ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂർ റോഡിൽ വലിയകുളം ജംഗ്ഷനു സമീപം ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ച് മരിച്ച മൂന്നുപേരുടെയും സംസ്കാരം ഇന്നു നടക്കും. ചങ്ങനാശേരി എസ്ബി ഹൈസ്കൂളിനു സമീപം കുട്ടംപേരൂർ ചക്കാലക്കൽ വീട്ടിൽ ജോണിയുടെ മകൻ ജെറി ജോണി (20), മലകുന്നം കുറിഞ്ഞിപ്പറന്പിൽ വർഗീസ് മത്തായി (ജോസ്-69), ഇദ്ദേഹത്തിന്റെ മരുമകൻ പറാൽ പുതുച്ചിറ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്. ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ഇന്നു രാവിലെ ചങ്ങനാശേരി പോലീസിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂവരുടെയും കോവിഡ് പരിശോധാ ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ജെറിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് പാറേൽ സെന്റ് മേരീസ് പള്ളിയിലും വർഗീസ് മത്തായിയുടേയും ജിന്റോയുടെയും സംസ്കാരം ഇന്ന് മൂന്നിന് മലകുന്നം പൊടിപ്പാറ…
Read MoreCategory: Kottayam
ഒറ്റയ്ക്കു പോകുന്ന സ്ത്രീകളെ കണ്ടാൽ വിടില്ല, പേരും അഡ്രസും ചേദിച്ചിറങ്ങും; പിന്നെ മാല തട്ടിയെടുത്ത് ബൈക്കിൽ പറക്കും; ചിങ്ങവനത്തെ മാലമോഷണക്കേസിലെ രണ്ടുപേരെക്കൂടി തേടി പോലീസ്
ചിങ്ങവനം: സ്കൂട്ടറിലെത്തി സ്ത്രീകളുടെ കഴുത്തിൽനിന്നും മാല പറിക്കുന്ന സംഘത്തിൽപ്പെട്ട രണ്ടു പേർക്കായി ചിങ്ങവനം പോലീസ് അന്വേഷണം ഉൗർജിതമാക്കി. കഴിഞ്ഞ ദിവ സം നാലംഗ സംഘത്തിൽപ്പെട്ട രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ചീരംചിറ പുതുപ്പറന്പിൽ സഞ്ജയ്(19), പൂവം വലിയപറന്പിൽ ജോഫിൻ(25) എന്നിവരെയാണു ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിൽപ്പെട്ട രണ്ടു പേർക്കായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടർ നിർത്തിയശേഷം പുറകിലിരിക്കുന്നയാൾ മാല പൊട്ടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് എംസി റോഡിൽ അഞ്ചൽ കുറ്റി ഭാഗത്തു കട നടത്തുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്നുമാണു മാല പൊട്ടിച്ചെടുത്തത്.തുടർന്ന് സ്കൂട്ടറിൽ കടന്നുകളഞ്ഞ പ്രതികൾ ആലപ്പുഴയിലെ സ്വർണ കടയിൽ മാല വിൽക്കുകയും ചെയ്തു. പോലീസ് ബൈക്കിന്റെ നന്പരും സിസിടിവി കാമറാ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പോലീസ് ഇവർക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടെ…
Read Moreഅകത്താണെങ്കിലും കാപ്പയിൽ വീണ്ടും കുരുങ്ങി; പാലാ ഏഴാച്ചേരി സ്വദേശി വിഷ്ണു പ്രശാന്തിനെ കരുതൽകടങ്കിലാക്കി പോലീസ്
കോട്ടയം: കാപ്പാ നിയമം ജില്ലയിൽ നിന്നും ഒരാളെ കൂടി കരുതൽ തടങ്കലിലാക്കി. നിരവധി കേസുകളിൽ പ്രതിയായ പാലാ ഏഴാച്ചേരി വെള്ളിലാപ്പിള്ളി പ്രശാന്ത് കുന്നേൽ വിഷ്ണു പ്രശാന്തിനെയാണ് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്. ഇയാൾക്കെതിരെ കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറിക്കൽ, കവർച്ച, വധശ്രമം തുടങ്ങി നിരവധി കേസുകളുണ്ട്. കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരിധിയിൽനടന്ന സ്വർണമാല കവർച്ച കേസിൽ ആലുവ സബ് ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞുവരവേയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റിലായത്.
Read Moreചങ്ങനാശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിച്ച് മൂന്നു പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
വലിയകുളം: ചങ്ങനാശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വാഴൂർ റോഡിൽ ചങ്ങനാശേരി വലിയകുളത്തിന് സമീപമാണ് സംഭവമുണ്ടായത്. കുട്ടമ്പേരൂർ ചക്കാലക്കൽ വീട്ടീൽ ജോണി ജോസഫിന്റെ മകനും എറണാകുളം രാജഗിരി കോളജിലെ ബികോം വിദ്യാർഥിയുമായ ജെറിൻ ജോണി (19), ഇത്തിത്താനം മലകുന്നം കുറിഞ്ഞി പറമ്പിൽ വർഗീസ് മത്തായി (ജോസ് – 69), ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി പറാൽ സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കും സ്കൂട്ടറും പൂർണമായും തകർന്നു. മൂന്നു പേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreഇനിയില്ല, ആ ആനച്ചന്തം; ഗജകേസരി മഞ്ഞക്കടന്പിൽ വിനോദ് ഓർമയായി
പാലാ: കേരളത്തിലെ ഉത്സവപറന്പുകളിലെ നിറസാന്നിധ്യമായിരുന്ന മഞ്ഞക്കടന്പിൽ വിനോദ് എന്ന ആന ചരിഞ്ഞു. മഞ്ഞക്കടന്പിൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള മഞ്ഞക്കടന്പിൽ വിനോദ് എന്ന ആന ഇന്നലെ രാത്രി 10.30നാണു ചരിഞ്ഞത്. 54 വയസുള്ള വിനോദ് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ആന തളർന്നു വീണത്. സോഡിയത്തിന്റെ കുറവുമൂലമാണ് തളർന്നു വീണത്. തുടർന്ന് ഗ്ലൂക്കോസ് നൽകിയപ്പോൾ ആന എണീറ്റിരുന്നു. തുടർന്ന് ആന തീറ്റയെടുക്കാനും മറ്റും തുടങ്ങി സുഖം പ്രാപിച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ വീണ്ടും തീറ്റയെടുക്കാൻ മടി കാണിച്ചതിനെതുടർന്ന് ഡോക്്ടർമാരുടെ സംഘമെത്തി ആനയെ പരിശോധിച്ചിരുന്നു.വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും ഫലപ്രാപ്തി ഉണ്ടാകാതെ ആന പ്രേമികളെ ദുഃഖത്തിലാഴ്ത്തി വിനോദ് യാത്രയാകുകയായിരുന്നു. 26 വർഷം മുന്പ് ചെങ്ങന്നൂരിൽ നിന്നും പാലായിലെത്തിയതാണ് മഞ്ഞക്കടന്പിൽ വിനോദ്. പരേതനായ മഞ്ഞക്കടന്പിൽ ബെന്നിയാണ് ഇവനെ പാലാ കരൂർ മഞ്ഞക്കടന്പ് തറവാട്ടിൽ എത്തിച്ചത്. ഇപ്പോൾ വിനോദ് മഞ്ഞക്കടന്പിൽ ഷാജിയുടെ സംരക്ഷണത്തിലായിരുന്നു. തൃശൂർ പൂരം…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം എൽഡിഎഫ് യോഗം 26ന്; പാലായിൽ യുഡിഎഫിന്റെ ചുക്കാൻ പിടിക്കാൻ കല്ലാനിയും വാഴയ്ക്കനും
കോട്ടയം: കേരള കോണ്ഗ്രസ്-എം ജോസ് വിഭാഗത്തെ എൽഡിഎഫിൽ ഘടകക്ഷിയായി മുന്നണി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതോടെ ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ജില്ലയിലെ സീറ്റുവിഭജന ചർച്ചകൾക്കും തുടക്കമാകുന്നു. തിങ്കളാഴ്ച് എൽഡിഎഫ് ജില്ലാ നേതൃയോഗം ചേരും. കേരള കോണ്ഗ്രസ്-എം ജോസ് വിഭാഗത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിലവിൽ ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ കേരള കോണ്ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റുകൾ അവർക്കു തന്നെ നൽകിയേക്കും. സിപിഎമ്മിനും എൽഡിഎഫിനും ബാലികേറാമലയായ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും നഗരസഭ വാർഡുകളിലും ജോസ് വിഭാഗത്തിനു കൂടുതൽ സീറ്റുകൾ നൽകിയേക്കും. എന്നാൽ സിപിഐ നേതൃത്വം തങ്ങൾ മത്സരിച്ച സീറ്റുകൾ വിട്ടു നൽകില്ലെന്ന നിലപാടിലാണ്. എൻസിപി, ജനാധിപത്യ കേരള കോണ്ഗ്രസ്, ജനതാദൾ പാർട്ടികൾ പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ കുടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ്. പുതിയ പാർട്ടി കൂടി എത്തിയതോടെ മറ്റു ഘടകക്ഷികളുടെ ആവശ്യത്തിനു സിപിഎം വഴങ്ങാൻ സാധ്യത കുറവാണ്. ജോസ്…
Read Moreവിലകേട്ടാലും അരിഞ്ഞാലും കണ്ണ് നിറച്ച് ഉള്ളിയും സവോളയും; വിലക്കയറ്റം ഇനിയും തുടർന്നേക്കുമെന്ന് കച്ചവടക്കാർ
കോട്ടയം: ഉള്ളിയും സവോളയും അരിഞ്ഞാൽ കണ്ണുനിറയും. എന്നാൽ ഇപ്പോൾ വാങ്ങിയാലും കരയും. കാരണം വിലയാണ്.റോക്കറ്റു പോലെ കുതിച്ചുയർന്ന സവോള-ഉള്ളി വില രണ്ടാഴ്ച കൂടി ഉയർന്നു നിൽക്കുമെന്നാണ് സൂചന. ഇന്നലെകോട്ടയത്ത് സവോള വില 90, ഉള്ളി 120.മഹാരാഷ്ട്രയിലെ നാസിക്, പൂന, നാഗ്പൂർ എന്നിവിടങ്ങളിൽനിന്നാണു പ്രധാനമായും കേരളത്തിൽ സവോള എത്തുന്നത്. മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞതാണു പെട്ടെന്ന് വില ഉയരാൻ കാരണമായത്. വൻകിട സ്റ്റോറുകളിൽ ആറു മാസം വരെ പഴക്കമുള്ള സവോള വലിയ തോതിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നതിനാലാണ് സവോള ഈ നിരക്കിലെങ്കിലും നിൽക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. സവോള സ്റ്റോക്ക് ചെയ്യുന്നതുപോലെ നീണ്ട കാലത്തേക്ക് ഉള്ളി കരുതി വയ്ക്കാനാവില്ല. ഈജിപ്തിൽനിന്നും സവോള ഇറക്കുമതിക്ക് നീക്കമുണ്ടെങ്കിലും എത്താൻ രണ്ടാഴ്ചയിലേറെ വൈകും. ഈജിപ്ഷ്യൻ സവോളയുടെ രുചിഭേദം ഇവിടെ ഏറെ താൽപര്യമില്ല. ഉള്ളി ഇറക്കുമതിയിൽ താമസം നേരിട്ടാൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ടർക്കിയിൽനിന്നും…
Read Moreരണ്ടാം വട്ടവും ഭാര്യയെ കാണാതായി; വീണ്ടും തിരിച്ചെത്തിയപ്പോൾ അടിപിടിയും ബഹളവും; ഒടുവിൽ ഭാര്യയെ കത്തിക്ക് കുത്തിക്കൊന്നു; വൈക്കത്തെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
വൈക്കം: തലയാഴംകൂവത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു.തലയാഴംകൂവം മനയ്ക്കത്തറയിൽ ബാബുവി(47)നെയാണ് ഭാര്യ സൂസ(42)നെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.ഭാര്യയുടെ പരപുരുഷ ബന്ധത്തെ ചൊല്ലിയുണ്ടായ കലഹത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലിസ് പറഞ്ഞു. സമീപവാസിയായ ചെത്തുതൊഴിലാളിക്കൊപ്പം ഇവർ കഴിഞ്ഞ വർഷം പോയതുമായി ബന്ധപ്പെട്ട് നടന്ന കലഹം പിന്നീട് പോലിസുകൂടി ഇടപെട്ട് പരിഹരിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും വീട്ടിൽ നിന്നു പോയ ഇവർ ഇന്നലെയാണ് തിരിച്ചെത്തിയതെന്ന് പോലിസ് പറഞ്ഞു. ഭാര്യ വീണ്ടും വീടുവിട്ടുപോയതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് ഭാഷ്യം.
Read More‘ഇരുട്ടിലാണ് കവാടം’; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടം കൂരിരുട്ടിൽ;വഴിതെറ്റി ആംബുലൻസുകൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടം കൂരിരുട്ടിൽ. സന്ധ്യ കഴിഞ്ഞ് ആംബുലൻസ് അടക്കമുള്ള വിവിധ വാഹനങ്ങളിൽ രോഗികളെ കൊണ്ടുവരുന്പോൾ കവാടത്തിൽ വൈദ്യുതി വെളിച്ചം ഇല്ലാതെ ഇരുട്ടായതിനാൽ പ്രവേശന കവാടം അറിയാതെ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നു. പ്രധാന റോഡിൽ നിന്നും അത്യാഹിത വിഭാഗംറോഡിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള ലൈറ്റുകളാണ് പ്രവർത്തനരഹിതമായത്. ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ലൈറ്റുകൾ പണിമുടക്കിയിട്ട്. രാത്രി സമയങ്ങളിൽ രോഗികളുമായി അമിത വേഗത്തിലാണ് വാഹനങ്ങൾ വരുന്നത്. പരിചയമുള്ള ഡ്രൈവർമാർക്ക് പോലും ആശുപത്രിക്കകത്തേക്കുള്ള പ്രവേശന റോഡ് കാണാൻ കഴിയാതെ കവാടം കടന്നു മുന്നോട്ടു പോകുന്നു. കോട്ടയം-ചുങ്കം റോഡ് വഴി വരുന്ന വാഹനങ്ങളും, അതിരന്പുഴ- ഗാന്ധിനഗർ റോഡുകളിൽ നിന്നു വരുന്ന വാഹനങ്ങളും കവാടം കഴിഞ്ഞ് അധിക ദൂരം മുന്നോട്ടു പോയ ശേഷമാണ് പിന്നീട് പുറകോട്ടു വന്ന് അത്യാഹിത വിഭാഗം റോഡിൽ പ്രവേശിക്കുന്നത്. വൈദ്യുതി വിളക്കുകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം…
Read Moreഇടതു മുന്നണിയിൽ വിശ്വാസം; പാലാ സീറ്റിൽ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ടെന്ന് മാണി സി. കാപ്പൻ
പാലാ: ഇടതു മുന്നണിയിൽ വിശ്വാസമെന്ന് എൻസിപി നേതാവും എംഎൽഎയുമായ മാണി സി. കാപ്പൻ. പാലാ സീറ്റിൽ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ എൻസിപി ചർച്ച ചെയ്യുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.അതേസമയം കേരള കോണ്ഗ്രസ്-എം ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരുന്നു. ഉപാധികളൊന്നുമില്ലാതെ ഇടതുപക്ഷമാണു ശരിയെന്നു പറഞ്ഞു വരുന്ന പാർട്ടിയെ പുറത്തുനിർത്തി സഹകരിപ്പിക്കുന്നതിനു പകരം ഘടകക്ഷിയാക്കി സ്വാഗതം ചെയ്യണമെന്നു കണ്വീനർ എ.വിജയരാഘവൻ യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ജോസ് വിഭാഗത്തെ മുന്നണിയിലേയ്ക്കു സ്വാഗതം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടി ജോസ് കെ.മാണിയെ ഘടകകക്ഷിയാക്കണമെന്നു പറഞ്ഞതോടെ യോഗത്തിൽ പങ്കെടുത്ത മറ്റു പാർട്ടികളുടെ നേതാക്കളും മുന്നണി പ്രവേശനം…
Read More