അണക്കര: മണിയന്‍പെട്ടിയില്‍ സുഹൃത്തിനെ മദ്യത്തില്‍ വിഷം നല്കി കൊലപ്പെടുത്തിയ മണിയന് പെട്ടി സ്വദേശി പ്രവീണ്‍ കുമാറിനെ (26) തൊടുപുഴ അഡീഷണല്‍-നാല് സെഷന്‍സ് ജഡ്ജി ലൈജമോള്‍ ഷെരീഫ് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മണിയന്‍പെട്ടി സത്യവിലാസം പവന് രാജിന്റെ മകന് രാജ്കുമാറിനെ (18) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2022 ഏപ്രില്‍ 15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തും തന്റെ സഹോദരിയും തമ്മില്‍ മോശം ബന്ധമുണ്ടെന്നുള്ള സംശയത്തില്‍ പ്രവീണ്‍കുമാര്‍ രാജ്കുമാറിനെയും കൂട്ടി തമിഴ്നാട് വനമേഖലയിലെ കുളിക്കടവിലെത്തി മദ്യപിക്കുന്നതിനിടയില്‍ കൈയില്‍ കരുതിയിരുന്നവിഷം മദ്യത്തില്‍ കലര്‍ത്തി നല്‍കുകയും മരണം ഉറപ്പാക്കിയശേഷം മൃതദേഹം സമീപത്തെ പാറപ്പുറത്തു കിടത്തി മദ്യക്കുപ്പിയും വിഷക്കുപ്പിയും മറ്റും ഒളിപ്പിച്ചുവച്ച് കടന്നുകളയുകയുമായിരുന്നു. അന്നേ ദിവസം പ്രവീണ്‍കുമാറിനെയും രാജ്കുമാറിനെയും ഒരുമിച്ചുകണ്ട പ്രദേശവാസികളുടെ മൊഴിയെത്തുടര്‍ന്നാണ് പ്രതി പോലീസ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രവീണ്‍കുമാര്‍ കുറ്റസമ്മതമൊഴി നല്‍കിയിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. അഡ്വ.…
Read MoreCategory: Kottayam
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോസ്റ്റര്‍: പ്രതി മാനസിക ന്യൂനതയുള്ളയാളെന്ന് പോലീസ്; എല്‍ഡിഎഫിന് പങ്കില്ലെന്ന് മന്ത്രി വാസവന്
പുതുപ്പള്ളി: പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് മധ്യമേഖല ജാഥ പോസ്റ്റര്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി മാനസിക ന്യൂനതയുള്ളയാളാണെന്ന് സൂചന ലഭിച്ചതായി പോലീസ്. സംഭവം വിവാദമായതോടെ സിപിഎം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസ് കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാനസിക ന്യൂനതയുള്ളയാളാണ് പോസ്റ്റര്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഈ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണു വിവാദമായത്. ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്ന പ്രവൃത്തി തള്ളിപ്പറയാന്‍ ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണിയും എല്‍ഡിഎഫ് നേതൃത്വവും തയാറാകണമെന്നും നാട്ടകം സുരേഷ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പങ്കില്ലെന്നു കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഭവമാണെന്നും പ്രദേശത്തു ചുറ്റിത്തിരിയുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഇതിനു പിന്നിലെന്നും പോലീസ് പിന്നീട്…
Read Moreഇടതുഭരണം എഴുത്തുകാരെനിശബ്ദരാക്കി: രമേശ് ചെന്നിത്തല
കോട്ടയം: ഇടതുഭരണത്തില്‍ എഴുത്തുകാര്‍ നിശബ്ദരാക്കപ്പെടുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎല്‍എ. കെപിസിസി സംസ്കാര സാഹിതി ‘ഉത്സവ്-2026’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക അപചയം സംഭവിച്ച പിണറായി ഭരണത്തിനെതിരേ ശബ്ദിക്കാന്‍ സാഹിത്യകാരന്മാര് മടികാണിക്കുന്ന കാലത്ത് കവി സച്ചിദാനന്ദന്റെ പ്രതികരണത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരസാഹിതി ചെയര്മാന് സി.ആര്. മഹേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് ചിത്രകലാ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എഴുത്തുകാരന് യു.കെ. കുമാരന് മുഖ്യപ്രഭാഷണം നടത്തി. സംസ്കാര സാഹിതി വര്‍ക്കിംഗ് ചെയര്മാന് എന്‍.വി. പ്രദീപ്കുമാര്‍, ചലച്ചിത്രതാരം രവീന്ദ്രന്, പോള്‍ മണലില്‍, ടോമി കല്ലാനി, നാട്ടകം സുരേഷ്, ആലപ്പി അഷറഫ്, അനി വര്‍ഗീസ്, കെ.എം. ഉണ്ണികൃഷ്ണന്, എം.കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു. പുസ്തകമേള, കലാ-സാംസ്കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചിത്രകലാ ക്യാമ്പ്, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, അമച്വര്‍ നാടക മത്സരങ്ങള്‍, ഫുഡ്കോര്‍ട്ട്…
Read Moreലാഭവിഹിതം വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തു ഒന്നരക്കോടിയുടെ ഓൺലൈൻ തട്ടിപ്പ്; മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ ഒന്നരക്കോടിയോളം രൂപ തട്ടിപ്പുനടത്തിയ കേസിലെ മൂന്നു പ്രതികളെ കൂടി ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കോടങ്ങോട് വടക്കേടത്ത് അബ്ദുല്‍ ഷുക്കൂര്‍ ( 43), തൃശൂര്‍ ചെങ്ങമനാട് കിഴക്കേടത്ത് കെ.ജി. രാജേഷ് (40), മലപ്പുറം പൂവത്തിങ്കല്‍ കുതിരവട്ടം ഷിബീഷ് ലാല്‍ (29) എന്നിവരെയാണു അറസ്റ്റ് ചെയ്ത്. സ്വകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ വിവിധ കമ്പനികളിലെ ഓഹരികള്‍ ട്രേഡിംഗ് ലാഭവും ലാഭവിഹിതവും വാങ്ങിത്തരാം എന്ന് വാഗ്ദാനം ചെയ്താണു തട്ടിപ്പ് നടത്തിയത്. ചിങ്ങവനം സ്വദേശി നല്കിയ പരാതിയിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഉള്‍പ്പെട്ടെ മറ്റു പ്രതികളെ പോലീസ് മുമ്പു പിടികൂടിയിരുന്നു. ഇവര്‍ ചിങ്ങവനം സ്വദേശിയുടെ പേരിലുള്ള ഫെഡറല്‍ ബാങ്ക് ചിങ്ങവനം ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും എസ്ബിഐ കുറിച്ചി ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും പലതവണകളായി 1,59,43547 വാങ്ങിയെടുക്കുകയായിരുന്നു. നാളുകള്‍ കഴിഞ്ഞിട്ടും ട്രേഡിംഗ് നടത്തി ലാഭം…
Read Moreഏറ്റുമാനൂർ സ്റ്റാന്റെത്തിയാൽ ബസിൽ യാത്രക്കാർ എഴുന്നേറ്റ് നിൽക്കും; നടുവ് ഒടിയാതിരിക്കാൻ വേറെമാർഗമില്ലെന്ന് യാത്രക്കാർ
ഏറ്റുമാനൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണമെങ്കിൽ ഈ കുഴിയിൽ ചാടിയേ പറ്റൂ. യാത്രക്കാർക്ക് നടുവൊടിയാതെ ഇവിടേക്ക് കടക്കാനാവില്ല. എംസി റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴിയുടെ തുടക്കത്തിലാണ് വലിയ കുഴി നാളുകളായി നിലനിൽക്കുന്നത്. അനുദിനം വ്യാപ്തി വർധിക്കുന്ന കുഴിയുടെ ആഴം വർധിച്ച് ഇപ്പോൾ അപകടാവസ്ഥയിലായി. കുഴിക്ക് ഇപ്പോൾ ഒരടിയോളം ആഴമുണ്ട്. ബസുകൾ കുഴിയിൽ ചാടിയാൽ പോലും യാത്രക്കാരുടെ നടുവൊടിയും. സ്റ്റാൻഡിലേക്ക് യാത്രക്കാരുമായി എത്തുന്ന കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും അപകടത്തിൽ പെടുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. ഇവിടെ കുഴി അടച്ചാൽ തന്നെയും വൈകാതെ വീണ്ടും കുഴി രൂപപ്പെടും. വീണ്ടും കുഴി ഉണ്ടാകാത്ത വിധം ശാശ്വതമായ പരിഹാരമാണ് ഉണ്ടാകേണ്ടത്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴി അടയ്ക്കേണ്ടത് കെഎസ്ആർടിസിയാണ്. എന്നാൽ ഇക്കാര്യത്തിൽ അവർ വലിയ അലംഭാവമാണ് കാട്ടുന്നത്.
Read Moreകടുവയ്ക്ക് പിന്നാലെ ഉൾവനത്തിൽ നിന്നും നാട്ടിലേക്കിറങ്ങി സിംഹവാലൻ കുരങ്ങും; നിർദേശങ്ങളുമായി വനംവകുപ്പ്
ചെറുതോണി: ജില്ലാ ആസ്ഥാനമേഖലയായ പൈനാവിൽ അപൂർവ വന്യജീവിയായ സിംഹവാലൻ കുരങ്ങിനെ കണ്ടത് നാട്ടുകാരിൽ കൗതുകവും ആശങ്കയും സൃഷ്ടിച്ചു. ഉൾവനങ്ങളിൽ മാത്രം താമസിക്കുന്ന സിംഹവാലൻ കുരങ്ങ് മനുഷ്യസാന്നിധ്യമുള്ള പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത് അപൂർവ സംഭവമായാണ് വിലയിരുത്തുന്നത്. പൈനാവിൽ പ്രദേശവാസികൾ പകർത്തിയ ചിത്രങ്ങളിലൂടെയാണ് സിംഹവാലൻ കുരങ്ങുകളുടെ സാന്നിധ്യം വ്യക്തമായത്. സാധാരണയായി കാടുകളുടെ ഉയർന്ന മരച്ചില്ലകളിലാണ് ഇവയെ കാണാറുള്ളത്. വനംവകുപ്പ് അധികൃതർ നൽകുന്ന നിർദേശങ്ങൾമനുഷ്യവാസ സ്ഥലത്തെത്തുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കരുത്.അവയെ ശല്യം ചെയ്യരുത്. അടുത്ത് പോകാതിരിക്കുക. കണ്ടാൽ ഉടൻ വനംവകുപ്പിനെ അറിയിക്കുക.
Read Moreകോരുത്തോട് കോസടി കൊട്ടാരംകട ഭാഗത്ത് പുലി നായയെ കടിച്ചുകൊന്നു; ഭീതിയിൽ നാട്ടുകാർ; വനംവകുപ്പ് കാമറ സ്ഥാപിച്ചു
കോരുത്തോട്: കോരുത്തോട് പഞ്ചായത്തിലെ കോസടി കൊട്ടാരംകട ഭാഗത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയിൽ കൊട്ടാരംകട സ്വദേശി മുത്തോട്ട് വിജീഷിന്റെ നായയെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നിരുന്നു. വീടിനോട് ചേർന്ന് തുടലിൽ കെട്ടിയിട്ടിരുന്ന നായയുടെ കഴുത്തിലും ദേഹത്തും മുറിവുകളുണ്ട്. വീടിന് സമീപത്തായി പുലിയുടേതിന് സമാനമായ കാൽപ്പാടും കണ്ടെത്തി. വനംവകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്ത് കാമറയും സ്ഥാപിച്ചു. കൊച്ചുകുട്ടികളടക്കം താമസിക്കുന്ന വീടിനോട് ചേർന്നാണ് പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. കഴിഞ്ഞദിവസം സമീപപ്രദേശമായ മാങ്ങാപ്പാറയിലും പുലിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്തതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. വനം വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കണമെന്നും കൂടുവച്ച് പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreകത്തിക്കാളും വേനല്‍ച്ചൂടില്‍ കോട്ടയം ; സൂര്യാതപത്തിനും നിര്‍ജലീകരണത്തിനും സാധ്യത; കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു
കോട്ടയം: കത്തുന്ന വെയിലില്‍ പകല്‍ച്ചൂട് കൂടിയതോടെ ജില്ല കരിഞ്ഞുണങ്ങുകയാണ്. അള്‍ട്രാവയലറ്റ് രശ്മികളുടെ സൂചിക ആറിലെത്തെിയതോടെ ജില്ലയിലെങ്ങും കൊടും വരള്‍ച്ചയ്ക്കു സമാനമായ അന്തരീക്ഷമാണ്. മുന്‍കാലങ്ങളിലൊന്നും മകരമാസത്തില്‍ അനുഭവപ്പെടാത്ത രീതിയിലുള്ള മാറ്റമാണു സമീപ ദിവസങ്ങളില്‍ കാലാവസ്ഥയിലുണ്ടായിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ കത്തുന്ന വെയിലും കടുത്ത ചൂടും രാത്രിയിലും പുലര്‍ച്ചെയും തണുപ്പുമാണ് അനുഭവപ്പെടുന്നത്. നിലവിലത്തെ കാലാവസ്ഥയില്‍ വരും ദിവസങ്ങളിലും താപനിലയില്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധന ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ഉള്‍പ്പെടെ മധ്യകേരളത്തിലെ അഞ്ചു ജില്ലകളിലും വയനാട്ടിലുമാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് ഉയര്ന്നുനില്ക്കുന്നത്. മധ്യകേരളത്തില്‍ ശരാശരി 37-39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ്- 40 ഡിഗ്രി സെല്‍ഷ്യസ്. താപനിലയേക്കാള്‍ കൂടുതല്‍ ചൂടായിരിക്കും ഉച്ചസയമത്ത് അനുഭവപ്പെടുകയെന്ന്…
Read Moreകൂണുകൾ പോലെ മുളച്ചു പൊങ്ങി മസാജിംഗ് സെന്ററുകൾ; ലൈസൻസില്ലാത്ത സ്പാ കേന്ദ്രങ്ങൾ പൂട്ടാനൊരുങ്ങി പോലീസ്
കോട്ടയം: തിരുവല്ലയിലെ സ്പാ സെന്ററില്‍ ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയ കാപ്പ കേസ് പ്രതി ഉള്‍പ്പെട്ട സംഘം ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിന്റെയും തലസ്ഥാനത്ത് ലൈന്‍സില്ലാത്ത പ്രവര്‍ത്തിച്ച സ്പാ അടച്ചു പൂട്ടിയ സംഭവത്തിന്റെയും പശ്ചാത്തലത്തില്‍ ജില്ലയിലും വിവിധ സ്പാ സെന്ററുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധനകള്‍ തുടങ്ങി. കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും കുമരകം ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ചും നിരവധി സ്പാ സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സില്ലാതെ സ്പാ മസാജിംഗ് സെന്ററുകള്‍ കൂണുപോലെ മുളയ്ക്കുമ്പോഴും നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. തിരുവല്ലയിലെ പല സ്പാ സെന്ററുകളിൽനിന്ന് പോലീസ് മാസപ്പടി വാങ്ങുന്നതായുള്ള ആരോപണവും പുറത്തുവന്നിരുന്നു. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന സ്പാകളില്‍ നിന്നും പോലീസിനു കൃത്യമായി മാസപ്പടി നല്കുന്നതയാണു സൂചന. നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമുള്ള മസാജ് സെന്ററുകളില്‍ പലതും അനാശാസ്യ കേന്ദ്രങ്ങളാണെന്നു ആരോപണമുണ്ട്. ജില്ലയിലെ ഒട്ടുമിക്ക സ്പാ സെന്ററുകളും പോലീസുകാരുടെതടക്കം അറിവോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന…
Read Moreപാലാ എംഎല്‍എ പരാജയം; കേരളത്തില്‍ നടക്കാൻ പോകുന്നത് ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മത്സരമെന്ന് ജോസ് കെ. മാണി
പാലാ: കഴിഞ്ഞ10 വര്‍ഷം കേരളത്തിലാകമാനം വലിയ വികസന കുതിച്ചുചാട്ടം ഉണ്ടായതായും ഒരിക്കലും പെന്‍ഷനും റേഷനും വൈദ്യുതിയും മുടങ്ങിയിട്ടില്ലെന്നും ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മത്സരമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്നും ജോസ് കെ. മാണി എംപി. ജനങ്ങള്‍ക്ക് അനുഭവവേദ്യമായ യാതൊരു പദ്ധതികളും സ്ഥലം എംഎല്‍എയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കാനായിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം എംഎല്‍എ മാണി സി. കാപ്പനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വികസന മുന്നേറ്റ ജാഥയില്‍ ജോസ് കെ. മാണി പ്രസംഗിച്ചത്. ഇന്നലെ രാവിലെ നടത്തിയ പത്രസമ്മേളനത്തിലും മാണി സി. കാപ്പനെതിരേ ജോസ് കെ. മാണി ആക്ഷേപങ്ങളുയര്‍ത്തി. 50 വര്‍ഷക്കാലം കൊണ്ട് നമ്പര്‍ വണ്‍ നിയമസഭാ മണ്ഡലമായി പാലാ മാറിയതിന് പിന്നില്‍ കെ.എം. മാണിയുടെയും തന്റെയും വലിയ കഠിനാധ്വാനം ഉണ്ടായിരുന്നു. ഇന്നതെല്ലാം മാറി. ബൈപാസ് റോഡ് ഇനിയും…
Read More