ഏറ്റുമാനൂർ: നഗരസഭയുടെ പരിധിയിൽ വരുന്ന പുതിയ പട്ടിത്താനം -മണർകാട് ബൈപാസിൽ പാറകണ്ടത്തിനു സമീപമുള്ള കലുങ്ക് , മംഗളം കലുങ്ക് എന്നിവിടങ്ങളിലെ തോടുകളിലേക്ക് മാലിന്യം തള്ളുന്നതു പതിവായി. മാലിന്യ നിർമാർജനത്തിനു വലിയ പദ്ധതികൾ പ്രഖ്യപിച്ചിട്ടുള്ള നഗരസഭയാണ് ഏറ്റുമാനൂർ. പക്ഷേ പ്രഖ്യാപനമല്ലാതെ പദ്ധതികളൊന്നും പ്രാവർത്തികമായിട്ടില്ല. നഗരസഭയുടെ പരിധിക്കുള്ളിൽ പലയിടത്തും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നുണ്ട്. മാലിന്യങ്ങൾ തള്ളുന്നതോടെ ജലാശയങ്ങൾ വൃത്തികേടായി. ഏറ്റുമാനൂർ ടൗണിലെ മുഴുവൻ കക്കൂസ് മാലിന്യവും പാറകണ്ടത്തിലെ തോട്ടിലേക്കാണ് എത്തിച്ചേരുന്നത്. തോട് മാലിന്യവാ ഹിനിയായതോടെ പ്രദേശത്ത് വലിയ ദുർഗന്ധം വമിക്കുന്നു. അടുത്തിടെയാണ് പട്ടിത്താനം -മണർകാട് ബൈപാസിന്റെ നിർമാണം പൂർത്തിയായത്. ഇവിടെ ബൈപാസ് റോഡിന്റെ വശങ്ങളിലെ കൃഷിയിടങ്ങളിലേക്കും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്കും കക്കൂസ് മാലിന്യം തള്ളുന്നതും പതിവാണ്. വലിയ പ്രതിഷേധമാണ് ഈ പ്രശ്നത്തിൽ പ്രദേശത്തെ ജനങ്ങൾക്കുള്ളത്. ഇത്തരത്തിൽ തള്ളുന്ന മാലിന്യങ്ങൾ മഴക്കാലത്തു പ്രദേശത്തുള്ള കിണറുകളിലാണ് എത്തിച്ചേരുന്നത്. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും…
Read MoreCategory: Kottayam
വേനലിൽ വെന്തുരുകേണ്ട; മൺകുട സംഭാരം റെഡി!
കോട്ടയം: കൊടുംവേനലിൽ നാടും നഗരവും വെന്തുരുകുന്പോൾ ആളുകൾക്ക് ആശ്വാസത്തിന്റെ കുളിരുപകരുകയാണ് എംസി റോഡിൽ ചിങ്ങവനം പുത്തൻ പാലത്തിനു സമീപമുള്ള വഴിയോര ശീതളപാനീയക്കട. പുത്തൻപാലം കൊച്ചുപറന്പിൽ രാജീവും ഭാര്യ രമ്യയുമാണു കഴിഞ്ഞ എട്ടു വർഷമായി ഇവിടെ ശീതളപാനിയങ്ങൾ വിൽപന നടത്തിവരുന്നത്. മണ്കുട സംഭാരം, പാലക്കാടൻ കുലുക്കി സർബത്ത്, മിൽക്ക് സർബത്ത്, ലെസി, തണ്ണിമത്തൻ ജ്യൂസ്, കരിക്ക്, സോഡാ സർബത്ത് എന്നിവയാണ് പ്രധാനമായും ഇവിടെ കച്ചവടം നടക്കുന്നത്. മണ്കുട സംഭാരത്തിനാണ് ആവശ്യക്കാരേറെ. കട്ടത്തൈര് നല്ലതുപോലെ ഉടച്ച് അതിൽ ഉള്ളിയും മുളകും ഇഞ്ചിയും കറിവേപ്പിലയും ചതിച്ചിട്ടു മണ്കുടത്തിലാണ് നൽകുന്നത്. വെള്ളം ഒഴിച്ചുള്ള സംഭാരത്തിനു 20 രൂപയും സോഡ ഒഴിച്ചുള്ള സംഭാരത്തിനു 25 രൂപയുമാണ് വില.വേനലും ദാഹവും കൂടിയതോടെ ശീതളപാനീയക്കടയിൽ ഇപ്പോൾ നല്ല തിരിക്കാണ്. 30 മുതൽ 50 ലിറ്റർ വരെ തൈര് ഒരു ദിവസം സംഭാരമായി പോകുന്നുണ്ട്. കട്ടത്തൈര് പഞ്ചസാര ചേർത്ത്…
Read More25 കാർഷിക വിളകൾ കേരള ബ്രാൻഡായി! മറയൂർ ശർക്കര ഇനി ആഗോള ബ്രാൻഡിൽ
മറയൂർ: കേരളത്തിലെ മറയൂർ ശർക്കര ഉൾപ്പെടെയുള്ള 25 ഇനം കാർഷിക ഉത്പന്നങ്ങൾ ലോക ബ്രാൻഡുകളോടൊപ്പം മത്സരിക്കുന്ന തരത്തിൽ ആകർഷകമായ പാക്കിംഗുകളിൽ കേരള ബ്രാൻഡായി വിപണിയിലെത്തിക്കാനുള്ള നടപടി കൃഷിവകുപ്പ് ആരംഭിച്ചു. ചെറുകിട കർഷക അഗ്രിബിസിനസ് കണ്സോർഷ്യത്തിന്റെ കീഴിൽ കേന്ദ്രസർക്കാർ സ്ഥാപനമായ മുംബൈ ഐഐപി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ്) യുമായി സഹകരിച്ചാണു പദ്ധതി. ഇതിന്റെ മുന്നോടിയായി 24 മുതൽ 26 വരെ തിരുവനന്തപുരം ആനയറയിൽ കൃഷി വകുപ്പിന്റെ പരിശീലനകേന്ദ്രമായ സമേതിയിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകസംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും പരിശീലനം നൽകും. 40 മൂല്യവർധിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമാണ് ആദ്യഘട്ട പരിശീലനം നല്കുന്നത്. ഇതിൽ ഭൗമസൂചിക പദവി ലഭിച്ച മറയൂർ ശർക്കരയും വാഴക്കുളം പൈനാപ്പിളും ഉൾപ്പെടും. നാടൻ ചക്ക ചിപ്സ്, ഏത്തക്ക ചിപ്സ്, വെളിച്ചെണ്ണ, നാളികേര ഉത്പന്നങ്ങൾ, മുരിങ്ങക്ക തുടങ്ങിയവയും പുതിയ രൂപത്തിൽ ലോകവിപണികളിൽ എത്തും. പരിശീലനത്തിനും തുടർപ്രവർത്തനങ്ങൾക്കും ഒരു ഉത്പന്നത്തിന്…
Read Moreതോട്ടിൽ കുമിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരേയും ജലാശയമലിനീകരണത്തിനെതിരേയും വേറിട്ട പ്രതിഷേധം! സ്വയം പുഴയായി അവതരിച്ച് രവീന്ദ്രൻ എരുമേലി
എരുമേലി: തോട്ടിൽ കുമിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരേയും ജലാശയമലിനീകരണത്തിനെതിരേയും വേറിട്ട പ്രതിഷേധം. വർധിച്ചുവരുന്ന ജലമലിനീകരണം കണ്ടുമടുത്ത് വളരെ വ്യത്യസ്തമായ രീതിയിൽ സ്വയം പുഴയായി അവതരിച്ചാണ് രവീന്ദ്രൻ തന്റെ പ്രതിഷേധം അറിയിക്കുകയും അതിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്തത്. പുഴയിൽ നിന്നു ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളും കവറുകളും ദേഹമാസകലം അണിഞ്ഞ് പുഴയുടെ പ്രതിരൂപമായായിരുന്നു പ്രതിഷേധം. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പേട്ടക്കവല, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സർക്കാർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, എരുമേലി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു രവീന്ദ്രൻ എരുമേലിയുടെ വണ്മാൻഷോ.
Read Moreഇന്നോവ, എർട്ടിഗ, എക്സ്യുവി..! കുപ്രസിദ്ധ വാഹനമോഷ്ടാവ് പിടിയിൽ
കോട്ടയം: കുപ്രസിദ്ധ വാഹന മോഷ്ടാവ് കോയന്പത്തൂർ ഉക്കടം ടിപ്പുനഗർ കോളനിയിൽ മുഹമ്മദ് റഫീക്കി ( ഭായി റഫീഖ്, തെറാപ്പ് റഫീഖ്- 56) നെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. 1998 ഫെബ്രുവരി 14നു 60 പേർ കൊല്ലപ്പെട്ട കോയന്പത്തൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയും, നിരോധിത അൽ ഉമ്മ തീവ്രവാദിയുമാണ് മുഹമ്മദ് റഫീഖ്. കേസിൽ ഇയാളുടെ സഹോദരനും അൽ ഉമ്മ കമാൻഡറുമായ മുജീർ ശിക്ഷാ കാലയളവിൽ ജയിലിൽ മരണപ്പെട്ടിരുന്നു. സ്ഫോടനം നടത്തുന്നതിനായി കൊണ്ടുവന്ന ബോംബ് കോയന്പത്തൂർ ഉക്കടത്തുള്ള മുഹമ്മദ് റഫീഖിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഈ കേസിൽ ജയിലിൽ പോയ റഫീഖ് , 2007 – 2008 കാലയളവിലാണു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. തുടർന്ന് വാടാനപ്പള്ളി സ്വദേശി ഇല്യാസ്, ആലുവ സ്വദേശി നിഷാദ്, പത്തനംതിട്ട സ്വദേശി ശിവശങ്കരപിള്ള തുടങ്ങിയ ഏജന്റുമാർ മുഖേന വർഷങ്ങളായി നൂറു കണക്കിനു കാറുകളാണു തീവ്രവാദ…
Read Moreകാർ പിന്നിലേക്ക് ഉരുണ്ടുവന്നു; ഓടിമാറിയ യുവതിക്ക് പരിക്ക്; സംഭവം മുട്ടത്ത്
മുട്ടം: ഇറക്കത്തിൽ കാർ പിന്നിലേക്ക് ഉരുണ്ടുവരുന്നതുകണ്ട് ഓടിമാറിയ യുവതിയുടെ കാലിന് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചിന് മുട്ടത്താണ് സംഭവം. കണ്ണൂർ സ്വദേശികളായ കുടുംബം കാറിൽ ഇടുക്കിക്കു പോയി തിരികെ മടങ്ങവേ കയറ്റത്തിൽ വാഹനം നിന്നുപോയി. സ്റ്റാർട്ടാക്കിയപ്പോൾ ഇറക്കത്തിൽ പുറകിലേക്ക് ഉരുണ്ടുവന്ന കാർ നിയന്ത്രണംതെറ്റി റോഡരികിലുള്ള ബേക്കറിയുടെ ഇരുന്പ് പൈപ്പിലും തിട്ടയിലുമായി ഇടിച്ചുനിന്നു. ഈസമയം അറക്കുളം താഴത്തുമനക്കൽ മീനാക്ഷിയും കുടുംബവും മൂലമറ്റം ബസ് സ്റ്റോപ്പിലേക്ക് നടന്നുവരികയായിരുന്നു. നിയന്ത്രണം തെറ്റിയ കാർ പുറകിലേക്ക് ഉരുണ്ടുവരുന്നതുകണ്ട് മീനാക്ഷിയും മറ്റുള്ളവരും ഓടിമാറിയെങ്കിലും നിലത്ത് കാലുതട്ടി മീനാക്ഷി വീഴുകയായിരുന്നു. കാറിലുണ്ടായിരുന്നവരും മുട്ടം പോലീസും നാട്ടുകാരുംചേർന്ന് മീനാക്ഷിയെ ഓട്ടോറിക്ഷയിൽ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മീനാക്ഷിയുടെ കാൽമുട്ടിന് സാരമായ പരിക്കുപറ്റി. കാർ ഇടിച്ചതിനേതുടർന്ന് ബേക്കറിയുടെ ഇരുന്പുതൂണ് വളഞ്ഞു.
Read Moreഎറണാകുളം-തൃശൂർ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി; ഗതാഗതത്തിനു നിയന്ത്രണം; രണ്ടു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: എറണാകുളം-തൃശൂർ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം, എറണാകുളം-കായംകുളം എന്നീ പാസഞ്ചർ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ഇതനുസരിച്ച് ഈ ട്രെയിനുകൾ നാളെ കോട്ടയത്തു സർവീസ് അവസാനിപ്പിക്കും. 29, മാർച്ച് ഒന്ന് തീയതികളിൽ നിലന്പൂർ-കോട്ടയം പാസഞ്ചർ കളമശേരിക്കും കോട്ടയത്തിനുമിടയിലും കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ആലുവയ്ക്കും എറണാകുളത്തിനുമിടയിലും ഭാഗികമായി റദ്ദാക്കി. കോട്ടയം-നിലന്പൂർ പാസഞ്ചർ തിങ്കളാഴ്ച ഒരു മണിക്കൂർ 10 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. ഇന്ന് പുറപ്പെടാനിരിക്കുന്ന തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് അര മണിക്കൂർ വൈകി പുലർച്ചെ ഒന്നിന് മാത്രമേ സർവീസ് ആരംഭിക്കൂ.
Read Moreഭാര്യയുടെ മരണം; സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഭർത്താവിന് എസ്ഐയുടെ വക ക്രൂരമർദ്ദനം; അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നു പെരുമ്പട്ടി എസ്എച്ച്ഒ രാഷ്ട്രദീപികയോട്
ഗാന്ധിനഗർ: ഭാര്യ തൂങ്ങി മരിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ഭർത്താവിനെ എസ്ഐ ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. മല്ലപ്പള്ളി ചുങ്കപ്പാറ കോട്ടാങ്കൽ കണയങ്കൽ വീട്ടിൽ ജോസഫിന്റെ മകൻ റ്റിജിൻ ജോസഫ് (30) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരിക്കുന്നത്. ഇന്നലെ രാവിലെ പെരുന്പട്ടി പോലിസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി വസ്ത്രം മാറുന്ന മുറിയിൽ കൊണ്ടുപോയി കൈ പുറകിലേക്കു പിടിച്ച ശേഷം കുനിച്ച് നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വടി കൊണ്ട് പുറത്ത് അടിക്കുകയും ഷൂസിട്ട കാലുകൊണ്ട് വലതുകാലിൽ ചവിട്ടുകയും തലയ്ക്കു നിരവധി തവണ അടിക്കുകയും ചെയ്തതായി റ്റിജിൻ പറഞ്ഞു. മർദ്ദനത്തിനു ശേഷം രക്തം ചർദ്ദിച്ചതാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടുവാൻ കാരണം. ചുങ്കപ്പാറയിലുള്ള ഒരു യുവതിയുമായി റ്റിജിനു പ്രണയമുണ്ടെന്ന് ആരോപിച്ച് റ്റിജിന്റെ ഭാര്യ ഇരുവരുടേയും കുട്ടിക്ക് ആറു മാസം…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലെ താത്കാലിക ജീവനക്കാർ ഒ പി ചീട്ട് നൽകുന്നത് രോഗിയെ വട്ടംകറക്കാൻ? മണിക്കൂറുകൾ വരിനിന്ന് ഡോക്ടറെ കാണുമ്പോൾ സംഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ച് രോഗികൾ പറയുന്നത്….
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ഒപി രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും താത്കാലിക ജീവനക്കാർ ഒ പി ചീട്ട് നൽകുന്നത് രോഗികൾക്ക് ദുരിതമാകുന്നതായി പരാതി. വയറുവേദനയുമായി വരുന്ന രോഗിക്ക് സർജറി വിഭാഗത്തിലെ ഡോക്്ടറെ കാണിക്കുവാൻ ഒ പി ചീട്ട് നൽകേണ്ടതിനു പകരം മെഡിസിൻ വിഭാഗത്തിലേക്കാണ് നൽകുന്നത്. മെഡിസിൻ വിഭാഗത്തിൽ മണിക്കൂറുകൾ ക്യൂ നിന്ന് ഡോക്ടറെ കാണുന്പോൾ ജനറൽ സർജറിയിലാണെന്ന് പറഞ്ഞ് രോഗിയെ ആ വിഭാഗത്തിലേക്ക് പറഞ്ഞു വിടുന്നു. പിന്നീട് സർജറി വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു കഴിയുന്പോൾ എക്സ്റേ ഉൾപ്പെടെ മറ്റേതെങ്കിലും പരിശോധനയ്ക്ക് നിർദേശിച്ചാൽ സമയക്കുറവ് മൂലം അന്നു തന്നെ പരിശോധനകൾ നടത്തി അതിന്റെ ഫലം കാണിക്കുവാൻ കഴിയാതെ വരുന്നു. വീണ്ടും അടുത്ത ആഴ്ചയിലെ ഒ പി ദിവസം ഡോക്ടറെ കാണാൻ വരേണ്ടി വരുന്നു. ഇത് രോഗികൾക്കും കൂടെയെത്തുന്നവർക്കും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇന്നലെ ആശുപത്രിയിലെത്തിയ…
Read Moreഈരാറ്റുപേട്ടയിൽ കാരംസ് കളിയുടെ മറവിൽ ചൂതാട്ടം; മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ
ഈരാറ്റുപേട്ട: കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയതിനു മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. അരുവിത്തുറ വലിയ വീട്ടിൽ ഉനൈസ്(32), എംഇഎസ് ജംഗ്ഷനു സമീപം ആറ്റുവീട്ടിൽ ഹബീസ്(42), മറ്റക്കാട്ട് അരിയത്തു പറന്പിൽ നസീർ(40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റു ചെയ്തത്. ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷനു സമീപം വൈകുന്നേരങ്ങളിൽ നിരവധിയാളുകൾ കൂട്ടംകൂടി നിൽക്കുന്നതായും വാക്കുതർക്കം ഉണ്ടാകുന്നതായും ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു സ്ക്വാഡ് അംഗങ്ങൾ സ്ഥലത്തു നിരീക്ഷണം നടത്തി വരുകയായിരുന്നു. തുടർന്നാണ് കാരംസ് കളിയല്ല, മറിച്ച് ചൂതാട്ടമാണ് നടക്കുന്നതെന്നു പോലീസ് കണ്ടെത്തിയത്. കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതിവെച്ച് അക്കങ്ങളിൽ തുകവയ്ക്കുന്നു. ഒന്നുമുതൽ ആറുവരെ കുത്തുകൾ ഉള്ള കട്ട കുലുക്കി ഇടുന്പോൾ കാരംസ് ബോർഡിലെ അക്കത്തിനു സമാനമായ അക്കമാണ് കട്ടയിൽ കാണുന്നതെങ്കിൽ ഇരട്ടിത്തുകയാണ്…
Read More