അടിമാലി: സർക്കാർ നിയന്ത്രണങ്ങൾ അവഗണിച്ച് അധികൃതരുടെ കണ്മുന്നിലൂടെ നിരവധി വിദേശികൾ യഥേഷ്ടം യാത്രചെയ്യുന്നു. ഇന്നലെ അടിമാലി വഴിക്ക് കെ എസ്ആർടിസി ബസിൽ യാത്രചെയ്ത് ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കടന്നുപോയത് പത്തിലേറെ വിദേശീയരാണ്. എറണാകുളത്തുനിന്നും മൂന്നാർ, സേനാപതി റൂട്ടിലോടുന്ന ബസുകളിൽ യാത്ര ചെയ്തെത്തിയ സ്ത്രീകളടങ്ങുന്ന സംഘം ബസ് സ്റ്റാൻഡിലിറങ്ങി കടകളിൽനിന്ന് സാധനങ്ങളും വാങ്ങിയാണ് മടങ്ങിയത്. ഇന്നലെ രാവിലെ എട്ടു പേരടങ്ങുന്ന സംഘവും ഉച്ചകഴിഞ്ഞ് രണ്ടുപേരുമാണെത്തിയത്. ഇവർ എവിടെനിന്നുമാണ് എത്തിയതെന്നോ, എപ്പോഴാണെത്തിയതെന്നോ അറിയില്ല. മൂന്നാറിൽ ടീ കൗണ്ടി റിസോർട്ടിൽനിന്നും കൊറോണ ബാധിതരായവർ രക്ഷപ്പെട്ടെന്ന വാർത്ത വരുന്നതിനിടെയാണ് വിദേശികൾ നിയന്ത്രണങ്ങളില്ലാതെ തലങ്ങും വിലങ്ങും യാത്രചെയ്യുന്നത്. എറണാകുളത്തുനിന്നും കെ എസ്ആർടിസി ബസിൽ മറ്റു യാത്രക്കാർക്കൊപ്പമിരുന്ന് പ്രധാന ടൗണുകളെല്ലാം കടന്ന് നൂറിലേറെ കിലോമീറ്റർ യാത്രചെയ്താണ് ഇവർ ജില്ലയിലെത്തിയത്.
Read MoreCategory: Kottayam
ആറു മിനിറ്റ് 45 സെക്കൻഡിൽ ലോക്സഭയിൽ 14 ആവശ്യങ്ങൾ ഉന്നയിച്ചു തോമസ് ചാഴികാടൻ എംപി; ആവശ്യങ്ങള് ഇങ്ങനെ…
കോട്ടയം: ആറു മിനിറ്റ് 45 സെക്കൻഡിൽ 14 ആവശ്യങ്ങൾ ഉന്നയിച്ചു തോമസ് ചാഴികാടൻ എംപി. ലോക്സഭയിൽ കഴിഞ്ഞ ദിവസം നടന്ന റെയിൽവേ ധനാഭ്യർഥന ചർച്ചയിലാണ് തോമസ് ചാഴികാടൻ തനിക്ക് അനുവദിച്ച സമയത്തിൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട 14 ആവശ്യങ്ങൾ ഉന്നയിച്ചത്. കേരളത്തിന് അർഹമായ പരിഗണന റെയിൽവേ വികസനത്തിന് നൽകുന്നില്ലെന്നും പുതിയ പദ്ധതികൾ റെയിൽവേ കേരളത്തിന് അനുവദിക്കുന്നില്ലെന്നും തുടങ്ങിവച്ച വികസനം പൂർത്തിയാക്കുന്നതിന് ആവശ്യമായ പണം അനുവദിക്കാതിരിക്കുന്നതിനു മാറ്റമുണ്ടാവണമെന്നുമാണ് ആദ്യമായി ഉന്നയിച്ചത്. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള 18 കിലോമീറ്റർ പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ അടിയന്തര നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുക, കോട്ടയം റെയിൽവേ സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ടു ഗുഡ് ഷെഡ് ഏരിയയിൽ നിന്നുമുള്ള പ്രവേശന ഗേറ്റിന്റെ നിർമാണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. കോട്ടയത്ത് കോച്ച് ടെർമിനൽ നിർമിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുക, മുളന്തുരുത്തി, കുറുപ്പന്തറ, മാഞ്ഞൂർ, കാരിത്താസ് എന്നിവിടങ്ങളിലെ റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമാണം പൂർത്തിയാക്കുക,…
Read Moreയുവാവിന്റെ മൃതദേഹം കൊക്കയിൽ കണ്ടെത്തിയ സംഭവം; പിതാവ് പോലീസ് കസ്റ്റഡിയിൽ; മകനെ ഇല്ലാതാക്കിയതിനെക്കുറിച്ച് പ്രതി പോലീസിനോട് പറഞ്ഞതിങ്ങനെ…
കോട്ടയം: മേലുകാവ് ഇരുമാപ്രാ പള്ളിക്കു സമീപം യുവാവിന്റെ മൃതദേഹം കൊക്കയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പിതാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും. മൂന്നിലവ് കൊന്നക്കൽ ചാക്കോ (പാപ്പൻ-68) ആണ് അറസ്റ്റിലായത്. ചാക്കോയുടെ ഇളയ മകൻ ജോണ്സണ് ജോബി (ഗോവിന്ദൻ – 37) ആണ് കൊല്ലപ്പെട്ടത്. ചാക്കോയെ ഇന്നു കോടതിയിൽ ഹാജരാക്കും. മദ്യപാനിയായ ജോണ്സന്റെ ശല്യം സഹിക്കാതെ വന്നപ്പോൾ ചാക്കോ കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് മേലുകാവ് കോണിപ്പാട് ഇരുമാപ്രാ റോഡിൽ പള്ളിക്ക് സമീപം 20 അടിയോളം താഴ്ചയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കവും വയറിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിലുമായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായിരുന്ന ജോണ്സണ് വെള്ളറയിലെ വീട്ടിലായിരുന്നു താമസം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയ്യാളുടെ മദ്യപാന ശല്യവും ഉപദ്രവവും…
Read Moreകൊറോണ ഭീതിയും തൊഴിലില്ലായ്മയും; ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു; വിവിധ മേഖലകൾ സ്തംഭിക്കുന്നു
കോട്ടയം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നതോടെ ജില്ലയിലെ നിർമാണ മേഖല അടക്കമുള്ള വിവിധ മേഖലകൾ സ്തംഭനാവസ്ഥയിൽ. വിവിധ മേഖലകളിൽ കച്ചവടം കുറഞ്ഞതും, രോഗം പടരുന്നതായുള്ള ഭീതി പടർന്നതുമാണ് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ജില്ലയിൽ നിന്നു അയ്യായിരത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയതായാണു സൂചന. നിർമാണ മേഖലയിലും ഹോട്ടൽ മേഖലയിലുമാണ് പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നത്. കെട്ടിടനിർമാണവും മേസ്തിരിപ്പണിയും അടക്കമുള്ള മേഖലകളിൽ ഇപ്പോൾ ഇവരാണ് കൂടുതലുള്ളത്. ഇതു കൂടാതെയാണ് ഹോട്ടലുകളിലെ സ്ഥിതി. ഹോട്ടലുകളിൽ സപ്ലൈ മുതൽ പാചകം വരെയും ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. കൊറോണയുടെ ഭാഗമായി ഹോട്ടലുകളിൽ കച്ചവടവും വരുമാനവും കുറഞ്ഞിട്ടുണ്ട്. ഇതോടെ പല ഹോട്ടലുകളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഇത്തരത്തിൽ തൊഴിലാളികളെ വെട്ടിക്കുറച്ചത് ആദ്യം ബാധിച്ചത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. ഇവരെയാണ്…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ കൊറോണ സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു
ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. റാന്നി ഐത്തല സ്വദേശികളായ വയോധികരായ ദന്പതികളും ഇവരുടെ അടുത്ത ബന്ധുക്കളായ തിരുവാർപ്പ് ചെങ്ങളം സ്വദേശികളായ യുവദന്പതികൾക്കുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. യുവദന്പതികളുടെ നാലര വയസുള്ള മകൾക്ക് രോഗം ബാധിച്ചില്ല. ഇതിനിടയിൽ ഇന്നലെ വൈകുന്നേരം ചെങ്ങളത്തുനിന്ന് ഒരു വയസുള്ള കുട്ടിയേയും, റാന്നി പഴവങ്ങാടിയിൽനിന്ന് 36 വയസുള്ള യുവതിയേയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ രക്ത, സ്രവ സാന്പിളുകളുടെ പരിശോധനാ ഫലം 48 മണിക്കൂറിനകം ലഭിക്കും. ഇന്നലെ രണ്ടുപേർ കൂടി ഐസലേഷൻ വിഭാഗത്തിൽ എത്തിയതോടെ ഇവിടെ കഴിയുന്നവരുടെ എണ്ണം പതിനൊന്നായി. രോഗലക്ഷണവുമായി നിരീക്ഷണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. രോഗം പൂർണമായും മാറിയാലും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള 28 ദിവസം കഴിഞ്ഞെങ്കിൽ മാത്രമേ ഇവർക്ക് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ കഴിയൂ.
Read More‘ഒരിക്കലും ചെയ്യരുതേ’ ; ഉപയോഗിച്ച മാസ്കുകൾ മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിലും പരിസരത്തും ഉപേക്ഷിക്കുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരത്തും സമീപത്തെ റോഡുവക്കിലും ഉപയോഗിച്ച മാസ്കകൾ വലിച്ചെറിയുന്നതായി ആക്ഷേപം. ഇത്തരത്തിൽ നിരവധി ഉപയോഗശൂന്യമായ മാസ്കുകളാണ് ബസ് സ്റ്റാൻഡിനുള്ളിലും മെഡിക്കൽ കോളജ് ചുങ്കം റോഡിലും, മെഡിക്കൽ കോളജ് ഗാന്ധിനഗർ, ഏറ്റുമാനൂർ റോഡിന്റെ ഇരുവശങ്ങളിലുമായി കിടക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളും, ഇവരോടൊപ്പം എത്തുന്നവരും, അല്ലാത്തവരും മാസ്ക് ഉപയോഗിക്കുന്നുണ്ട്. കൊറോണ രോഗലക്ഷണമുള്ളവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ ആശുപത്രിയിലെത്തുന്ന മറ്റുള്ളവരും യാത്രക്കാരും മാസ്ക് ഉപയോഗിക്കുകയാണ്. ബസ് സ്റ്റാറ്റാൻഡിൽ വന്നിറങ്ങുന്പോൾ മാസ്ക് ധരിച്ചെത്തുന്നവർ, തിരികെപ്പോകുന്പോൾ ഉപയോഗിച്ച മാസ്ക് സ്റ്റാൻഡിലോ പരിസരത്തെ റോഡുകളിലോ വലിച്ചെറിയുകയാണ്. മാസ്ക് ഉപയോഗിച്ച് ആശുപത്രിയിലെത്തുന്നവർ ആശുപത്രി കോന്പൗണ്ടിലോ, പരിസരത്തെ റോഡുകളിലോ വലിച്ചെറിയാതെ ഉപയോഗശേഷം വീടുകളിൽ കൊണ്ടുപോയി കത്തിച്ചു കളയണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
Read Moreവാഗമണ്ണിൽ മുറി കിട്ടിയില്ല; വിദേശ വിനോദസഞ്ചാരി ഉറങ്ങിയത് സെമിത്തേരിയിൽ
തൊടുപുഴ: വാഗമണ്ണിലെത്തിയ ഇറ്റലിക്കാരനായ വിനോദസഞ്ചാരി താമസസൗകര്യം കിട്ടാതെ ഉറങ്ങിയത് പള്ളിസെമിത്തേരിയിൽ. ശനിയാഴ്ച രാത്രി വാഗമണ്ണിലെത്തിയ വിദേശ പൗരനാണു റിസോർട്ടുകളിലും ഹോട്ടലുകളിലും മുറി കിട്ടാത്തതിനെ തുടർന്നു സെമിത്തേരിയിൽ കിടന്നുറങ്ങിയശേഷം മടങ്ങേണ്ടിവന്നത്. വിവരമറിഞ്ഞു പോലീസ് ഇയാളെ തേടിയിറങ്ങിയെങ്കിലും കണ്ടെത്തനായില്ല. ഞായറാഴ്ച രാവിലെ 6.30-നു പള്ളിയിലേക്കു പോയവർ വാഗമണ് പുള്ളിക്കാനം റോഡിലെ ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ സെമിത്തേരിയിൽനിന്ന് ഇയാൾ ഇറങ്ങിവരുന്നതു കണ്ടു പോലീസിനു വിവരം കൈമാറി. പക്ഷേ പോലീസ് എത്തുന്നതിനു തൊട്ടുമുൻപു വിദേശി ബസിൽ കയറി പോയി. എട്ടുമണിക്കു കോട്ടയത്തേക്ക് പുറപ്പെടുന്ന ബസിലാണ് ഇയാൾ കയറിയതെന്നു നാട്ടുകാർ പറയുന്നു. ഫ്രഞ്ച് പൗരനായ മറ്റൊരു വിദേശിയെ വാഗമണ്ണിൽനിന്നു നിരീക്ഷണത്തിനു ഇടുക്കി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. കൊറോണ ഭീതിയെ തുടർന്ന് വാഗമണ്ണിലെ റിസോർട്ടുകളും ഹോംസ്റ്റേകളും അടഞ്ഞുകിടക്കുകയാണ്.
Read Moreമാതാപിതാക്കള് ജാഗ്രതൈ! ബൈക്കിലെത്തിയ ആൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം കുടയത്തൂര്
കുടയത്തൂർ: ബൈക്കിലെത്തിയ ആൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ രാവിലെ ഏഴോടെ കുടയത്തൂർ മുസ്ലിം പള്ളി ജംഗ്ഷന് സമീപമാണ് സംഭവം. ജോലിക്കുപോയ അമ്മയോടൊപ്പം കടയിൽ പോയി തനിയെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപരിചിതനായ ബൈക്ക് യാത്രികൻ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തൊടുപുഴ ഭാഗത്തേക്ക് വന്ന ബൈക്ക് കുട്ടിയെ കണ്ടതോടെ തിരിച്ചുവന്ന് കുട്ടിയുടെ സമീപം നിർത്തി ബൈക്കിന്റെ സൈഡ് ബാഗിൽനിന്നും എന്തോ എടുക്കാൻ ശ്രമിച്ചു. പരിഭ്രമിച്ചു കുട്ടി ബഹളം വച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ബൈക്കിൽ ഇയാൾ ഇടറോഡിലൂടെ രക്ഷപ്പെട്ടു. ഇയാൾ പോയ ഭാഗത്തേക്കു നാട്ടുകാർ വാഹനത്തിൽ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. കുട്ടിയുടെ മാതാപിതാക്കൾ കാഞ്ഞാർ പോലീസിൽ പരാതി നൽകി. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.
Read Moreകേസിൽ കുടുക്കാൻ കാരണം..! പോക്സോ കേസിലെ പ്രതി പോലീസിനെതിരേ പരാതിയുമായി രംഗത്ത്; പറയുന്നത് ഇങ്ങനെയൊക്കെ…
നെടുങ്കണ്ടം: പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ രാത്രിയിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സെല്ലിൽ അടച്ചതായും കസ്റ്റഡിയിലെടുത്ത് കെ എസ്ആർടിസി ബസിൽ വരുന്പോൾ പോലീസുകാരുടെ മദ്യക്കുപ്പികൾ അടങ്ങിയ ബാഗ് മടിയിൽ വച്ച് ബസിന്റെ തറയിൽ ഇരുത്തിയതായും ആരോപണം. നെടുങ്കണ്ടം പോലീസിനെതിരേയാണ് നെടുങ്കണ്ടം സ്വദേശിയായ പറന്പടത്ത് വിജയനും കുടുംബവുമാണ് ആരോപണം ഉന്നയിച്ചത്. ഇയാൾ നടത്തുന്ന കംഫർട്ട് സ്റ്റേഷനിൽ എത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചതായുള്ള പരാതിയെ തുടർന്നാണ് അറസ്റ്റ് നടന്നത്. എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നും വിജയൻ പറഞ്ഞു. പീഡിപ്പിക്കപ്പെട്ടതായി പറയപ്പെടുന്ന കുട്ടിയുടെ പിതാവ് തന്റെ സ്ഥാപനത്തിലെത്തി അവിടെവച്ച് മദ്യപിക്കാൻ ശ്രമിച്ചിരുന്നു. ഇത് അനുവദിക്കാതിരുന്നതിലുള്ള വൈരാഗ്യമാണ് തന്നെ കേസിൽ കുടുക്കാൻ കാരണം. പോക്സോ കേസ് ആയതിനാൽ സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് മുട്ടത്തെ കോടതിയിൽ കീഴടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെ താൻ ഗോവയിലാണെന്ന് തെറ്റിദ്ധരിച്ച് രണ്ട് പോലീസുകാർ അവിടെ അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 26…
Read Moreഇത് എന്തൊക്കെയാ ചെയ്യുന്നത്? വാനരശല്യത്താൽ മറയൂരിൽ കർഷകർക്കും വ്യാപാരികൾക്കും രക്ഷയില്ല; സ്ത്രീകൾ ഒറ്റയ്ക്കാണെങ്കിൽ….
മറയൂർ: മറയൂരിലും പരിസര പ്രദേശങ്ങളിലും വാനരശല്യത്താൽ ജനജീവിതം ദുസഹമായി. മറയൂരിലെ പ്രധാന കൃഷിയായ കരിന്പ് ഒടിച്ചു തിന്നുന്നതും വ്യാപാര സ്ഥാപനങ്ങളിൽ കയറി പഴം, പച്ചക്കറി, പലഹാരങ്ങൾ എന്നിവ എടുത്തുകൊണ്ടു പോകുന്നതും തടയാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് കർഷകരും വ്യാപാരികളും. വ്യാപാര സ്ഥാപനങ്ങളിൽ സ്ത്രീകൾ ഒറ്റയ്ക്കാണെങ്കിൽ അവരെ ഭയപ്പെടുത്തിയാണ് വാനരൻമാർ ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നത്. വീട്ടുവളപ്പുകളിൽ അടുക്കളതോട്ടമായി വച്ചുപിടിപ്പിക്കുന്ന പച്ചക്കറി കൃഷിയും വാനരൻമാർ നശിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ വീട്ടമ്മമാർ അടുക്കളതോട്ടംപോലും ഉപേക്ഷിക്കുകയാണ്. ചിന്നാർ വനാതിർത്തിയോടും മറയൂർ ചന്ദന ഡിവിഷനിലെ ചന്ദന റിസർവ് 52-നോടു ചേർന്നാണ് മറയൂർ. മുൻകാലങ്ങളിൽ വാനരൻമാർ ധാരാളമുണ്ടായിരുന്നെങ്കിലും ടൗണിലും സമീപത്തുള്ള വീടുകളിലും കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടാക്കിയിരുന്നില്ല. ഇപ്പോൾ ശല്യമുണ്ടാക്കുന്ന വാനരൻമാർ തമിഴ്നാട്ടിൽനിന്ന് എത്തിയതാണെന്നു പറയുന്നു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തരേയും പരിസരത്തുള്ള വ്യാപാരികളേയും ശല്യംചെയ്യുന്നത് അസഹനീയമായതോടെ തമിഴ്നാട് വനംവകുപ്പ് വാനരൻമാരെ കൂടുവച്ച് പിടികൂടി അതിർത്തിപ്രദേശമായ ആനമല ടൈഗർ റിസർവിന്റെ…
Read More