സംഗീത അധ്യാപകന്‍റെ താളം പിടിക്കൽ പെൺകുട്ടികളെ തൊട്ടും തലോടിയും; ഏറ്റുമാനൂർ സ്കൂളിലെ അധ്യാപകനെ കുടുക്കി പോലീസ്; അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പ​ക​നെ​തി​രേ 15 കേ​സു​ക​ൾ

കോ​ട്ട​യം: വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന്‍റെ പേ​രി​ൽ കേ​സി​ൽ​പ്പെ​ട്ട് മു​ങ്ങി ന​ട​ന്ന സം​ഗീ​ത അ​ധ്യാ​പ​ക​ൻ കു​ടു​ങ്ങി. ഇ​ന്ന​ലെ അ​ധ്യാ​പ​ക​നെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റു​മാ​നൂ​രി​ലെ ഒ​രു സ്കൂ​ളി​ലെ സം​ഗീ​താ​ധ്യാ​പ​ക​ൻ വൈ​ക്കം ആ​റാ​ട്ടു​കു​ള​ങ്ങ​ര തെ​ക്ക​ൻ​കോ​വി​ൽ വീ​ട്ടി​ൽ ന​രേ​ന്ദ്ര​ബാ​ബു (51) വി​നെ​യാ​ണ് കോ​ട്ട​യം ഡി​വൈ​എ​സ്പി ശ്രീ​കു​മാ​ർ അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ക്സോ, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 15 കേ​സു​ക​ളാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു. 15 പെ​ണ്‍​കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​നെ​തി​രേ മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ശ​രീ​ര​ത്ത് സ്പ​ർ​ശി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി. ഇ​തെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ ആ​ദ്യം അ​ധ്യാ​പി​ക​യോ​ടും പ്ര​ഥ​മാ​ധ്യാ​പ​ക​നോ​ടും പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല. ഇ​തെ തു​ട​ർ​ന്ന് സം​ഗീ​താ​ധ്യാ​പ​ക​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​കു​ക​യും കു​ട്ടി​ക​ൾ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ വി​വ​രം ധ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ൾ കോ​ട്ട​യം എ​സ്…

Read More

 അഞ്ചാം ക്‌ളാസ്  വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്  കേസെടുത്ത് പോലീസ്

കു​മ​ര​കം: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ട്ട​യം എ​സ്.​എ​ച്ച് മൗ​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യും വ​ര​ന്പി​ന​കം കി​ഴ​ക്കേ​ച്ചി​റ സി​ജോ​യു​ടെ മ​ക​ളു​മാ​യ ദേ​വാ​ന​ന്ദ (ദേ​വു -10) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ദേ​വു സ​മീ​പ​ത്തെ വീ​ട്ടി​ൽ ട്യൂ​ഷ​ൻ പ​ഠി​ക്കാ​ൻ പോ​യി. തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​തോ​ടെ ത​ള​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ൽ വ​ല്യ​മ്മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​രി​ച്ച​താ​യി ഡോ​ക്ട​ർ അ​റി​യി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു മോ​ർ​ട്ടം ന​ട​ത്തി. ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു വ​ള​പ്പി​ൽ സം​സ്ക​രി​ക്കും പി​താ​വ് സി​ജോ​യും ര​ണ്ടാ​ന​മ്മ​യും ജോ​ലി സം​ബ​ന്ധ​മാ​യി വീ​ട്ടി​ലി​ല്ലാ​ത്ത​തി​നാ​ൽ പി​തൃ​മാ​താ​വ് സ​തി​യോ​ടൊ​പ്പ​മാ​ണ് ദേ​വു താ​മ​സി​ച്ചി​രു​ന്ന​ത്.

Read More

ഫാം​ഹൗ​സ് ജീ​വ​നക്കാരന്‍റെ കൊലപാതകം; കേ​സ് വ​ഴിതി​രി​ച്ചു വി​ടാ​ൻ  ഭാര്യ ശ്രമിച്ചു;  പ്രതി വസീമിനേയും  റിജോയുടെ ഭാര്യയേയും കാണാതായിട്ട് അഞ്ചു ദിവസം പിന്നിടുന്നു;  മുഖ്യപ്രതിയുടെ സഹോദരൻ അറസ്റ്റിൽ

രാ​ജ​കു​മാ​രി (ഇ​ടു​ക്കി): ശാ​ന്ത​ൻ​പാ​റ പു​ത്ത​ടി​ക്കു സ​മീ​പം ക​ഴു​ത​ക്കു​ളം മേ​ട്ടി​ൽ ഫാം​ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യ പു​ത്ത​ടി മു​ല്ലൂ​ർ റി​ജോ​ഷ് (31) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വ​ഴി തി​രി​ച്ചു വി​ടാ​ൻ ശ്ര​മി​ച്ച​ത് കൊ​ല്ല​പ്പെ​ട്ട​യാ​ളി​ന്‍റെ ഭാ​ര്യ. സം​ഭ​വ​ത്തി​നു ശേ​ഷം കാ​ണാ​താ​യ റി​ജോ​ഷി​ന്‍റെ ഭാ​ര്യ ലി​ജി​യാ​ണ് കേ​സ് വ​ഴി തി​രി​ച്ചു വി​ട്ട് പ്ര​തി​യെ രക്ഷപ്പെടു​ത്താ​ൻ നീ​ക്കം ന​ട​ത്തി​യ​ത്. കേ​സി​ൽ പ്ര​തി​യാ​യ ഫാം ​ഹൗ​സ് മാ​നേ​ജ​ർ ഇ​രി​ങ്ങാ​ല​ക്കു​ട കോ​ണോ​ത്തു​കു​ന്ന് കു​ഴി​ക്ക​ണ്ട​ത്തി​ൽ വ​സീ​മി​ന്‍റ സ​ഹോ​ദ​ര​ൻ ഫ​ഹ​ദും (25) ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഫ​ഹ​ദി​നെ ശാ​ന്ത​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. റി​ജോ​ഷി​നെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ ശാ​ന്ത​ന്പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നു ശേ​ഷം ര​ണ്ട് ത​വ​ണ റി​ജോ​ഷി​ന്‍റെ ഭാ​ര്യ ലി​ജി​യു​ടെ ഫോ​ണി​ലേ​ക്ക് തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് വി​ളി വ​ന്നി​രു​ന്നു. ഇ​ത് റി​ജോ​ഷാ​ണ് വി​ളി​ച്ച​തെ​ന്നാ​യി​രു​ന്നു ലി​ജി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഫ​ഹ​ദി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ണി​ൽ നി​ന്നാ​ണ്…

Read More

ശമ്പളം നിഷേധിക്കുന്നു; കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ശനിയാഴ്ച

കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ തു​ട​ർ​ച്ച​യാ​യി ശ​ന്പ​ളം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി ജീ​വ​ന​ക്കാ​ർ. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് കോ​ട്ട​യം ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി​യി​ലേ​ക്ക് ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ​മാ​യി വി​ലാ​പ യാ​ത്ര ന​ട​ത്തും. ശ​മ്പ​ളം വൈ​കു​ന്ന​ത് തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ന​വം​ബ​ർ നാ​ലി​ന് കോ​ർ​പ്പ​റേ​ഷ​നി​ലെ പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും പ്ര​തി​ഷേ​ധം.

Read More

ഏറ്റുമാനൂരിൽ  അരി കേടാകാതെയിരിക്കാൻ കീടനാശിനി പ്രയോഗിച്ച സംഭവം; പ​രി​ശോ​ധനാ ഫ​ലം ല​ഭി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി

ഏ​റ്റു​മാ​നൂ​ർ: അ​രി കേ​ടാ​കാ​തി​രി​ക്കാ​ൻ ചാ​ക്കി​ന് മു​ക​ളി​ൽ കീ​ട​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തി​യ​തു ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നു ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം. ക​ട​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച സാ​ന്പി​ളി​നു പു​റ​മെ ഇ​വ​രു​ടെ അ​തി​ര​ന്പു​ഴ​യി​ലു​ള്ള ഗോ​ഡൗ​ണി​ലും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സാന്പി​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ട​യു​ട​മ​യ്ക്കു ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ ഇ​ന്നു നോ​ട്ടീ​സ് ന​ല്കും. ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ക​ട​യു​ടെ ലൈ​സൻ​സ് റ​ദ്ദു ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നു ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണു ഏ​റ്റു​മാ​നൂ​ർ പേൂ​ർ ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് അ​തി​ര​ന്പു​ഴ ഗോ​ഡൗ​ണി​ൽ​നി​ന്നും എ​ത്തി​ച്ച അ​രി​ച്ചാ​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണു അ​ലു​മി​നി​യം ഫോ​സ് ഫൈ​ഡ് 56 ശ​ത​മാ​നം അ​ട​ങ്ങി​യ കീ​ട​നാ​ശി​നി വി​ത​റി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​രി​ച്ചാക്കു​ക​ൾ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ശ്വാ​സ​ത​ട​സ​വും ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് കി​ട​നാ​ശി​നി​ക​ൾ പൊ​ട്ടി​ച്ചു വി​ത​റി​യ​ത് ക​ണ്ടെ​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി അ​ലൂ​മി​നി​യം ഫോ​സ് ഫൈ​ഡ് നി​ശ്ചി​ത അ​ള​വി​ൽ…

Read More

അഴിമതിയുടെ മാലാഖമാർ…! കോ​ട്ട​യം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും എ​തി​രേ അഴിമതി ആരോപണം

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും എ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന​യും മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും 24-ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​മാ​യ ജാ​ൻ​സി ജ​യിം​സി​നും എ​തി​രെ​യാ​ണ് അ​ഴി​മ​തി ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. 23-ാം വാ​ർ​ഡി​ൽ ജാ​ൻ​സ് ജയിം​സി​ന്‍റെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​തി​നു പു​റ​കി​ലാ​യി ന​ഗ​ര​സ​ഭ ഓ​ണ്‍ ഫ​ണ്ടാ​യ 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് 20 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ മ​തി​ൽ നി​ർ​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഏ​താ​ണ്ട് ആ​റു​മാ​സം മു​ന്പാ​ണ് മ​തി​ൽ നി​ർ​മി​ച്ച​ത്. സം​ര​ക്ഷ​ണ ഭി​ത്തി നി​ല​നി​ർ​ത്തി​ക്കൊണ്ട് അ​തി​നു മു​ക​ളി​ലാ​ണ് മ​തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യം കെ​ട്ടി​യ മ​തി​ൽ ഇ​ടി​ഞ്ഞു പോ​യ​തി​നു​ശേ​ഷം വീ​ണ്ടും മ​തി​ൽ​കെ​ട്ടു​ക​യാ​യി​രു​ന്നു. 23-ാം വാ​ർ​ഡി​ലെ കൗ​ണ്‍​സി​ല​റോ വാ​ർ​ഡു സ​ഭയോ അ​റി​യാ​തെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഓ​ണ്‍​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ മ​തി​ൽ നി​ർ​മി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് മ​തി​ൽ നി​ർ​മി​ച്ചു ന​ല്കി​യ​ത്. മ​തി​ൽ​കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ വ​ൻ അ​ഴ​മ​തി​യു​ണ്ടെ​ന്ന്…

Read More

വി​​ചി​​ത്ര ഉ​​ത്ത​​ര​​വുമായി വനം വകുപ്പ്; കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യ ഫോ​റ​സ്റ്റ് വാ​ച്ച​ർ നാഗരാജിന് സ്ഥി​ര​നി​യ​മ​നം ന​ൽ​കി വ​നം​വ​കു​പ്പ്

മ​​റ​​യൂ​​ർ: കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ഫോ​​റ​​സ്റ്റ് വാ​​ച്ച​​ർ​​ക്കു സ്ഥി​​ര​​നി​​യ​​മ​​നം ന​​ൽ​​കി വ​​നം​​വ​​കു​​പ്പി​​ന്‍റെ വി​​ചി​​ത്ര ഉ​​ത്ത​​ര​​വ്. 2018 ഡി​​സം​​ബ​​ർ 14ന് ​​കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട മ​​റ​​യൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ​​ട്ടി​​ക്കാ​​ട് സ്വ​​ദേ​​ശി മു​​ത്തു​​സ്വാ​​മി​​യു​​ടെ മ​​ക​​ൻ നാ​​ഗ​​രാ​​ജി(46) നെ​​യാ​​ണ് സ്ഥി​​ര​​പ്പെ​​ടു​​ത്തി വ​​നം വ​​കു​​പ്പ് ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​നു​​ള്ളി​​ൽ ചു​​ങ്കം ഒൗ​​ട്ട് പോ​​സ്റ്റി​​ൽ ജോ​​ലി ചെ​​യ്തു മ​​ട​​ങ്ങ​​വേ ച​​ന്പ​​ക്കാ​​ടി​​നു സ​​മീ​​പം കാ​​ട്ടാ​​ന നാ​​ഗ​​രാ​​ജി​​നെ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ നാ​​ഗ​​രാ​​ജ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഡി​​സം​​ബ​​ർ 14ന് ​​മ​​രി​​ച്ചു. 2019 ന​​വം​​ബ​​ർ മൂ​​ന്നി​​ന് ഇ​​റ​​ങ്ങി​​യ വ​​നം-വ​​ന്യ​​ജീ​​വി വ​​കു​​പ്പ് സി​​സി​​എ​​ഫി​​ന്‍റെ ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം സ്ഥി​​ര​​പ്പെ​​ടു​​ത്തി അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഡോ.​ആ​​ഷാ തോ​​മ​​സാ​​ണ് സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 2013ൽ 20 ​​വ​​ർ​​ഷം തു​​ട​​ർ​​ച്ച​​യാ​​യി താ​​ത്കാ​​ലി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സൂ​​പ്പ​​ർ ന്യൂ​​മ​​റ​​റി ത​​സ്തി​​ക​​യി​​ൽ 56 വ​​യ​​സ് ക​​ഴി​​യാ​​ത്ത​​വ​​രു​​മാ​​യ 234 വാ​​ച്ച​​ർ​​മാ​​രെ സ​​ർ​​ക്കാ​​ർ സ്ഥി​​ര​​പ്പെ​​ടു​​ത്തി ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, 22 വ​​ർ​​ഷം…

Read More

എയ്റോബിക് കന്പോസ്റ്റ് യൂണിറ്റിന്‍റെ പ്രവർത്തനം താറുമാറായി; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മാലിന്യ സംസ്കരണം അവതാളത്തിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ഇ​തുമൂ​ലം ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ സം​സ്കര​ണം അ​വ​താ​ള​ത്തി​ലാ​യി. ആ​ശു​പ​ത്രി​യി​ൽ വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി 2016-17ൽ​സ്ഥാ​പി​ച്ച​താ​ണ് എ​യ​റോ​ബി​ക് കന്പോ​സ്റ്റ് യൂ​ണി​റ്റ്. നാ​ലു ചേ​ന്പ​റു​ക​ളു​ള്ള യൂ​ണി​റ്റാ​യി​രു​ന്നു സ്ഥാ​പി​ച്ചി​രു​ന്ന​ത്. സോ​ഷ്യ​ൽ എ​ക്ണോ​മി​ക് യൂ​ണി​റ്റ് ഫൗ​ണ്ടേ​ഷ​നാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല. ഒ​രു ചേ​ന്പ​റി​ൽ 50 കി​ലോഗ്രാം ​മാ​ലി​ന്യം മാ​ത്രം സം​സ്ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് യൂ​ണി​റ്റ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളെ 90ദി​വ​സം കൊ​ണ്ട് വ​ള​മാ​ക്കി മാ​റ്റു​ക എ​ന്ന​താ​യി​രു​ന്നു എ​യ​്റോ​ബി​ക് കന്പോസ്റ്റ് യൂ​ണി​റ്റി​ന്‍റെ ല​ക്ഷ്യ​ം. യൂ​ണി​റ്റി​ൽ ഈ​ർ​പ്പ ര​ഹി​ത മാ​ലി​ന്യ​ങ്ങ​ൾ മാ​ത്ര​മേ നി​ക്ഷേ​പി​ക്കാ​നും സാ​ധി​ക്കൂ. എ​ന്നാ​ൽ, ഇ​വി​ടെ ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​തി​ൽ ഏ​റെ​യും. ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത​തുമൂ​ലം ഇ​വ ഇ​തി​ൽ നി​ക്ഷേ​പി​ക്കു​ക മാ​ത്ര​മേ ആ​ശു​പ​ത്രി​ക്കും മാ​ർ​ഗ​മു​ള്ളൂ. 2016-17ൽ ​യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്പോ​ൾ ഉ​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മാ​ലി​ന്യ​മാ​ണ്…

Read More

ഇനി നടക്കാം, വിപിന്  ഈസിയായി..!  കോട്ടയം മെഡിക്കൽ കോളജിലെ മൂലകോശ ശസ്ത്രക്രിയ വിജയം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​സ്ഥി​രോ​ഗ വി​ഭാ​ഗം ന​ട​ത്തി​യ മു​ഴു​വ​ൻ മൂ​ല​കോ​ശ ശ​സ്ത്ര​ക്രി​യ​ക​ളും വി​ജ​യ​ക​രം. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ 15 മൂ​ല​കോ​ശ ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഇ​വി​ടെ ന​ട​ത്തി​യ​ത്. ഒ​ടു​വി​ലാ​യി കു​മ​ര​കം സ്വ​ദേ​ശി​യ്ക്കാ​ണു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കു​മ​ര​കം വ​ള്ളി​ച്ചി​റ സ്വ​ദേ​ശി വി​പി​ന്‍റെ കാ​ൽ​മു​ട്ടി​നു​ള്ളി​ലെ മൃ​ദ​ലാ​സ്ഥി​ക്കു ത​ക​രാ​ർ സം​ഭ​വി​ച്ച​തോ​ടെ​യാ​ണ് മൃ​ദു​ലാ​സ്ഥി ശ​സ്ത്ര​ക്രിയ ചെ​യ്യു​ന്ന​തി​ന് മൂ​ല​കോ​ശം നി​ർ​ണി​ക്കാ​ൻ അ​സ്ഥി​രോ​ഗ വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ടു​പ്പെ​ല്ലി​ൽ നി​ന്നും ര​ക്തം ശേ​ഖ​രി​ച്ച് പ്ര​ത്യേ​ക ഉ​പ​ക​ര​ണം വ​ഴി മൂ​ല​കോ​ശം നി​ർ​മി​ച്ച് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തീക​രി​ച്ചു. ഒ​ന്ന​ര വ​ർ​ഷം മു​ന്പ് കു​ഴി​യി​ൽ വീ​ണ് വി​പി​ന്‍റെ വ​ല​ത് കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ മൃ​ദു​ലാ​സ്ഥി​ക്ക് പ​രി​ക്കു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. സാ​ധാ​ര​ണ ഇ​ത്ത​ര​ത്തി​ൽ പ​രി​ക്ക് സം​ഭ​വി​ച്ചാ​ൽ മു​ട്ടു​ചി​ര​ട്ട മാ​റ്റി വ​യ്ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ഭാ​വി​യി​ൽ അ​ത് ദോ​ഷ​ക​ര​മാ​വു​മെ​ന്ന​ത് കൊ​ണ്ടും പ്രാ​യം കു​റ​വാ​യ​തു മൂ​ല​വുമാണ് മൂ​ല​കോ​ശം നി​ർ​മി​ച്ച്…

Read More

‘ഇതൊന്ന് അവസാനിപ്പിക്കൂ’… ചുങ്കത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം മാലിന്യം തള്ളൽ പതിവ്;   ദുർഗന്ധം മൂലം ഇവിടെ നിൽക്കാനാവില്ലെന്ന് യാത്രക്കാർ

കോ​ട്ട​യം: ചു​ങ്കം പാ​ല​ത്തി​നു സ​മീ​പ​ത്തെ വെ​യ്റ്റിം​ഗ് ഷെ​ഡി​നോ​ട് ചേ​ർ​ന്നു മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളിലും ചാ​ക്കു​ക​ളി​ലും കെ​ട്ടി​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടേ​ക്കു മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ടു വ​ന്നു ത​ള്ളു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞ​ളി​ഞ്ഞു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​വി​ടെ ബ​സ് കാ​ത്തു​നി​ല്ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല​ത​വ​ണ വാ​ർ​ഡു കൗ​ണ്‍​സി​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നേ​രി​ൽ ക​ണ്ടു പ​രാ​തി ഉ​ന്ന​യി​ച്ചെ​ങ്കി​ലും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​ട്ടി​ല്ല. നാ​ളു​ക​ൾ​ക്കു മു​ന്പു​വ​രെ ഇ​വിടം മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന ക​ള​ക്ഷ​ൻ പോ​യി​ന്‍റാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ഴി മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​തി​വാ​യി ഇ​വി​ടേ​ക്കു ത​ള്ളി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ട​പെ​ട്ട് ക​ള​ക്ഷ​ൻ പോ​യി​ന്‍റ് ഇ​വി​ടെ നി​ന്നും മാ​റ്റി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ ചു​ങ്കം പാ​ല​ത്തി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ ആ​റ്റി​ലേ​ക്കു ത​ള്ളു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ…

Read More