പത്രിക സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ല​തി​ക സു​ഭാ​ഷ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​ വിടാത്ത​ത് യു​ഡി​എ​ഫി​നെ വെ​ട്ടി​ലാ​ക്കു​ന്നു

ഏ​റ്റു​മാ​നൂ​ർ: പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തു​ള്ള സ​മ​യം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കു​ന്പോ​ഴും സം​ഘ​ർ​ഷ​ഭ​രി​ത​മാ​ണ് ഏ​റ്റു​മാ​നൂ​രി​ലെ രാ​ഷ്ട്രീ​യ ചു​റ്റു​പാ​ട്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ബി​ജെ​പി​യെ വ​ല​യ്ക്കു​ന്പോ​ൾ ല​തി​ക സു​ഭാ​ഷ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ നി​ന്നു പി​ന്തി​രി​യാ​ത്ത​ത് യു​ഡി​എ​ഫി​നെ വെ​ട്ടി​ലാ​ക്കു​ന്നു. ഏ​റ്റു​മാ​നൂ​ർ സീ​റ്റി​നെ​ച്ചൊ​ല്ലി ബി​ജെ​പി -ബി​ഡി​ജെ​എ​സ് ക​ല​ഹം അ​വ​സാ​ന നി​മി​ഷ​മെ​ങ്കി​ലും സ​മ​വാ​യ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ. സ്ഥാ​നാ​ർ​ഥി​യാ​യി ബി​ഡി​ജ​ഐ​സ് പ്ര​ഖ്യാ​പി​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​നി​വാ​സ​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു ബി​ജെ​പി നേ​തൃ​ത്വം. നേ​ര​ത്തേ, ഭ​ര​ത് കൈ​പ്പാ​റേ​ട​നെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ബി​ജെ​പി​യു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നു പി​ൻ​വ​ലി​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ഥി​യെ ഇ​നി മാ​റ്റി​ല്ലെ​ന്നാ​ണ് ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ നി​ല​പാ​ട്. ഏ​റ്റു​മാ​നൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ. വാ​സ​വ​ൻ ഇ​ന്ന​ലെ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​ൻ​സ് ലൂ​ക്കോ​സ് ഇ​ന്നു രാ​വി​ലെ​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ്ര​ച​ര​ണ രം​ഗ​ത്തു മു​ന്നേ​റു​ന്പോ​ൾ കോ​ണ്‍​ഗ്ര​സ് വി​ട്ടു​വ​ന്ന ല​തി​ക സു​ഭാ​ഷും ഒ​പ്പ​മു​ണ്ട്. മ​ണ്ഡ​ല​ത്തി​ൽ മി​ക്ക​യി​ട​ത്തും ല​തി​ക…

Read More

കുടിവെള്ളം വിലയ്ക്കുവാങ്ങി മടുത്തവർ! ജനപ്രതിനിധികളും അധികാരികളും കാണാതെ പോകരുത് ബം​ഗ്ലാം​കു​ന്നി​ലെ ജീവിതം

ക​റു​ക​ച്ചാ​ൽ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ത്തു​ന്പോ​ഴെ​ങ്കി​ലും ത​ങ്ങ​ളു​ടെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി ഒ​രു​കൂ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ൾ. ക​റു​ക​ച്ചാ​ൽ ബം​ഗ്ലാം​കു​ന്നി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണ് ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു നോ​ക്കു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​രും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​മാ​ണ് ബം​ഗ്ലാം​കു​ന്ന് ഭാ​ഗ​ത്ത് ഏ​റെ​യും.എ​ല്ലാ വ​ർ​ഷ​വും നാ​ല്, അ​ഞ്ച് മാ​സ​ത്തോ​ളം കു​ടി​വെ​ള്ളം വി​ല കൊ​ടു​ത്ത് വാ​ങ്ങു​ക​യാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ. 1000 ലി​റ്റ​ർ വെ​ള്ള​ത്തി​ന് 750 രൂ​പ കൊ​ടു​ക്ക​ണം. ആ​ഴ്ച​തോ​റും മൂ​ന്നും നാ​ലും ലോ​ഡ് വെ​ള്ളം വാ​ങ്ങി​യാ​ണ് പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ ക​ന്നാ​സു​ക​ളി​ലും മ​റ്റും വെ​ള്ളം നി​റ​ച്ച് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലു​മെ​ത്തി​ച്ചാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഏ​താ​നും വ​ർ​ഷം മു​ന്പ് പ​ഞ്ചാ​യ​ത്ത് ഒ​രു കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ച്ചെ​ങ്കി​ലും ഇ​തി​ൽ വെ​ള്ള​മി​ല്ല. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ൽ നി​ന്നാ​ണ് വെ​ള്ളം എ​ടു​ക്കു​ന്ന​ത്. 30 വ​ർ​ഷം മു​ൻ​പ് കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു കു​ടി​വെ​ള്ള പ​ദ്ധ​തി…

Read More

ഇ​ന്ധ​ന​വി​ല പ്ര​ശ്നം ത​ന്നെ; എ​നി​ക്കും പ്ര​ശ്ന​മാ​ണ്, എ​ല്ലാ​വ​ർ​ക്കും പ്ര​ശ്ന​മാ​ണെന്ന് ക​ണ്ണ​ന്താ​നം

കോ​ട്ട​യം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന പ്ര​ധാ​ന പ്ര​ശ്നം ത​ന്നെ​യാ​ണെ​ന്നു തു​റ​ന്നു സമ്മ​തി​ച്ചു കാ​ഞ്ഞി​ര​പ്പ​ള്ളി സ്ഥാ​നാ​ർ​ഥി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പ്ര​ച​ര​ണ​ത്തി​നി​ട​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്ക​വേ സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധ​ന പ്ര​ധാ​ന പ്ര​ശ്ന​മാ​ണെ​ന്ന് ഒ​രു ബി​ജെ​പി നേ​താ​വ് സ​മ്മ​തി​ക്കു​ന്ന​ത്.പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല കു​തി​ക്കു​ന്ന​ത് ഞാ​ൻ അം​ഗീ​ക​രി​ക്കു​ന്നു. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല പ്ര​ശ്ന​മാ​ണ്.എ​നി​ക്കും പ്ര​ശ്ന​മാ​ണ്, എ​ല്ലാ​വ​ർ​ക്കും പ്ര​ശ്ന​മാ​ണ്- ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. നേ​ര​ത്തെ പെ​ട്രോ​ൾ- ഡീ​സ​ൽ വി​ല കൂ​ട്ടു​ന്ന​തു ഭാ​ര​ത​ത്തി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണെ​ന്ന അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​ന വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കു​ന്ന​താ​ണ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ. പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ചും ക​ണ്ണ​ന്താ​നം പ്ര​തി​ക​രി​ച്ചു. ഇ​തൊ​ന്നും പ്ര​ശ്ന​മ​ല്ലെ​ന്നും എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ക​ണ്ടു​വെ​ന്നും ഞ​ങ്ങ​ൾ പ​റ​യു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ​ല്ലോ ഇ​നി​യും ന​മ്മ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്നു…

Read More

ക​ട​യു​മ​യാ​യ യു​വ​തി ഫേസ്ബുക്കിലൂടെ ഡിജിപിക്ക് പരാതി നൽകി, ഉടനടി നടപടി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: പൂ​ക്ക​ട​യു​ടെ മു​ന്പി​ൽ പ​ാർ​ക് ചെ​യ്തി​രു​ന്ന ട്രാ​ക്ട​ർ മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു പ​രി​ഹാ​രം. ക​ട​യു​മ​യാ​യ യു​വ​തി ഡി​ജി​പി​ക്ക് ഫേ​സ്ബു​ക്കി​ലൂ​ടെ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് തീ​രു​മാ​ന​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ക​സ്തൂ​ർ​ബ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ ദി​വ​സം രാ​വി​ലെ പൂ​ക്ക​ട​യു​ടെ മു​ന്പി​ലാ​യി ഒ​രു ട്രാ​ക്ട​ർ പാ​ർ​ക്കു ചെ​യ്തു. ക​ട​യു​ട​മ​യാ​യ യു​വ​തി ട്രാ​ക്ക​ർ കൊ​ണ്ടു​വ​ന്ന​യാ​ളോ​ട് ക​ട​യു​ടെ മു​ന്പി​ൽ നി​ന്നു മാ​റ്റി പാ​ർ​ക്ക് ചെ​യ്യു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ റോ​ഡ് വ​ക്കി​ലാ​ണ് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​തെ​ന്നും മാ​റ്റു​ക​യി​ല്ലെ​ന്നും അ​യാ​ൾ വാ​ശി പി​ടി​ച്ചു. തു​ട​ർ​ന്ന് യു​വ​തി ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ പ​രാ​തി പ​റ​ഞ്ഞു. ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മാ​റ്റു​വാ​ൻ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​യാ​ൾ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് യു​വ​തി ഡി​ജി​പി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഡി​ജി​പിയുടെ ഓ​ഫീ​സി​ൽ നി​ന്നു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തോ​ടെ ഡ്രൈ​വ​റെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. പ​ല​ത​വ​ണ പോ​ലീ​സ് വി​ളി​ച്ചു​വെ​ങ്കി​ലും…

Read More

സ്ഥാനാർഥികളും അണികളും ഒന്നിവിടെ നോക്കണേ… നിങ്ങൾ നിരീക്ഷണത്തിലാണ്! സി-​വി​ജി​ൽ മൊ​ബൈ​ൽ ആപ്പ് വ​ഴി ഇ​തു​വ​രെ ല​ഭി​ച്ച​ത് 195 പ​രാ​തി​ക​ൾ

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും ശ്ര​ദ്ധ​യ്ക്ക്, ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ പ​ണി ത​രാ​ൻ അ​വ​ർ ചു​റ്റു​മു​ണ്ട്. ജി​ല്ല​യി​ൽ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നു​ള്ള സി-​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഇ​തു​വ​രെ ല​ഭി​ച്ച​ത് 195 പ​രാ​തി​ക​ൾ. ഇ​തി​ൽ 86 എ​ണ്ണ​വും കോ​ട്ട​യം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ്. ഏ​റ്റു​മാ​നൂ​ർ-49, ക​ടു​ത്തു​രു​ത്തി-35, ച​ങ്ങ​നാ​ശേ​രി-10, പൂ​ഞ്ഞാ​ർ- ഏ​ഴ്, പു​തു​പ്പ​ള്ളി, വൈ​ക്കം-​മൂ​ന്നു വീ​തം, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ-​ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ എ​ണ്ണം. അ​ന​ധി​കൃ​ത​മാ​യി പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ പ​തി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണു കൂ​ടു​ത​ൽ പ​രാ​തി​ക​ൾ. പ​രാ​തി ല​ഭി​ച്ചാ​ൽ ആ​ന്‍റീ ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ത്ത​രം പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്യും. പ്ലേ ​സ്റ്റോ​റി​ൽ നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ത​ത്സ​മ​യ ചി​ത്ര​ങ്ങ​ൾ, ര​ണ്ടു മി​നി​റ്റു വ​രെ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​ക​ൾ, ശ​ബ്ദ​രേ​ഖ​ക​ൾ എ​ന്നി​വ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കാം.…

Read More

പ്ര​ഥ​മ ദൃ​ഷ്ട്യാ പ​ല​വ്യ​ഞ്ജ​ന ക​ട​യാണ്! പക്ഷേ വിൽക്കുന്നത് മറ്റു പലതും! ജോ​മോ​നെ ഗാ​ന്ധി ന​ഗ​ർ പോ​ലീ​സ് വീണ്ടും പൊക്കി

ഗാന്ധിനഗർ: പ്ര​ഥ​മ ദൃ​ഷ്ടി​യി​ൽ പ​ല​വ്യ​ഞ്ജ​ന ക​ട​യാ​ണെ​ങ്കി​ലും അ​തി​നു​ള്ളി​ൽ മ​ദ്യ​വും നി​രോ​ധി​ക പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും വി​റ്റി​ല്ലെ​ങ്കി​ല് ജോ​മോ​ന് ആ​കെ ഒ​രു ബു​ദ്ധി​മു​ട്ടാ​ണ്. പ​ല ത​വ​ണ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തെ​ങ്കി​ലും വീ​ണ്ടും അ​തു ത​ന്നെ ആ​വ​ർ​ത്തി​ക്കും. ഇ​ന്ന​ലെ​യും മാ​ന്നാ​നം കു​ട്ടി​പ്പ​ടി മ​ണ്ണൂ​ശേ​രി ജോ​മോ​നെ (49) ഗാ​ന്ധി ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ പ​ല​വ്യ​ഞ്ജ​ന ക​ട​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് നി​രീ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. നാ​ലു ലീ​റ്റ​ർ വി​ദേ​ശ മ​ദ്യ​വും 5000 രൂ​പ വി​ല വ​രു​ന്ന പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ സു​രേ​ഷ് വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ​മാ​ന കേ​സി​ൽ മു​ന്പ് പ​ല ത​വ​ണ ഇ​യാ​ളെ പോ​ലീ​സും എ​ക്സൈ​സും പി​ടി​കൂ​ടി​യി​ട്ടു​ള്ള​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

മൂന്നു വനിതകൾ മാറ്റുരയ്ക്കുന്ന പെ​ണ്‍​പ​ട്ട​ണം! ആര് വാഴും ? വൈ​ക്കം ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ സ്പ​ദ​ന​മ​റി​ഞ്ഞ് മൂ​ന്നു വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​ച​ര​ണ​ച്ചൂ​ടി​ൽ

വൈ​ക്കം: ​മൂ​ന്നു വ​നി​ത​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന പെ​ണ്‍​പ​ട്ട​ണ​ത്തി​ലേ​ക്കു ഉ​റ്റു നോ​ക്കി രാ​ഷ്ട്രീ​യ കേ​ര​ളം. വൈ​ക്കം ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ സ്പ​ദ​ന​മ​റി​ഞ്ഞ് മൂ​ന്നു വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​ച​ര​ണ​ച്ചൂ​ടി​ൽ. സ്ഥാ​നാ​ർ​ഥി​ക​ൾ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി നേ​രി​ട്ടു വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്പോ​ൾ അ​ണി​യ​റ​യി​ൽ മ​ഹി​ളാ കൂ​ട്ടാ​യ്മ​ക​ളും ക​ണ്‍​വ​ൻ​ഷ​നു​ക​ളും ന​ട​ത്തി പ്ര​വ​ർ​ത്ത​ക​രും. വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി.​ആ​ർ. സോ​ന, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​കെ. ആ​ശ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ജി​താ സാ​ബു​വും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​ച​ര​ണ രം​ഗ​ത്ത് വീ​റും വാ​ശി​യോ​ടെ സ​ജീ​വ​മാ​യി. സി​റ്റിം​ഗ് എം​എ​ൽ​എ​യും സി​പി​ഐ സ്ഥാ​നാ​ർ​ഥി​യു​മാ​യ സി.​കെ. ആ​ശ​യു​ടെ വി​ജ​യ​ത്തി​നാ​യി ഇ​ട​തു​പ​ക്ഷ മ​ഹി​ളാ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹി​ളാ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​ക്കം സീ​താ​റാം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ൻ​എ​ഫ്ഐ​ഡ​ബ്ല്യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​എ​സ്. പു​ഷ്പ മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്. വൈ​ക്ക​ത്തെ നെ​ല്ല​റ​യാ​യ വെ​ച്ചൂ​രി​ലാ​യി​രു​ന്നു ഇ​ന്ന​ലെ സി.​കെ. ആ​ശ​യു​ടെ പ​ര്യ​ട​നം. ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.…

Read More

കോട്ടയത്തിന് ചൂട്ടുപൊളളുന്നു; 38.4 ഡിഗ്രിയിൽ  പു​ന​ലൂ​രും പാ​ല​ക്കാ​ടും പിന്നിൽ; ചൂട് കൂടാൻ കാരണം

കോ​ട്ട​യം: ക​ടു​ത്ത​വേ​ന​ലും ചൂ​ടി​നെ തു​ട​ർ​ന്നു​ള്ള തീ​പി​ടി​ത്ത​വും ജി​ല്ല​യി​ൽ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. തി​ങ്ക​ളാ​ഴ്ച 38.4 ആ​ണ് ജി​ല്ല​യി​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​രാ​ശ​രി​യേ​ക്കാ​ൾ നാ​ലു​ഡി​ഗ്രി​യു​ടെ വ​ർ​ധ​ന​വാ​ണ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​ര്ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കോ​ട്ട​യ​ത്താ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റ്റ​വും അ​ധി​കം ചൂ​ട് റി​പോ​ർ​ട് ചെ​യ്തി​രു​ന്ന പു​ന​ലൂ​രും പാ​ല​ക്കാ​ടും ഇ​പ്പോ​ൾ കോ​ട്ട​യ​ത്തേ​ക്കാ​ൾ പി​ന്നി​ലാ​ണ്. ഭൂ​പ്ര​കൃ​തി​യി​ൽ​വ​ന്നി​ട്ടു​ള്ള വ്യ​ത്യാ​സ​ങ്ങ​ളാ​കാം ജി​ല്ല​യി​ൽ ചൂ​ട് കൂ​ടാ​ൻ കാ​മ​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ടു​ത്താ​ഴ്ച​യോ​ടു കൂ​ടി ചൂ​ട് കു​റ​യു​മെ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത കൂ​ടു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ഷ​ക​ൻ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Read More

മദ്യലഹരിയിൽ ആദ്യം നാട്ടുകാരോട് പിന്നെ പോലീസിനോട്; പോലീസുകാരെ ഇടിച്ചിട്ട് മുങ്ങിയ മഹേഷിന് ഒടുവിൽ സംഭവിച്ചത്

ക​റു​ക​ച്ചാ​ൽ: മ​ദ്യ ല​ഹ​രി​യി​ൽ അ​ക്ര​മം, ആ​ദ്യം നാ​ട്ടു​കാ​രോ​ട്. പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ. രാ​ത്രി​യി​ൽ പോ​ലീ​സു​കാ​രെ വ​ട്ടം ക​റ​ക്കി​യ യു​വാ​വ് ഒ​ടു​വി​ൽ പി​ടി​യി​ൽ. ക​റു​ക​ച്ചാ​ലി​ലാ​ണ് സം​ഭ​വം. ന​ടും​കു​ന്നം മൈ​ലാ​ടി ഇ​ട​വ​ള​ഞ്ഞി​ക​രോ​ട്ട് ഇ.​ടി. മ​ഹേ​ഷ് (40) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച ശേ​ഷം സ്റ്റേ​ഷ​നി​ൽ​നി​ന്നും ഇ​റ​ങ്ങി​യോ​ടി​യ പ്ര​തി​യെ ഏ​റെ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ന് ​മ​ഹേ​ഷ് മ​ദ്യ​ല​ഹ​രി​യി​ൽ മൈ​ലാ​ടി ഭാ​ഗ​ത്ത് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും നാ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​ണ് പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ച​ത്. 11.30ന് ​മൈ​ലാ​ടി​യി​ലെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പി​ന്നീ​ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ഴാ​ണ് ഇ​യാ​ൾ ഡ്യൂ​ട്ടി​യി​യു​ണ്ടാ​യ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്. മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​ർ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു ഇ​റ​ങ്ങി​യോ​ടി​യ പ്ര​തി​ക്കു പി​ന്നാ​ലെ പോ​ലീ​സു​കാ​ർ പാ​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​ത്രി മു​ഴു​വ​ൻ പോ​ലീ​സ്…

Read More

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും ത​ർ​ക്ക​ങ്ങ​ളും എൻഡിഎയ്ക്ക് തലവേദന ഒഴിയുന്നില്ല…

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും ത​ർ​ക്ക​ങ്ങ​ളും ജി​ല്ല​യി​ൽ എ​ൻ​ഡി​എ മു​ന്ന​ണി​ക്കു ത​ല​വേ​ദ​ന​യാ​കു​ന്നു. ഏ​റ്റു​മാ​നൂ​ർ, പൂ​ഞ്ഞാ​ർ സീ​റ്റു​ക​ളു​ടെ പേ​രി​ൽ എ​ൻ​ഡി​എ​യി​ൽ ത​ർ​ക്കം തു​ട​രു​ക​യാ​ണ്. ബി​ഡി​ജെഎസ് മ​ത്സ​രി​ക്കു​ന്ന ഈ ​ര​ണ്ടു സീ​റ്റു​ക​ളി​ലേ​യും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് ത​ർ​ക്ക​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. സ്ഥി​തി തു​ട​ർ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി​ക​ൾ ഈ ​സീ​റ്റി​ലേ​ക്ക് എ​ത്തു​മെ​ന്നു സൂ​ച​ന. ഏ​റ്റു​മാ​നൂ​ർ സീ​റ്റി​ൽ ആ​ദ്യം ബി​ഡി​ജെഎസ് നേ​താ​വ് എം​പി സെ​ന്നി​നെ​യും പി​ന്നീ​ട് ശാ​ന്താ​റാം റോ​യി തോ​ളൂ​രി​നെ​യു​മാ​ണു പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​തു ഭ​ര​ത് കൈ​പ്പാ​റേ​ട​നെ. ദു​ർ​ബ​ല​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തു സി​പി​എ​മ്മി​നെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തും ന​രേ​ന്ദ്ര മോ​ഡി​യ്ക്കാ​തി​രാ​യ ഭ​ര​തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളും ബി​ജെ​പി സ​ജീ​വ ച​ർ​ച്ച​യാ​ക്കി​യ​തോ​ടെ ബി​ഡി​ജ​ഐ​സ് പി​ൻ​മാ​റി. ഇ​ന്ന​ലെ രാ​വി​ലെ ബി​ഡി​ജെഎസ് ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​നി​വാ​സി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി പ്ര​ഖ്യാ​പി​ച്ചു. മ​ണ്ഡ​ല​വു​മാ​യി ബ​ന്ധ​മു​ള്ള ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്നാ​ണു ബി​ജെ​പി നി​ല​പാ​ട്. ഇ​ല്ലെ​ങ്കി​ൽ സീ​റ്റ് ഏ​റ്റെ​ടു​ക്കാ​നാ​ണു തീ​രു​മാ​നം. കോ​ട്ട​യ​ത്തേ​ക്കു പ​രി​ഗ​ണി​ച്ചി​രു​ന്ന ടി.​എ​ൻ. ഹ​രി​കു​മാ​റി​നോ​ടു…

Read More