തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി

കോ​ട്ട​യം: ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​നം. കാ​യം​കു​ള​ത്തു നി​ന്നു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി കോ​ട്ട​യം ജി​ല്ല​യി​ലേ​ക്ക് എ​ത്തി​യ​ത്.ചി​ങ്ങ​വ​ന​ത്താ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കു ജി​ല്ല​യി​ലേ​ക്കു​ള്ള വ​ര​വേ​ൽ​പ്പ് ന​ല്കി​യ​ത്.

തു​ട​ർ​ന്നു പ​രു​ത്തും​പാ​റ​യി​ലെ​ത്തി പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു ചോ​ഴി​യ​ക്കാ​ട്, പാ​റ​യ്ക്ക​ൽ​ക​ട​വ്, പു​തു​പ്പ​ള്ളി വ​ഴി മ​ണ​ർ​കാ​ട് എ​ത്തി​യ രാ​ഹു​ൽ​ഗാ​ന്ധി മ​ണ​ർ​കാ​ട് ക​വ​ല​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.

കൊ​ടു​ങ്ങൂ​ർ വ​ഴി ഒ​ന്നി​നു പൊ​ൻ​കു​ന്ന​ത്തെ​ത്തി കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ജോ​സ​ഫ്‌ വാഴ​യ്ക്ക​നു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തും.

പൈ​ക വ​ഴി പാ​ലാ​യി​ൽ എ​ത്തി ര​ണ്ടി​നു മാ​ണി സി. ​കാ​പ്പ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. മ​ര​ങ്ങാ​ട്ടു​പ​ള്ളി വ​ഴി മൂ​ന്നി​നു ഉ​ഴ​വൂ​രി​ലെ​ത്തി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്നു കൂ​ത്താ​ട്ടു​കു​ളം വ​ഴി പി​റ​വ​ത്തേ​ക്കു പോ​കും. മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ, എ​ഐ​സി​സി സെ​ക്ര​ട്ട​റി ഐ​വാ​ൻ ഡി​സൂ​സ എ​ന്നി​വ​രും രാ​ഹു​ൽ​ഗാ​ന്ധി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment