ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ പോ​സ്റ്റ​ര്‍: പ്ര​തി മാ​ന​സി​ക ന്യൂ​ന​ത​യു​ള്ള​യാ​ളെ​ന്ന് പോ​ലീ​സ്; എ​ല്‍​ഡി​എ​ഫി​ന് പ​ങ്കി​ല്ലെ​ന്ന് മ​ന്ത്രി വാ​സ​വ​ന്‍

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ എ​ല്‍​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല ജാ​ഥ പോ​സ്റ്റ​ര്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി മാ​ന​സി​ക ന്യൂ​ന​ത​യു​ള്ള​യാ​ളാ​ണെ​ന്ന് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സി​പി​എം പു​തു​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി സു​ഭാ​ഷ് വ​ര്‍​ഗീ​സ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ന​സി​ക ന്യൂ​ന​ത​യു​ള്ള​യാ​ളാ​ണ് പോ​സ്റ്റ​ര്‍ സ്ഥാ​പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഈ ​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണു വി​വാ​ദ​മാ​യ​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​പ​മാ​നി​ക്കു​ന്ന പ്ര​വൃ​ത്തി ത​ള്ളി​പ്പ​റ​യാ​ന്‍ ജാ​ഥാ ക്യാ​പ്റ്റ​ന്‍ ജോ​സ് കെ. ​മാ​ണി​യും എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​വും ത​യാ​റാ​ക​ണ​മെ​ന്നും നാ​ട്ട​കം സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​മാ​ണെ​ന്നും പ്ര​ദേ​ശ​ത്തു ചു​റ്റി​ത്തി​രി​യു​ന്ന മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സ് പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി.

എ​​ല്‍​ഡി​​എ​​ഫി​​ന് പ​​ങ്കി​​ല്ലെ​​ന്ന് മ​​ന്ത്രി വാ​​സ​​വ​​ന്‍
കോ​​ട്ട​​യം: ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ക​​ല്ല​​റ​​യി​​ല്‍ പോ​​സ്റ്റ​​ര്‍ പ​​തി​​പ്പി​​ച്ച​​ത് എ​​ല്‍​ഡി​​എ​​ഫ് പ്ര​​വ​​ര്‍​ത്ത​​ക​​ര​​ല്ലെ​​ന്ന് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍. ആ​​രാ​​ണെ​​ന്ന് പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ച് ക​​ണ്ടെ​​ത്ത​​ട്ടെ. പാ​​ര്‍​ട്ടി പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്ക് പ​​ങ്കി​​ല്ലെ​​ന്ന് പു​​തു​​പ്പ​​ള്ളി​​യി​​ലെ പാ​​ര്‍​ട്ടി പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

മാ​​ന​​സി​​ക ന്യൂ​​ന​​ത​​യു​​ള്ള​​യാ​​ളാ​​ണോ​​യെ​​ന്ന് അ​​ന്വേ​​ഷി​​ക്ക​​ട്ടെ. മു​​മ്പ് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ വീ​​ടി​​നു ക​​ല്ലെ​​റി​​ഞ്ഞ​​ത് ഇ​​ട​​തു​​പ​​ക്ഷ​​മാ​​ണെ​​ന്ന് പ്ര​​ച​​രി​​പ്പി​​ച്ചു. അ​​ന്വേ​​ഷി​​ച്ച് ക​​ണ്ടെ​​ത്തി​​യ​​പ്പോ​​ള്‍ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ പ​​ങ്ക് വ്യ​​ക്ത​​മാ​​യി​​രു​​ന്നു.

Related posts

Leave a Comment