മു​ങ്ങി​മ​ര​ണ​ങ്ങ​ൾ പ​തി​വാ​യ വൈ​ക്ക​ത്ത് സ്കൂബ പരിശീലനം നേടി ഫയർഫോഴ്സ്

വൈ​ക്കം: മു​ങ്ങി​മ​ര​ണ​ങ്ങ​ൾ പ​തി​വാ​യ വൈ​ക്ക​ത്ത് ഫ​യ​ർ​ഫോ​ഴ്സി​നു സ്കൂ​ബ സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​രി​ശീ​ല​നം ന​ൽ​കി. സി.​കെ. ആ​ശ എം ​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ന് പു​തു​താ​യി ല​ഭി​ച്ച സ്കൂ​ബാ സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​വാ​റ്റു​പു​ഴ​യാ​റി​ല​ട​ക്ക​മു​ള്ള വൈ​ക്ക​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ലാ​ണു സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഇ​ന്ന​ലെ ഇ​ത്തി​പ്പു​ഴ​യാ​റി​ൽ മു​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നു പ​രി​ശീ​ല​നം ന​ട​ത്തി. തീ​ര​ദേ​ശ മേ​ഖ​ല​യാ​യ വൈ​ക്ക​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മു​ങ്ങി മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ക്യൂ​ബ​യു​ടെ വ​ര​വ് വൈ​ക്കം ഫ​യ​ർ​ഫോ​ഴ്സി​നും ജ​ന​ങ്ങ​ൾ​ക്കും ഏ​റെ സ​ഹാ​യ​ക​ര​മാ​കും. പ​രി​ശീ​ല​ന​ത്തി​ന് ച​ങ്ങ​നാ​ശേ​രി ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സ്ക്യൂ​ബാ ട്രെ​യി​ന​ർ കെ.​എ​ൻ. സു​രേ​ഷ്, കോ​ട്ട​യം ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ എ​ച്ച്. ഹ​രീ​ഷ്, എം.​മി​ഥു​ൻ, ബി.​ക​ണ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​ക്കം ക​ടു​ത്തു​രു​ത്തി ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ ആ​റു​ജീ​വ​ന​ക്കാ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​ഷാ​ജി കു​മാ​ർ പ​രി​ശീ​ല​ന​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

Read More

ആ’ശങ്ക’യ്ക്ക് എന്ന് തീരുമാനമാകും; മെഡിക്കൽ കോളജ് സ്റ്റാൻഡിലെ പ്രവർത്തന രഹിതമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുനീക്കി

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍റി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൊ​ളി​ച്ചു നീ​ക്കി. പു​തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഈ ​കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഒ​രു വ​ർ​ഷ​ത്തി​നു മു​ന്പാ​ണ് അ​ട​ച്ചി​ട്ട​ത്. സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്നും ക​ക്കൂ​സ് മാ​ലി​ന്യം സ്റ്റാ​ന്‍റി​ലേ​ക്കു ഒ​ഴു​കു​ക​യും, ദു​ർ​ഗ​ന്ധം മൂ​ലം യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു. ക​ള​ക്്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചു പൂ​ട്ടി​യ ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ബ​സി​ന് എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും, മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ആ​വ​ശ്യ​മാ​യി വ​രു​ന്പോ​ൾ ബു​ദ്ധി​മു​ട്ടു​ക പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഡെ​പ്യൂ​ട്ടി ക​ള​ക്്ട​ർ സ്ഥ​ല​ത്തെ​ത്തി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ശോ​ച്യാ​വ​സ്ഥ നേ​രി​ൽ ക​ണ്ടു ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ഇ​തു പൊ​ളി​ച്ചു നീ​ക്കി പു​തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ…

Read More

കായൽ യാത്രയ്ക്കിടെ യുവതിക്ക് കടുത്ത് ശ്വാസം മുട്ടൽ; കമ്യൂണിറ്റി സെന്‍ററിൽ എത്തിച്ചപ്പോൾ ഡോക്ടറില്ല; വിദഗ്ദ്ധ ചികിത്‌സയ്ക്ക് പോകുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഒരു ഡോക്ടറെങ്കിലും ഉണ്ടായിരുന്നെങ്കിൽ, നാട്ടുകാരുടെ പ്രതിഷേധം ഇങ്ങനെ…

കു​മ​ര​കം: കു​മ​ര​ക​ത്ത് കാ​യ​ൽ യാ​ത്ര​ക്കെ​ത്തി​യ വീ​ട്ട​മ്മ​യെ ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​മ​ര​ക​ത്തെ ക​മ്മ്യു​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് കോ​ട്ട​യം ടൗ​ണി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ടിന്‍റു(36) ആ​ണ് യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ച​ത്. ഇ​ന്ന​ലെ ചീ​പ്പു​ങ്ക​ലി​ൽ നി​ന്നും ഹൗ​സ് ബോ​ട്ടി​ൽ കാ​യ​ൽ സ​വാ​രി​ക്ക് പോ​യ സം​ഘ​ത്തി​ലെ വീ​ട്ട​മ്മ​ക്ക് രാ​ത്രി 10.30ന് ​ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും ബോ​ട്ട് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് വീ​ട്ട​മ്മ​യെ കു​മ​ര​കം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ രാ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​ന്പു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കു​മ​ര​കം ക​മ്മ്യു​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ രാ​ത്രി​യി​ലും പ​ക​ലും ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ലാ​ണ് വീ​ട്ട​മ്മ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​രും…

Read More

വീട്ടിൽ ആരുമില്ലാത്ത സമയത്ത് മുറിക്കുള്ളിൽ കയറി ഒളിച്ചിരിക്കും; രാത്രിയിൽ ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തും; ഡോക്ടറടെ പരാതിയിൽ ആർപ്പൂക്കര സ്വദേശിയെ പൊക്കി പോലീസ്

ഗാ​ന്ധി​ന​ഗ​ർ: വീ​ടി​ന്‍റെ കു​ളി​മു​റി​ക്കു​ള്ളി​ൽ ക​യ​റി ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ​ത മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ കേ​സി​ൽ ഒ​രാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​ർ​പ്പു​ക്ക​ര സ്വ​ദേ​ശി അ​ൻ​സി​ൽ (26) ആ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ക​സ്തൂ​ർ​ബാ ജം​ഗ​ഷ​നി​ൽ താ​മ​സി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം ഡോ​ക്ട​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടി​ന്‍റെ കു​ളി​മു​റി​യി​ൽ ഒ​ളി​ച്ചി​രു​ന്ന​ശേ​ഷം ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ​ത മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഷെ​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. ഈ ​പ്ര​ദേ​ശ​ത്തെ മ​റ്റു ചി​ല വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ഫോ​ട്ടോ​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. കേ​സി​ലെ പ്ര​ധാ​ന പ്ര​തി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ പി​ടി​കൂ​ടു​വാ​നു​ള്ള ശ്ര​മം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ ക്ലീ​റ്റ​സ് പ​റ​ഞ്ഞു.

Read More

നടുറോഡിൽ ഇറക്കിവിടുന്നു; യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി ന​ഗ​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ ഓ​ട്ടോ​റി​ക്ഷാ പെർമിറ്റ് പ​രി​ശോ​ധ​ന

കോ​ട്ട​യം: യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി ന​ഗ​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ ഓ​ട്ടോ​റി​ക്ഷാ പ​രി​ശോ​ധ​ന. ന​ഗ​ര പ​രി​ധി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള പോ​ലീ​സി​ന്‍റെ ന​ഗ​ര പെ​ർ​മി​റ്റ് പ​രി​ശോ​ധ​ന​യാ​ണ് യാ​ത്ര​ക്കാ​തെ പ​ല​പ്പോ​ഴും വ​ല​യ്ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​മാ​യി എ​ത്തു​ന്ന വാ​ഹ​നം പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് ത​ട​യു​ന്നു. ഇ​ന്ന​ലെ എ​സ്ബി​ഐ പ്ര​ധാ​ന ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലീ​സു​കാ​ർ ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ട​ഞ്ഞു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട​ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന. ന​ഗ​ര പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത വാ​ഹ​ന​മാ​ണെ​ങ്കി​ൽ യാ​ത്ര​ക്കാ​രേ ഇ​റ​ക്കി​വി​ട്ട് വാ​ഹ​ന​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു പോ​കു​ക​യാ​ണു പ​തി​വ്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും രോ​ഗി​ക​ളും പ്രാ​യ​മു​ള്ള​വ​രു​മാ​ണു പ​ല​പ്പോ​ഴും ഈ ​ബു​ദ്ധി​മു​ട്ട് ഏ​റെ അ​നു​ഭ​വി​ക്കു​ന്ന​ത്. പ​കു​തി വ​ഴി​യി​ൽ പ​രി​ശോ​ധ​ന കാ​ര​ണം പു​റ​ത്തി​റ​ങ്ങേ​ണ്ടി വ​ന്നാ​ൽ മ​റ്റൊ​രു വാ​ഹ​നം കി​ട്ടു​ന്ന​തു വ​ര​യോ അ​ടു​ത്ത സ്റ്റാ​ൻ​ഡി​ൽ​നി​ന്നും മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ ല​ഭി​ക്കു​ന്ന​തു​വ​രെ​യോ യാ​ത്ര​ക്കാ​ർ ന​ട​ക്കേ​ണ്ടി വ​രു​ന്നു. ന​ഗ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​ൽ യാ​ത്ര​ക്കാ​ർ നി​ര​ത്തി​ലൂ​ടെ ന​ട​ക്കേ​ണ്ടി വ​രു​ന്പോ​ൾ വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.…

Read More

മഴ അകലെ; പകൽ താപനില ഉയരുന്നു; പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യിൽ കോട്ടയത്തുകാർ

കോ​ട്ട​യം: താ​പ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ന്ന മ​ഴ​യ്ക്ക് ഈ ​ആ​ഴ്ച സാ​ധ്യ​ത​യി​ല്ല. ഒ​രാ​ഴ്ച കൂ​ടി താ​പ​നി​ല ഇ​തേ ​അ​വ​സ്ഥ​യി​ൽ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ​തി​നേ​ക്കാ​ൾ അ​ൽ​പ്പം കു​റ​വു വ​ന്നു​വെ​ങ്കി​ലും പ​ക​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യ്ക്കു മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഉ​ഷ്ണം അ​നു​ഭ​വ​പ്പെ​ടു​ന്ന​ുണ്ട്. ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും അ​തു​വ​രെ ചൂ​ട് ഉ​യ​ർ​ന്നു നി​ൽ​ക്കു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ പു​തു​പ്പ​ള്ളി​യി​ലെ റ​ബ​ർ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന താ​പ​നി​ല 36.5 ഡി​ഗ്രി​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച 38.5 ഡി​ഗ്രി​യും തി​ങ്ക​ളാ​ഴ്ച 36.4 ഡി​ഗ്രി​യു​മാ​യി​രു​ന്നു ഉ​യ​ർ​ന്ന താ​പ​നി​ല. കു​മ​ര​കം കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന താ​പ​നി​ല 34.5 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ താ​പ​നി​ല 36.5 ഡി​ഗ്രി​ക്കു മു​ക​ളി​ൽ നി​ൽ​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. മു​ന്പ് ഫെ​ബ്രു​വ​രി​യി​ൽ…

Read More

മ​നു​ഷ്യ മ​നഃസാ​ക്ഷി​യെ മ​ര​വി​പ്പിച്ച് ര​ണ്ടു മാ​സത്തിനുള്ളിൽ ഏ​ഴു കൊ​ല​പാ​ത​ക​ങ്ങൾ; ഞെ​ട്ടി​ത്ത​രി​ച്ച് ഇ​ടു​ക്കി

തൊ​ടു​പു​ഴ: ര​ണ്ടു മാ​സം തി​ക​യു​ന്ന​തി​നു മു​ന്പെ ഏ​ഴു കൊ​ല​പാ​ത​ക​ങ്ങ​ൾ. ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ടു​ക്കി. പു​തു​വ​ർ​ഷം തു​ട​ങ്ങി ര​ണ്ടു​മാ​സം തി​ക​യും​മു​ന്പാ​ണ് ജി​ല്ല​യി​ൽ കൊ​ല​പാ​ത​ക പ​ര​ന്പ​ര​യു​ണ്ടാ​യ​ത്. പ​ല കൊ​ല​പാ​ത​ക​ങ്ങ​ളും മ​നു​ഷ്യ മ​ന​ഃസാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ക്രൂ​ര​മാ​യ രീ​തി​യി​ലു​മാ​യി​രു​ന്നു. കൂ​ടു​ത​ൽ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​യും പി​ന്നി​ലെ യ​ഥാ​ർ​ഥ വി​ല്ല​ൻ ല​ഹ​രി​മ​രു​ന്നും മ​ദ്യ​വു​മാ​യി​രു​ന്നു​വെ​ന്നതും വ​സ്തു​ത​യാ​ണ്. കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ പ്ര​തി​ക​ളെ​യൊ​ക്കെ പി​ടി​യി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് പോ​ലീ​സി​ന്‍റെ മി​ക​വാ​യി. ക​ഴി​ഞ്ഞ മാ​സം മൂ​ന്നു കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ ന​ട​ന്ന​ത്. തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച​താ​യി​രു​ന്നു ആ​ദ്യ കേ​സ്. അ​ച്ച​ൻ​ക​വ​ല പു​ളി​ക്ക​ൽ സി​യാ​ദ് കോ​ക്ക​റാ(34)​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളെ കു​ത്തി​യ വെ​ങ്ങ​ല്ലൂ​ർ വാ​രാ​ര​പ്പി​ള്ളി​ൽ സി​ദ്ദി​ഖി​നെ(51) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ സ്ഥ​ല​ത്ത് വെ​ച്ച് അ​സം സ്വ​ദേ​ശി ക​മ​ൽ​ദാ​സി(36)​നെ കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത് ഇ​യാ​ൾ​ക്കൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന അ​മ​ർ​സി​ഹ് റാ​വ​ത്ത് (23), ബോ​വേ​ന്ദ​ർ സി​ങ് റാ​വ​ത്ത് (22) എ​ന്നി​വ​രാ​യി​രു​ന്നു.…

Read More

തൊ​ടു​പു​ഴ​യി​ൽ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ക​​ലോ​​ത്സ​​വം “ആ​​ർ​​ട്ടി​​ക്കി​​ൾ 14’ ഡോ. ബി.ആർ അംബേദ്കർ വേദിയിൽ നാളെ തിരിതെളിയും

തൊ​​ടു​​പു​​ഴ:​ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ക​​ലോ​​ത്സ​​വം “ആ​​ർ​​ട്ടി​​ക്കി​​ൾ 14’ നാ​​ളെ മു​​ത​​ൽ അ​​ടു​​ത്ത​​മാ​​സം ര​​ണ്ടു വ​​രെ തൊ​​ടു​​പു​​ഴ അ​​ൽ അ​​സ്ഹ​​ർ കോ​​ള​​ജി​​ൽ ന​​ട​​ക്കു​​ം. ക​​ലോ​​ത്സ​വ​​ത്തി​​ന്‍റെ വി​​ജ​​യ​​ക​​ര​​മാ​​യ ന​​ട​​ത്തി​​പ്പി​​നു​​ള്ള എ​​ല്ലാ ഒ​​രു​​ക്ക​​വും പൂ​​ർ​​ത്തി​​യാ​​യ​​താ​​യും ഇ​​വ​​ർ പ​​റ​​ഞ്ഞു.​ നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മ​​ന്ത്രി ഡോ.​​കെ.​​ടി.​ ജ​​ലീ​​ൽ ക​​ലോ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ന്ത്രി എം.​​എം. ​മ​​ണി അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ക്കും.​ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ട്രാ​​ൻ​​സ്ജ​​ൻ​​ഡേ​​ഴ്സും വി​​വി​​ധ​​യി​​ന​​ങ്ങ​​ളി​​ൽ മ​​ത്സ​രാ​​ർ​​ഥി​​ക​​ളാ​​യി എ​​ത്തു​​ന്നു​​ണ്ട്.​ എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ൽ​നി​​ന്നാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​രാ​​ർ​​ഥി​​ക​​ളു​​ള്ള​​ത്.​ ഇ​​തു​​വ​​രെ 102 പേ​​രാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്.​ കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജാ​​ണ് മ​​ത്സ​​രാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള​​ത്.​ ഭ​​ര​​ണ​​ഘ​​ട​​നാ​​ശി​​ല്​​പി ഡോ.​​ബി.​​ആ​​ർ. ​അം​​ബേ​​ദ്ക​​റു​​ടെ പേ​​രി​​ലാ​​ണ് മു​​ഖ്യ​​വേ​​ദി.

Read More

ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി; മാ​ർ​ച്ച് മൂ​ന്നി​ന് ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​നം; തി​രു​ന​ക്ക​ര ഉ​ത്സ​വം മാ​ർ​ച്ച് 14നു ​കൊ​ടി​യേ​റും

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റി. മാ​ർ​ച്ച് മൂ​ന്നി​ന് ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​ന​വും അ​ഞ്ചി​ന് ആ​റാ​ട്ടും ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 8.35ന് ​ത​ന്ത്രി രാ​ജീ​വ​ര് ക​ണ്ഠ​ര​ര്, മേ​ൽ​ശാ​ന്തി കേ​ശ​വ​ൻ സ​ത്യേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ് ന​ട​ത്തി. 9.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം. 26 മു​ത​ൽ മാ​ർ​ച്ച് നാ​ലു വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​നു ശ്രീ​ബ​ലി, ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി. 27, 28, 29 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​ന്പ​തി​നു കോ​ട്ട​യ്ക്ക​ൽ പി​എ​സി നാട്യസം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക​ളി. മാ​ർ​ച്ച് ഒ​ന്നി​നു രാ​ത്രി 12.30ന് ​ബാ​ലെ, ര​ണ്ടി​നു രാ​വി​ലെ 11ന് ​പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി ഒ​ന്പ​തി​നു മോ​ഹി​നി​യാ​ട്ട ക​ച്ചേ​രി. മാ​ർ​ച്ച് മൂ​ന്നി​നു രാ​വി​ലെ ഏ​ഴി​നു ശ്രീ​ബ​ലി​യി​ൽ സി​നി​മാ​താ​രം ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 111 ക​ലാ​കാ​രന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​ഞ്ചാ​രി​മേ​ളം, 11ന് ​മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി 9.30ന് ​ര​ച​നാ നാ​രാ​യ​ണ​ൻ കു​ട്ടി…

Read More

വെയിൽ സഹിക്കാൻ പറ്റുന്നില്ല… കോട്ടൺ ടീ ഷർട്ടും അയഞ്ഞ പാന്‍റ്സും വേണം; പൊള്ളുന്ന വെയിലിൽ നിന്നുകൊണ്ട് ട്രാഫിക് പോലീസുകാർ പറ‍യുന്നതിങ്ങനെ…

കോ​ട്ട​യം: മ​രു​ഭൂ​മി എ​ന്നു പ​റ​ഞ്ഞാ​ൽ പ​റ്റി​ല്ല, ചൂ​ള​യി​ലാ​ണ് ജീ​വി​തം. കോ​ട്ട​യ​ത്തെ പ​ക​ൽ​ച്ചൂ​ടി​നെ ട്രാ​ഫി​ക് പോ​ലീ​സ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ഇങ്ങ​നെ. ഇ​റു​കി​യ ഷ​ർ​ട്ടും ബെ​ൽ​റ്റി​ൽ മു​റു​ക്കി​യ പാ​ന്‍റ്സും തൊ​പ്പി​യും പ​രു​ക്ക​ൻ ഷൂ​വും ധ​രി​ച്ച് പ​ക​ൽ​ച്ചൂ​ടി​ൽ പൊ​ള്ളി വി​യ​ർ​ക്കു​ന്ന ചൂ​ട് സ​ഹി​ക്കാ​നാ​വാ​തെ ട്രാഫിക് പോ​ലീ​സ് യൂ​ണി​ഫോം അ​ഴി​ച്ചു​വ​യ്ക്കാ​ൻ അ​നു​വാ​ദം ചോ​ദി​ച്ചി​രി​ക്കു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കാ​ർ​ക്ക് കോ​ട്ട​ണ്‍ ടീ ​ഷ​ർ​ട്ടും അ​യ​ഞ്ഞ പാ​ന്‍റ്സും ധ​രി​ക്കാ​ൻ അ​നു​വാ​ദം ചോ​ദി​ച്ച് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് മേ​ൽ​ത്ത​ട്ടി​ലേ​ക്ക് ക​ത്ത​യ​ച്ചി​രി​ക്കു​ന്നു. തൊ​പ്പി ചൂ​ടാ​കു​ന്പോ​ൾ ആ ​ചൂ​ട് ത​ല​യി​ലൂ​ടെ പൊ​ള്ളി​യും വി​യ​ർ​ത്തും ത​ല​യി​ൽ താ​ഴ്ന്ന് പ​നി​യും തു​മ്മ​ലു​മാ​യി മാ​റു​ന്ന​തി​നാ​ൽ ത​ൽ​ക്കാ​ലം ട്രാ​ഫി​ക്കി​ൽ പോ​ലീ​സി​നെ കാ​ക്കി​യി​ൽ​നി​ന്നു മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ് അ​ഭ്യ​ർ​ഥ​ന. അ​യ​വു​ള്ള കോ​ട്ട​ണ്‍ തൊ​പ്പി പ​ക​രം ന​ൽ​ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ പ​ക​ൽ പ​ണി​യി​പ്പി​ക്ക​രു​തെ​ന്നും ജ​നം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടാ​യി​രി​ക്കെ ഇ​ള​വു​ക​ളൊ​ന്നും ട്രാ​ഫി​ക് പോ​ലീ​സി​ന് ബാ​ധ​ക​മ​ല്ല. തീ​ക്ക​ട്ട​പോ​ലെ ചു​ട്ടു​പ​ഴു​ത്ത ടാ​റിം​ഗി​ൽ ച​വി​ട്ടി തീ…

Read More