വി​വാ​ദ​ങ്ങ​ളു​ടെ കൊ​ടു​മു​ടി​കേ​റി​യ ആ​കാ​ശ​പ്പാ​ത​യു​ടെ പ​ടി​ക​ൾ കോ​ട്ട​യം കാ​ർ ക​യ​റും; ബ​ജ​റ്റി​ൽ 15 കോ​ടി​യു​ടെ വി​ഹി​തം

കോട്ടയം; ഒ​​രു പ​​തി​​റ്റാ​​ണ്ടു​​കാ​​ല​​ത്തെ രാ​​ഷ്‌​​ട്രീ​​യ വി​​വാ​​ദ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​ബി​​ന്ദു​​വാ​​യി​​രു​​ന്ന കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി ക​​ന്നി ബ​​ജ​​റ്റി​​ലൂ​​ടെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ച് യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍. 15 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​തി​​നാ​​യു​​ള്ള ബ​​ജ​​റ്റ് വി​​ഹി​​തം. ഉ​​മ്മ​​ന്‍​ചാ​​ണ്ടി സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് കോ​​ട്ട​​യ​​ത്തെ എം​​എ​​ല്‍​എ​​യും മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​പ്ന​​പ​​ദ്ധ​​തി​​യാ​​യി ആ​​വി​​ഷ്‌​​ക​​രി​​ച്ച​​താ​​യി​​രു​​ന്നു പ​​ഴ​​യ ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യി​​ലെ ആ​​കാ​​ശ​​പാ​​ത.

2016 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. കി​​റ്റ്കോ​​യ്ക്കാ​​യി​​രു​​ന്നു നി​​ര്‍​മാ​​ണ ചു​​മ​​ത​​ല. പ​​ക്ഷേ ഫ്രെ​​യിം​​വ​​ര്‍​ക്ക് സ്ഥാ​​പി​​ച്ച് മാ​​സ​​ങ്ങ​​ള്‍​ക്ക് ശേ​​ഷം നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പെ​​ട്ടെ​​ന്ന് നി​​ര്‍​ത്തി​​വ​​യ്ക്കേ​​ണ്ടി വ​​ന്നു. ആ​​കാ​​ശ​​പാ​​ത​​യു​​ടെ തൂ​​ണു​​ക​​ള്‍ അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് ആ​​രോ​​പി​​ച്ച് സ്വ​​കാ​​ര്യ വ്യ​​ക്തി ഫ​​യ​​ല്‍ ചെ​​യ്ത അ​​ന്യാ​​യ​​ത്തെ തു​​ട​​ര്‍​ന്ന് കോ​​ട​​തി ഇ​​ട​​പെ​​ടു​​ക​​യും തൂ​​ണു​​ക​​ളു​​ടെ ബ​​ല പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

2024 ജൂ​​ണി​​ല്‍, കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി അ​​പ്രാ​​യോ​​ഗി​​ക​​മാ​​ണെ​​ന്ന് അ​​ന്ന​​ത്തെ ഗ​​താ​​ഗ​​ത​​മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ര്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ​​റ​​ഞ്ഞി​​രു​​ന്നു.

Related posts

Leave a Comment