജെപി പാർട്ടികൾ കൂടി രംഗത്തെത്തിയതോടെ പോലീസ് സന്നാഹത്തോടെ ടോൾ പിരിവിനായി തുടക്കം കുറിച്ചെങ്കിലും സമരക്കാർ എതിർക്കുകയായിരുന്നു. തുടർന്ന് സമീപത്ത് ഇരു പാർട്ടികളും സത്യഗ്രഹ പന്തൽ കെട്ടി സമരം ശക്തമാക്കി. ഒരുമാസം നീണ്ടു നിന്ന സമരത്തിൽ സിപിഎം നേതാവും…
Read Moreഇനി ഓട്ടോയിൽ പായ വിരിച്ച് ഉറങ്ങേണ്ട..! ദമ്പതികളെ ഏറ്റെടുത്ത് നവജീവൻ; എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയത് ഭൂമി വിറ്റിട്ട്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തി ഒാട്ടോറിക്ഷയിൽ കഴിഞ്ഞുകൂടിയ ദന്പതികൾ ഇനി മുതൽ നവജീവനിൽ. എറണാകുളം കച്ചേരിപ്പടി വടുതലപ്പറന്പിൽ സണ്ണി (48), ഭാര്യ സ്വപ്ന (42) എന്നിവരെയാണ് നവജീവൻ തോമസ് ഏറ്റെടുത്തത്. ഒരു മാസമായി കോട്ടയം മെഡിക്കൽ കോളജിൽ തുടർ ചികിത്സയിലാണ് ഇരുവരും. തലച്ചോറിന് ഗുരുതര രോഗമുള്ള സ്വപ്നയ്ക്കും ഹൃദയ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടുള്ള സണ്ണിയ്ക്കും പല ദിവസങ്ങളിലായി മെഡിക്കൽ കോളജിൽ എത്തണം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ വാടകയ്ക്ക് കഴിയുകയായിരുന്നു. കോവിഡും രോഗബാധിതരുമായതിനെ തുടർന്ന് വാടക നൽകാൻ കഴിയാതെ വന്നതോടെ മെഡിക്കൽ കോളജിൽ എത്തിയ ശേഷം കോന്പൗണ്ടിൽ ഓട്ടോറിക്ഷയിൽ കഴിഞ്ഞുകൂടുകയായിരുന്നു ഇരുവരും. ഭൂമി വിറ്റാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയത്. കട ബാധ്യതയായപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തി. സ്വപ്നയുടെ തലച്ചോറിലെ രോഗത്തിനു ചികിത്സ നടക്കുന്പോഴാണ് കോവിഡ് ബാധിതയാകുന്നത്. കോവിഡ് രോഗ വിമുക്തമായെങ്കിലും ശസ്ത്രക്രിയക്കും മരുന്നിനുമായി…
Read Moreതീയിട്ടത് മാലിന്യത്തിന്, പക്ഷേ കത്തിയമർന്നത് അറിവിന്റെ ലോകം; നഷ്ടം 10 ലക്ഷം
കോട്ടയം: മാലിന്യം വില്ലനായി. തീപിടിത്തത്തിൽ കത്തിയമർന്നത് അറിവിന്റെ ലോകം. ഇന്നലെ രാത്രിയിൽ നാഗന്പടത്തെ മാലിന്യ കൂന്പാരത്തിൽ നിന്നുള്ള തീ ആളി പടർന്ന് കുര്യൻ ഉതുപ്പ് റോഡിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയാണ് കത്തിയമർന്നത്. ഇന്നലെ രാത്രി എട്ടോടെ ആയിരുന്നു സംഭവം. പുസ്തക കട പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് പുസ്തകങ്ങൾ വിൽക്കുന്ന കടയുടമ അനസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ അനസ് പനയക്കഴുപ്പ് ഭാഗത്ത് താമസിച്ചാണ് വഴിയോര പുസ്തകശാല നടത്തിയിരുന്നത്. കടയുടെ പുറകുവശം ലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലമാണ്. ഇവിടെയാണ് നഗരസഭ മാലിന്യം നിക്ഷേപിക്കുന്നത്. കൂടിക്കിടന്ന മാലിന്യത്തിന് ആരോ തീയിട്ടു. ഇവിടെ നിന്നാണ് തീ പടർന്നത്. ചൂടിൽ ഉണങ്ങി കിടന്നിരുന്ന മാലിന്യത്തിൽ നിന്നും തീ ആളി പുസ്തക കടയിലേക്ക് എത്തി. ഫയർഫോഴ്സിന്റെ നാലു യൂണിറ്റ് എത്തിയാണ് തീയണച്ചത്. ക്രിസ്മസ്…
Read Moreചെക്ക്ഡാമിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് അൽഫോൻസാ കോളജ് എൻ എസ് എസ് യൂണിറ്റ്; നന്ദിയറിയിച്ച് മാണി സി കാപ്പൻ
പാലാ: കളരിയാമാക്കൽ ചെക്ക്ഡാമിൽ നാളുകളായി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അൽഫോൻസാ കോളജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. അൽഫോൻസാ കോളജ് എൻ എസ് എസ് യൂണിറ്റ് ക്യാന്പിന്റെ ഭാഗമായിട്ടാണ് ചെത്തിമറ്റം കളരിയാമാക്കൽ കടവ് ചെക്ക്ഡാം വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. ചെക്ക് ഡാം ശുചീകരിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് ആശംസകളുമായി മാണി സി കാപ്പൻ എം എൽ എ എത്തിയത് വിദ്യാർത്ഥിനികൾക്കു ആവേശമായി. തുടർന്നു ശ്രമദാനത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കു എം എൽ എ നന്ദി രേഖപ്പെടുത്തി. എൻ എസ് എസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയ മരക്കന്പുകളും പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും നീക്കം ചെയ്തു. മീനച്ചിൽ നദീസംരക്ഷണ സമിതിയും തദ്ദേശവാസികളും വിദ്യാർത്ഥികൾക്കൊപ്പം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. എൻ എസ് എസ് കോ -ഓർഡിനേറ്റർ ഡോ. സിമിമോൾ സെബാസ്റ്റ്യൻ, ഡോ. മറിയാമ്മ മാത്യു, നിരുപമ എലിസബത്ത്,…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ആജീവനാന്തം തടവ്; ഏഴ് വയസുമുതൽ കുട്ടി പീഡനത്തിനിരയായി
കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ആജീവനാന്തം തടവ്. വിവിധ വകുപ്പുകളിയായി തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ ശിക്ഷ ഒന്നിച്ച് ശിക്ഷ അനുഭവിക്കണം. ഇത് കൂടാതെ ഒരു ലക്ഷം രൂപ പിഴയുണ്ട്. പിഴ അടച്ചില്ലെൽ ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. 2020 ഒക്ടോബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം പുറത്തു വന്നത്. രാത്രി രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ഒരു മുറിയിൽ കിടന്നുറങ്ങിയ പെണ്‍കുട്ടി നിലവിളിയോടെ എഴുന്നേൽക്കുകയായിരുന്നു. മാതാവ് ചോദിച്ചതോടെയാണ് രണ്ടാനച്ഛൻ കടന്ന് പിടിച്ചതായി പുറത്തറിഞ്ഞത്. തുടർന്ന് മാതാവിന്റെ മൊഴിയിൽ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെണ്‍കുട്ടി കൂടുതൽ തവണ പീഡനത്തിനിരയായതായി കണ്ടെത്തി. 2017ൽ ഏഴാം വയസ് മുതൽ കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും റാന്നിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്ത് മാതാവ്…
Read More