കോട്ടയം: കോട്ടയത്ത് ഓണ്‍ലൈൻ തട്ടിപ്പ് സജീവമാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ രണ്ടു പേരെയാണ് തട്ടിപ്പ് കേസിൽ പോലീസ് പിടികൂടിയത്. ഓണ്‍ലൈൻ സൈറ്റിൽ ഐഫോണ്‍ വിൽപ്പനയ്ക്കുവച്ച് മൊബൈൽ ഫോണ്‍ കട ഉടമയിൽനിന്ന് 76,000 രൂപ തട്ടിയെടുത്തയാളെ ഇന്നലെ പോലീസ് പിടികൂടി. മലപ്പുറം പൊന്നാനി മാറൻചേരി പുറങ്ങ്ഭാഗം പന്തായിൽ മനൂപ് പന്തായിലിനെ(28)യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബേക്കർ ജംഗ്ഷനിലെ മൊബൈൽ ഫോണ്‍ കടയുടമയായ റിഫാജാണ് പരാതി നൽകിയത്. കഴിഞ്ഞ 15നായിരുന്നു കേസിനാസ്പദമായ സംഭവം. സെക്കൻഡ് ഹാൻഡ് മൊബൈലിന്റെ വിൽപ്പനയ്ക്കായി റിഫാജ് ഓണ്‍ലൈൻ വില്പന സൈറ്റിൽ പരസ്യം നൽകിയിരുന്നു. ഇതു കണ്ട് കഴിഞ്ഞ ഡിസംബറിൽ മനൂപ് റിഫാജിനെ ഫോണിൽ ബന്ധപ്പെട്ടു. പീന്നിട് ജനുവരി 15ന് റിഫാജിനെ ഫോണിൽ ബന്ധപ്പെട്ട മനൂപ് ഐഫോണ്‍ 11 പ്രോ തന്റെ പക്കലുണ്ടെന്നും 86,000രൂപ തന്നാൽ ഫോണ്‍ നല്‍കാമെന്നും അറിയിച്ചു. ഒടുവിൽ ഇവർ തമ്മിൽ…
Read MoreCategory: Kottayam
തീവ്രവാദ സംഘടനകളിൽനിന്ന് ഭീഷണി; ബിജെപി ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയിലെ നമ്പർ ബിജെപിക്കാര ന്റേത്; പരാതി പിൻവലിച്ച് പ്രസിഡന്റ് പോലീസിനോട് പറഞ്ഞ മറുപടിയിങ്ങനെ…
കോട്ടയം: തീവ്രവാദ സംഘടനകളിൽനിന്ന് ഭീഷണിയെത്തിയെന്ന പരാതിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതികളിൽ ഒരെണ്ണം പിൻവലിച്ചു. പരാതിക്കൊപ്പം നൽകിയ നന്പറുകളിലൊന്ന് ബിജെപി പ്രവർത്തകന്റേതാണെന്നു കണ്ടെത്തിയതോടെയാണു പരാതി പിൻവലിച്ചത്. തന്നെ ഭീഷണിപ്പെടുത്തി വിളിച്ച നന്പറുകൾ പരാതിക്കൊപ്പം എൻ. ഹരി ജില്ലാ പോലീസ് മേധാവിക്കു കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മൊബൈൽ നന്പറുകളിൽ ഒന്നു ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിലാണെന്നും അതു ബിജെപി അനുഭാവിയുടേതാണെന്നും പോലീസ് കണ്ടെത്തുന്നത്. അതിനെ തുടർന്നാണ് ഗാന്ധിനഗർ സ്റ്റേഷനിൽനിന്നും പരാതി പിൻവലിച്ചത്. ഭീഷണി വന്ന നന്പറുകൾ എഴുതി നൽകിയതിൽ സംഭവിച്ച തെറ്റുമൂലമാണ് ബിജെപി പ്രവർത്തകന്റെ നന്പറും പരാതിയിൽ ഉൾപ്പെട്ടത്. അതു മനസിലാക്കിയപ്പോൾ ഗാന്ധിനഗറിലെ പരാതി മാത്രം പിൻവലിച്ചു. മറ്റു പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് എൻ. ഹരി പറഞ്ഞു.
Read Moreമജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ സെഷൻസ് കോടതി ശരിവച്ചു; ചെക്ക് കേസിൽ കോട്ടയം നഗരസഭ മുൻ അംഗത്തിനു തടവും പിഴയും
കോട്ടയം: ചെക്ക് കേസിൽ കോട്ടയം നഗരസഭ മുൻ അംഗത്തിനു തടവും പിഴയും. കളക്ടറേറ്റ് മുള്ളൻകുഴിയിൽ ഡോറിസ് ജോസിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.ബി. സുജയമ്മ ഒരു മാസം തടവിനും രണ്ടര ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. വടവാതൂർ വടാമറ്റത്തിൽ വി.സി. ചാണ്ടിയിൽനിന്നും പണം കടംവാങ്ങിയശേഷം ഡോറിസ് ജോസ് പകരം ചെക്ക് നൽകുകയാണു ചെയ്തിരുന്നത്. കോട്ടയം ഐഎൻജി വൈശ്യ ബാങ്കിൽ അക്കൗണ്ട് അവസാനിപ്പിച്ചിരുന്നതിനാൽ ചെക്ക് മടങ്ങി. ഇതിനെതിരെ ചാണ്ടി നൽകിയ കേസിൽ ഡോറിസ് ജോസിനെ 2017ൽ കോട്ടയം മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. ഇവർ ഇതിനെതിരെ അപ്പീലുമായി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷയാണ് ശരിവച്ചത്. വാദിഭാഗത്തിനുവേണ്ടി വിനു ജേക്കബ് മാത്യു കോടതിയിൽ ഹാജരായി.
Read Moreകുണ്ടും കുഴിയും ചാടാതെ, കുരുങ്ങാതെ ഇനി കുമരകത്തേക്ക് പോകാം; കോട്ടയം-കുമരകം റോഡിന്റെ നവീകരണത്തിനു തുടക്കമായി
കോട്ടയം: കോട്ടയം-കുമരകം റോഡിന്റെ നവീകരണത്തിനു തുടക്കമായി. ബേക്കർ ജംഗ്ഷൻ മുതൽ അറുപുഴ വരെയുള്ള ലോവർ ബസാർ റോഡ് ആധുനികവത്കരിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്നു തുടക്കമായി. ഇന്നു രാവിലെ 9.30നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽഎ ബേക്കർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. ലോവർ ബസാർ റോഡിന്റെ നവീകരണത്തിനാവശ്യമായ തുക നേരത്തെ തന്നെ അനുവദിച്ചിട്ടുള്ളതാണ്. 6.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ആലുംമൂട് പാലം മുതൽ റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ ഭൂമി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഏറ്റെടുത്തിട്ടുള്ളതാണ്. ബേക്കർ ജംഗ്ഷൻ മുതൽ ഇല്ലിക്കൽ പാലം വരെയാണു ആദ്യറീച്ച് നിർമാണം. ഇതിൽ ബേക്കർ ജംഗ്ഷൻ മുതൽ താഴത്തങ്ങാടി പാലം വരെ ആദ്യഘട്ട നിർമാണം നടക്കും.
Read Moreഓണ്‍ലൈൻ വില്പന സൈറ്റിൽ തട്ടിപ്പ്; പിടിയിലായ ഐജു വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ് തട്ടിയെടുത്തത് അരലക്ഷത്തിലേറെ; തട്ടിപ്പുരീതിയിങ്ങനെ
കോട്ടയം: ഓണ്‍ലൈൻ വില്പന സൈറ്റിൽ ഇരുചക്ര വാഹനവായ്പയ്ക്കായി അന്വേഷണം നടത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പിടിയിലായ യുവാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും. പുതുപ്പള്ളി പരിയാരം പാലക്കുളത്ത് ഐജു മാത്യു (28)വാണ് അറസ്റ്റിലായത്. ആലപ്പുഴ നെടുമുടി ചന്പക്കുളം പുതിയമഠത്തിൽ ടോം ജോർജിനെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2019 ഡിസംബർ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുചക്ര വാഹനം വാങ്ങുന്നതിനായി വായ്പ ആവശ്യമുണ്ടെന്നു കാണിച്ചു ടോം ജോർജ് ഓണ്‍ലൈൻ സൈറ്റിൽ പരസ്യം നൽകി. ഇതു കണ്ടു ഐജു മാത്യു ടോം ജോർജിനെ ഫോണിൽ ബന്ധപ്പെട്ടശേഷം ആവശ്യമായ രേഖകൾ വാട്സ്അപ്പിലുടെ വാങ്ങി പരിശോധിച്ചശേഷം, വായ്പ അനുവദിക്കുന്നിനു ആവശ്യമായ സിബിൽ സ്കോർ കുറവാണെന്നും, ഇത് കൂട്ടുന്നതിനായി 70,000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ടോം അക്കൗണ്ടിൽ 70,000 രൂപ നിക്ഷേപിച്ചു. തുടർന്ന് ഫോണിൽ ബന്ധപ്പെട്ട…
Read Moreലോഡ്ജിൽ തനിച്ചു താമസിച്ചിരുന്ന രോഗിയെ സംരക്ഷിക്കാൻ പോലീസ് സഹായിച്ചില്ലെന്ന്; ആക്ഷേപം പോലീസ് നിഷേധിച്ചു
ലോഡ്ജ് മുറിയിൽ താമസിച്ചിരുന്ന
Read Moreവെള്ളം അഞ്ചടിയോളം! വെള്ളം കോരുന്നതിനിടെ കാൽ വഴുതി യുവതി കിണറ്റിൽ വീണു; ഒടുവില്‍…
കരിങ്കുന്നം: കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നെല്ലാപ്പാറാ അറയ്ക്കൽ ഷേർളിയുടെ മകൾ ഗോപിക (18)യാണ് വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണത്. തൊടുപുഴയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് കരയ്ക്കു കയറ്റിയത്. 20 അടി ആഴമുള്ള കിണറ്റിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്താൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുബാറക്ക് കിണറ്റിലിറങ്ങി പരിക്കേറ്റ യുവതിയെ കരയ്ക്കു കയറ്റി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതിയുടെ ഇരു കാലിനും പരിക്കേറ്റിട്ടുണ്ട്. തൊടുപുഴ ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പി.വി. രാജന്റെ മേൽനോട്ടത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ എസ്. ഒ. സുഭാഷ്, സാജു ജോസഫ്, വി. വിജിൻ, പി.ജി. സജീവ്, രഞ്ജി കൃഷ്ണൻ , എസ്. അൻവർഷാൻ, എസ്. നൗഷാദ്, ആർ. നിതീഷ്, ജിൻസ് മാത്യു, ഹോം ഗാർഡ് മാത്യു ജോസഫ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.
Read Moreഹോ, വണ്ടർഫുൾ, റിയലി ജർമൻ! സ്വന്തം നാടിന്റെ മണികൾ കാണാൻ ജർമൻസംഘം കുറവിലങ്ങാട്ടെത്തി
കുറവിലങ്ങാട്: ഹോ, വണ്ടർഫുൾ, റിയലി ജർമൻ! ഒരു നൂറ്റാണ്ട് മുന്‍പ് ജർമനിയിൽനിന്ന് എത്തിച്ച പള്ളിമണികൾ നേരിൽ കണ്ടപ്പോൾ ജർമനിയുടെ ഇളംതലമുറയുടെ മൊഴികളായിരുന്നു ഇത്. തങ്ങളുടെ സ്വന്തം ജർമനിയിൽനിന്ന് ഇന്ത്യയിലേക്ക് എത്തിച്ച പള്ളിമണികളാണ് ഏഷ്യയിലെ ഏറ്റവും വലിയ പള്ളി മണികളെന്ന് ജർമൻകാർ പറഞ്ഞുകേട്ടിരുന്നു. കേട്ടറിവിന്റെ വെളിച്ചത്തിൽ ഈ പള്ളിമണികൾ നേരിട്ട് കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജർമനിയിൽനിന്നുള്ള 40 അംഗസംഘം കുറവിലങ്ങാട്ടെത്തിയത്. ജർമനിയിൽനിന്ന് 1910 ലാണ് മൂന്ന് കൂറ്റൻ മണികൾ കുറവിലങ്ങാട്ടെത്തിച്ചത്. 1660 കിലോ തൂക്കമുള്ള ഇമ്മാനുവൽ എന്നു പേരുള്ള കൂറ്റൻ മണി ജർമൻകാർക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. പത്താംതീയതി തിരുനാളിന്റെ മുന്നറിയിപ്പായി ഈ കൂറ്റൻ മണികൾ ചവിട്ടിയടിച്ചതോടെ കാതുകൾ പൊത്തി ആവേശത്തോടെ ആ നാദം അവർ ആസ്വദിച്ചു. പാലാ രൂപതാംഗമായ ഫാ. തോമസ് തണ്ണിപ്പാറയുടെ നേതൃത്വത്തിലാണ് ജർമൻ സംഘം എത്തിയത്. ജർമനിയിലെ ബേഹൂമിൽ നിർമിച്ച പള്ളിമണികളുടെ ബിൽ മ്യൂസിയത്തിൽ കണ്ടത്…
Read Moreവീട്ടിൽ തിരുമ്മു ചികിത്സയ്ക്കെത്തിയ വൈദ്യൻ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സംഭവം ചങ്ങനാശേരിയില്‍
ചങ്ങനാശേരി: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പരാതിയിൽ പാരന്പര്യ വൈദ്യൻ അറസ്റ്റിൽ. പരുമല കല്ലൂപ്പറന്പിൽ ജ്ഞാനദാസി(അപ്പുക്കുട്ടൻ-45) നെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റു ചെയ്തത്. വിദ്യാർഥിനിയുടെ മാതാപിതാക്കൾ കോട്ടയം ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്ന് വനിതാ പോലീസ് വിദ്യാർഥിനിയുടെ മൊഴിയെടുത്തു. സിഐ പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിരുമ്മു ചികിത്സാ വൈദ്യനായ ഇയാൾ വീട്ടിൽ തിരുമ്മു ചികിത്സയ്ക്കെത്തിയപ്പോഴാണ് പീഡനം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreസപ്ലൈകോയുടെ രണ്ടാംഘട്ട നെല്ല് സംഭരണം; 1512 ടണ്‍ നെല്ല് ശേഖരിച്ചു; ഇതുവഴി സപ്ലൈകോ നേടിയത് നാലര കോടിയുടെ മൂല്യം
കടുത്തുരുത്തി: സപ്ലൈകോയുടെ രണ്ടാംഘട്ട നെല്ല് സംഭരണത്തിൽ ശേഖരിച്ചത് 1512 ടണ്‍ നെല്ല്. നാലര കോടി രൂപയുടെ മൂല്യമാണ് ഇതുവഴി സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷം ഒരു ലക്ഷം ടണ്‍ നെല്ലാണ് സംഭരണം പൂർത്തിയായപ്പോൾ കർഷകരിൽ നിന്നും സപ്ലൈകോ സംഭരിച്ചത്. ഈ വർഷവും അത്രയും തന്നെ നെല്ല് സംഭരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ. 59 മില്ലുകളാണ് നെല്ലെടുപ്പിനായി സപ്ലൈകോയുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. നെല്ല് സംഭരണം ലക്ഷ്യമാക്കി നടത്തുന്ന രണ്ടാംഘട്ട രജിസ്ട്രേഷനിൽ 24,391 കർഷകർ പേര് നൽകിയിരുന്നു. 2020 ജൂണിലാണ് നെല്ല് സംഭരണം പൂർത്തിയാക്കുക. നെല്ലു സൂക്ഷിക്കാനുള്ള ഗോഡൗണുകളുടെ പട്ടികയും ഇതിനോടകം തയാറായിട്ടുണ്ട്. കർഷകർക്ക് സ്വകാര്യ മില്ലുകൾ നൽകുന്നതിനേക്കാൾ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നൽകുന്നത്. പുറത്ത് 18, 19 രൂപ മാത്രം സംഭരണ വിലയായി നൽകുന്പോൾ സപ്ലൈകോ കർഷകന് നൽകുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്. ഇതേസമയം രണ്ടാംഘട്ട ഓണ്‍ലൈൻ രജിസ്ട്രേഷൻ…
Read More