വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളോ​​ടു മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യ സം​ഭ​വം: അ​​ധ്യാ​​പ​​ക​​നെ​​തി​​രേ കൂ​​ടു​​ത​​ൽ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ പ​​രാ​​തി ന​​ൽ​​കി; അധ്യാപകന്‍ മുങ്ങി

ഏ​​റ്റു​​മാ​​നൂ​​ർ: വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളോ​​ടു മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യ അ​​ധ്യാ​​പ​​ക​​നെ​​തി​​രേ കൂ​​ടു​​ത​​ൽ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ പ​​രാ​​തി ന​​ൽ​​കി. കു​​റ്റാ​​രോ​​പി​​ത​​നാ​​യ അ​​ധ്യാ​​പ​​ക​​ൻ ഒ​​ളി​​വി​​ലാ​​ണ്. കു​​റ്റാ​​രോ​​പി​​ത​​നാ​​യ അ​​ധ്യാ​​പ​​ക​​ൻ, സം​​ഭ​​വം മൂ​​ടി വ​​യ്ക്കാ​​ൻ ശ്ര​​മി​​ച്ച മൂ​​ന്നു അ​​ധ്യാ​​പ​​ക​​ർ എ​​ന്നി​​വ​​രെ ജോ​​ലി​​യി​​ൽ നി​​ന്നും പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്ന് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ര​​ക്ഷി​​താ​​ക്ക​​ളു​​ടെ അ​​ടി​​യ​​ന്ത​​ര യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. കൂ​​ടു​​ത​​ൽ പ​​രാ​​തി​​ക​​ൾ ല​​ഭി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് ഇ​​ന്ന​​ലെ​​യും കു​​ട്ടി​​ക​​ളു​​ടെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി. അ​​ധ്യ​​പ​​ക​​നെ പി​​ടി​​കൂ​​ടാ​​ത്ത​​ത്തി​​നാ​​ൽ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നും വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​മാ​​ണ് ഉ​​യ​​രു​​ന്ന​​ത്. കു​​ട്ടി​​ക​​ളു​​ടെ പ​​രാ​​തി ല​​ഭി​​ച്ചി​​ട്ടും മൂ​​ടി​​വ​​യ്ക്കാ​​ൻ ശ്ര​​മി​​ച്ച​​തി​​ന് പ്ര​​ധാ​​ന അ​​ധ്യാ​​പ​​ക​​ൻ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു പേ​​ർ​​ക്ക് എ​​തി​​രെ കേ​​സ് എ​​ടു​​ക്കു​​മെ​​ന്ന് സൂ​​ച​​ന​​യു​​ണ്ട്. ക​​ഴി​​ഞ്ഞ മാ​​സം 17ന് ​​ആ​​ണ് അ​​ധ്യാ​​പ​​ക​​നെ​​തി​​രേ ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​ങ്ങ​​ളു​​മാ​​യി ര​​ണ്ടു വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

Read More

എ​നി​ക്ക് ടി​ക്ക​റ്റു​ണ്ടോ..? രാ​ജ​മ​ല ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ ഒറ്റയാൻ ഇ​റ​ങ്ങി; ആളുകൾ ചിതറിയോടി

മൂ​​ന്നാ​​ർ: വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ ടി​​ക്ക​​റ്റ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ രാ​​ജ​​മ​​ല​​യി​​ൽ കാ​​ട്ടാ​​ന ഇ​​റ​​ങ്ങി. ആ​​ന​​യെ​​ക്ക​​ണ്ട് സ​​ഞ്ചാ​​രി​​ക​​ൾ ചി​​ത​​റി​​യോ​​ടി. പാ​​ർ​​ക്ക് ഒ​​രു ​മ​​ണി​​ക്കൂ​​റോ​​ളം അ​​ട​​ച്ചി​​ട്ടു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടോ​​ടെ​​യാ​​ണ് മൂ​​ന്നാ​​ർ – മ​​റ​​യൂ​​ർ അ​​ന്ത​​ർ​​സം​​സ്ഥാ​​ന പാ​​ത​​യി​​ലൂ​​ടെ ഒ​​റ്റ​​യാ​​ൻ എ​​ത്തി​​യ​​ത്. നാ​​ട്ടാ​​ന​യാ​ണ് വ​രു​ന്ന​തെ​ന്നു​ ക​​രു​​തി പ​​ല​​രും റോ​​ഡി​​ൽ​​നി​​ന്നു മാ​​റാ​​ൻ ശ്ര​മി​ച്ചി​​ല്ല. കാ​​ട്ടാ​​ന​​യാ​​ണെ​ന്നു വ​​നം​​വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​ർ സ​​ന്ദ​​ർ​​ശ​​ക​​രെ അ​​റി​​യി​​ച്ച​​തോ​​ടെ പ​​ല​​രും സ​​മീ​​പ​​ത്തെ വ​​നം​​വ​​കു​​പ്പി​​ന്‍റെ കെ​​ട്ടി​​ട​​ങ്ങ​​ളി​​ൽ അ​​ഭ​​യം തേ​​ടു​​ക​​യാ​​യി​​രു​​ന്നു. ടി​​ക്ക​​റ്റ് കൗ​​ണ്ട​​റി​​ൽ‌​നി​​ന്നി​​രു​​ന്ന​​വ​​രെ ജീ​​വ​​ന​​ക്കാ​​ർ സു​​ര​​ക്ഷി​​ത സ്ഥ​​ല​​ത്തേ​​ക്കു മാ​​റ്റി. ക​​ഴി​​ഞ്ഞ​ ദി​​വ​​സം ന​​യ​​മ​​ക്കാ​​ട് ഭാ​​ഗ​​ത്തു നി​​ല​​യു​​റ​​പ്പി​​ച്ചി​​രു​​ന്ന കാ​​ട്ടാ​​ന​​യാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ പാ​​ർ​​ക്കി​​ലെ​​ത്തി​​യ​​ത്. ഒ​​രു മ​​ണി​​ക്കൂ​​റോ​​ള​​മാ​​ണ് ദേ​​ശീ​​യോ​​ദ്യാ​​ന​​ത്തി​​ന്‍റെ അ​​ഞ്ചാം ​മൈ​​ൽ ടി​​ക്ക​​റ്റ് കൗ​​ണ്ട​​റി​​നു സ​​മീ​​പ​​ത്ത് വ​ഴി​യ​ട​ച്ച് ആ​​ന നി​​ല​​യു​​റ​​പ്പി​​ച്ച​​ത്. കൊ​ന്പ​ൻ കാ​​ടു​​ക​​യ​​റി​​യ​​തോ​​ടെ​​യാ​​ണ് പാ​​ർ​​ക്ക് വീ​​ണ്ടും തു​​റ​​ന്ന​​ത്.

Read More

വെള്ളൂർ കരിപ്പാടത്തെ ജാതിക്ക മോഷണം; പിന്നിൽ ലഹരിവിൽപ്പന സംഘം; സിസിടിവി ദൃശ്യങ്ങളിലെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് നാട്ടുകാർ

ത​ല​യോ​ല​പ്പ​റ​ന്പ്: വെ​ള്ളൂ​ർ ക​രി​പ്പാ​ട​ത്തെ വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന ജാ​തി​ക്ക മോ​ഷ്‌‌ടി​ച്ച​തി​നു പി​ന്നി​ൽ ല​ഹ​രി വി​ൽപ്പ​ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ​ന്നു സൂ​ച​ന. ജാ​തി​ക്ക വീ​ട്ടു​മു​റ്റ​ത്തു നി​ന്നെ​ടു​ത്ത​ശേ​ഷം ചാ​ക്കി​ലാ​ക്കി ഇ​വ​ർ ചെ​ന്പ് ഏ​നാ​ദി ഭാ​ഗ​ത്തേക്കു ന​ട​ന്നുപോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ക​രി​പ്പാ​ടം പാ​റ​യ്ക്ക​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന നി​ര​വ​ധി മോ​ഷ​ണക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളു​ടെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ക്കു​ന്ന അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന. ക​രി​പ്പാ​ടം പാ​റ​യ്ക്ക​ലും, ബ്ര​ഹ്മ​മം​ഗ​ലം, വൈ​പ്പാ​ട​മ്മേ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വു വി​ൽ​പ്പ​ന​യും ഉ​പ​ഭോ​ഗ​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഏ​താ​നും ദി​വ​സം മു​ന്പ് ക​രി​പ്പാ​ട​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ നി​ന്നും ജാ​തി​ക്ക മോ​ഷ​ണം പോ​യി​രു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ത്തെ സ്വൈ​ര്യ ജീ​വി​ത​ത്തി​നു വി​ഘാ​ത​മാ​കു​ന്ന ല​ഹ​രി വി​ൽ​പ്പ​ന സം​ഘ​ത്തി​നും മോ​ഷ്ടാ​ക്ക​ൾ​ക്കു​മെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

കഞ്ചാവ് വിൽപനയെക്കുറിച്ച്  പോലീസിന് വിവരം നൽകിയതിലെ വൈരാഗ്യം; വീട്കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾക്കൂടി പോലീസ് പിടിയിൽ

കോ​ട്ട​യം: വീ​ട് ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെക്കൂ​ടി കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ഒ​ള​ശ വാ​ഴ​യി​ൽ അ​ന​ന്ദു​വി​നെ(21)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നു വേ​ണ്ടി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ്ട വി​നീത് സ​ഞ്ജ​യ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേരെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഒ​രു മാ​സം മു​ന്പു ഒ​ള​ശ സ്വ​ദേ​ശി അ​ഖി​ലി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റിയാണ് നാ​ലം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​നെ​തി​രേ അ​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​ച്ചു പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് .

Read More

എയർ ഹോൺ ശബ്ദം കേട്ട് ഇടഞ്ഞ് ഓടിയ ശിവനെ  പ്രകോപിപ്പിച്ച്  യുവാക്കളുടെ മൊബൈയിൽ ഷൂട്ടിംഗും; ആനയ്ക്ക് മുന്നിലും പിന്നിലൂടെയും ബൈക്കിലെത്തിയാണ് വീഡിയോ പകർത്തിയത്

കു​മ​ര​കം: ചെ​ങ്ങ​ളം മ​രു​ത​ന​യി​ൽ ഇ​ന്ന​ലെ ആ​ന ഇ​ട​ഞ്ഞ​തി​നു കാ​ര​ണം സ്വ​കാ​ര്യ ബ​സ് എ​യ​ർ ഹോ​ണ്‍ മു​ഴ​ക്കി​യ​താ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ. മ​ദ​പ്പാ​ടി​ന്‍റെ ല​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്ന ആ​ന​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​റു​പ​റ ഭാ​ഗ​ത്തു​വ​ച്ച് ബ​സ് ഹോ​ണ്‍ മു​ഴ​ക്കി​യ​തോ​ടെ​യാ​ണ് ആ​ന ഓ​ടാ​ൻ തു​ട​ങ്ങി​യ​ത്. ഇ​ട​ഞ്ഞോ​ടി​യ തി​രു​ന​ക്ക​ര ശി​വ​ന്‍റെ പി​ന്നാ​ലെ ര​ണ്ട് പാ​പ്പാന്മാ​രും അ​വ​രു​ടെ പി​ന്നാ​ലെ ബൈ​ക്കോ​ടി​ച്ച് മൊ​ബൈ​ലി​ൽ വീ​ഡി​യോ പ​ക​ർ​ത്താ​ൻ പാ​ഞ്ഞ യു​വാ​ക്ക​ളു​ടെ ശ്ര​മ​വും പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മാ​യി. ആ​ന മ​രു​ത​ന ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ചേ​ർ​ത്ത​ല​യി​ൽ നി​ന്നും നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി യാ​ത്രി​ക് ബ​സ് എ​തി​രെ വ​ന്ന​തോ​ടെ ബ​സി​നു നേരേ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്തു. പീ​ന്നി​ടാ​ണ് ആ​ന ഇ​ട​വ​ഴി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഇ​ട​ക്ക​രി​ച്ചി​റ റോ​ഡി​ൽ കൂടി ഏ​താ​നും ദൂ​രം സ​ഞ്ച​രി​ച്ച​ശേ​ഷം നി​ല​യു​റ​പ്പി​ച്ച ആ​ന സു​ര​ക്ഷി​ത​നാ​യി എ​ന്ന തോ​ന്ന​ലി​ലാ​ക​ണം കു​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ല്ല. ആ​ന​യു​ടെ അ​ടു​ത്തേ​ക്ക് കാ​ഴ്ച​ക്കാ​രെ ക​ട​ത്തി വി​ടാ​തെ കു​മ​ര​കം എ​സ്ഐ ജി. ​ര​ജ​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ര​കം പോ​ലീ​സ് ന​ട​ത്തി​യ…

Read More

ആനയ്ക്കും പോസ്റ്റിനു മിടയിൽ ഞെരുങ്ങി മരിച്ച  പാപ്പാൻ വിക്രമന്‍റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും; അ​സ്വാഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു

കു​മ​ര​കം: ഇ​ട​ഞ്ഞോ​ടി​യ ആ​ന വൈദ്യുത പോ​സ്റ്റി​നി​ട​യി​ൽ വ​ച്ചു ഞെ​ക്കി​കൊ​ല​പ്പെ​ടു​ത്തി​യ പാ​പ്പാ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം മ​ണ​ക്കാ​ട് പ​ന​മൂ​ട് വീ​ട്ടി​ൽ എം.​ എ​സ്. വി​ക്ര​മ​ൻ (26) ആ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നാണ്. വി​ക്ര​മ​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ എ​ത്തി​യ​ശേ​ഷം മാ​ത്ര​മേ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യുള്ളൂവെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​സ്വാഭാ​വി​ക മ​ര​ണ​ത്തി​നു കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നു ​തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തി​രു​ന​ക്ക​ര ശി​വ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ അ​ൽ​പ​ശി ഉ​ത്സ​വ​ത്തി​ന്‍റെ ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പി​നു​ശേ​ഷം ആ​ന​യെ ചെ​ങ്ങ​ള​ത്തു​കാ​വി​ലേ​ക്കു ത​ള​യ്ക്കാ​നാ​യി കൊ​ണ്ടുപോ​വു​ക​യാ​യി​രു​ന്നു. ഇ​ല്ലി​ക്ക​ൽ ആ​ന്പ​ക്കു​ഴി ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ന ഇ​ട​യു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട​തോ​ടെ ഇ​തു​വ​ഴി​യെ​ത്തി​യ സ്വ​കാ​ര്യ ബ​സ് നി​ർ​ത്തി. ഇ​തോ​ടെ ഇ​ട​ഞ്ഞ ആ​ന നി​റെ​യ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന…

Read More

എ​ടി​എ​മ്മി​ൽ നി​ന്നു  കിട്ടിയ നോട്ടുകൾ കീ​റി​യ​തും ഒ​ട്ടി​ച്ച​തും! അത്യാവശ്യക്കാർക്ക് വീണ്ടും ബാങ്ക് കയറിയിറങ്ങേണ്ട അവസ്ഥ

കു​മ​ര​കം: ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ നി​ന്നും ല​ഭി​ച്ച ക​റ​ൻ​സി​നോ​ട്ടു​ക​ൾ കൈ​മാ​റ്റം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​യാ​ണെ​ന്ന് പ​രാ​തി. കീ​റി​യ​തും ഒ​ട്ടി​ച്ച​തു​മാ​യ നോ​ട്ടു​ക​ളാ​ണ് ഏ​റെ​യും. മ​ഷി പു​ര​ണ്ട നോ​ട്ടു​ക​ൾ​ക്കും കു​റ​വി​ല്ല. ഇ​ന്നു രാ​വി​ലെ കു​മ​ര​ക​ത്തെ ഒ​രു എ​ടി​എ​മ്മി​ൽ നി​ന്നും ല​ഭി​ച്ച നോ​ട്ടു​ക​ളാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ നി​ല​യി​ലു​ള്ള​ത്. 20,000 രൂ​പ പി​ൻ​വ​ലി​ച്ച ഉ​പ​യോ​ക്താ​വി​ന് ല​ഭി​ച്ച 500 രൂ​പ നോ​ട്ടു​ക​ളി​ലേറെയും കീ​റി പ്ലാ​സ്റ്റി​ക് ഒ​ട്ടി​ച്ച​വ​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​എം​ടി​എ​മ്മി​ൽ നി​ന്ന് പ​ണ​മെ​ടു​ത്ത പ​ല​ർ​ക്കും മോ​ശം നോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. രാ​വി​ലെ അ​ത്യാ​വ​ശ്യ​ത്തി​ന് പ​ണ​മെ ടു​ത്ത​വ​ർ നോ​ട്ട് ബാ​ങ്കി​ൽ ന​ൽ​കി മാ​റി​യെ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

Read More

ഒ​രൊറ്റ മ​ഴ മ​തി കാഞ്ഞിരപ്പള്ളി  മുങ്ങാൻ; വെള്ളക്കെട്ടിൽ റോഡ് കാണാനാവാതെ ഇരുചക്രവാനങ്ങൾ അപകടത്തിൽപ്പെടുന്നു; കാൽനടയാത്ര ദുഷ്കരവും

കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​രൊറ്റ മ​ഴ മ​തി കാ​ഞ്ഞി​ര​പ്പ​ള്ളി മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ. ക​ന​ത്ത മ​ഴ പെ​യ്യു​ന്പോ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡ് കാ​ണാ​നാ​കാ​ത്ത വി​ധ​മാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും മ​ണി​മ​ല വ​ഴി​ക്കും ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ലും കെ​കെ റോ​ഡി​ലു​മാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക​രെ​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്പോ​ൾ ദേ​ഹ​ത്ത് വെ​ള്ളം തെ​റി​ക്കാ​തെ ഒ​ഴി​ഞ്ഞു മാ​റു​ന്ന​തു ത​ന്നെ സാ​ഹ​സി​ക​മാ​ണ്. വെ​ള്ള​ക്കെ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​റ്റൊ​രു കൂ​ട്ട​ർ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രാ​ണ്. വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മി​ക്ക​വാ​റും റോ​ഡി​ലെ കു​ഴി​ക​ളി​ൽ ചാ​ടി റോ​ഡി​ൽ തെ​ന്നി വീ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്, ഒ​പ്പം മ​റ്റ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ദേ​ഹ​മാ​കെ വെ​ള്ള​ത്തി​ൽ കു​ളി​ച്ചാ​കും ഇ​വ​രു​ടെ യാ​ത്ര. ഓ​ട​ക​ൾ ഇ​ല്ലാ​ത്ത​തും ഉ​ള്ള​ത് ത​ട​സം നി​റ​ഞ്ഞ​തു​മാ​ണ് മി​ക്ക വെ​ള്ള​ക്കെ​ട്ടി​നും കാ​ര​ണ​മാ​കു​ന്ന​ത്. പ​ല ഓ​ട​ക​ളും അ​ട​ഞ്ഞ​തി​നാ​ൽ വെ​ള്ളം മു​ഴു​വ​ൻ റോ​ഡി​ലൂ​ടെ​യാ​ണ്…

Read More

സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്;  20ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി  സൂ​ച​നാ പ​ണി​മു​ട​ക്ക്; 13ന് ​സെ​ക്ര​ട്ടേറി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും 

കോ​ട്ട​യം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു കോ​ട്ട​യം ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ ജി​ല്ലാ ക​ള​ക്ടറേറ്റിലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ക്കും. 13ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേറിയ​റ്റി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. തു​ട​ർ​ന്നാണ് 20നു ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. പിന്നീടും പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ 21ന് ​അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു ഭാ​വി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ധ​ന​വി​ല, ചേ​സി​സ്, ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം, സ്പെ​യ​ർ​പാ​ർ​ട്സ്, ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം, ട​യ​ർ ലൂ​ബ്രി​ക്ക​ന്‍റ്സ് എ​ന്നി​വ​യു​ടെ അ​മി​ത​വി​ല​വ​ർ​ധ​ന​ മൂ​ലം ബ​സ് വ്യ​വ​സാ​യം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. 2018ൽ ​ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ ലി​റ്റ​റി​ന് 64രൂ​പ​യാ​യി​രു​ന്ന ഡീ​സ​ലി​ന് 71രൂ​പ​യാ​യി ഉ​യ​ർ​ന്നു. 34,000ത്തോ​ളം സ്വ​കാ​ര്യ​ബ​സു​ക​ൾ 12500 ആ​യി​കു​റ​ഞ്ഞു. സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മി​ക്ക മേ​ഖ​ല​ക​ളി​ലൂം കെഎസ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തും വ​രു​മാ​ന​ത്തെ ബാ​ധി​ച്ചു​വെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കെഎ​സ്ആ​ർ​ടി​സി​യു​ടെ ക​ട​ന്നു​ക​യ​റ്റം…

Read More

ഇനി നാറ്റിക്കില്ല..! കോ​ട്ട​യം – കു​മ​ര​കം റോ​ഡി​ൽ പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന ഓ​ട ന​ന്നാ​ക്കാൻ ന​ട​പ​ടി​യാ​യി

കോ​ട്ട​യം: ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്താ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന ഓ​ട ന​ന്നാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​യി. കോ​ട്ട​യം – കു​മ​ര​കം റോ​ഡി​ൽ ബേ​ക്ക​ർ ജം​ഗ്ഷ​നും ദീ​പി​ക​യ്ക്കു​മി​ട​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന ഓ​ട​യാ​ണ് ന​ന്നാ​ക്കു​ന്ന​ത്. താ​ലൂ​ക്ക് വി​ക​സ​ന സ​മ​ിതി​യോ​ഗ​ത്തി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ബേ​ക്ക​ർ ജം​ഗ്ഷ​ൻ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ട​ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ഭാ​ഗ​വും ന​ന്നാ​ക്കു​മെ​ന്നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ട പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും കാ​ണി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ജി​ല്ലാ സെ​ക്ര​ട്ട​റി​യും വി​ക​സ​ന സ​മി​തി​യം​ഗ​വു​മാ​യ സാ​ൽ​വി​ൻ കൊ​ടി​യ​ന്ത​റ​യാ​ണ് വി​ഷ​യം വി​ക​സ​ന സ​മി​തി​ക്കു മു​ന്പാ​കെ അ​വ​ത​രി​പ്പി​ച്ച​ത്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന വ​ഴി​യി​ൽ പൊ​ട്ടിപ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന ഓ​ട വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് സൃ​ഷ്്ടി​ക്കു​ന്ന​ത്. കു​മ​ര​കം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തും…

Read More