ഏറ്റുമാനൂർ: നാലു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മാതാവിന്റെ പരാതിയിൽ പോക്സോ നിയമപ്രകാരം ബന്ധു അറസ്റ്റിൽ. ഏറ്റുമാനൂർ സ്വദേശി സതീഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ മുതൽ കുട്ടിയെ കുളിപ്പിക്കുന്പോഴും ഉറങ്ങുന്പോഴും മറ്റും ഇയാൾ കുട്ടിയെ പീഡിപ്പിക്കുമായിരുന്നുവെന്നാണ് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Kottayam
വൈദ്യുതി ബില്ല് അടച്ചില്ല; ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന്റെ കാലിൽ ഓട്ടോറിക്ഷ കയറ്റിയ സംഭവത്തിൽ വീട്ടുടമ പോലീസ് പിടിയിൽ
ഏറ്റുമാനൂർ: ഫ്യൂസ് ഉൗരാൻ എത്തിയ കെഎസ്ഇബി ജീവനക്കാരന്റെ കാലിൽ ഓട്ടോ കയറ്റിയ ആളെ പോലീസ് പിടികൂടി.അതിരന്പുഴ ശ്രീകണ്ഠമംഗലം പള്ളത്ത് ഷാനിമോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യുതി കുടിശിക അടയ്ക്കാത്തതിനാൽ ഫ്യൂസ് ഊരാൻ വന്ന അതിരന്പുഴ കെഎസ്ഇബി ജീവനക്കാരനായ ഇ.ആർ. ജയദേവന്റെ(40) കാലിലൂടെ ഒാട്ടോ കയറ്റി പരിക്കേൽപ്പിക്കുകയായിരുന്നു. കാൽപാദത്തിലാണ് ഓട്ടോ ഓടിച്ചു കയറ്റിയത്. കാൽവിരലിനു പൊട്ടലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12നാണു സംഭവം. ജയദേവനെ ആദ്യം അതിരന്പുഴ ഗവ. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreതങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുളയിൽ നിന്ന്; ഭക്തരുടെ വരവ് വർധിച്ചു, പുല്ലുമേട് പാതയിൽ സുരക്ഷ വർധിപ്പിക്കും
കോഴഞ്ചേരി: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്രയായി 23 ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര മതിലകത്തുനിന്ന് പുറപ്പെടും. 26 ന് സന്ധ്യയ്ക്ക് ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും. തുടര്‍ന്ന് തങ്കഅങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 27 നാണ് മണ്ഡല പൂജ. 23 ന് പുലര്‍ച്ചെ അഞ്ചു മുതല്‍ തങ്കഅങ്കി ദര്‍ശിക്കാനുള്ള ക്രമീകരണം ക്ഷേത്ര മതിലകത്ത് ഒരുക്കും. 26 ന് രാവിലെ ഏഴിന് പുറപ്പെടുന്ന ഘോഷയാത്ര ആദ്യ ദിവസം 28 ഓളം സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. 24 ന് രാവിലെ ഓമല്ലൂരില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര 22 സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോന്നി, മുരിങ്ങമംഗലം ക്ഷേത്രത്തില്‍ സമാപിക്കും. 25 ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്രക്ക് 15 സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന്…
Read More75കോടിയുടെ നിരോധിത നോട്ട് നൽകാമെന്നു പറഞ്ഞ് പത്തുലക്ഷം തട്ടി; പണം വാങ്ങാനെത്തിയവരെ കുടുക്കാൻ വ്യാജ സന്ദേശം നൽകി; ഷാമോന്റെ തന്ത്രങ്ങളെ തകർത്ത് മുണ്ടക്കയം പോലീസ്
മുണ്ടക്കയം: കഴിഞ്ഞ ഹർത്താൽ ദിനത്തിൽ വ്യാജ ഫോണ്‍ സന്ദേശം നൽകിയ യുവാവിന്റെ ലക്ഷ്യം തന്നെത്തേടിയെത്തിയ അഞ്ചംഗസംഘത്തെ കുടുക്കു കയെന്നത്.75 കോടിയുടെ നിരോധിത നോട്ട് നൽകാമെന്ന് പറഞ്ഞ് ഷാമോൻ അഞ്ചംഗസംഘത്തിൽനിന്ന് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. നിരോധിത നോട്ട് വാങ്ങാൻ ഷാമോനെ തേടി മുണ്ടക്കയത്ത് അഞ്ചംഗസംഘം എത്തിയതോടെയാണ് വ്യാജസന്ദേശം നൽകി സംഘത്തെ കുടുക്കാൻ ഷാമോൻ തുനിഞ്ഞത്. ചൊവ്വാഴ്ച നടന്ന ഹർത്താൽ ദിനത്തിൽ എരുമേലിയിലും പരിസരപ്രദേശങ്ങളിലും ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കത്തിക്കാൻ അഞ്ചംഗസംഘം മുണ്ടക്കയത്ത് ക്യാന്പ് ചെയ്യുന്നതായാണ് പാറത്തോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പാന്പനാർ, ഇല്ലത്തുപറന്പിൽ ഷാമോൻ (33)പോലീസിന് വ്യാജ സന്ദേശം നൽകിയത്. മുണ്ടക്കയം സിഐ ഷിബുകുമാറും സംഘവുമാണ് ഷാമോനെ പിടികൂടിയത്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെയാണ്: ഹർത്താൽ ദിനത്തിൽ പോലീസിനു കിട്ടിയ ഫോൺ സന്ദേശ ത്തെ തുടർന്ന് മുണ്ടക്കയത്തെ സ്വകാര്യ ലോഡ്ജിൽനിന്ന് അഞ്ചംഗ സംഘത്തെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് നിരോധിത നോട്ടുവാങ്ങുന്ന…
Read Moreഓർമവച്ച നാൾ മുതൽ കാൽനടയായി മാത്രം യാത്ര ചെയ്ത അന്നമ്മ 93-ാം വയസിൽ വാഹനം വേണ്ടാത്ത ലോകത്തേക്ക് യാത്രയായി
കുര്യൻ കുമരകം കുമരകം: ഓർമ്മവച്ച നാൾ മുതൽ കാൽനടയായി മാത്രം യാത്ര ചെയ്ത അന്നമ്മ 93-ാ0 വയസിൽ വാഹനം വേണ്ടാത്ത ലോകത്തേക്ക് നടന്നല്ലാതെ യാത്രയായി. ചെറുപ്പം മുതൽ എത്ര ദൂരയാത്രയായാലും പാദരക്ഷയും വാഹനവും ഉപയോഗിക്കാതെയുള്ള അന്നമ്മയുടെ യാത്രയ്ക്കാണ്ഇന്നലെ അന്ത്യമായത്. പത്രമാധ്യമങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കുമരകം നിവാസികളുടെ കാൽനട യാത്രക്കാരി കണ്ടാന്തറ അന്നമ്മ (93) ഇന്നലെ പുലർച്ചെയാണ് മരണമടഞ്ഞത്. മുഹമ്മ സ്വദേശിനിയായ അന്നമ്മ ജലമാർഗം സഞ്ചരിക്കാൻ ബോട്ടും വള്ളവും ഉപയോഗിച്ചിരുന്നതായി ഇളയ മകനായ ഫാ. തോമസ് കുര്യൻ കണ്ടാന്തറ പറഞ്ഞു. വേന്പനാട്ടു കായലിലൂടെ നടക്കാൻ പറ്റാത്തതുകൊണ്ടു മാത്രമാണ് ബോട്ടിൽ കയറിയത്. കുമരകം ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽവച്ചാണ് അന്നമ്മയുടെ വിവാഹം നടന്നത്. വധുവായ അന്നമ്മയെ ബന്ധുക്കൾ ബോട്ടിലാണ് മുഹമ്മയിൽനിന്ന് കുമരകത്ത് പള്ളിയിൽ എത്തിച്ചത്. കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടത്തിയ മകൻ തോമസ് അച്ചന്റെ പട്ടംകൊട ശുശ്രൂഷയിൽ പോലും കുമരകത്തുനിന്ന്…
Read Moreഏറ്റുമാനൂരിലെ തുണിക്കട ഉടമയുടെ നേർക്കുണ്ടായ ആക്രമണം; രണ്ടുപേർ കൂടി പിടിയിൽ;പ്രധാന പ്രതി ഒളിവിൽ തന്നെ
ഏറ്റുമാനൂർ: വസ്ത്ര വ്യാപാരിയെ കടയിൽനിന്ന് വിളിച്ചിറക്കി കന്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച സംഭവത്തിലെ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൂടി പോലീസ് പിടിയിൽ.പ്രധാന പ്രതിക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. പിടിലായവരുടെ മൊഴി അനുസരിച്ചു സംഭവം വിരൽ ചൂണ്ടുന്നത് ഗുരുതര സംഭവങ്ങളിലേക്കെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ എറണാകുളത്തു നിന്നുമാണ് പ്രതികളായ കാക്കനാട് പൂക്കോട്ടിൽ ബിനീഷ് (32), എറണാകുളം കളിയാത് വിഷ്ണു (30) എന്നിവരെ ഏറ്റുമാനൂർ എസ്ഐ അനൂപ് സി. നായർ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടില്ല. സംഭവത്തിൽ തങ്ങൾക്കു മനസറിവ് ഇല്ലെന്നാണ് പ്രതികൾ പറയുന്നത്. പിടിക്കപ്പെട്ട ബിനീഷ് വണ്ടി ഓടിക്കാൻ മാത്രമാണ് സംഘത്തിൽ ചേർന്നതെന്നും ബിനീഷിനെയും മറ്റുള്ളവരെയും പരിചയമുള്ളതിനാൽ വണ്ടിയിൽ ഇരുന്നു മദ്യപിക്കാൻ മാത്രമാണ് താൻ കൂട്ടത്തിൽ ചേർന്നതെന്ന് വിഷ്ണുവും പോലീസിനു മൊഴി നൽകി. എന്നാൽ ഇതു പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രധാന പ്രതിയെ പിടികൂടിയെങ്കിൽ മാത്രമേ കൂടതൽ…
Read Moreപ്രണയകാലത്തെ സ്വകാര്യ നിമിഷങ്ങളിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വൈക്കം സ്വദേശിനിയുടെ പരാതിയിൽ കർണാടക്കാരനെതിരേ കേസെടുത്തു
തലയോലപ്പറന്പ്: പ്രണയംനടിച്ചു യുവതിയെ ശാരീരികമായി ദുരുപയോഗം ചെയ്തതിനുശേഷം ദൃശ്യങ്ങൾ യുവതിയുടെ ബന്ധുവിന് അയച്ചുകൊടുത്ത കർണാടകക്കാരനായ യുവാവിനെതിരേ മാനഭംഗത്തിനും അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും പോലീസ് കേസെടുത്തു. ബംഗളൂരുവിൽ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്ന വൈക്കം സ്വദേശിനിയായ 27കാരി പോലീസിനു നൽകിയ പരാതിയെ തുടർന്നാണ് കർണാടക സ്വദേശി സുനിൽകുമാറി(30)നെതിരേ പോലീസ് കേസെടുത്തത്. യുവാവിന് മറ്റു യുവതികളുമായി അടുപ്പമുണ്ടെന്നു മനസിലാക്കി യുവതി ഇയാളിൽനിന്ന് അകന്നശേഷം നാട്ടിലേക്കു പോന്നിരുന്നു. യുവാവിനൊപ്പം ചെല്ലണമെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചു പലതവണ ഭീഷണി മുഴക്കിയിട്ടും യുവതി വരാതിരുന്നതിനെ തുടർന്നാണ് ഇയാൾ യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.
Read Moreഅതിവേഗം കായൽ കടത്തി ജലഗതാഗതവകുപ്പ്, വേഗത്തിൽ പാഞ്ഞ് 108 ആംബുലൻസ്; പാടത്ത് വച്ച് അണലിയുടെ കടിയേറ്റ കർഷകൻ വീണ്ടും ജീവിതത്തിലേക്ക്
വൈക്കം: പാടത്ത് ഉഴുതുകൊണ്ടിരുന്ന തൊഴിലാളിയെ അണലി കടിച്ചു. പാന്പുകടിയേറ്റയാളെ ഉടൻ ബോട്ടിൽ കായൽ കടത്തി ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ചേർത്തല പെരുന്പളം ദ്വീപിലെ പാടത്ത് ഉഴുന്നതിനിടയിൽ ഇന്നലെ ഉച്ചയ്ക്ക് പെരുന്പളം കുന്നത്തുതറ സുകുമാര പണിക്കർക്കാണ് അണലിയുടെ കടിയേറ്റത്. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നു കടിച്ച അണലിയെ പിടികൂടി കൂട്ടിലാക്കി. സുകുമാര പണിക്കരുമായി പെരുന്പളത്തുനിന്നു ബോട്ടു കയറി പൂത്തോട്ട ജെട്ടിയിലെത്തി. ബോട്ടുജെട്ടിയിലടുത്ത ഉടൻ രോഗിയെകാത്തു കിടന്ന 108 ആംബുലൻസ് ശരവേഗത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ സുകുമാര പണിക്കരെ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം രോഗിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലതാമസം വരുത്താതെ ഉടനടി ചികിത്സ ലഭ്യമാക്കിയതുമൂലമാണ് സുകുമാരപണിക്കരുടെ ജീവൻ രക്ഷിക്കാനായത്. അപകടനില തരണം ചെയ്ത് സുഖം പ്രാപിപ്പിച്ചു വരുകയാണ് സുകുമാര പണിക്കാർ. ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോകാൻ ജാഗ്രതകാണിച്ച സഹപ്രവർത്തകർക്കും നാട്ടുകാർക്കും കായൽ കടക്കാനും…
Read Moreപെരുവ മറ്റപ്പള്ളിക്കുന്നിലെ കുടിവെള്ള ടാങ്ക് ചോർന്നൊലിച്ച് അപകടാവസ്ഥയിൽ; പ്രതിഷേധിച്ച് നാട്ടുകാർ
കടുത്തുരുത്തി: കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായ വാട്ടർ അഥോറിറ്റിയുടെ പെരുവ മറ്റപ്പള്ളിക്കുന്ന് പന്പ് ഹൗസിലെ കുടിവെള്ള ടാങ്ക് ചോർന്നൊലിച്ചു അപകടാവസ്ഥയിൽ. മുഴുവനായും ജലം ശേഖരിച്ചാൽ ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ് ടാങ്ക്. വെള്ളൂർ-വെളിയന്നൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മുളക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കാണ് ചോരുന്നത്. ടാങ്കിൽനിന്നും വെള്ളം പുറത്തേക്കു പോകുന്നതിനാൽ വെള്ളം വിതരണം ചെയ്യുന്നതിനുള്ള മൂന്ന് വാൽവുകളും മുഴുവൻ സമയവും തുറന്നിട്ടിരിക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്താതിരിക്കുന്നതിനും കുടിനീർ പാഴായി പോകുന്നതിനും ടാങ്കിന്റെ ചോർച്ച കാരണമാവുകയാണ്. ടാങ്കിന്റെ കോണ്‍ക്രീറ്റ് അടർന്നു വീണ് കന്പികൾ തെളിഞ്ഞു കാണാവുന്ന അവസ്ഥയാണുള്ളത്. അടർന്നു വീഴുന്ന കോണ്‍ക്രീറ്റ് ദേഹത്തുവീണ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിട്ടുണ്ട്. പിറവം കക്കാട് നിന്നും ഏറ്റുമാനൂർ-കിടങ്ങൂർ കുടിവെള്ള പദ്ധതിക്കായി ജലം സംഭരിക്കുന്നതിനായി 35 വർഷം മുന്‍പ് സ്ഥാപിച്ചതാണ് ഇവിടുത്തെ ടാങ്ക്. 3.5 ലക്ഷം ലിറ്റർ…
Read Moreകോലാഹലമേട് തങ്ങൾപാറയിലെ നേർച്ചക്കുറ്റി കടത്താൻ ശ്രമം; കോണ്‍ഗ്രസ് നേതാവിന്റെ ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ; സിപിഎം പ്രാദേശിക നേതാവടക്കം നാലുപേർ ഒളിവിൽ
ഏന്തയാർ: കോലാഹലമേട് തങ്ങൾപാറയിലെ നേർച്ചക്കുറ്റി പൊളിച്ചുനീക്കി കടത്താനുളള ശ്രമം പരാജയപ്പെട്ടു. കോണ്‍ഗ്രസ് നേതാവിന്റെ ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ. സിപിഎം പ്രാദേശിക നേതാവടക്കം നാലുപേർ ഒളിവിൽ. കോലാഹലമേട് തങ്ങൾപാറയിൽ സ്ഥാപിച്ച നേർച്ചക്കുറ്റി പൊളിച്ചുനീക്കി കടത്തി കൊണ്ടുപോകുന്നതിനിടയിൽ ഏന്തയാർ ടൗണിന് സമീപം വച്ചു വിശ്വാസികൾ തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥയുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഏന്തയാർ പണിക്കവീട്ടിൽ ഉസ്മാൻ (63), സഹോദരങ്ങളായ പണിക്കവീട്ടിൽ സെയ്ദലവി (61), പണിക്കവീട്ടിൽ ഉമ്മർകുട്ടി (58) ഉസ്മാന്റെ മകളുടെ ഭർത്താവ് തൊടുപുഴ പല്ലാരിമംഗലം കല്ലുംപുറത്ത് ഗദ്ദാഫി (32) എന്നിവരെയാണ് മുണ്ടക്കയം സിഐ ഷിബുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: ഏന്തയാർ ബദരിയ്യ ജമാഅത്തിന്റെ കീഴിലാണ് കോലാഹലമേട് കബറിടവും പരിസരപ്രദേശവും. ഇവിടെ കൈവശഭൂമി സംബന്ധിച്ച് ജമാ അത്ത് കമ്മിറ്റിയും ഉസ്മാനും തമ്മിൽ ദീർഘകാലമായി തർക്കം നിലനിലനിൽക്കുകയാണ്. ഇതിനിടയിലാണ് അടുത്തിടെ നേർച്ചക്കുറ്റിസ്ഥാപിച്ചത് വിവാദമായത്. ബുധനാഴ്ച പുലർച്ചെ…
Read More