പാലാ: തന്നെ തോല്‍പ്പിച്ച പാലാക്കാരെ ദ്രോഹിക്കുന്നതിനായി ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ജോസ് കെ. മാണി അട്ടിമറിക്കുന്നതായി മാണി സി. കാപ്പന് എംഎല്‍എ. കെ.എം. മാണി തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാതിരിക്കാൻ ജോസ് കെ. മാണി മനഃപൂര്‍വം നിരന്തരമായി തടസങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോടതി വിധി അനുസരിച്ചുള്ള തുക നല്കിയാല് റിവര്‍വ്യൂ റോഡ് നീട്ടുന്നതിനായി കോമളം ഹോട്ടല്‍ ഏറ്റെടുത്തു പൂര്‍ത്തീകരിക്കാം. കോടതി തീര്‍പ്പ് കൽപ്പിച്ച പണം സര്‍ക്കാര്‍ ഖജനാവില്‍നിന്നു നല്കിയാല് ഗീതാഞ്ജലി സാജന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഏറ്റെടുത്ത് അരുണാപുരം മരിയന്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ പ്രശ്നം പരിഹരിക്കാം. സമീപന പാതയില്ലാതെ പണിത കളരിയാമാക്കല്‍ പാലം ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിച്ചതും ചില ഉദാഹരണങ്ങള്‍ മാത്രം. ധനകാര്യ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 20 പ്രൊപ്പോസലുകള്‍ ഈ വര്‍ഷത്തെ ബജറ്റിന് നല്‍കിയെങ്കിലും ഒരെണ്ണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതല്ലാതെ…
Read MoreCategory: Kottayam
സ്പാ-മസാജിംഗ് സെന്ററുകളുടെ മറവിൽ അനാശാസ്യം; പ്രവർത്തനം ഉന്നതരുടെ അറിവോടെ
കോട്ടയം: ലൈസന്‍സില്ലാതെ സ്പാ മസാജിംഗ് സെന്ററുകള്‍ കൂണുപോലെ മുളയ്ക്കുമ്പോഴും നടപടിയെടുക്കേണ്ടവര്‍ കണ്ണടയ്ക്കുന്നു. നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമുള്ള മസാജിംഗ് സെന്ററുകളില്‍ പലതും അനാശാസ്യകേന്ദ്രങ്ങള്‍ കൂടിയാണ്. പോലീസുകാരുൾപ്പെടെയുള്ളവരുടെ അറിവോടെയാണ് ഇവയുടെ പ്രവര്‍ത്തനം. നഗരത്തിനു പുറമേ ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളിലെയും പ്രധാന ആകര്‍ഷണമായി സ്പാ-മസാജ്-വെല്‍നെസ് കേന്ദ്രങ്ങള്‍ മാറി. തട്ടിക്കൂട്ട് സ്പാകളുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും കുറെക്കാലമായി നടക്കുന്നുണ്ടെങ്കിലും നടപടിയില്ല. ക്രോസ് മസാജിംഗ് അടക്കം സേവനങ്ങള്‍ കാട്ടിയുള്ള പരസ്യങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം. സോഷ്യല്‍ മീഡിയ വഴി ആളുകളെ ആകര്‍ഷിക്കുന്ന പരസ്യങ്ങളും നല്‍കും. നടത്തിപ്പുകാരുടെ ഉന്നത ബന്ധങ്ങളാണ് തുണ. ദിവസവും ലക്ഷങ്ങളാണ് ഇവിടെ വരുമാനം. സ്പാ സെന്ററിന്റെ പ്രധാന ആകര്‍ഷണം മസാജിംഗിന് പുറമേ മറ്റ് ചില സേവനങ്ങളാണ്. മസാജ് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ടിപ്പ് കൊടുക്കണം. ടിപ്പിന് അനുസരിച്ചാണ് കൂടുതല്‍ സേവനങ്ങള്‍. സമീപ ജില്ലകളിലേത് പോലെ ഹണി ട്രാപ്പോ, ബ്ളാക്ക്…
Read Moreമദപ്പാട് ലക്ഷണങ്ങളോടെ ജനവാസ മേഖലകളിൽ ഭീതിയുയർത്തി പടയപ്പ; ആശങ്കയോടെ തൊളിലാളികൾ; നിരീക്ഷണവുമായി വനംവകുപ്പ്
മൂന്നാർ: മദപ്പാട് ലക്ഷണങ്ങ ളോടെ കാട്ടുകൊന്പൻ പടയപ്പ ജനവാസ മേഖലകളിൽ തുടരുന്നത് മൂന്നാർ മേഖലയിൽ തൊഴിലാളികളെ പരിഭ്രാന്തിയിലാക്കുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ മൂന്നാറിലെ ചൊക്കനാട് എസ്റ്റേറ്റിൽ എത്തിയ പടയപ്പ ഏറെനേരം ഭീഷണിയുയർത്തിയ ശേഷമാണ് മടങ്ങിയത്. തൊഴിലാളികളുടെ സമീപത്തേക്ക് തിരിഞ്ഞ പടയപ്പ ഏറെ നേരത്തിനുശേഷമാണ് അവിടെനിന്നു പിൻവാങ്ങാൻ കൂട്ടാക്കിയത്. രണ്ടു ദിവസങ്ങൾക്കു മുന്‍പ് ലോക്കാട് എസ്റ്റേറ്റിലെ ജനവാസ മേഖലയിലും പടയപ്പ എത്തിയിരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം, ലോക്കാട് ഭാഗങ്ങളിൽ എത്തുന്ന പടയപ്പ വാഹനയാത്രക്കാർക്കും നിരന്തരം ഭീഷണി ഉയർത്തുന്നുണ്ട്. വനംവകുപ്പിന്റെ രണ്ട് ആർആർടി സംഘത്തെ പടയപ്പയെ നിരീക്ഷിക്കാൻ നിയോഗിച്ചിട്ടുണ്ട്. പടയപ്പ ഏതെങ്കിലും ജനവാസമേഖലയിൽ എത്തിയാൽ ആ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വിവരം അറിയിക്കുന്ന സജ്ജീകരണമാണ് നിലവിൽ വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. മദപ്പാടിലുള്ള പടയപ്പ ജനവാസ മേഖലകളിൽ എത്തുന്നത് തങ്ങൾക്കു ഭീഷണി ഉയർത്തുന്നുണ്ടെന്നും ആനകൾ മൂലമുണ്ടാകുന്ന ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ…
Read Moreകെഎസ്ആര്‍ടിസി ഓര്ഡിനറികളേറെയും അറുപഴഞ്ചന്‍; 18 വര്‍ഷമായി ഓട്ടത്തിലുള്ള നൂറിലേറെ കെഎസ്ആര്‍ടിസികൾ
കോട്ടയം: വിവിധ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന പകുതിയിലേറെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ 15 വര്‍ഷത്തിലേറെ കാലപ്പഴക്കം ചെന്നത്.ജില്ലയിലെ വിവിധ ഡിപ്പോകളിലായി 18 വര്‍ഷമായി ഓട്ടത്തിലുള്ള നൂറിലേറെ കെഎസ്ആര്‍ടിസി ബസുകളുണ്ട്. കുമളി, കട്ടപ്പന ഡിപ്പോകളില്‍നിന്ന് കോട്ടയത്തേക്ക് ഓടിക്കുന്ന ചില ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് 15 വര്‍ഷത്തിലേറെ കാലപ്പഴക്കമുണ്ട്. പതിനയ്യായിരം രൂപ വരെ കളക്ഷനുള്ള ഈ ബസുകളിലും അറ്റകുറ്റപ്പണികള്‍ കണക്കാക്കിയാല്‍ സര്‍വീസ് നേട്ടമല്ല. പുതുതായി അനുവദിക്കുന്ന ബസുകള്‍ ദീര്‍ഘദൂര സ്വിഫ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം സര്‍വീസുകളാക്കി മാറ്റിയതോടെ പഴക്കം ചെന്ന ഫാസ്റ്റ് ഉള്‍പ്പെടെ ബസുകള്‍ മാറ്റാന്‍ സാഹചര്യമില്ലാതായി. കോട്ടയം, പൊന്‍കുന്നം, പാലാ, ഈരാറ്റുപേട്ട, വൈക്കം ഡിപ്പോകളില്‍ ഓടിക്കാന്‍ പറ്റാത്ത വിധം പഴകിയ ബസുകളുമുണ്ട്. സീറ്റുകളും ടയറുകളും ഉള്‍പ്പെടെ അഴിച്ചുമാറ്റിയ ഇവ പൊളിച്ചുമാറ്റാന്‍ അനുമതി ലഭിച്ചിട്ടുമില്ല.സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപരിധി അഞ്ചു വര്‍ഷമായിരുന്നത് ഘട്ടം ഘട്ടമായി 12 വര്‍ഷമാക്കിയതോടെ…
Read Moreപ്രളയരഹിത കോട്ടയം: പഴുക്കാനിലക്കായല്‍ തെളിക്കാന്‍ കിഫ്ബി ടെണ്ടർ
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി 2017 മുതല്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി പഴുക്കാനിലക്കായല്‍ തെളിക്കുന്ന 103.72 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ടെണ്ടര്‍ ക്ഷണിച്ചു. കോട്ടയം നഗരസഭയിലെ എഫ് ബ്ലോക്ക്, തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലെ ചുറ്റുബണ്ടുകള് നാല് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ പഴുക്കാനിലക്കായലില് അടിഞ്ഞുകൂടിയ ചെളി ഉപയോഗിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും പതനസ്ഥാനത്ത് രൂപപ്പെട്ട 1.62 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള തുരുത്ത് മാറ്റാനാകും. ഇതോടെ നദികളിലെ പ്രളയജലം വളരെ വേഗം ഒഴുകി വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും.കിഫ്ബിയുടെ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് ഡോ. തോമസ് ഐസക് 2021ല്‍ ധനമന്ത്രിയായിരിക്കെ പദ്ധതി പ്രഖ്യാപിച്ചത്. 2025 നവംബറില്‍ കിഫ്ബി അന്തിമാനുമതി നല്‍കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയായി സാങ്കേതിക അനുമതിയും നേടി ടെണ്ടര്‍ നടപടികളിലേക്ക് കടന്നു. മൂന്ന് പാടശേഖരങ്ങളുടെയും ബണ്ടുകള്‍…
Read Moreഓൺലൈൻ തട്ടിപ്പ്; വൈക്കം സ്വദേശിയുടെ 35 ലക്ഷം കവർന്ന മഹാരാഷ്ട്രക്കാരൻ പിടിയിൽ
വൈക്കം: ഷെയർ ട്രേഡിംഗ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ച് വൈക്കം സ്വദേശിനിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത ഇതര സംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി സാഗർ ഗണേഷ് അമ്പികയെ (25)യാണ് പുനെയിലെ വീട്ടിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 2024ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ ഫോൺ നമ്പരിൽനിന്ന് വാട്സാപ് കോൾ വിളിച്ച് കമ്പനിയെക്കുറിച്ച് വിശദീകരിച്ച് ഇതിൽ പണം നിക്ഷേപിച്ചാൽ വൻതുക കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച്പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങുകയായിരുന്നു.വിശ്വാസ്യതയ്ക്കായി ചെറിയ തുകകൾ ലാഭവിഹിതം എന്ന പേരിൽ തിരിച്ചു നൽകുകയും ചെയ്തിരുന്നു. ഇടപാടുകാരൻ പണം പിൻവലിക്കാൻ റിക്വസ്റ്റ് കൊടുത്തപ്പോൾ പണം അക്കൗണ്ടിൽ വരാത്തതിനെ തുടർന്ന് പ്രതികളുടെ ഫോൺ നമ്പറിലേക്ക് വിളിച്ചപ്പോൾ ഈ ഫോൺ നമ്പർ നിലവിലില്ലെന്ന് അറിയിച്ചതോടെ താൻ തട്ടിപ്പിനിരയായതായി മനസിലാക്കുകയായിരുന്നു. പരാതിയെത്തുടർന്ന് വൈക്കം…
Read Moreകോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളജ് ഹോസ്റ്റല്‍ റാഗിംഗ് കേസ്; വിചാരണ ഉടന്‍ തുടങ്ങും
കോട്ടയം: കേരള മനഃസാക്ഷിയെ നടുക്കിയ കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളജ് ഹോസ്റ്റല്‍ റാഗിംഗ് കേസിന് ഒരു വര്‍ഷമാകുന്നു.ജൂണിയര്‍ വിദ്യാര്‍ഥികളെ നാലു മാസത്തോളം നീചവും പ്രാകൃതവുമായ ക്രൂരമര്ദനങ്ങള്ക്കിരയാക്കിയ കേസില്‍ പ്രതികളുടെ വിചാരണ ഉടന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ ആരംഭിക്കും.2024 നവംബര്‍ മുതല്‍ വിവിധ ഹോസ്റ്റല്‍ മുറികളില്‍ ആരംഭിച്ച മര്‍ദനമുറകള്‍ സഹിക്കാനാവാതെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11നാണ് ഇരകളിലൊരാള്‍ കോളജ് അധികാരികള്‍ക്ക് പരാതി നല്കിയതും ഗാന്ധിനഗര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതും. എസ്എഫ്ഐ, സിപിഎം അംഗങ്ങളും ഭാരവാഹികളും പാര്‍ട്ടി ഗുണ്ടകളുമാണ് അഞ്ചു പ്രതികളും. കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി സി. റിജില്‍ ജിത്ത്…
Read Moreവാർത്ത കുറിക്കുകൊണ്ടു; കൃഷിഭവനിൽനിന്ന് എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ച ജീവനക്കാരിൽ ഒരാളെ തിരികെ നിയമിച്ചു
മുണ്ടക്കയം: മുണ്ടക്കയം കൃഷിഭവനിൽനിന്ന് എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ച കൃഷി ഉദ്യോഗസ്ഥരിൽ ഒരാളെ തിരികെ നിയമിച്ചു. കൃഷി ഓഫീസർ ഉൾപ്പെടെ ആകെയുള്ള നാല് ജീവനക്കാരിൽ മൂന്നുപേരും സ്ഥലം മാറി പോയിരുന്നു. ഇതിൽ രണ്ടുപേരെയാണ് പകരമായി നിയമിച്ചത്. ഈ രണ്ടുപേരെയും എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ മുണ്ടക്കയം കൃഷിഭവനിൽ കൃഷി ഓഫീസർ മാത്രമായി. മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനായി കൃഷി ഓഫീസർ കൂടി പോയതോടെ മുണ്ടക്കയം കൃഷിഭവനിൽ താത്കാലിക സ്വീപ്പർ ജീവനക്കാരി മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിരുന്നത്. ഇതോടെ കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിലായി. ഈ സമയങ്ങളിൽ കൊടുക്കേണ്ട പല സബ്സിഡികളും വിളകളുടെ വിതരണമടക്കം തടസപ്പെട്ടു. ഇതു കഴിഞ്ഞദിവസം ദീപിക വാർത്ത ചെയ്തിരുന്നു. സംഭവം മാധ്യമ വാർത്തയായതോടുകൂടി അസിസ്റ്റന്റ് കൃഷി ഓഫീസറെ തിരികെ ഡ്യൂട്ടിക്കായി നിയോഗിച്ചു. പ്രശ്നത്തിന് താത്കാലിക പരിഹാരമായെങ്കിലും മുഴുവൻ ജീവനക്കാരും തിരികെയെങ്കിൽ മാത്രമേ കൃഷിഭവന്റെ പ്രവർത്തനം…
Read Moreകണ്ടംചെയ്ത വാഹനങ്ങളും ആക്രി മാലിന്യങ്ങളും; ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി എരുമേലി പൂതക്കുഴിറോഡ്
കാഞ്ഞിരപ്പള്ളി: ഇടുങ്ങിയ പാത, റോഡിന് ഇരുവശവും കണ്ടംചെയ്ത് പൊളിക്കാനിട്ടിരിക്കുന്ന വാഹനങ്ങള്‍, കൂടാതെ ആക്രിമാലിന്യങ്ങളും അനധികൃത കൈയേറ്റങ്ങളും. ഇതിനൊപ്പം കൂനിന്മേല് കുരുവെന്നപോലെ കലുങ്കു നിര്‍മാണവും കൂടിയായപ്പോള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് ദേശീയപാത 183ലെ പൂതക്കുഴി ഭാഗം. കലുങ്ക് നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശം പൊളിച്ചിട്ടതോടെ ഈ ഭാഗത്ത് വന്‍ ഗതാഗതക്കുരുക്കാണ് ദിവസവും അനുഭവപ്പെടുന്നത്. നിലവില്‍ കലുങ്ക് നിര്‍മാണം നടക്കുന്ന ഭാഗത്ത് ഒരു വശത്തുകൂടിയാണ് ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്. പലപ്പോഴും കുരുക്ക് ഇരുപത്താറാംമൈൽ മുതൽ പേട്ടക്കവലവരെ നീളാറുണ്ട്. എരുമേലി ഭാഗത്തേക്കും തിരിച്ചുമുള്ള ബസുകൾ പലപ്പോഴും പട്ടിമറ്റം-മണ്ണാറക്കയം വഴിയാണ് സർവീസ് നടത്തുന്നത്. എരുമേലിയിൽനിന്ന് ഇരുപത്താറാംമൈലിൽ ഇറങ്ങി കോളജിലേക്കും മറ്റും പോകേണ്ട വിദ്യാർഥികളടക്കമുള്ള യാത്രക്കാരും ഇതുമൂലം വലയുകയാണ്. റോഡില്‍ ഇരുപത്താറാംമൈല്‍ മുതല്‍ റാണി ആശുപത്രിപ്പടിവരെയുള്ള പല ഭാഗങ്ങളിലായി പാതയോരത്ത് പഴയ വാഹനങ്ങള്‍ കൊണ്ടുവന്ന് നാളുകളായി പൊളിക്കാൻ ഇട്ടിരിക്കുകയാണ്. റോഡിന് ഇരുവശവും തള്ളിയിരിക്കുന്ന ആക്രി…
Read Moreകാറിൽ നിന്ന് പുക വരുന്നത് കണ്ട് ചാടിയിറങ്ങി; നിമിഷങ്ങൾക്കുള്ളിൽ കാർ അഗ്നിക്കിരയായി; രക്ഷപ്പെട്ട ആശ്വാസത്തിൽ യുവാക്കൾ
കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം ആറിന് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കപ്പാട് ഗവൺമെന്റ് സ്കൂളിന് സമീപമാണ് സംഭവം. കാറില്‍നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് കാര്‍ റോഡരികില്‍ നിർത്തി യാത്രക്കാർ ഇറങ്ങിയപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. തിടനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വില്പനയ്ക്കായി വച്ചിരുന്ന ഈ കാര്‍ വാങ്ങാന്‍ വന്നവര്‍ ഓടിച്ചുനോക്കാനായി പോകുന്ന വഴിക്കാണ് തീപിടിച്ചതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപടരാനുണ്ടായ സാഹചര്യം വ്യക്തമല്ല.
Read More