അഫീൽ ജോൺസന്‍റെ മരണം; ആശുപത്രിക്കെതിരേയുള്ള  പിതാവിന്‍റെ പരാതിയിൽ അന്വേഷണം തുടങ്ങി

ഗാ​ന്ധി​ന​ഗ​ർ: സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌‌ല​റ്റി​ക് മീ​റ്റി​നി​ടെ ത​ല​യി​ൽ ഹാ​മ​ർ വീ​ണ് പാ​ലാ ഹ​യ​ർ സെ​ക്ക​ന്‌ഡറി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി അ​ഫീ​ൽ ജോ​ണ്‍​സ​ണ്‍ മ​രി​ച്ച​ത് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന പി​താ​വ് ജോ​ണ്‍​സ‍​ന്‍റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ജോ​ണ്‍​സ​ണ്‍ ന​ൽ​കി​യ പ​രാ​തി​യെ​ക്കു​റി​ച്ച് പാ​ലാ ഡിവൈ എ​സ് പി​ ഷാ​ജി​മോ​ൻ ജോ​സ​ഫ് ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി ചി​കി​ത്സാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. അ​പ​ക​ട​മു​ണ്ടാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ​കൊ​ണ്ടു​വ​ന്ന അ​ഫീ​ലി​ന് ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ മൂ​ലം നാ​ലു മ​ണി​ക്കൂ​ർ ചി​കി​ത്സ വൈ​കി​യെ​ന്ന് ജോ​ണ്‍​സ​ണ്‍ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​വും അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​വു​മാ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്യാ​തെ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ…

Read More

ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് കൂ​ടു​ന്നു; നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി പോ​ലീ​സ്; മ​ണ്ഡ​ല​പൂ​ജ 27ന്; ​മ​ക​ര​വി​ള​ക്ക് ജ​നു​വ​രി 15-ന്

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​പൂ​ജ അ​ടു​ത്ത​തോ​ടെ ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ൻ ഭ​ക്ത​ജ​ന​പ്ര​വാ​ഹം. ഇ​തി​നി​ടെ 26നു ​സൂ​ര്യ​ഗ്ര​ഹ​ണം കാ​ര​ണം ശ​ബ​രി​മ​ല ന​ട നാ​ല് മ​ണി​ക്കൂ​ർ അ​ട​ച്ചി​ടു​ന്ന​തു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്നും നാ​ളെ​യും ദ​ർ​ശ​ന​ത്തി​നു​വേ​ണ്ടി വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ മു​ത​ൽ പ​ന്പ​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു തു​ട​ങ്ങി. ദ​ർ​ശ​ന​ത്തി​നാ​യി മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ക്യൂ​വും ഇ​തോ​ടൊ​പ്പം വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ തി​ര​ക്കും കൂ​ടി ആ​യ​തോ​ടെ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ഭ​ക്ത​രെ ത​ട​ഞ്ഞു തു​ട​ങ്ങി. ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ലും എ​രു​മേ​ലി​യി​ലും വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ത​ട​ഞ്ഞി​ട്ടി​രു​ന്നു. ത​ങ്ക​യ​ങ്കി ചാ​ർ​ത്തി ദീ​പാ​രാ​ധ​ന ന​ട​ക്കു​ന്ന 26 ന് ​ത​ന്നെ​യാ​ണ് സൂ​ര്യ​ഗ്ര​ഹ​ണ​വും സം​ഭ​വി​ക്കു​ന്ന​ത്. ഇ​തു കാ​ര​ണം ശ​ബ​രി​മ​ല ന​ട വ​ള​രെ കു​റ​ച്ച് സ​മ​യം മാ​ത്ര​മാ​കും തു​റ​ന്നി​രി​ക്കു​ക. ഈ ​സ​മ​യം കൊ​ണ്ട് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കും ദ​ർ​ശ​നം സാ​ധ്യ​മാ​കി​ല്ല. 27നാ​ണ് മ​ണ്ഡ​ല​പൂ​ജ​. മ​ണ്ഡ​ല​പൂ​ജ​ദി​വ​സം ഉ​ണ്ടാ​കാ​നു​ള്ള തി​ര​ക്ക് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​ദി​വ​സ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ്…

Read More

 ക്രി​സ്മ​സ് – ന്യൂ ​ഇ​യ​ർ വി​പ​ണി ല​ക്ഷ്യ​മാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന  വാറ്റുചാരായവുമായി യുവാവ് പോലീസ് പിടിയിൽ

ക​ടു​ത്തു​രു​ത്തി: നാ​ലു ലി​റ്റ​ർ വാ​റ്റു ചാ​രാ​യ​വും ചാ​രാ​യം വാ​റ്റാ​നു​ള്ള വാ​ഷു​മാ​യി ഒ​രാ​ളെ ക​ടു​ത്തു​രു​ത്തി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. ക​ടു​ത്തു​രു​ത്തി വി​ല്ലേ​ജി​ൽ പൂ​ഴി​ക്കോ​ൽ മ​ടു​ക്ക​ക്കുഴി സി​ജു​മോ​ൻ ലൂ​ക്കോ​സി​നെ (38) യാ​ണ് പി​ടി​കൂ​ടി​യ​ത്. ക്രി​സ്മ​സ് – ന്യൂ ​ഇ​യ​ർ വി​പ​ണി ല​ക്ഷ്യ​മാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും 160 ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​യാ​ളു​ടെ വീ​ട്ടി​ൽനി​ന്ന് പി​ടി​കൂ​ടി. പ്ര​തി​യെ കോ​ട​തി​ റി​മാ​ൻ​ഡ് ചെ​യ്തു. റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​വൈ ചെ​റി​യാ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​ബു, ഹ​രീ​ഷ് ച​ന്ദ്ര​ൻ , ബാ​ല​ച​ന്ദ്ര​ൻ, മേ​ഘ​നാ​ഥ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ, അ​ജ​യ​ൻ, സി​ദ്ധാ​ർ​ഥ് , വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ചി​ത്ര , സു​മി​തമോ​ൾ, ഡ്രൈ​വ​ർ സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

മെ​ഡിക്കൽ കോ​ള​ജ് ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി; ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ൽ സ​മ​യ​ക്ര​മം ഇ​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ

ഗാ​ന്ധി​ന​ഗ​ർ: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ സ​മ​യ​ക്ര​മം ഇ​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ. സ​മ​യം അ​താ​ത് സ്ഥാ​പ​ന മേ​ധാ​വി​ക​ൾ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. ഡ്യൂ​ട്ടി സ​മ​യം ഉ​ത്ത​ര​വി​ൽ പ​റ​യാ​ത്ത​തി​നാ​ൽ ന​ട​പ്പാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ. ഇ​തോ​ടെ ക​ഴി​ഞ്ഞ 17ന് ​ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം. കേ​ര​ള​ത്തി​ലെ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സ്, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, അ​റ്റ​ൻ​ഡ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി ഡ്യൂ​ട്ടി സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. പ​ഞ്ചിം​ഗ് സ​ന്പ്ര​ദാ​യം കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​ണ് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യം ആ​റ് മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​യും, രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ 12 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​യെ​ന്നും മാ​ത്ര​മാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഒ​ാരോ വി​ഭാ​ഗ​ത്തി​ലേ​യും ജീ​വ​ന​ക്കാ​ർ…

Read More

ശ​ബ​രി​മ​ല മ​ണ്ഡ​ല​പൂ​ജ;  ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ട്ടു; 26ന് ശബരിമലയിൽ

ആ​റന്മുള: ശ​ബ​രി​മ​ല മ​ണ്ഡ​ല​പൂ​ജ​യ്ക്ക് അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തു​ന്ന ത​ങ്ക​അ​ങ്കി​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ആ​റന്മുള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​ണ് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ശ​ര​ണം​വി​ളി​ക​ൾ​കൊ​ണ്ട് മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​റന്മുള​യി​ൽ നി​ന്നും ര​ഥം പു​റ​പ്പെ​ട്ട​ത്. ആ​റന്മുള ക്ഷേ​ത്ര​ത്തി​ന്‍റെ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ത​ങ്ക​അ​ങ്കി നേ​ര​ത്തെ ദേ​വ​സ്വം അ​ധി​കാ​രി​ക​ൾ ഏ​റ്റു​വാ​ങ്ങി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നു വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സാ​യു​ധ പോ​ലീ​സി​ന്‍റെ അ​ക​ന്പ​ടി​യി​ൽ ത​ങ്ക​അ​ങ്കി പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ചു ശ​ബ​രി​മ​ല ക്ഷേ​ത്ര മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി​യ ര​ഥ​ത്തി​ലേ​ക്ക് ത​ങ്ക​അ​ങ്കി വ​ച്ചു.​ഘോ​ഷ​യാ​ത്ര 26നു ​വൈ​കു​ന്നേ​രം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തും. തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന ചി​ത്തി​ര തി​രു​നാ​ൾ ബാ​ല​രാ​മ വ​ർ​മ​യാ​ണ് മ​ണ്ഡ​ല​പൂ​ജ​യ്ക്കു ചാ​ർ​ത്തു​ന്ന​തി​നു​ള്ള 450 പ​വ​ൻ തൂ​ക്ക​മു​ള്ള ത​ങ്ക​അ​ങ്കി 1973ൽ ​ന​ട​യ്ക്കു​വ​ച്ച​ത്. ത​ങ്ക​അ​ങ്കി ര​ഥ​ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ടു​ന്പോ​ൾ വ​ൻ​ജ​നാ​വ​ലി​യാ​ണ് ആ​റന്മുള​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു, മെം​ബ​ർ​മാ​രാ​യ എ​ൻ,വി​ജ​യ​കു​മാ​ർ, കെ.​എ​സ്. ര​വി, ക​മ്മീ​ഷ​ണ​ർ ബി.​എ​സ്.​ തി​രു​മേ​നി, മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ,…

Read More

പൊ​ട്ടും​പൊ​ടി​യും ന​ൽകി ല​ഹ​രി​ക്ക​ടി​മ​യാ​ക്കും; പി​ന്നെ ക​ഞ്ചാ​വ് കൈ​മാ​റു​ന്ന ക​ണ്ണി​ക​ളാ​ക്കും; കൗമാരക്കാരെ കഞ്ചാവ് കണ്ണികളാക്കുന്ന  വൻ ലോബി വൈക്കത്ത് വളരുന്നു; ശക്തമായ നടപടികളുമായി പോലീസ് 

വൈ​ക്കം: ആ​ദ്യം ക​ഞ്ചാ​വി​ന്‍റെ പൊ​ട്ടും​പൊ​ടി​യും ന​ൽകി ല​ഹ​രി​ക്ക​ടി​മ​യാ​ക്കും. പി​ന്നെ ക​ഞ്ചാ​വ് കൈ​മാ​റു​ന്ന ക​ണ്ണി​ക​ളാ​ക്കും. കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ചു ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ത്തി ക​ഞ്ചാ​വു വി​ൽ​പ​ന​ക്കാ​രാ​ക്കി മാ​റ്റു​ന്ന വ​ൻ ലോ​ബി വൈ​ക്ക​ത്ത് വ​ള​ർ​ന്നു വ​രു​ന്നു. ഇ​തി​നെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച പോ​ലീ​സ് വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീക​രി​ച്ചു ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലും ഞെ​ട്ടി​ച്ച സം​ഭ​വ​ങ്ങ​ളാ​ണു മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. വൈ​ക്കം എ​എ​സ്പി അ​ര​വി​ന്ദ് സു​കു​മാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു അ​ന്വേ​ഷി​ക്കു​ന്ന​തി​ന് വൈ​ക്കം സി​ഐ എ​സ്.​പ്ര​ദീ​പി​നെ ചു​മ​ത​ല ഏ​ൽ​പി​ച്ച​തി​നെ തു​ട​ർ​ന്ന് സി​ഐ, എ​സ് ഐ ​നാ​രാ​യ​ണ​നു​ണ്ണി, വൈ​ക്കം​സ്റ്റേ​ഷ​ൻ പി​ആ​ർ​ഒ എ​എ​സ്ഐ മോ​ഹ​ന​ൻ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​മാ​ണ് സ്കൂ​ൾ കു​ട്ടി​ക​ളെ ല​ഹ​രി ലോ​ബി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. വൈ​ക്കം ന​ഗ​ര​ത്തി​ലെ മൂ​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ഞ്ചാ​വു ലോ​ബി​യു​ടെ വി​ൽ​പ​ന​ക്കാ​രാ​യി മാ​റി​യ​ത്.​ആ​ദ്യം ക​ഞ്ചാ​വി​ന്‍റെ പൊ​ട്ടും പൊ​ടി​യും ന​ൽ​കി…

Read More

പ്ര​തിഛാ​യ ന​ന്നാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ടു​ന്നു ; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

സി.​സി.​സോ​മ​ൻ കോ​ട്ട​യം: പോ​ലീ​സി​ന്‍റെ പ്ര​തിഛാ​യ ന​ന്നാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വീ​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ടു കാ​ണു​ന്നു. എ​സ്എ​ച്ച്ഒ മു​ത​ൽ മു​ക​ളി​ലേ​ക്ക് ഡി​ജി​പി വ​രെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ജ​നു​വ​രി നാ​ലി​ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ് മൂ​ന്നു മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ആ​ദ്യം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. അ​ന്ന് എ​സ്ഐ മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​സ്ഥ​രെ​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു ക​ണ്ടു സം​സാ​രി​ച്ച​ത്. പി​ന്നീ​ട് നെ​ടു​ങ്ക​ണ്ടം ഉ​രു​ട്ടി​ക്കൊ​ല​യ്ക്കു ശേ​ഷം ഡി​വൈ​എ​സ്പി മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ചു​വ​രു​ത്തി മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​ലെ കാ​ര്യ​ങ്ങ​ൾ ആ​രാ​ഞ്ഞു. അ​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റൻ​സിം​ഗ് മു​ഖേ​ന മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ന്ന് ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ധാ​ന…

Read More

കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം! വ​ട്ട​വ​ട​യി​ൽ സ്ട്രോ​ബ​റി വ​സ​ന്ത​വും; പ​ഴ​ങ്ങ​ൾ വാ​ങ്ങു​ക​യും ചെ​യ്യാം

അടിമാലി: ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ക​ല​വ​റ​യാ​യ വ​ട്ട​വ​ട​യി​ൽ സ്ട്രോ​ബ​റി കൃ​ഷി സ​ജീ​വ​മാ​കു​ന്നു. കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് സ്ട്രോ​ബ​റി കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. വ​ട്ട​വ​ട​യി​ലെ സ്ട്രോ​ബ​റി കൃ​ഷി​യി​ട​ങ്ങ​ൾ കാ​ണാ​ൻ ഒ​ട്ടേ​റെ​പ്പേ​ർ എ​ത്തി​ത്തു​ട​ങ്ങി. മ​ഞ്ഞു​കാ​ല​മാ​സ്വ​ദി​ക്കാ​ൻ മൂ​ന്നാ​റി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ 45 കി​ലോ​മീ​റ്റ​ർ​കൂ​ടി താ​ണ്ടി വ​ട്ട​വ​ട​യി​ലെ​ത്തി​യാ​ൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളും സ്ട്രോ​ബ​റി​യു​മെ​ല്ലാം വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന പാ​ട​ങ്ങ​ൾ കാ​ണാം. സൗ​ജ​ന്യ​മാ​യി സ്ട്രോ​ബ​റി​ത്തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാം. 400 രൂ​പ മു​ത​ൽ 800 രൂ​പ​വ​രെ ന​ൽ​കി സ്ട്രോ​ബ​റി പ​ഴ​ങ്ങ​ൾ വാ​ങ്ങു​ക​യും ചെ​യ്യാം. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ക​യും ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വ​ട്ട​വ​ട​യി​ലെ ക​ർ​ഷ​ക​ർ വീ​ണ്ടും സ്ട്രോ​ബ​റി കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ജൈ​വ കൃ​ഷി​രീ​തി​ക​ൾ വ​ട്ട​വ​ട സ്ട്രോ​ബ​റി​യെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്നു. സ്ട്രോ​ബ​റി​ക്ക് പ്രി​യ​മേ​റി​യ​തോ​ടെ സം​സ്ഥാ​ന ഹോ​ർ​ട്ടി​കോ​ർ​പ് മി​ഷ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി കൃ​ഷി​ഭ​വ​ൻ വ​ഴി അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള തൈ​ക​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തും മേ​ഖ​ല​യി​ൽ സ്ട്രോ​ബ​റി കൃ​ഷി വ്യാ​പി​പ്പി​ക്കു​വാ​ൻ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.

Read More

ശ​ബ​രി​മ​ല​യു​ടെ സു​ര​ക്ഷി​ത​ത്വം; 3 കോടി രൂപയുടെ  ആ​ധു​നി​ക സുരക്ഷ  ഉ​പ​ക​ര​ണ​ങ്ങ​ൾ സന്നിധാനത്ത്

ശ​ബ​രി​മ​ല: അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ ശ​ബ​രി​മ​ല​യു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ അ​ത്യ​ന്താ​ധു​നി​ക യ​ന്ത്ര സാ​മ​ഗ്രി​ക​ളും പ​രി​ശീ​ല​നം നേ​ടി​യ സേ​നാം​ഗ​ങ്ങ​ളും. അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത 3.5 കോ​ടി രൂ​പ​യു​ടെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന പോ​ലീ​സ് വ​കു​പ്പ് ശ​ബ​രി​മ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.നി​ല​യ്ക്ക​ൽ, പ​ന്പ, സ​ന്നി​ധാ​നം തു​ട​ങ്ങി തീ​ർ​ഥാ​ട​ന പാ​ത​യി​ലെ​ങ്ങും അ​തീ​വ ജാ​ഗ​രൂ​ക​രാ​യി പോ​ലീ​സി​ന്‍റെ സു​ര​ക്ഷാ ഭ​ടന്മാരു​ണ്ട്. പ്ലാ​പ്പ​ള്ളി​യി​ലും നി​ല​യ്ക്ക​ലി​ലും ട്രോ​ളി മി​റ​ർ പോ​ലു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന. പ​ന്പാ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി ക​യ​റാ​ൻ തു​ട​ങ്ങു​ന്നി​ട​ത്തു ത​ന്നെ ഭ​ക്ത​ജ​ന​ങ്ങ​ളെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ബോ​ഡി ചെ​ക്കിം​ഗ്, ഗാ​ർ​ഡ് റൂം, ​ബാ​ഗേ​ജ് സ്കാ​ന​ർ എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ ഭ​ക്ത​ർ​ക്ക് ക​ട​ന്നു പോ​കാ​നാ​വൂ. നീ​ലി​മ​ല​യി​ലും മ​ര​ക്കൂ​ട്ട​ത്തും വീ​ണ്ടും പ​രി​ശോ​ധ​ന​യു​ണ്ടാ​കും. പു​ല്ലു​മേ​ട് വ​ഴി​വ​രു​ന്ന​വ​ർ​ക്ക് പാ​ണ്ടി​ത്താ​വ​ള​ത്തും വാ​വ​രു​ടെ ന​ട​യി​ലും പ​രി​ശോ​ധ​നാ വി​ധേ​യ​രാ​വേ​ണ്ട​തു​ണ്ട്. ഡോ​ർ ഫ്രെ​യിം മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ, ഹാ​ൻ​ഡ് ഹെ​ൽ​ഡ് മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ, മൈ​ൻ സ്വീ​പ്പ​ർ,…

Read More

വ​കു​പ്പ് ത​ല ശീ​ത​സ​മ​രം; പ്ലാന്‍റേഷൻ കോർപ്പറേഷന് മുന്നിലെ  റെയിൽവേ മേൽപ്പാലം തുറക്കാനും തുറക്കാതിരിക്കാനും സാധ്യത

കോ​ട്ട​യം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി വ​കു​പ്പ് ത​ല ശീ​ത​സ​മ​രം. ക​ഞ്ഞി​ക്കു​ഴി റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ഇ​ന്നോ നാ​ളെ​യോ തു​റ​ക്കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു. ക്രി​സ്മ​സ് ന​ഗ​ര​ത്തി​ര​ക്കി​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​ര​മാ​യി മേ​ൽ​പ്പാ​ലം തു​റ​ക്കാ​നു​ള്ള നീ​ക്കം റെ​യി​ൽവേ അ​ധി​കൃ​ത​രി​ൽ ചി​ല​രു​ടെ ക​ടും​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്ന് അ​നി​ശ്ചി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. പാ​ലം പ​ണി​യും കോ​ണ്‍​ക്രീ​റ്റിം​ഗും സം​ര​ക്ഷ​ണ​ഭി​ത്തി​യും പൂ​ർ​ത്തി​യാ​യി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കാ​വു​ന്ന നി​ല​യി​ലാ​യി​ട്ട് ഒ​രാ​ഴ്ചാ​യി. കോ​ണ്‍​ക്രീ​റ്റ് ബ​ല​പ്പെ​ട്ടു​വ​രു​ന്ന​തേ​യു​ള്ളു എ​ന്ന സാ​ങ്കേ​തി​ക ന്യാ​യം നി​ര​ത്തി​യാ​ണ് തു​റ​ക്ക​ൽ അ​ടു​ത്ത​യാ​ഴ്ച മ​തി​യെ​ന്നു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലം തു​റ​ന്നാ​ലു​ട​ൻ പ്ലാ​ന്‍റേഷ​ൻ കോ​ർപ്പ​റേ​ഷ​നു മു​ന്നി​ലൂ​ടെ​യു​ള്ള താ​ത്കാലി​ക റോ​ഡ് അ​ട​യ്ക്കാനും ബി​എ​സ്എ​ൻ​എ​ൽ, വാ​ട്ട​ർ അ​തോ​റി​ട്ടി ലൈ​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യ​താ​ണ്. ക​ഞ്ഞി​ക്കു​ഴി പാ​ലം തു​റ​ന്നാ​ലു​ട​ൻ റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ലെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങും.

Read More