‌ഇ​ടു​ക്കി കു​ലു​ങ്ങുന്നു; മൂന്നാംവട്ടത്തെ കുലുക്കം ഇ​ന്നു പു​ല​ര്‍​ച്ചെ; പ്ര​ഭ​വ കേ​ന്ദ്രം പ​ത്താം​മൈ​ല്‍ ക​ല്യാ​ണ​ത്ത​ണ്ട്

ചെ​റു​തോ​ണി: ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് വീ​ണ്ടും ഭൂ​ച​ല​നം . തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യു​ടെ പ​ദ്ധ​തി മേ​ഖ​ല​യി​ല്‍ മു​ഴ​ക്ക​വും പ്ര​ക​മ്പ​ന​വു​മു​ണ്ടാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഇ​ടു​ക്കി ഡാം ​ടോ​പ്പ് നി​വാ​സി​ക​ളാ​ണ് ഭൂ​ച​ല​ന​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം ഭീ​തി​യി​ലാ​യി​രി​ക്കു​ന്ന​ത്. പാ​റ​ക്കെ​ട്ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ മ​ണ്ണി​ന് ആ​ഴം കു​റ​ഞ്ഞ​പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ഭൂ​ച​ല​ന​ത്തി​ന്‍റെ തീ​വ്ര​ത ഇ​വി​ടെ കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ് ആ​ശ​ങ്ക​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ആ​റി​ന് ശേ​ഷം ഒ​ന്നി​ല​ധി​കം ത​വ​ണ ശ​ക്ത​മാ​യ മു​ഴ​ക്ക​വും പ്ര​കമ്പ​ന​വു​മു​ണ്ടാ​യ​താ​യി ഡാം ​ടോ​പ്പ് നി​വാ​സി​ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി 10.28ന് ​ഉ​ണ്ടാ​യ ഭൂ​ച​ല​നം റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 2.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി 7.22ന് 1.5 ​തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മു​ണ്ടാ​യി. ഇ​ന്ന് ചു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ ച​ല​ന​ത്തി​ന്‍റെ തീ​വ്ര​ത​യും പ്ര​ഭ​വ കേ​ന്ദ്ര​വും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​മ്പു ര​ണ്ടു ദി​വ​സം ന​ട​ന്ന ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം പ​ത്താം​മൈ​ല്‍ ക​ല്യാ​ണ​ത്ത​ണ്ടാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.…

Read More

കൃഷിയിടത്തിൽ കയറി പോത്തിനെ ഓടിച്ചതിന് അച്ഛനും മകനും ക്രൂരമർദ്ദനം; അയൽവാസിയായ പോത്തുടമയ്ക്കെതിരേ പരാതി നൽകി ജേക്കബ്

ക​റു​ക​ച്ചാ​ൽ: രാ​ത്രി​യി​ൽ കൃ​ഷി ന​ശി​പ്പി​ച്ച പോ​ത്തി​നെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ച പി​താ​വി​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ എം.​സി. ജേ​ക്ക​ബ് (58), മ​ക​ൻ സി​ബി (18) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​ർ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. നാ​യ കു​ര​യ്ക്കു​ന്ന​തു കേ​ട്ടു ജേ​ക്ക​ബ് പു​ര​യി​ട​ത്തി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് അ​യ​ൽ​വാ​സി​യു​ടെ പോ​ത്ത് നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. റോ​ഡ​രു​കി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന പോ​ത്ത് രാ​ത്രി​യി​ൽ ഇ​വ​രു​ടെ പ​റ​ന്പി​ലെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചൂ​ട്ട് ക​ത്തി​ച്ചു പോ​ത്തി​നെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ അ​യ​ൽ​വാ​സി​യു​ടെ മ​ക​നും ബ​ന്ധു​ക്ക​ളും അ​വി​ടെ​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ജേ​ക്ക​ബി​നെ​യും മ​ക​ൻ സി​ബി​യെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Read More

വേനലിന്റെ കാഠിന്യം അല്‍പംപോലും ഏശാത്ത പ്രദേശം! വാഗമണ്‍ പൈന്‍ പാര്‍ക്കില്‍ സഞ്ചാരികളുടെ തിരക്ക്

ഉ​പ്പു​ത​റ: വേ​ന​ൽ ക​ന​ത്ത​തോ​ടെ വാ​ഗ​മ​ണ്‍ പൈ​ൻ പാ​ർ​ക്കി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കും വ​ർ​ധി​ച്ചു. ഇ​ളം​കാ​റ്റേ​റ്റ് പ്ര​കൃ​തി​ര​മ​ണീ​യ​ത ആ​സ്വ​ദി​ക്കാ​നാ​ണ് ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​ത്. വേ​ന​ലി​ന്‍റെ കാ​ഠി​ന്യം അ​ൽ​പം​പോ​ലും ഏ​ശാ​ത്ത പ്ര​ദേ​ശ​മാ​ണ് വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് പൈ​ൻ പാ​ർ​ക്ക്. ഏ​തു ചൂ​ടി​ലും ഇ​വി​ടെ എ​ത്തി​യാ​ൽ കു​ളി​ർ​മ​യാ​ണ്. 90 ഡി​ഗ്രി ച​രി​ഞ്ഞു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് പൈ​ൻ മ​ര​ങ്ങ​ൾ ഇ​ട​തൂ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്. ഇ​ത് ക​ണ്ണി​ന് കു​ളി​ർ​മ​യേ​കും. പൈ​ൻ​കാ​ടു​ക​ളെ ത​ഴു​കി ക​ട​ന്നു​പോ​കു​ന്ന മ​ന്ദ​മാ​രു​ത​ൻ ഏ​തു ചൂ​ടി​നേ​യും ത​ണു​പ്പി​ക്കും. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ചൂ​ടി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​നും ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​നു​മാ​യി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സേ​ന ഇ​വി​ടെ എ​ത്തു​ന്ന​ത്. പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ പൈ​ൻ​കാ​ട് മു​ന്പ് വ​നം​വ​കു​പ്പിന്‍റെ കൈ​വ​ശ​മാ​യി​രു​ന്നു. എ​ന്നാ​ലി​ന്ന് വാ​ഗ​മ​ണ്‍ ഡി​എം​സി​യാ​ണ് ഇ​തി​ന്‍റെ സൂ​ക്ഷി​പ്പു​കാ​ർ. മു​ന്പ് മാ​ലി​ന്യം​കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്ന പൈ​ൻ കാ​ട് ഡി​എം​സി ഏ​റ്റെ​ടു​ത്ത​തു​മു​ത​ൽ മാ​ലി​ന്യ​മു​ക്ത​മാ​യി. ഇ​തും സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണ​മാ​യി. പു​ല​ർ​ച്ചെ ഉ​ണ്ടാ​കു​ന്ന മ​ഞ്ഞും ത​ണു​പ്പും സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​ണ്. മ​ധ്യ​വേ​ന​ൽ ആ​രം​ഭി​ക്കു​ന്പോ​ൾ…

Read More

ഏ​റ്റു​മാ​നൂ​രിൽ കെഎസ്ആ​ർ​ടി​സി ബ​സി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭം; ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കു​മെ​തി​രേ കേസ്

ഏ​റ്റു​മാ​നൂ​ർ: കെഎസ്ആ​ർ​ടി​സി ബ​സി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്്ട​ർ​ക്കു​മെ​തി​രെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ‌ ഏ​റ്റു​മാ​നൂ​ർ സി​യോ​ണ്‍ ക​വ​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വ​യ​നാ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി മീ​ന​ങ്ങാ​ടി വ​ള​വ​യി​ൽ പേ​പ്പ​തി​യി​ൽ പി.​എം. ഷി​ബു (48) ആ​ണ് മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 11.45നു ​ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റെ​ന​ട​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​നന്ത​പു​ര​ത്തു നി​ന്നു സു​ൽ​ത്താ​ൻ​ബ​ത്തേ​രി​ക്കു പോ​കു​ക​യാ​യി​രു​ന്നു ക​ഐ​സ്ആ​ർ​ടി​സി​യു​ടെ മി​ന്ന​ൽ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സ്, ത​ടി​ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​ർ ദി​ശ​യി​ൽ നി​ന്നും എ​ത്തി​യ ഷി​ബു​വി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘ​ാത​ത്തി​ൽ ആ​കാ​ശ​ത്തേ​ക്കു ഉ​യ​ർ​ന്നു പൊ​ങ്ങി​യ ഷി​ബു, ബ​സി​ന്‍റെ ചി​ല്ലി​ൽ വ​ന്നി​ടി​ച്ചു. തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ൻ ച​ക്ര​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ബൈ​ക്കി​നെ 40 മീ​റ്റ​റോ​ളം വ​ലി​ച്ചിഴ​ച്ച​ശേ​ഷ​മാ​ണ് ബ​സ് നി​ന്ന​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നു ഷി​ബു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ…

Read More

ര​ജി​സ്റ്റ​റി​ൽ ഒ​പ്പി​ട്ട ശേ​ഷം സ​മ്മേ​ള​ന​ത്തി​നു പോ​കാം! വി​ചി​ത്ര ഉ​ത്ത​ര​വു​മാ​യി എം​ജി യൂ​ണി​വേ​ഴ്സി​റ്റി

കോ​​ട്ട​​യം: രാ​​വി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ​​ത്തി ര​​ജി​​സ്റ്റ​​റി​​ൽ ഒ​​പ്പി​​ട്ട ശേ​​ഷം സ​​മ്മേ​​ള​​ന​​ത്തി​​നു പോ​​കാ​​മെ​​ന്ന വി​​ചി​​ത്ര ഉ​​ത്ത​​ര​​വു​​മാ​​യി എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി. സി​​പി​​എം അ​​നു​​കൂ​​ല സം​​ഘ​​ട​​ന​​യാ​​യ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​നു പോ​​കാ​​ൻ ജീ​​വ​​ന​​ക്കാ​​ർ​​ക്കാ​​യി ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വാ​​ണ് വി​​വാ​​ദ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. അ​​സോ​​സി​​യേ​​ഷ​​നി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ മു​​ഴു​​വ​​ൻ ജീ​​വ​​ന​​ക്കാ​​ർ​​ക്കും സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്. രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും ഒ​​പ്പി​​ട്ട ശേ​​ഷം കാ​​ന്പ​​സി​​ൽ​​ത​​ന്നെ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​മെ​​ന്ന വി​​ചി​​ത്ര നി​​ർ​​ദേ​​ശ​​മാ​​ണ് ഉ​​ത്ത​​ര​​വി​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. 27,28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന മ​​ഹാ​​ത്മാ​​ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ർ​​ഷി​​ക​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ മ​​ഹാ​​ത്മാ​​ഗാ​​ന്ധി എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ എ​​ല്ലാ അം​​ഗ​​ങ്ങ​​ൾ​​ക്കും അ​​നു​​വാ​​ദം ന​​ൽ​​കി​​യ​​ത് ര​​ജി​​സ്ട്രാ​​റാ​​ണ്. സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ പ​​തി​​വു​​പോ​​ലെ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും ഹാ​​ജ​​ർ രേ​​ഖ​​പ്പെ​​ടു​​ത്തേ​​ണ്ട​​താ​​ണെ​​ന്നു​​മാ​​ണ് അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ ഒ​​ന്ന് (ഭ​​ര​​ണ​​വി​​ഭാ​​ഗം) ആ​​ർ. പ്രേം​​കു​​മാ​​ർ സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ന​​ൽ​​കി​​യ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ര​​ജി​​സ്ട്രാ​​റു​​ടെ ഉ​​ത്ത​​ര​​വ് സ​​ഹി​​ത​​മാ​​ണ്…

Read More

സ്ത്രീ​ക​ൾ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഭയപ്പെടുത്തൽ; സന്ധ്യമയങ്ങുമ്പോഴെ വീടിനകത്ത് കയറേണ്ട അവസ്ഥയെന്ന് സ്ത്രീകൾ; പാമ്പാടിക്കാരെ രാത്രിയിൽ പേടിപ്പിച്ച് അജ്ഞാതരുടെ വിളയാട്ടം

കോ​ട്ട​യം: പാ​ന്പാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വീ​ടു​ക​ളി​ൽ അ​ജ്ഞാ​ത​ൻ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​ത്തി ഭ​യ​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. ഇ​തോ​ടെ സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പ​ല​ർ​ക്കും പേ​ടി​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പാ​ന്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ മു​ളേ​ക്കു​ന്ന്, അ​ട്ടി​പ്പ​ടി, നെ​ടു​ങ്ങോ​ട്ട്മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ജ്ഞാ​ത​ൻ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലെ​ത്തി ഭ​യ​പ്പെ​ടു​ത്തു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ന്ന​ത്. സ​ന്ധ്യ ക​ഴി​യു​ന്ന​തോ​ടെ വീ​ടി​ന്‍റെ ജ​ന​ലു​ക​ളി​ലും ക​ത​കു​ക​ളി​ലും ത​ട്ടി​വി​ളി​ക്കു​ക​യാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ നി​ല​വി​ളി​ക്കു​ക​യും അ​പ​ശ​ബ്്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യും. ഇ​തോ​ടെ വീ​ട്ടു​കാ​ർ പേ​ടി​ച്ചു പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണ്. ഏ​താ​ണ്ട് കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും ത​ട്ടി​വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ ഈ ​വീ​ടു​ക​ളി​ൽ നി​ന്നും ഓ​ടി മ​റ​യു​ക​യും ചെ​യ്യും. വീ​ട്ടുകാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ചു അ​വ​ർ സം​ഘ​ടി​ച്ച് എ​ത്തു​ന്പോ​ഴേ​ക്കും ഭ​യ​പ്പെ​ടു​ത്തു​ന്ന​വ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​തി​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും സം​ഘ​ങ്ങ​ളു​ടെ മോ​ഷ​ണ​ശ്ര​മ​മാ​ണോ അ​തോ ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണോ​യെ​ന്നു വ്യ​ക്ത​മ​ല്ല.…

Read More

ഓടി രക്ഷപ്പെട്ടതിനാൽ കൊല്ലാതെ അവർ വിട്ടു; വഴിയിൽ വീണ ഓട്ടോക്കാരന് രക്ഷയായത് നാട്ടുകാർ; ക​ണ്ണി​ൽ കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​റു​ടെ പ​ണം ത​ട്ടി​യെ​ടു​ത്ത സംഭവം: കുഴിമറ്റം സ്വദേശി ആൽബിയെ കുടുക്കി പോലീസ്

ചി​ങ്ങ​വ​നം: ഓ​ട്ടോ ഡ്രൈ​വ​റു​ടെ ക​ണ്ണി​ൽ കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്ത ഗു​ണ്ടാ​സം​ഘ​ത്തി​ലെ ഒ​രാ​ളെ ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചി​ങ്ങ​വ​നം കു​ഴി​മ​റ്റം തൂ​ക്ക​ത​ല​യ്ക്ക​ൽ ആ​ൽ​ബി ഡേ​വി​ഡ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ​ക്കുവേ​ണ്ടി അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12നു ​കോ​ടി​മ​ത​യി​ൽ കോ​ട്ട​യം കെഎസ് ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ മാ​ങ്ങാ​നം കൈ​തേ​പ്പാ​ലം സ്വ​ദേ​ശി കെ.​എ ര​തീ​ഷി (38)നെ​യാ​ണ് ആ​ക്ര​മി​ച്ചു 2000 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​റും നി​ര​വ​ധി ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ആളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ അ​ക്ര​മി സം​ഘ​മാ​ണ് ര​തീ​ഷി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ടി​മ​ത ഭാ​ഗ​ത്തേ​ക്ക് ഓ​ട്ടം പോ​യ​താ​യി​രു​ന്നു ര​തീ​ഷ്. നാ​ലു​വ​രി​പ്പാ​ത​യ്ക്കു സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ൽ യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കി​യ​ശേ​ഷം മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് നാ​ലം​ഗ സം​ഘം റോ​ഡി​ൽ ത​ട​ഞ്ഞു നി​ർ​ത്തി​യ​ത്. ര​തീ​ഷി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നു ര​ണ്ടാ​യി​രം രൂ​പ എ​ടു​ത്ത സം​ഘം ഇ​യാ​ളോ​ടു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​നു സ​മീ​പം തീപിടിത്തം; പു​ക ശ്വ​സി​ച്ചു രോഗികൾക്ക് അസ്വസ്ഥത; ടെക്നീഷ്യൻമാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് സ​മീ​പ​ത്തെ മു​റി​യി​ൽ തീ ​പ​ട​ർ​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കി. പു​ക ശ്വ​സി​ച്ചു ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ഈ ​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു രോ​ഗി​ക​ളി​ൽ ര​ണ്ടു രോ​ഗി​ക​ളെ വാ​ർ​ഡു​ക​ളി​ലേ​യ്ക്കും, ഒ​രു രോ​ഗി​യെ നെ​ഫ്രോ​ള​ജി വാ​ർ​ഡി​ലും, ഒ​രു രോ​ഗി​യെ മെ​ഡി​സി​ൻ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കും മാ​റ്റി. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. പ്ര​ധാ​ന ക​വാ​ട​ത്തി​ന് വ​ല​ത് വ​ശ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ശു​ദ്ധ​ജ​ലം ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു മു​റി​യു​ണ്ട് ഈ ​ജ​ല​ശു​ദ്ധീ​ക​ര​ന്ന ശാ​ല​യി​ലേ​ക്ക് വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന മോ​ട്ടോ​റി​ന്‍റെ പു​റ​ത്തെ (ബൈ ​കാ​ർ​ബ​ണേ​റ്റ്) പ്ലാ​സ്റ്റി​ക് ക​വ​ർ ക​ത്തി. ഈ ​സ​മ​യം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ബി​നോ​യ് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷന്മാ​രാ​യ യു​വ​തി​ക​ൾ ചേ​ർ​ന്നു തീയണയ്ക്കുക യാ യിരുന്നു. പു​ക​പ​ട​ലം മു​റി​ക്ക​ക​ത്ത് പ​ട​ർ​ന്ന​ത് രോ​ഗി​ക​ൾ​ക്കും പു​റ​ത്തു നി​ന്നി​രു​ന്ന ബ​ന്ധു​ക്ക​ൾ​ക്ക​ളെ​യും…

Read More

തോ​ക്ക് ചൂ​ണ്ടി യുവതി​യെ കടത്തിക്കൊണ്ടുപോയി പീ​ഡി​പ്പി​ച്ചു; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; ചിത്രങ്ങൾകാട്ടി നിരവധി തവണ പീഡിപ്പിച്ചു; ഗുണ്ടാതലവൻ സിബിയെക്കുറിച്ച് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

ഗാ​ന്ധി​ന​ഗ​ർ: തോ​ക്ക് ചൂ​ണ്ടി യുവതി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന അ​മ്മ​ഞ്ചേ​രി ഗ്രേ​സ് വി​ല്ല​യി​ൽ സി​ബി ജി. ​ജോ​ണ്‍ (അ​മ്മ​ഞ്ചേ​രി സി​ബി -38) ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ്. പീ​ഡ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നുള്ള നീക്കത്തിലാണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​ബി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ യുവതി മൊ​ഴി ന​ല്കി​യി​രി​ക്കു​ന്ന​ത്. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന യു​​വ​​തി ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നു ന​​ൽ​​കി​​യ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്. പെ​​ണ്‍​കു​​ട്ടി​​യു​​ടെ സ​​ഹോ​​ദ​​ര​​ന്‍റെ സു​​ഹൃ​​ദ് ബ​​ന്ധം ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഇ​​യാ​​ൾ പെ​​ണ്‍​കു​​ട്ടി​​യെ പ്ര​​ണ​​യി​​ച്ച​​ത്. പാ​​ല​​ക്കാ​​ട് ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ഡ​​യാ​​ലി​​സ് ടെ​​ക്നീ​​ഷ്യ​​നായ യു​​വ​​തി ജോ​​ലി ചെ​​യ്യു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ൽ ഇ​യാ​ൾ എ​​ത്തി. തു​​ട​​ർ​​ന്നു​​ള്ള സൗ​​ഹൃ​​ദം പ്ര​​ണ​​യ​​ത്തി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റ് മാ​​സ​​ത്തി​​ൽ പാ​​ല​​ക്കാ​​ട്നി​​ന്നും ട്രെ​​യി​​ൻ…

Read More

മു​ങ്ങി​മ​ര​ണ​ങ്ങ​ൾ പ​തി​വാ​യ വൈ​ക്ക​ത്ത് സ്കൂബ പരിശീലനം നേടി ഫയർഫോഴ്സ്

വൈ​ക്കം: മു​ങ്ങി​മ​ര​ണ​ങ്ങ​ൾ പ​തി​വാ​യ വൈ​ക്ക​ത്ത് ഫ​യ​ർ​ഫോ​ഴ്സി​നു സ്കൂ​ബ സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​രി​ശീ​ല​നം ന​ൽ​കി. സി.​കെ. ആ​ശ എം ​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ന് പു​തു​താ​യി ല​ഭി​ച്ച സ്കൂ​ബാ സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​വാ​റ്റു​പു​ഴ​യാ​റി​ല​ട​ക്ക​മു​ള്ള വൈ​ക്ക​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ലാ​ണു സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഇ​ന്ന​ലെ ഇ​ത്തി​പ്പു​ഴ​യാ​റി​ൽ മു​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നു പ​രി​ശീ​ല​നം ന​ട​ത്തി. തീ​ര​ദേ​ശ മേ​ഖ​ല​യാ​യ വൈ​ക്ക​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മു​ങ്ങി മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ക്യൂ​ബ​യു​ടെ വ​ര​വ് വൈ​ക്കം ഫ​യ​ർ​ഫോ​ഴ്സി​നും ജ​ന​ങ്ങ​ൾ​ക്കും ഏ​റെ സ​ഹാ​യ​ക​ര​മാ​കും. പ​രി​ശീ​ല​ന​ത്തി​ന് ച​ങ്ങ​നാ​ശേ​രി ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സ്ക്യൂ​ബാ ട്രെ​യി​ന​ർ കെ.​എ​ൻ. സു​രേ​ഷ്, കോ​ട്ട​യം ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ എ​ച്ച്. ഹ​രീ​ഷ്, എം.​മി​ഥു​ൻ, ബി.​ക​ണ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​ക്കം ക​ടു​ത്തു​രു​ത്തി ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ ആ​റു​ജീ​വ​ന​ക്കാ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​ഷാ​ജി കു​മാ​ർ പ​രി​ശീ​ല​ന​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

Read More