മു​ള്ള​രി​ങ്ങാ​ട് കാ​ട്ടാ​ന മ​രം മ​റി​ച്ച് വീ​ടു ത​ക​ര്‍​ത്തു; ഒ​ഴി​വാ​യ​ത് വ​ലി​യ അ​പ​ക​ടം; പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത് 8 കാ​ട്ടാ​ന​ക​ള്‍

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​രി​ങ്ങാ​ട് അ​മ​യ​ല്‍​തൊ​ട്ടി​ക്കു സ​മീ​പം ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന വീ​ട് ത​ക​ര്‍​ത്തു. കൂ​റ്റ​ന്‍ മ​രം കാ​ട്ടാ​ന വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ച്ചി​ട്ട​തി​നെത്തു​ട​ര്‍​ന്നാ​ണ് വീ​ടു ത​ക​ര്‍​ന്ന​ത്. അ​മ​യ​ല്‍​തൊ​ട്ടി ന​രി​തൂ​ക്കി​ല്‍ ജോ​ണി ആ​ന്‍റ​ണി​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ സ​മ​യം വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. ജോണിയും ഭാര്യയും വി​ദേ​ശ​ത്തുനി​ന്നു നാ​ട്ടി​ലെ​ത്തി​യ മ​ക​ന്‍റെ വീ​ട്ടി​ലായിരുന്നതിനാലാണ് ര​ക്ഷ​പ്പെ​ട്ട​ത്. വ​ലി​യതോ​തി​ല്‍ കാ​ട്ടാ​ന ഭീ​ഷ​ണി നി​ലനി​ല്‍​ക്കു​ന്ന​യി​ട​മാ​ണ് മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല.സ​മീ​പ​ത്തു​ള്ള ഫെ​ന്‍​സിം​ഗ് ത​ക​ര്‍​ത്ത് കൃ​ഷി​യി​ട​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി ആ​ന മ​രം മ​റി​ച്ചി​ട്ട​താ​യാ​ണ് ക​രു​തു​ന്ന​ത്. മ​രം വീ​ണ് വൈ​ദ്യു​ത വേ​ലി​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ഒ​ട്ടേ​റെ മ​ര​ങ്ങ​ളും കാ​ര്‍​ഷി​ക വി​ള​ക​ളും ത​ക​ര്‍​ത്ത ശേ​ഷ​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം പി​ന്‍​വാ​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​നശ​ല്യം രൂ​ക്ഷ​മാ​ണെ​ങ്കി​ലും ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ വ​നം​വ​കു​പ്പ് ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.2024 ഡി​സം​ബ​ര്‍ 29ന് ​അ​മ​യ​ല്‍​തൊ​ട്ടി സ്വ​ദേ​ശി പാ​ലി​യ​ത്ത് ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ന്‍ അ​മ​ര്‍ ഇ​ബ്രാ​ഹിം കാ​ട്ടാ​ന…

Read More

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു സ​മാ​പ​നം; എ​ത്തി​യ​ത് 54 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു സ​മാ​പ​നം. പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി പു​ണ​ര്‍​തം​നാ​ള്‍ നാ​രാ​യ​ണ വ​ര്‍​മ​യു​ടെ ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ 6.45 നാ​ണ് ന​ട അ​ട​ച്ച​ത്. തി​രു​വാ​ഭ​ര​ണ മ​ട​ക്ക​ഘോ​ഷ​യാ​ത്ര പ​ന്ത​ളം സ്രാ​മ്പി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു. പെ​രി​യ​സ്വാ​മി മ​രു​തു​വ​ന ശി​വ​ന്‍​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 30 അം​ഗ സം​ഘ​മാ​ണ് വ​നപാ​ത​യി​ലൂ​ടെ തി​രു​വാ​ഭ​ര​ണ പേ​ട​കവുമാ​യി മ​ട​ങ്ങി​യ​ത്. 23 ന് ​പ​ന്ത​ളം സ്രാ​മ്പി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ലെ​ത്തും. രാ​ജ പ്ര​തി​നി​ധി പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലേ​ക്ക് യാ​ത്ര​യാ​യ​തോ​ടെ മ​റ്റൊ​രു തീ​ര്‍​ഥാ​ട​ന കാ​ല​ത്തി​ന് സ​മാ​പ​നം. യാ​ത്രാ​മ​ധ്യേ ഇ​ന്ന് വൈ​കു​ന്നേ​രം തി​രു​വാ​ഭ​ര​ണം പെ​രു​നാ​ട് ശ്രീ​ധ​ര്‍​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ ചാ​ര്‍​ത്തും. ശ​ബ​രി​മ​ല ക​ഴി​ഞ്ഞാ​ല്‍ തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തു​ന്ന ഏ​ക ക്ഷേ​ത്ര​മാ​ണ് പെ​രു​നാ​ട്ടി​ലേ​ത്. വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും കൃ​ത്യ​മാ​യ ഏ​കോ​പ​നം ഇ​ക്കു​റി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നത്തെ ശ്ര​ദ്ധേ​യ​മാ​ക്കി. ദേ​വ​സ്വം, ആ​രോ​ഗ്യം, റ​വ​ന്യൂ, പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, വ​നം, അ​ഗ്നി​സു​ര​ക്ഷ, ജ​ല​സേ​ച​നം, വൈ​ദ്യു​തി, ഭ​ക്ഷ്യം, കെ​എ​സ്ആ​ര്‍​ടി​സി…

Read More

പുതുപ്പള്ളി ക്വാ​ർ​ട്ടേ​ഴ്സി​ലെ മോ​ഷ​ണം; പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല; അ​പ​ഹ​രി​ച്ച​ത് 73 പ​വ​ന്‍ സ്വ​ര്‍​ണം

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യ്ക്കും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നി​നും ഇ​ട​യി​ല്‍ ന​ട​ന്ന മോ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ​പ്പ​റ്റി സൂ​ച​ന​യി​ല്ല. ഒ​ന്നി​ല​ധി​കം പേ​ര്‍ ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ല്‍ ഏ​ക​ദേ​ശം 73 പ​വ​ന്‍ സ്വ​ര്‍​ണം അ​പ​ഹ​രി​ച്ച​താ​യാ​ണു പ്രാ​ഥ​മി​ക വി​വ​രം. മോ​ഷ്ടാ​ക്ക​ള്‍ എ​ന്തെ​ങ്കി​ലും ജോ​ലി​ക​ള്‍​ക്കാ​യി സ്ഥാ​പ​ന​ത്തി​ല്‍ വ​ന്നു​പോ​യി​ട്ടു​ള്ള​വ​രാ​ണ് സം​ശ​യി​ക്കു​ന്നു​വെ​ന്നും പ്ര​ഫ​ഷ​ണ​ല്‍ ക​ള്ള​ന്മാ​രു​ടെ സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ര​ണ്ടു ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ല്‍​നി​ന്നാ​യി ക​വ​ര്‍​ന്ന​ത് 73 പ​വ​ന്‍ സ്വ​ര്‍​ണം. പു​തു​പ്പ​ള്ളി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ലെ ഒ​ന്ന്, ര​ണ്ട് നി​ല​ക​ളി​ലാ​യു​ള്ള ആ​ളൊ​ഴി​ഞ്ഞ ക്വാ​ര്‍​ട്ടേ​ഴ​സു​ക​ളി​ലാ​ണു മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​ങ്ങ​ളും ന​ട​ന്ന​ത്. റ​ബ​ര്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ. ​രേ​ഖ, ഫാം ​ഓ​ഫീ​സ​ര്‍ ജോ​യ് എ​ട​ക്ക​ര എ​ന്നി​വ​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യ ജ​യ​ശ്രീ, സെ​ക്യു​രി​റ്റി ഓ​ഫീ​സ​ര്‍ മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ല്‍ മോ​ഷ​ണ ശ്ര​മം ന​ട​ന്നു​വെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. സി​സ്റ്റം ഓ​ഫീ​സ​റാ​യ…

Read More

ശ​ബ​രി​മ​ല ന​ട അ​ട​ച്ചു; തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ളു​മാ​യി പ​ന്ത​ള​ത്തേ​ക്കു മ​ട​ക്കം; തീ​ര്‍​ഥാ​ട​ന കാ​ല​ത്തി​ന് സ​മാ​പ​നം

ശ​ബ​രി​മ​ല: ര​ണ്ടു​മാ​സ​ത്തി​ലേ​റെ നീ​ണ്ട മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ ശാ​സ്താ ക്ഷേ​ത്രന​ട അ​ട​ച്ചു. പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി പു​ണ​ര്‍​തം​നാ​ള്‍ നാ​രാ​യ​ണ വ​ര്‍​മ​യു​ടെ ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം രാ​വി​ലെ 6.45 നാ​ണ് ന​ട അ​ട​ച്ച​ത്. രാ​വി​ലെ അ​ഞ്ചി​ന് ന​ട തു​റ​ന്നു. കി​ഴ​ക്കേ മ​ണ്ഡ​പ​ത്തി​ല്‍ ഗ​ണ​പ​തി​ഹോ​മം ന​ട​ത്തി. തു​ട​ര്‍​ന്ന് തി​രു​വാ​ഭ​ര​ണ മ​ട​ക്ക​ഘോ​ഷ​യാ​ത്ര പ​ന്ത​ളം സ്രാ​മ്പി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു. പെ​രി​യ​സ്വാ​മി മ​രു​തു​വ​ന ശി​വ​ന്‍​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 30 അം​ഗ സം​ഘ​മാ​ണ് വ​ന്ന പാ​ത​യി​ലൂ​ടെ തി​രു​വാ​ഭ​ര​ണ പേ​ട​കു​മാ​യി മ​ട​ങ്ങി​യ​ത്. 23 ന് ​പ​ന്ത​ളം സ്രാ​മ്പി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ലെ​ത്തും. മേ​ല്‍​ശാ​ന്തി ഇ. ​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ വി​ഭൂ​തി​യ​ഭി​ഷേ​കം ന​ട​ത്തി ക​ഴു​ത്തി​ല്‍ രു​ദ്രാ​ക്ഷ​മാ​ല​യും കൈ​യി​ല്‍ യോ​ഗ​ദ​ണ്ഡും അ​ണി​യി​ച്ചു. ഹ​രി​വ​രാ​സ​നം ചൊ​ല്ലി വി​ള​ക്ക​ണ​ച്ച് ശ്രീ​കോ​വി​ലി​ന് പു​റ​ത്തി​റ​ങ്ങി ന​ട​യ​ട​ച്ച് താ​ക്കോ​ല്‍​ക്കൂ​ട്ടം രാ​ജ​പ്ര​തി​നി​ധി​ക്ക് ന​ല്‍​കി. പ​തി​നെ​ട്ടാം പ​ടി​യി​റ​ങ്ങി ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങ് ന​ട​ത്തി ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഒ. ​ജി. ബി​ജു​വിന്‍റെ​യും…

Read More

വേ​ന​ൽ​ച്ചൂ​ട് കൂ​ടു​ന്നു; മ​ല​യോ​ര​മേ​ഖ​ല കാ​ട്ടു​തീ ഭീ​തി​യി​ൽ; മു​ൻ​ക​രു​ത​ൽ വേ​ണം; ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷം

മു​ണ്ട​ക്ക​യം: മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം അ​തി​ശ​ക്ത​മാ​യ വേ​ന​ൽ​ച്ചൂ​ടാണ് മ​ല​യോ​ര​മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.ഒ​ക്‌​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലും ഡി​സം​ബ​റി​ന്‍റെ പ​കു​തി​വ​രെ​യും ഇ​ട​മു​റി​യാ​തെ പെ​യ്യു​ന്ന മ​ഴ പൊ​ടു​ന്ന​നേ നി​ല​ച്ചു. ഡി​സം​ബ​റി​ലെ ആ​ദ്യ ആ​ഴ്ച​ക​ളി​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കി​യ ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം ജ​നു​വ​രി ആ​ദ്യ വാ​ര​ത്തോ​ടെ വ​റ്റി​ത്തുട​ങ്ങി. ഇ​പ്പോ​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് തീ​ർ​ത്തും താ​ഴ്ന്നു. പ​ല മേ​ഖ​ല​യി​ലും കു​ടി​വെ​ള്ള​വും കി​ട്ടാ​ക്ക​നി​യാ​യിത്തുട​ങ്ങി. വ​ള​രെ പെ​ട്ടെ​ന്ന് മ​ഴ മാ​റി ശ​ക്ത​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​ല​യോ​ര​മേ​ഖ​ല ക​ടു​ത്ത കാ​ട്ടു​തീ ഭീ​തി​യി​ലാ​ണ്.മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, കോ​രു​ത്തോ​ട്, കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നാ​ൽ തീ​യ​ണ​യ്ക്കു​ക അ​സാ​ധ്യ​മാ​യി മാ​റും. ക​ഴി​ഞ്ഞ വ​ർ​ഷം പെ​രു​വ​ന്താ​നം, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നി​രുന്നു. കൂ​ടാ​തെ ജ​ന​വ​സ മേ​ഖ​ല​യി​ലും തോ​ട്ട​ങ്ങ​ളി​ലും നി​ര​വ​ധി ഇ​ട​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി, പീ​രു​മേ​ട് യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തു​മ്പോ​ഴേ​ക്കും പ്ര​ദേ​ശ​മാ​കെ അ​ഗ്നി​ക്കി​ര​യാ​കും. മു​ൻ​ക​രു​ത​ൽ വേ​ണംപു​രയി​ട​ങ്ങ​ളോ​ടും തോ​ട്ട​ങ്ങ​ളോ​ടും ചേ​ർ​ന്ന് ച​പ്പു​ച​വ​റു​ക​ൾ കൂ​ട്ടി​യി​ട്ട്…

Read More

തൊ​ടു​പു​ഴ​യി​ലെ വ​ഴി​യോ​ര തു​ണി​ക്ക​ച്ച​വ​ട​ത്തി​ന് പി​ന്നി​ൽ ത​മി​ഴ്നാ​ട് മാ​ഫി​യ; പ്ര​തി​ഷേ​ധി​ച്ച് ചെ​റു​കി​ട വ​സ്ത്ര​വ്യാ​പാ​രി​ക​ള്‍

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ വ​ഴി​യോ​ര തു​ണി​ക്ക​ച്ച​വ​ട​ത്തി​നു പി​ന്നി​ല്‍ വ​ന്‍ മാ​ഫി​യാ സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് കൊ​ണ്ടു​വ​രു​ന്ന നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്ത്ര​ങ്ങ​ളാ​ണി​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. യാ​തൊ​രു ലൈ​സ​ന്‍​സു​മി​ല്ലാ​തെ പ​ഴ​യ തു​ണി​ക​ള്‍ ശേ​ഖ​രി​ച്ച് വൃ​ത്തി​യാ​ക്കി​യാ​ണ് വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്. തോ​ട്ടം മേ​ഖ​ല​ക​ളി​ല​ട​ക്കം ഇ​ത്ത​രം ക​ച്ച​വ​ടം വ്യാ​പ​ക​മാ​ണ്. കു​റ​ഞ്ഞ വി​ല​യ്ക്ക് തു​ണി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​ല്‍ സാ​ധാ​ര​ണ​ക്കാ​രെ വ​ള​രെ വേ​ഗ​ത്തി​ല്‍ ആ​ക​ര്‍​ഷി​ക്കാ​നും വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ ഇതരസം​സ്ഥാ​ന തു​ണി മാ​ഫി​യ​യ്‌​ക്കെ​തി​രേ ചെ​റു​കി​ട വ​സ്ത്രവ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ജീ​വി​തമാ​ര്‍​ഗ​ത്തി​നാ​യി നാ​ട്ടി​ന്‍പു​റ​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ​വ​ര്‍ ഇ​ത്ത​രം ക​ച്ച​വ​ട​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ണി​വ്യാ​പാ​രി​ക​ളും വ​ലി​യ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക വി​ല്‍​പ്പ​ന തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. തു​ണി​ക്ക​ച്ച​വ​ട​ത്തി​നു പി​ന്നി​ല്‍ വ​ന്‍ മാ​ഫി​യ​ക​ളാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​രോ​പ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ തൊ​ടു​പു​ഴ​യി​ല്‍ കേ​ര​ള ടെ​ക്‌​സ്റ്റൈല്‍​സ് ആൻഡ് ഗാ​ര്‍​മെ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍…

Read More

ലോ​ട്ട​റി ക്ഷേ​മ​നി​ധി​യി​ൽ കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ്: ഐ​എ​ന്‍​ടി​യു​സി സ​മ​രം നാ​ളെ

കോ​ട്ട​യം : ലോ​ട്ട​റി വി​ല്പ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള പ​ണ​ത്തി​ല്‍ നി​ന്നും 15 കോ​ടി​യു​ടെ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഓ​ള്‍ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ന്‍​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10നു ​തി​രു​വ​ന​ന്ത​പു​രം ലോ​ട്ട​റി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തും. ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് പി​രി​ച്ചു​വി​ടു​ക​യും ത​ട്ടി​പ്പി​ല്‍ ഭ​ര​ണ​ക​ക്ഷി ഉ​ന്ന​ത​രു​ടെ പ​ങ്ക് കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​ബി​ഐ അ​ന്വ​ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ അ​ഴി​മ​തി പു​റ​ത്തു​വ​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തും ഒ​രു ക്ലാ​ര്‍​ക്കി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ വ​ച്ചു മ​റ്റു​ള്ള​വ​ര്‍ ത​ടി ഊ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ഉ​ന്ന​ത​ര്‍​ക്ക് ബ​ന്ധ​മു​ള്ള ത​ട്ടി​പ്പാ​യ​തു​കൊ​ണ്ടാ​ണ​ന്നു യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് പ​റ​ഞ്ഞു. ധ​ര്‍​ണ കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ…

Read More

ഹ​നു​മാ​ൻ സേ​ന​യു​ടെ മാ​ന​സി​കാ​വ​സ്ഥ​’: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്

ആ​ല​പ്പു​ഴ: വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കാ​സ​ർ​കോ​ട്ടെ​യും മ​ല​പ്പു​റ​ത്തെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പേ​ര് പ​രി​ശോ​ധി​ച്ചാ​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം മ​ന​സി​ലാ​ക്കാ​മെ​ന്ന സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ​യാ​ണ് പ​രാ​തി. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും സ​ജി ചെ​റി​യാ​ൻ ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റാ​ണെ​ന്നും ബി​നു ചു​ള്ളി​യി​ൽ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ബോ​ധ​പൂ​ർ​വ​മാ​ണ്. മ​ത​പ​ര​മാ​യ വേ​ർ​തി​രി​വ് ഉ​ണ്ടാ​ക്കാ​നാ​ണ് അദ്ദേഹം ശ്ര​മിക്കുന്നത്. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ആ​ർ​എ​സ്എ​സി​ന്‍റെ വോ​ട്ട് വാ​ങ്ങാ​ൻ മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​നെ​യും വി.​എ​ൻ വാ​സ​വ​നെ​യു​മാ​ണെ​ന്നും ബി​നു ആ​രോ​പി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ൽ മാ​ത്രം ഉ​ണ്ടാ​ക്കി​യ ഡീ​ലാ​ണോ സം​സ്ഥാ​ന ഡീ​ൽ ആ​ണോ​യെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ബി​നു ചു​ള്ളി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​നു​മാ​ൻ സേ​ന​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് സ​ജി ചെ​റി​യാ​ൻ മാ​റി. മ​ന്ത്രി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യു​മാ​യി…

Read More

ശ​ബ​രി​മ​ല ദ​ര്‍​ശ​നം ഇ​ന്നു​കൂ​ടി മാ​ത്രം; വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്; നാ​ളെ രാ​വി​ലെ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​ക്ക് മാ​ത്രം ദ​ര്‍​ശ​നം

ശ​ബ​രി​മ​ല: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്തെ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ഇ​ന്നു രാ​ത്രി പ​ത്തി​ന് അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭ​ക്ത​രെ പ​മ്പ​യി​ല്‍ നി​ന്ന് ക​ട​ത്തി വി​ടും. ദ​ര്‍​ശ​ന കാ​ല​യ​ള​വ് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​ന്ന​ലെ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ക​ല്‍ പ​മ്പ​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വേ​ണ്ടി​വ​ന്നു. സ​ന്നി​ധാ​ന​ത്തു ത​ങ്ങി​യ അ​യ്യ​പ്പ​ഭ​ക്ത​ര്‍ താ​ഴെ എ​ത്തി​യ​ശേ​ഷ​മാ​ണ് പി​ന്നീ​ട് ആ​ളു​ക​ളെ ക​യ​റ്റി​വി​ട്ട​ത്. ദ​ര്‍​ശ​ന​ത്തി​നു​ള്ള ക്യൂ ​മ​ര​ക്കൂ​ട്ടം​വ​രെ നീ​ണ്ടു. ഒ​രു​ല​ക്ഷ​ത്തോ​ളം പേ​ര്‍ ഇ​ന്ന​ലെ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു. നെ​യ്യ​ഭി​ഷേ​കം ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. രാ​ത്രി പ​ത്തി​ന് ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​ച്ച ശേ​ഷം മ​ണി​മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ല്‍ രാ​ജ​പ്ര​തി​നി​ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഗു​രു​തി ആ​രം​ഭി​ക്കും. നാ​ളെ രാ​വി​ലെ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​ക്ക് മാ​ത്ര​മാ​ണ് ദ​ര്‍​ശ​നം. ഗ​ണ​പ​തി ഹോ​മ​ത്തി​നു ശേ​ഷം തി​രു​വാ​ഭ​ര​ണ മ​ട​ക്ക​ഘോ​ഷ​യാ​ത്ര പ​ന്ത​ളം സ്രാ​മ്പി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും. രാ​ജ​പ്ര​തി​നി​ധി​യു​ടെ ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മേ​ല്‍​ശാ​ന്തി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ വി​ഭൂ​തി​യ​ഭി​ഷേ​കം ന​ട​ത്തി ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​യ്ക്കും. താ​ക്കോ​ല്‍​ക്കൂ​ട്ടം രാ​ജ​പ്ര​തി​നി​ധി​ക്ക് മേ​ല്‍​ശാ​ന്തി കൈ​മാ​റും.…

Read More

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്നു; വൈ​ക്കം-​ത​വ​ണ​ക്ക​ട​വ് ബോ​ട്ട് സ​ർ​വീ​സ് പ്ര​തി​സ​ന്ധി​യി​ൽ

വൈ​ക്കം:​ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​ത് വൈ​ക്കം-ത​വ​ണ​ക്ക​ട​വ് ഫെ​റി സ​ർ​വീ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. രാ​വി​ലെ​യാ​ണ് ജ​ലനി​ര​പ്പ് അ​മി​ത​മാ​യി താ​ഴു​ന്ന​ത്.​ജ​ല​നി​ര​പ്പ് താ​ഴു​മ്പോ​ൾ കാ​യ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ൺ​തി​ട്ട​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​ണ്. ചാ​ലി​ലെ മ​ൺ​കൂ​ന​ക​ളി​ൽ ത​ട്ടി ബോ​ട്ടു​ക​ളു​ടെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​കുകയാ​ണ്. ഇ​ത് അ​പ​ക​ട സാ​ധ്യ​ത​ വ​ർ​ധി​പ്പി​ക്കു​ന്നു. വൈ​ക്കം -ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ 20 മി​നി​റ്റ് ഇ​ട​വി​ട്ട് ബോ​ട്ട് സ​ർ​വീ​സു​ണ്ട്. മൂ​ന്നു ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫെ​റി​യി​ൽ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മ​റു​ക​ര ക​ട​ക്കു​ന്ന​ത്. കാ​യ​ലി​ലെ ബോ​ട്ടുചാ​ലി​ൽ രൂ​പ​പ്പെ​ട്ട മ​ൺ​കൂ​ന​ക​ൾ ഡ്രഡ്​ജ് ചെ​യ്ത് നീ​ക്കി വൈ​ക്കം -ത​വ​ണ​ക്ക​ട​വ് ബോ​ട്ട് സ​ർ​വീ​സ് സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്റ്റേ​റ്റ് വാ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. സു​രേ​ഷ്ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

Read More