കോട്ടയം: കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾ കുറഞ്ഞെങ്കിലും പൂക്കൾക്ക് തൊട്ടാൽ പൊള്ളുന്ന വില. മുല്ലപ്പൂവിനു പൊന്നും വിലയായി. ഇന്നലെ കോട്ടയം ടൗണിൽ മുല്ലപ്പൂവിന് കിലോയ്ക്ക് 1200 രൂപയാണ് വില. കൂടുതൽ കല്യാണ മുഹൂർത്തമുള്ള ദിനങ്ങളിൽ മുല്ലപ്പൂവിനു വില കൂടും. മുഹൂർത്തം ഇല്ലാത്ത ദിവസങ്ങളിൽപ്പോലും കിലോയ്ക്ക് 800 രൂപവരെ വിലയുണ്ട്. മുഹൂർത്ത ദിനങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്താണു പൂവ് ലഭ്യമാക്കുന്നത്. ഒരു മുഴം പൂവിന് 10 രൂപയുണ്ടായിരുന്നത് 40- 50 രൂപയായി ഉയർന്നിട്ടുണ്ട്. വില ഗണ്യമായി കൂടിയതോടെ മുഴം കണക്കില്‍ പൂ വിൽപനയും ഇല്ലാതായി. ആശ്രയം ഇതര സംസ്ഥാനങ്ങൾകേരളത്തിൽ മുല്ലക്കൃഷി കുറവായതിനാൽ പൂക്കൾ ചൂടണമെങ്കിൽ ഇതര സംസ്ഥാനങ്ങളെ പൂർണമായി ആശ്രയിക്കണം. തമിഴ്നാട്ടിലെ മധുര,തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മധ്യ കേരളത്തിലേക്ക് മുല്ലപ്പൂ എത്തുന്നത്. കോയന്പത്തൂർ, സത്യമംഗലം, സേലം, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നും പൂക്കൾ എത്തുന്നുണ്ട. പ്രതികൂല കാലാവസ്ഥയെ തുടർന്നു…
Read MoreCategory: Kottayam
സംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു ജീവപര്യന്തം തടവും പിഴയും; 2018 ഏപ്രിലില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം…
കോട്ടയം: സംശയത്തിന്റെ പേരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണമെന്ന് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് ജി. ഗോപകുമാർ വിധിച്ചു. ഇവരോടൊപ്പം മകളുടെ മകനെ വെട്ടിപരിക്കേൽപ്പിച്ചതിന് അഞ്ച് വർഷം ശിക്ഷയും ഇരുപതിനായിരം രൂപയും പിഴ അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി ശിക്ഷ കൂടുതൽ അനുഭവിക്കണം. ശിക്ഷകൾ ഒരേസമയം അനുഭവിച്ചാൽ മതി. 2018 ഏപ്രിൽ എഴിനു പുലർച്ചെ 2.30നായിരുന്ന കേസിനാസ്പദമായ സംഭവം. പേരൂർ പൂവത്തുംമൂട്ടിൽ ഇടയാടിമാലിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മേരി മാത്യു(67)വാണു കൊല്ലപ്പെട്ടത്. ഭർത്താവ് മാത്യു ദേവസ്യ(71) യാണു പ്രതി. ഇടുക്കി സ്വദേശികളായ ഇവർ കുടുംബസമേതം മകളോടൊപ്പം പേരൂരുള്ള വീട്ടിലായിരുന്നു താമസം. സംഭവദിവസം രാത്രിയിൽ ഉറങ്ങുകയായിരുന്ന മേരിയെ സംശയത്തിന്റെ പേരിൽ മാത്യു വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ഈ സമയം ഇവരോടൊപ്പം…
Read Moreഅയര്‍ലന്‍ഡിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അമ്മ ജിഷ വിദേശത്തുനിന്നും എത്തി, പക്ഷേ..! നാലുവയസുകാരി മിയയ്ക്കു കണ്ണീർ പ്രണാമം
അടിമാലി: ഏറ്റുമാനൂർ കോതനല്ലൂരിൽ കാൽവഴുതി കിണറ്റിൽവീണ് മരിച്ച നാലുവയസുകാരി മിയയ്ക്ക് സ്വദേശമായ കന്പിളികണ്ടത്ത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ രാവിലെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചശേഷം ഉച്ചയോടെയാണ് മിയയുടെ മൃതദേഹം കന്പിളികണ്ടം തെള്ളിത്തോട്ടെ കുടുംബവീട്ടിൽ എത്തിച്ചത്. സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം മിയയുടെ മൃതദേഹം സംസ്കരിച്ചു. വിദേശത്തുനിന്നും എത്തിയ അമ്മയെ കാണാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഞായറാഴ്ചയായിരുന്നു മിയയുടെ ആകസ്മിക വേർപാട്. കന്പിളികണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളാണ് മിയ മേരി ജോമി. മിയയും പിതാവിന്റെ മാതാപിതാക്കൾ താമസിച്ചിരുന്ന ഏറ്റുമാനൂർ കോതനല്ലൂരിലാണ് അപകടമുണ്ടായത്. ഇവിടെയുള്ള ഇവരുടെ അയൽവീടിനു സമീപത്തെ കിണറ്റിൽ മിയാമോൾ കാൽവഴുതി വീഴുകയായിരുന്നു. കുട്ടിയെ മാതാപിതാക്കൾ ജോലിചെയ്യുന്ന അയർലൻഡിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് അമ്മ ജിഷ വിദേശത്തുനിന്നും എത്തിയത്. മൂവാറ്റുപുഴയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ജിഷ. ക്വാറന്റൈൻ കാലാവധികഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാൻ അമ്മയെത്തുന്നതിനു തൊട്ടുമുന്‍പേ വിധി…
Read Moreഎല്ലാം ‘വെള്ള’പ്പുറത്ത് പറഞ്ഞതാ സാറൻമാരേ… മാപ്പാക്കണം..! വൈക്കത്ത് നടന്ന സംഭവം ഇങ്ങനെ…
വൈക്കം: പരിക്കേറ്റ് റോഡിൽ കിടന്നവർ രക്ഷിക്കാനെത്തിയ പോലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസി ൽ രണ്ടുപേർ അറസ്റ്റിൽ. ചെമ്മനത്തുകര സ്വദേശി അഖിൽ, വൈക്കം തോട്ടുവക്കം സ്വദേശി അമൽ ബാബു എന്നിവരാണ് അറസ്റ്റിലായത്. വൈക്കം വലിയ കവലയ്ക്കു സമീപത്തെ ലിങ്കു റോഡിൽ തിങ്കളാഴ്ച വൈകുന്നേരം 6.45നാണ് സംഭവം. മദ്യലഹരിയിൽ യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ ബൈക്ക് മറിഞ്ഞു റോഡിൽ വീണു. ഈ സമയം ഇതു വഴി പോലീസ് ജീപ്പ് എത്തി. വീടാക്രമണകേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം തിരികെ വരികയായിരുന്നു പോലീസ് സംഘം. വഴിയിൽ വീണു കിടക്കുന്നവരെ കണ്ടതോടെ പോലീസുകാർ ജീപ്പിൽ നിന്നിറങ്ങി യുവാക്കളെ പിടിച്ചെഴുന്നേൽപ്പിച്ചു. ഈ സമയം യുവാക്കൾ പോലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. മർദനത്തിൽ പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടുകയും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്നലെയാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ…
Read Moreശബരിമലയിൽ ദിവസേന ആയിരം തീർഥാടകർ മാത്രം; പതിനായിരം തീർത്ഥാടകരെ കയറ്റണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി
പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം പതിനായിരം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചില്ല. ചീഫ് സെക്രട്ടറിതല സമിതിയാണ് ഈ ആവശ്യം തള്ളിയത്. ഒരു ദിവസം 1,000 തീര്‍ത്ഥാടകരെ മാത്രമാണ് അനുവദിക്കുകയെന്നും സീസൺ ആരംഭിച്ചതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളുമെന്നും യോഗത്തില്‍ ധാരണയായി. തീര്‍ഥാടന കാലത്തെ സാധാരണ ദിവസങ്ങളില്‍ 1,000 പേരെയും വാരാന്ത്യങ്ങളില്‍ 2,000 പേരെയും വിശേഷ ദിവസങ്ങളില്‍ 5,000 പേരെയും അനുവദിക്കാമെന്നായിരുന്നു സമിതി നേരത്തെ പ്രഖ്യാപിച്ചത്. തീര്‍ഥാടന കാലത്തേക്കായി 60 കോടിയോളം രൂപ മുടക്കിയെന്നും തീര്‍ഥാടകര്‍ എത്താതിരുന്നാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ദേവസ്വം ബോര്‍ഡ് ഉന്നതതല യോഗത്തില്‍ ബോധിപ്പിച്ചു. തീര്‍ഥാടകര്‍ 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. നിലയ്ക്കലും പമ്പയിലും ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
Read Moreവീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ പെൺകുട്ടിയെ കാണാനില്ല; കൂടെ താമസിച്ചിരുന്ന കൂട്ടുകാരിയെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് സിനിമയെ വെല്ലുന്ന തിരക്കഥ
വൈക്കം: വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 21കാരി വീട്ടിൽനിന്ന് ഒളിച്ചു കടന്നു. പോലീസ് അന്വേഷണത്തിൽ വൈക്കം തലയാഴം സ്വദേശിയായ യുവതിയെ ബംഗളൂരുവിൽ കണ്ടെത്തി. ബംഗളൂരുവിൽ നഴ്സിംഗ് പഠനത്തിനൊപ്പം ആശുപത്രിയിൽ ജോലി നോക്കുന്ന യുവതി കഴിഞ്ഞ ദിവസമാണ് കൂടെ പഠിക്കുന്ന കൊല്ലംകാരിയായ കൂട്ടുകാരിക്കൊപ്പം തലയാഴത്തെ വീട്ടിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ കൂട്ടുകാരി വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ 26നു രാവിലെ മുതൽ യുവതിയെ കാണാതായതോടെ വീട്ടുകാർ പരിഭ്രാന്തരായി. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കൊല്ലംകാരിയായ കൂട്ടുകാരിയോട് വിവരങ്ങൾ ആരാഞ്ഞു. കോട്ടയത്തെ ഒരു യുവാവുമായി യുവതിക്കു അടുപ്പമുണ്ടെന്ന് പോലീസിനെ അറിയിച്ചു. പോലീസ് യുവാവിനോട് അന്വേഷിച്ചപ്പോൾ യുവതിയെ കണ്ടിട്ടില്ലെന്നു ബോധ്യമായി. പിന്നീട് യുവതിയുടെ കൂട്ടുകാരിയെ വിശദമായി ചോദ്യം ചെയ്തതോടെ യുവതിയുടെ ഒളിച്ചോട്ടത്തിന്റെ തിരക്കഥ പുറത്തായി. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു യുവാവ് കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ 26നു പുലർച്ചെ യുവതിയുടെ വൈക്കം…
Read More‘സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടിവരും’; കേരള കോൺഗ്രസ് ജോസഫ് വിഭാഗവും യുഡിഎഫും തമ്മിലുള്ള സീറ്റ് ചർച്ച നവംബർ രണ്ടിന്
കോട്ടയം: കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗവും ജില്ലയിലെ യുഡിഎഫ് നേതൃത്വവും തമ്മിലുള്ള സീറ്റ് ചർച്ച നവംബർ രണ്ടിനു നടക്കും. ഇന്നും നാളെയുമായി നടത്താനിരുന്ന ചർച്ച ഉമ്മൻ ചാണ്ടിയുടെ അസൗകര്യത്തെ തുടർന്നാണ് മാറ്റിവച്ചത്. ആദ്യം ജില്ലാ പഞ്ചായത്തും തുടർന്നു ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും സംബന്ധിച്ചായിരിക്കും ചർച്ചകൾ നടക്കുന്നത്. പഞ്ചായത്തിലെ സീറ്റുകൾ സംബന്ധിച്ചു താഴേത്തട്ടിൽ ഏറെക്കുറെ ധാരണയായിട്ടുണ്ട്. തർക്കമുള്ള സീറ്റുകൾ മാത്രമായിരിക്കും ഉമ്മൻ ചാണ്ടിയും പി.ജെ. ജോസഫും തമ്മിൽ ചർച്ച നടത്തി ധാരണയിലെത്തുകയെന്നും സൂചനയുണ്ട്. ജില്ലാ യോഗത്തിനു പിന്നാലെ നിയോജകമണ്ഡലം തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഓരോ ഘടകകക്ഷിക്കുമുള്ള സീറ്റ് വിഭജനവും തുടർന്ന് സ്ഥാനാർഥി നിർണയവും നടത്തും. നവംബർ ആദ്യവാരം സ്ഥാനാർഥികളുടെ പ്രചാരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ സംയുക്ത കേരള കോണ്‍ഗ്രസ്-എം മത്സരിച്ച എല്ലാ സീറ്റുകളും നല്‍കണമെന്ന് പി.ജെ. ജോസഫ്…
Read Moreജീവൻ രക്ഷിക്കാനുള്ള പോലീസിന്റെ ശ്രമം വിഫലമായി; എടിഎമ്മിൽ കുഴഞ്ഞുവീണയാൾക്ക് ആശുപത്രിയിൽ അന്ത്യം; മരിച്ചയാളുടെ കോവിഡ് ഫലം നെഗറ്റീവ്
ഗാന്ധിനഗർ: എടിഎമ്മിൽ കുഴഞ്ഞു വീണു മരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആർപ്പൂക്കര പിണഞ്ചിറക്കുഴി മുട്ടത്തു തേവരയിൽ പരേതനായ തോമസിന്റെ മകൻ സോയി തോമസ് (സോജിമോൻ- 42) ആണ് എടിഎമ്മിൽ പണം എടുക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ചത്. ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്നു പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ഗാന്ധിനഗർ കസ്തൂർബ ജംഗ്ഷനിലുള്ള എസ്ബിഐ എടിഎമ്മിനുള്ളിലാണ് സംഭവം. വാഹന ഡ്രൈവർമാരാണ് ഒരാൾ എടിഎമ്മിനു മുന്നിൽ വീണു കിടക്കുന്നതായി കണ്ടത്. തുടർന്ന് ഗാന്ധിനഗർ പോലീസിൽ വിവരമറിയിച്ചു. പീന്നിട് മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പോലീസ് സ്ഥലത്തെത്തുകയും എസ്ഐ ജോണി തോമസ്, സിപിഒ രാജീവ് എന്നിവർ ചേർന്നു സോയിയെ മെഡിക്കൽ…
Read Moreപരിക്കേറ്റ് റോഡിൽ കിടന്നയുവാക്കളെ സഹായിക്കാനെത്തിയ പോലീസുകാരെ മർദിച്ച് ആശുപത്രിയിലാക്കി; വൈക്കം വലിയ കവലയിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്
വൈക്കം: പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിക്കാനെത്തിയ പോലീസുകാർക്കു മർദനവും അസഭ്യവർഷവും. ഇന്നലെ വൈകുന്നേരം 6.45നു വൈക്കം വലിയ കവലയ്ക്കു സമീപം ലിങ്ക് റോഡിലാണ് സംഭവം. വീടാക്രമണ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം പോലീസ് ജീപ്പിൽ വരുന്പോഴാണ് യുവാക്കൾ വഴിയിൽ ബൈക്കിൽ നിന്നും വീണു കിടക്കുന്നത് കണ്ടത്. രണ്ടു സിവിൽപോലീസ് ഓഫീസർമാർ നിരത്തിലേക്കിറങ്ങി യുവാക്കളെ റോഡിൽനിന്നു പിടിച്ചുയർത്താൻ ശ്രമിച്ചപ്പോൾ മദ്യലഹരിയിലായിരുന്ന ഇവർ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്നു പരിക്കേറ്റ പോലീസുകാർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. സംഭവവുമായി ബന്ധപ്പെട്ട് വൈക്കം ചെമ്മനത്തുകര സ്വദേശി അഖിൽ, വൈക്കം തോട്ടുവക്കം സ്വദേശി അമൽ ബാബു എന്നിവർക്കെതിരെ പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Read Moreവാരിശേരി വെട്ട്: മദ്യപ സംഘങ്ങൾ തമ്മിൽ ഏറ്റുമൂട്ടി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; രണ്ടുപേർ പിടിയിൽ
കോട്ടയം: മദ്യപ സംഘങ്ങൾ തമ്മിൽ ഏറ്റുമൂട്ടി ഒരാളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാരിശേരി സ്വദേശി ജോമോൻ (40), മള്ളൂശേരി സ്വദേശി ശ്രീരാജ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജ് റോഡിൽ ചാലുകുന്ന് വാരിശേരിയ്ക്കു സമീപമായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. വെട്ടേറ്റ വാരിശേരി സ്വദേശി കുമാർ(38) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഘട്ടനത്തിൽ പരിക്കേറ്റ വാരിശേരി സ്വദേശി ജോമോൻ (40), മള്ളുശേരി സ്വദേശി ശ്രീരാജ് (27), വാരിശേരി സ്വദേശി രതീഷ് എന്നിവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷമാണ് ജോമോനെയും ശ്രീരാജിനെയും കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിക്കുന്നതിനിടയിൽ പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റയാളെ മറ്റുള്ളവർ ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ അക്രമി സംഘം…
Read More