കടുത്തുരുത്തിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റ കാരണം കേട്ടാൽ…!ഉള്ളിത്തൊലി പോലത്തെ വിഷയം,പക്ഷേ അതു തീർത്തത് തെരുവിൽ

ക​ടു​ത്തു​രു​ത്തി: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ ബൈ​ക്കി​ലെ​ത്തി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണമാ​രം​ഭി​ച്ചു.പാ​ലാ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ അ​രു​ണാ​ശേ​രി പു​ളി​ന്താ​നം വീ​ട്ടി​ൽ സൈ​മ​ണി(48)നാ​ണ് ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യി​ൽ മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെട്ട് സൈ​മ​ണി‍​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ച് സ​മീ​പ​വാ​സി​യാ​യ വ​ള​ഞ്ച​ൻ​കാ​ലാ​യി​ൽ ബി​ജു (50) വി​നെ​തി​രേ കേ​സെ​ടു​ത്ത​താ​യി ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ദി​വ​സം പ​ക​ൽ​സ​മ​യ​ത്ത് സൈ​മ​ണി‍​ന്‍റെ പു​ര​യി​ട​ത്തി​ന് സ​മീ​പ​ത്തു​ള്ള ബി​ജു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പ​റ​ന്പി​ൽ നി​ന്നും ക​പ്ല​ങ്ങാ പ​റി​ക്കാ​ൻ ബി​ജു​വി​ന്‍റെ ഭാ​ര്യ​യെ​ത്തി​യി​രു​ന്നു. സം​സാ​ര​ത്തി​നി​ടെ സൈ​മ​ണിന്‍റെ അ​മ്മ ക​പ്ലം നി​ൽ​ക്കു​ന്ന​ത് അ​തി​രി​ലാ​ണെ​ന്നു ബി​ജു​വി​ന്‍റെ ഭാ​ര്യ​യോ​ട് പ​റ​ഞ്ഞി​രു​ന്നു.

പി​ന്നീ​ട് ക​പ്ല​ങ്ങാ പ​റി​ച്ചു ബി​ജു​വി​ന്‍റെ ഭാ​ര്യ മ​ട​ങ്ങു​ക​യും ചെ​യ്തു.ക​പ്ലം അ​തി​രി​ലാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്ന് സൈ​മ​ണി​ന്‍റെ അ​മ്മ പ​റ​ഞ്ഞ​തി​ലു​ള്ള ദേ​ഷ്യ​ത്തി​ലാ​ണ് രാ​ത്രി​യി​ൽ ബി​ജു ബൈ​ക്കി​ലെ​ത്തി സൈ​മ​ണിനെ മ​ർ​ദ്ദിച്ച​തെ​ന്നു പ​റ​യു​ന്നു.

ബി​ജു സൈ​മ​ണിനെ മ​ർ​ദ്ദിക്കു​ന്ന​തുക​ണ്ട് ക​ട ന​ട​ത്തു​ന്ന ഷാ​ജി​യും ഭാ​ര്യ​യും ഈ ​സ​മ​യം ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പോ​ൾ, സ​മീ​പ​വാ​സി​യാ​യ മ​ധു എ​ന്നി​വ​രെ​ത്തി ത​ട​സം പി​ടി​ച്ച​തു​ക്കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രു​ന്ന​തെ​ന്നും സൈ​മ​ണ്‍ പ​റ​ഞ്ഞു.

സൈ​മ​ണ്‍ കു​റ​വി​ല​ങ്ങാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രാ​ത്രി ഏ​ഴ​ര​യോ​ടെ അ​രു​ണാ​ശേ​രി ജം​ഗ്ഷ​നി​ൽ ബ​സ് ഇ​റ​ങ്ങി​യ ശേ​ഷം സ​മീ​പ​മു​ള്ള ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സൈ​മ​ണ്‍ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്പോ​ഴാ​ണ് ബൈ​ക്കി​ൽ എ​ത്തി​യ ബി​ജു ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ച്ച​ത്.

Related posts

Leave a Comment