ശബരിമല മണ്ഡലകാലം;  7.71 ലക്ഷം പേര്‍ ദര്‍ശനം നടത്തി; വെര്‍ച്വല്‍ ക്യൂവിലും തിരക്കേറുന്നു; 20 ല​ക്ഷം ടി​ൻ അ​ര​വ​ണ വി​റ്റു 

ശ​ബ​രി​മ​ല: പോ​ലീ​സി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ക്കൊ​ല്ലം മ​ണ്ഡ​ല​കാ​ല​ത്ത് ഇ​തേ​വ​രെ 7,71,288 പേ​ര്‍ ശ​ബ​രി​മ​ല​യി​ലെ​ത്തി ക്ഷേ​ത്ര​ദ​ര്‍​ശ​നം ന​ട​ത്തി. ഇ​തി​ല്‍ 2,96,110 പേ​ര്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ബു​ക്കു​ചെ​യ്താ​ണ് എ​ത്തി​യ​ത്. 3,823 പേ​ര്‍ പു​ല്ലു​മേ​ട് വ​ഴി സ​ന്നി​ധാ​ന​ത്തെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടി​ന് 52,060 പേ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ല്‍ ബു​ക്കു​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ര്‍​ച്വ​ല്‍​ക്യൂ​വി​ല്‍ ദി​വ​സം ബു​ക്കു​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തു ന്ന​ത് അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​ണ്ടെ​ങ്കി​ലും ക്ര​മ​സ​മാ ധാ​ന പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ സു​ഗ​മ​മാ​യി തീ​ര്‍​ഥാ ട​നം ന​ട​ത്താ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് സ​ന്നി​ധാ​ന​ത്തെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ. ശ്രീ​നി​വാ​സ് പ​റ​ഞ്ഞു. സ​ന്നി​ധാ​നം ഡ്യൂ​ട്ടി​ക്കാ​യി 1,100 പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ന് 10 ഡി​വൈ​എ​സ്പി​മാ​രു​മു​ണ്ട്.

20 ല​ക്ഷം ടി​ൻ അ​ര​വ​ണ വി​റ്റു
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ ഇ​ക്കൊ​ല്ലം ഇ​തേ​വ​രെ 20 ല​ക്ഷം ടി​ന്‍ അ​ര​വ​ണ​യു​ടെ വി​ല്പ​ന ന​ട​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് 15 ല​ക്ഷം ടി​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​മു​ണ്ട്. സ​ന്നി​ധാ​ന​ത്തെ അ​ര​വ​ണ പ്ലാ​ന്‍റി​ല്‍ ദി​വ​സ​വും ര​ണ്ട് ല​ക്ഷം ടി​ന്‍ അ​ര​വ​ണ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഒ​രു ടി​ന്നി​ന് 80 രൂ​പ​യാ​ണ് വി​ല.

24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ര​വ​ണ പ്ലാ​ന്‍റി​ല്‍ 250ല​ധി​കം പേ​ര്‍ ജോ​ലി ചെ​യ്യു​ന്നു. ഒ​മ്പ​ത് ല​ക്ഷം പാ​യ്ക്ക​റ്റ് അ​പ്പ​വും വി​റ്റു​പോ​യി. ര​ണ്ടു ല​ക്ഷം പാ​യ്ക്ക​റ്റ് അ​പ്പം ത​യാ​റാ ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു പ്ലാ​ന്‍റു​ക​ളി​ലാ​യി ദി​വ​സം ഒ​രു ല​ക്ഷം പാ​യ്ക്ക​റ്റ് അ​പ്പം ത​യാ​റാ​ക്കു​ന്നു. ഒ​രു പാ​യ്ക്ക​റ്റ് അ​പ്പ​ത്തി​ന്‍റെ വി​ല 35 രൂ​പ. ധ​ന​ല​ക്ഷ്മി ബാ​ങ്കാ​ണ് അ​പ്പ​ത്തി​ന്‍റെ​യും അ​ര​വ​ണ​യു​ടെ​യും വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

Related posts